ഒരു രാജ്യം ഒരു ഭാഷ,
ഒരു രാജ്യം ഒരു ജനത,
ഒരു രാജ്യം ഒരു നിയമം,
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
എന്നൊക്കെ ഭാവന ചെയ്യുന്നവരോട് ഒന്ന് ചോദിക്കട്ടെ....
ഒരു രാജ്യം ഒരു ദൈവം എന്നുകൂടി ആക്കി ആ ഭാവനയെ ഒന്ന് വലുതാക്കിക്കൂടെ?
ഒരു ദൈവം മാത്രമാക്കിയാൽ ഒരു ലോകം ഒരു ദൈവം എന്നുവരെ അതിനെ വലുതാക്കി വിശാലമാക്കി കൊണ്ടുപോകാമല്ലോ?
വസുധൈവ കുടുംബകം എന്നത് ഏകദൈവ വിശ്വാസത്തിലൂടെയല്ലാതെ ശരിയായ അർഥത്തിൽ സംഭവിപ്പിക്കുക സാധ്യമല്ല.
കുറേ ദൈവങ്ങളുടെ പേരിൽ തമ്മിലടിക്കുന്ന ലോകം വസുധൈവ കുടുംബകം ആയിത്തീരില്ല.
ഒരു ദൈവം മാത്രമെന്നാകുമ്പോൾ ദേശീയമോ വംശീയമോ ആയ എല്ലാ തരം വകതിരിവികളും അതിർവരമ്പുകളും സ്വയം ഇല്ലാതാവും.
നാം ഉദ്ദേശിക്കുന്നത് ജനങ്ങളിലെ ഏകീഭാവവും ഐക്യവും തന്നെയാണെങ്കിൽ ഏകദൈവവിശ്വാസം ആണ് അതിന് ഏറ്റവും എളുപ്പമുള്ള വഴി.
ഏകീകൃത സിവിൽകോഡ് പോലെ തന്നെ നാടിനെയും ലോകത്തെ തന്നെയും ഒരുപോലെ ഒന്നായിക്കൊണ്ടുനടക്കാൻ ഏകദൈവവിശ്വാസത്തെയും ഉപയോഗിക്കാം.
ഏകദൈവവിശ്വാസം പോലെ ജനങ്ങളെ മറ്റിതര ചൂഷണങ്ങളിൽ നിന്ന് മുക്തമാക്കി ഏകീകരിക്കക്കാൻ ഉപയോഗപ്പെടുന്ന എളുപ്പമുള്ള സംഗതി വേറെന്തുണ്ടാവും?
ഏകദൈവത്തിൻ്റെ ഏക മനുഷ്യകുലം, ഏകരാജ്യം, ഏകലോകം എന്നത് ഒരുതരം വിഭജനവും വിവേചനവും മനുഷ്യർക്കിടയിലും ലോകത്തിലും നടത്തേണ്ടിവരാതെ എളുപ്പം സാധ്യമാകും
ലോകത്തേക്ക് മുഴുവൻ വേണ്ട ഏകസിവിൽകോഡും ഏകക്രിമിനൽകോഡും ഒക്കെയുള്ള ഒരു ഏകദൈവവിശ്വാസം കൂടിയാണെങ്കിൽ ഒന്നുകൂടി എളുപ്പം സാധ്യമാകും.
അല്ലാതെ എന്തുവെച്ചാണ് ഒരു രാജ്യം ഒരു ജനത, ഒരു ലോകം ഒരു ജനത എന്നത് സാധിക്കുക?
ഏകസിവിൽകോഡ് ആവശ്യപ്പെടുന്നവർ സത്യസന്ധമായും ഗുണകാംക്ഷയോടെയും ഉദ്ദേശിക്കുന്നത് ജനങ്ങളെ ഐക്യപ്പെടുത്താനും അവർക്കിടയിൽ അഭിപ്രായഏകീകരണം നടത്താനുമാണെങ്കിൽ അതിനുള്ള എളുപ്പവഴി ഏകദൈവവിശ്വാസമതം തന്നെയായിരിക്കും.
മറ്റിതര നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങൾ ഉള്ളിലൊളിപ്പിച്ചു കൊണ്ടുള്ള വിരോധവും ശത്രുതയും ഏകദൈവവിശ്വാസമതത്തോട് പ്രത്യേകിച്ച് വെച്ചുപുലർത്താനില്ലെങ്കിൽ പ്രത്യേകിച്ചും.
പോരാത്തതിന്, ഏകദൈവവിശ്വാസം ജനങ്ങളെ തെറ്റായ നൂറായിരം തെറ്റായ അവകാശവാദങ്ങളുടെ കബളിപ്പിക്കലുകളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും രക്ഷപ്പെടുത്തുകയും അങ്ങനെ അവരെ ഭിന്നിപ്പിക്കാതിരിക്കുകയും ചെയ്യും.
*******
എങ്കിൽ ചോദിക്കാം: ഒരു രാജ്യം ഒരു മതം എന്നുമാക്കിക്കൂടെ എന്ന്.
ശരിയാണ്, അത് തന്നെയാണ് പറഞ്ഞുവന്നത്.
ആ വഴിയിൽ ഇന്ത്യയെന്ന രാജ്യത്തിൻ്റെ ഏകമതം ഹിന്ദുമതം, അല്ലെങ്കിൽ സനാതന മതം എന്നും ആക്കിക്കൂടെ എന്നും ചോദിക്കാം.
ചോദ്യം ശരിയാണ്. പറ്റുമെങ്കിൽ ആക്കാം.
ഹിന്ദുമതം, അല്ലെങ്കിൽ സനാതന മതം ജനങ്ങളെ മുഴുവൻ ഒരുപോലെ കാണുന്ന ഒരു മതം തന്നെയെങ്കിൽ ആക്കാം.
ഹിന്ദുമതം, അല്ലെങ്കിൽ സനാതന മതം ജനങ്ങളെ ഏകോപിപ്പിക്കും വിധം കൃത്യമായും വ്യക്തമായും ഏകദൈവവിശ്വാസം എന്നത് പോകട്ടെ ഏതെങ്കിലുമൊരു വിശ്വാസം ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ ആക്കാം.
ഏകദൈവവിശ്വാസമതം തന്നെ വേണ്ടേ അങ്ങനെയൊരു മതമായി ജനങ്ങളെ ഏകോപിപ്പിക്കാനും ഐക്യാപ്പെടുത്താനും? അല്ലാതെങ്ങിനെ സാധിക്കും?
നിങൾ ഉദ്ദേശിക്കുന്നത് ഹിന്ദുമതം, അല്ലെങ്കിൽ സനാതന മതം ഇന്ത്യയുടെ മതം ആകണം എന്നാണെങ്കിൽ, ഹിന്ദുമതം എന്നൊരു മതം തന്നെ ആദ്യം ഉണ്ടായിരിക്കേണ്ടേ, വേണ്ടേ?
ഒരു ചരിത്രത്തിലും ഗ്രന്ഥത്തിലും വേദത്തിലും ഹിന്ദുമതം എന്ന പേരിലോ സനാതനം എന്ന പേരിലോ ഒരു മതം ഇല്ല.
ഹിന്ദുമതം, അല്ലെങ്കിൽ സനാതന മതം എന്ന മതം ഉണ്ടാവാൻ ആധാരമായ ഒരു മഹാപുരുഷനും ഗ്രന്ഥവും വേദവും മാതൃകയും വിശ്വാസസംഹിതയും നിയമാവലികളും കർമ്മരീതികളും ഇല്ല.
ഒരു വ്യക്തതയും ഇല്ലാത്ത ഒന്നിനെ വെച്ച്, ആ വ്യക്തതയും കൃത്യതയും ഇല്ലായ്മക്ക് വിശാലത എന്നും സഹിഷ്ണുത എന്നും വ്യാഖ്യാനിച്ച് വിശേഷണങ്ങൾ കൊടുത്ത്, എങ്ങിനെയെങ്കിലും അതിനെ ഒരു മതം എന്നാക്കിയാൽ അതുവെച്ച് ജനങ്ങൾ തമ്മിലടിക്കുക മാത്രമല്ലാതെ ഐക്യപ്പെടില്ലല്ലോ?
ഈ നാടിൻ്റെ ചരിത്രം വിളിച്ചറിയിക്കുന്ന ചരിത്രവും അത് തന്നെയല്ലേ?
********
ഏകദൈവവിശ്വാസം നടത്തുന്ന അധിനിവേശത്തെ കുറിച്ച് വേവലാതിപ്പെടുന്നവർ ചിന്തിക്കണം:
പ്രാദേശികതയുടെ മേൽ അധിനിവേശം നടത്താതെ യഥാർത്ഥത്തിൽ ഒരു രാജ്യം എന്നതും കൃത്യമായി നടപ്പിലാക്കി എടുക്കാൻ സാധിക്കില്ല.
ഇന്ത്യയിൽ ഹിന്ദിഭാഷ അടിച്ചേൽപിക്കുന്നത്തിലൂടെ നടക്കുന്നതും അധിനിവേശം തന്നെയാണ്.
അതും അത്രയ്ക്കൊന്നും ഭാഷാപരമായ മേന്മയും ചരിത്രപരമായ പഴക്കവും അവകാശപ്പെടാനില്ലാത്ത ഹിന്ദിഭാഷയും നശിപ്പിക്കുന്നത് മറ്റിതര അടിസ്ഥാന സംസ്കാരങ്ങളെയും ഭാഷകളെയും തന്നെ.
എങ്കിൽ യുക്തിപരമായ മേന്മയും സാധ്യതയും ഏറെയുള്ള ഏകദൈവവിശ്വാസം നടത്തുന്ന അധിനിവേശത്തെ കുറിച്ചും അത്തരം അധിനിവേശങ്ങൾ അടിസ്ഥാന സംസ്കാരങ്ങളെ നശിപ്പിക്കുന്നതും പറഞ്ഞ് എന്തിന് വിലപിക്കുന്നു?
നല്ലത് വരുമ്പോൾ മോശമായത് മാറിക്കൊടുക്കേണ്ടി വരും എന്നത് സ്വാഭാവികം.
കാലവും ലോകവും പുരോഗമിച്ചതും വജർന്നതും ഇതുവരെ എത്തിയതും ഇങ്ങനെ നടന്ന കുറേ മാറിക്കൊടുക്കലുകളിലൂടെയാണ്
വെളിച്ചം ഇരുട്ടിൻ്റെ മേൽ അധിനിവേശം നടത്തുന്നതല്ല.
പകരം വെളിച്ചം വരുമ്പോൾ ഇരുട്ട് തനിയെ ഇല്ലാതായിപ്പോകുന്നതാണ്, മാറിക്കൊടുക്കേണ്ടിവരുന്നതാണ്
ഇരുട്ടുണ്ടാക്കുന്ന വെറുപ്പും ഭയവും അസഹിഷ്ണുതയും കളവുകളും വെച്ച് വെളിച്ചത്തെ നേരിട്ടത് കൊണ്ട് കാര്യമില്ല.
*******
ഒരു ദൈവം ഒരു വഴി എന്നൊക്കെ നമുക്ക് പറയേണ്ടിവരും.
എന്തുകൊണ്ട്?
നൂറായിരം ദൈവങ്ങളും വഴികളും ഉണ്ടെന്ന പേരിൽ ജനത ചൂഷണവും വഞ്ചനയും നേരിടുമ്പോൾ.
സത്യസന്ധമായി ജനങ്ങളുടെ നന്മയും ക്ഷേമവും ഐക്യവും ഉദ്ദേശിക്കുന്നുവെങ്കിൽ.
ഒരുകുറേ മൂലകളിൽ നിന്ന് വരുന്ന ഒരുകുറേ ദിവ്യത്വം ചമഞ്ഞ അവകാശവാദങ്ങൾക്കിടയിൽ ജനങ്ങൾ ഉഴലുന്നത് കാണുമ്പോൾ.
ജനങ്ങളും സംകാരങ്ങളും ഒരുകുറെയും വ്യത്യസ്തവുമായിട്ടും, അവർ തമ്മിലടിച്ച് നശിക്കുന്നതും ചൂഷണംചെയ്യപ്പെടുന്നതും തടയാനും അവരെ ഏകോപിപ്പിക്കാനും ഒരു രാജ്യം, ഒരു ഭരണഘടന, ഒരു നിയമം എന്നൊക്കെ പറയേണ്ടിവരുന്നത് പോലെ തന്നെ.
********
ഹിന്ദി കാരണം മറ്റുഭാഷകൾ ഇല്ലാതായോ എന്നത് ഈ ചെറിയ കേരളത്തിൽ നിന്നല്ല പറയാൻ സാധിക്കുക.
ഹിന്ദി ഭാഷ ഇവിടെയൊക്കെ അധിനിവേശം നടത്തി തുടങ്ങുന്നതല്ലേ ഉള്ളൂ.
ഹിന്ദിയുടെ അധിനിവേശത്തിനുള്ള കലമൊരുങ്ങുന്നതല്ലേ ഉള്ളൂ.
ഉദ്ദേശിച്ചത് മുഴുവൻ ചെയ്യാൻ സമയം ഒത്തിവന്നില്ലല്ലോ?
420 ലക്ഷ്യം അതിലേക്കുള്ള ഒരു ചവിട്ടുപടി ആകുമായിരുന്നു.
കാലം പഴയത് പോലെയും അല്ലല്ലോ?
പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് കേട്ടിട്ടില്ലേ?
പിന്നെ ഒറീസ, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ എന്നുവേണ്ട എല്ലായിടങ്ങളിലും പ്രാദേശിക സ്വാധീനമുള്ള ഒട്ടനവധി ഭാഷകളുണ്ട്.
അവയ്ക്കൊക്കെ എന്തൊക്കെ ശോഷണം സംഭവിക്കുന്നുവെന്ന് ഇവിടെനിന്ന് നമുക്ക് പറയാൻ സാധിക്കില്ല.
എല്ലാറ്റിൻ്റെയും പേരും വിവരവും നൽകുകയും സാധ്യമല്ല.
ഇന്ത്യ എന്നാൽ ഹിന്ദി അല്ല.
ഹിന്ദി എന്നാൽ ഒട്ടും പ്രാചീന സ്വഭാവം ഇല്ലാത്ത, ഉണ്ടെങ്കിൽ ഉള്ള ഇന്ത്യയുടെ പൈതൃകം പേറാത്ത, ഒട്ടും ആഴവും സാഹിത്യചരിത്രവും ഭംഗിയും ഇല്ലാത്ത ഒരു ഭാഷ.
ഹിന്ദി വളരെ പുതിയത് മാത്രമായ ഭാഷ.
********
എങ്കിൽ അറബി സംസ്കൃത ഭാഷകൾ പഠിപ്പിക്കുന്നതോ?
ഒന്നാമതായി അറബി, സംസ്കൃത ഭാഷകൾ പഠിപ്പിക്കുന്നത് നാട്ടിലെ സംസാരഭാഷ ആക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല.
ഹിന്ദിയെ പ്രൊമോട്ട് ചെയ്യുന്നത് ഇന്ത്യയുടെ മൊത്തം ഭാഷ ആക്കുക, ഒരു രാജ്യം ഒരു ഭാഷ സാധ്യമാക്കുക എന്നുദ്ദേശിച്ചുകൊണ്ടാണ്.
അങ്ങനെ വരുമ്പോൾ ഹിന്ദി ഭാഷ പ്രാദേശികഭാഷകളെ ക്രമേണ അപ്രസ്‌ക്തമായിത്തുടങ്ങും എന്നർത്ഥം
ഒപ്പം പറയട്ടെ, സംസ്കൃത, അറബി ഭാഷകൾ സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് അഭിപ്രായമില്ല.
പിന്നെ സംസ്കൃത, അറബി ഭാഷകളുടെ പിന്നിൽ മതപക്ഷങ്ങളുടെ വികാരവും ആവശ്യവും ഉണ്ടെന്നെങ്കിലും വെക്കാം. ശരിയായാലും തെറ്റയാലും...
ഹിന്ദി ഭാഷ നടപ്പാക്കുന്നതിന് പിന്നിൽ ഒരു രാജ്യം ഒരു ഭാഷ അല്ലാത്ത മറ്റെന്ത് വികാരം?
എന്നുവെച്ചാൽ ക്രമേണയെങ്കിലും പ്രാദേശിക ഭാഷയെ തമസ്‌കരിക്കാൻ അല്ലാതെ ഹിന്ദി ഭാഷ പിന്നെന്തിന്?
പ്രാദേശിക മാതൃഭാഷ വേറെ തന്നെ പഠിപ്പിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും ഹിന്ദി ഭാഷ പിന്നെന്തിന് പഠിപ്പിക്കപ്പെടണം?
ഒരു കുറേ ഭാഷകൾ പഠിക്കേണ്ടി വരുന്ന ഇന്ത്യൻ കുട്ടികൾക്ക് മറ്റ് യഥാർത്ഥ വിഷയങ്ങൾ പഠിക്കാൻ പ്രയാസവും സമയക്കുറവും കൂടിവരിക മാത്രം ഫലമാകും.