Tuesday, December 1, 2020

ലോകം ജീവിച്ചതും ജീവിക്കുന്നതും ഒരു വേദഗ്രന്ഥവും വെച്ചല്ല.

ദിശകള്‍ ഇല്ലാത്ത ദൈവത്തെ വെച്ച് 

ഇല്ലാത്ത ദിശാബോധം ഉണ്ടാക്കാനും നൽകാനും 

ഈയുള്ളവന്‍ ആളല്ല. 

ദൈവത്തിന് വേണ്ടാത്തത് 

ഈയുള്ളവനും വേണ്ട.


*******


ലോകം ജീവിച്ചതും ജീവിക്കുന്നതും 

ഒരു വേദഗ്രന്ഥവും വെച്ചല്ല. 

ഏറ്റവും വലിയ ജീവനുള്ള വേദഗ്രന്ഥം 

അന്തര്‍ലീനമായി നടക്കുന്ന 

ബോധവും ചിന്തയും തന്നെ.


********



ദൈവം ആരുടെയും ഒന്നിന്റെയും തടവിലല്ല 

എന്ന് പറയുന്നതിന്റെ പേരില്‍ 

നരകത്തിലിടുകയാണെങ്കിൽ 

ആ നരകത്തില്‍ ഈയുള്ളവന്‍ 

സ്വര്‍ഗം കണ്ടെത്തും.


******


ചെയ്യുന്നത് എന്തും ധര്‍മ്മം. 

നേരിട്ട് ബോധ്യപ്പെട്ടാലും ഇല്ലേലും. 

ഒന്നുകില്‍ എല്ലാം വെറുതെ. അ

ല്ലേല്‍, ഒന്നും വെറുതെയല്ല.


******



പച്ചിലകള്‍ പച്ചിലച്ചെടികള്‍ക്ക് വളം. 

എത്ര ലളിതമാണ് ജീവിതം! 

എത്ര ലളിതമാണ് 

ജീവിതത്തിന്റെ സൂത്രവാക്യം!



 

No comments: