Tuesday, December 1, 2020

ഇന്നേക്ക് വര്‍ഷം 21. ഒന്നും പറയാനില്ല.

ഇന്നേക്ക്

വര്‍ഷം 21.


ഒന്നും പറയാനില്ല.


പറയുന്നതൊക്കെ

വെറും വെറുതെ.


അനുഭവം

പറയാനുള്ളതല്ല.


അനുഭവം

അനുഭവിക്കാന്‍

മാത്രമുള്ളത്.


*****


അല്ലേലും

പറയാനുള്ളത്

ഒന്ന് മാത്രം.

ആവര്‍ത്തിച്ചാവര്‍ത്തിച്ച്. 


വിവാഹം. 

ഒന്നുറപ്പിക്കുന്നതിന്റെ

പേര്‌. 


ഒന്ന് തന്നെ

ആവര്‍ത്തിച്ചനുഭവിക്കുന്നതിന്റെ

പേര്‌.


എന്നാകയാല്‍ 

പ്രത്യേകിച്ചും....

വീണ്ടും വീണ്ടും പറയുന്നു.


ആ ഒന്ന് മാത്രം.


ആവര്‍ത്തിച്ചാവര്‍ത്തിച്ച്

ഒന്ന് മാത്രം.


ഒന്ന്‌ മാത്രം പറയണം.


സൂര്യൻ

എന്നും ഉദിക്കുന്നത് പോലെ

ഒന്ന്. 


സൂര്യൻ

എന്നും അസ്തമിക്കുന്നത് പോലെ

ഒന്ന്. 


No comments: