Tuesday, December 1, 2020

ഒന്നുമില്ല എന്നത്‌ ഒരു വലിയ സംഗതിയാണ്..

ഒന്നുമില്ല എന്നത്‌ ഒരു വലിയ സംഗതിയാണ്..

ഒന്നുമില്ലായ്മയെക്കാള്‍ വലിയ സംഗതി വേറെ ഇല്ല.


********


വിശ്വാസപരമായി ഇസ്ലാം നിലകൊള്ളുന്നത് 

തീവ്രതയിലും അസഹിഷ്ണുതയിലും മാത്രമാണ്. 

അതറിയാതെയോ മറച്ചോ സുഖിപ്പിച്ചോ 

ആരെന്ത് പറഞ്ഞാലും.


*********



എന്താണ് ആത്മീയത? 

ആവശ്യവും ആവശ്യങ്ങളിലുമാണ് 

ആത്മീയത. 


ആവശ്യങ്ങൾക്ക് വേണ്ടി

എന്ത് ചെയ്യുന്നതും ആത്മീയത.


*******



ജീവിക്കാൻ വേണ്ടി ജീവിതം. 

വ്യക്തിത്വവും തിരിച്ചറിയലും ജീവിതം കൊണ്ട്. 

തൊഴിലും അറിവും ജീവിക്കാൻ. 

തൊഴിലിനും അറിവിനും വേണ്ടി ജീവിതമല്ല.


********


'നിശ്ചയം, ഞാന്‍ അല്ലാഹു. 

ഞാനല്ലാത്ത ദൈവമില്ല. 

നിങ്ങളെന്നെ ആരാധിക്കുക.' 

എന്ന് ദൈവവും പറയേണ്ടിവരിക. 

എന്തൊരു നിസ്സഹായത, അല്പത്തം?!


*********


മോക്ഷം തലച്ചോറില്‍ നിന്ന്. 

അറിവ് മോക്ഷത്തെ സഹായിക്കാനല്ല; 

ജീവിതത്തെ സഹായിക്കാന്‍. 

അറിവ് ഏറെക്കുറെ 

അതിജീവനത്തിനായ് ഉണ്ടായത്.


********



വെറുതെയെന്നത്‌ ബാക്കിയാവും. 

ജീവിതം എന്തെല്ലാം ലക്ഷ്യമുള്ളതെന്ന് ദൈവം വെച്ചാലും, 

ദൈവം സൃഷ്ടിച്ചതും, ദൈവം തന്നെയും 

വെറുംവെറുതെയാവും


*******




No comments: