Tuesday, December 1, 2020

ഒരര്‍ത്ഥവും ഇല്ലാത്ത ജീവിതത്തിന്‌ അര്‍ത്ഥം കൊടുക്കാനുള്ള ശ്രമം ജീവിതം.

ഒരര്‍ത്ഥവും ഇല്ലാത്ത ജീവിതത്തിന്‌ 

അര്‍ത്ഥം കൊടുക്കാനുള്ള ശ്രമം 

ജീവിതം. 


എന്തിനെന്നില്ലാത്തതിനെ 

എന്തിനോ എന്നാക്കുന്ന ശ്രമം 

ജീവിതം.



********


എന്താണ്‌ തിരിച്ചറിവ്‌? 

ഒന്നും അറിയില്ലെന്ന അറിവ്. 

ഒരണുവിനെ പോലും അറിയില്ലെന്ന അറിവ്. 

നിസ്സഹായതയും കഴിവ്കേടും 

തൊട്ടറിയുന്ന അറിവ്.


*******




വീണ്ടും സ്വാതന്ത്ര്യം വേണം. 

പാർട്ടികളുടെ ഈ ആധിപത്യത്തില്‍ നിന്ന്. 

അല്ലേല്‍ ജനാധിപത്യം വെറും സ്വപ്നം. 

ഇതുവരെയും സംഭവിക്കാത്തത്.


*******


തലച്ചോറിന്റെ വലുപ്പമാണോ 

ആത്മാവിന്റെ വലുപ്പം? 


തലച്ചോറില്ലെങ്കില്‍ ആത്മാവ് ഇല്ലെന്നാണോ?


********



പ്രത്യക്ഷനും പരോക്ഷനും ദൈവം. 

അനാദ്യനും അനന്തനും ദൈവം. 

എന്താണിതിന്നര്‍ത്ഥം? 

ഈ ഞാന്‍ ഇല്ലെന്ന്, 

ഈ എനിക്ക് തുടര്‍ച്ചയില്ലെന്ന്.


********


പൂച്ചക്കും നായക്കും കാക്കക്കും മീനിനും 

ബാധകമല്ലത്ത ആത്മാവും മരണാനന്തരവും 

തനിക്കുണ്ടെന്ന് വിചാരിക്കുന്നത്ര 

വിഡ്ഢിയാണ് മനുഷ്യന്‍.


******




No comments: