Tuesday, December 1, 2020

ആരാണ്‌ നേതാക്കൾ? ആരായിരിക്കണം നേതാക്കള്‍?

രാജ്യമെന്നാല്‍ ലാഭമുണ്ടാക്കുന്ന കച്ചവടസ്ഥാപനമോ, 

ഇടയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്കും 

എംഎല്‍എ എംപിമാര്‍ക്കും 

ശമ്പളം കൂട്ടുക മാത്രം ചെയ്യാൻ?

*********


പെങ്ങളെ, 

നിന്റെ ജീവൻ പൊലിക്കുന്നതിന് മുമ്പ്..., 

ആ പുരുഷനില്‍ കാമം വേഷംകെട്ടുന്നതല്ലാത്ത 

ഒരു പ്രണയമില്ലെന്ന് 

നീ അറിയാതെ പോയല്ലോ?


******



ആരാണ്‌ നേതാക്കൾ? 

ആരായിരിക്കണം നേതാക്കള്‍? 

നാടിന്റെ ചിലവില്‍ സുഭിക്ഷമായി സുഖിക്കുന്നവരോ, 

നാടിനു വേണ്ടി സകലതും ചിലവഴിക്കുന്നവരോ?


********


പെട്രോൾ വില: 

മൃഗീയഭൂരിപക്ഷം കിട്ടിയാല്‍ 

ഏത് സര്‍ക്കാറും ഏത് പാർട്ടിയും 

എന്ത് തോന്നിവാസവും കളിക്കും 

എന്നതിന്റെ തെളിവ്.


************



ജനാധിപത്യമോ? 

ഇന്ത്യയിലോ? 


ഇന്ത്യയിലെവിടെ ജനം? 


ഇന്ത്യയlലുള്ളത് മേശക്ക് കീഴെ 

മുള്ള് (ഉച്ഛിഷ്ടം) കാത്തിരിക്കുന്ന 

പൂച്ചകള്‍. 

ജനം ഇല്ല.


********


മുതലാളി നടത്തിയാലേ 

കൊള്ളയും ചൂഷണവും ആകൂ? 

പാർട്ടി നടത്തിയാല്‍ ആവില്ലേ? 

പാര്‍ട്ടിയാവുമ്പോള്‍ ജനങ്ങളോട്

ഉത്തരം പറയേണ്ടതില്ല എന്നാണോ?


*******


കൊറോണ. 

എലിയെ പേടിച്ച് 

നാം ഇല്ലം ചുടുന്നു. 


ഇല്ലം കത്തുന്നു. 

എലി ചാവുന്നില്ല.


നാം എവിടെ വരെ കളിക്കും 

ഈ ഒളിച്ചുപൊത്തിക്കളി ?


*********


സിപിഎമ്മിന്റെ അടിത്തട്ടില്‍ 
മതതീവ്രവാദികള്‍ പിടിമുറുക്കുന്നുവോ? 
വോട്ട്ബാങ്ക് ലക്ഷ്യംവെച്ച് 
സിപിഎം അത് കണ്ടില്ലെന്നും നടിക്കുന്നുവോ?

********

ഒരു ചോദ്യം. 
അച്ചുതാനന്ദനും A K ആന്റണിയും 
സർക്കാർ ചിലവില്‍ തന്നെയല്ലേ 
ഇപ്പോഴും ജീവിക്കുന്നത്? 
അതിന്റെ പേര്‌ തന്നെയല്ലേ ജനാധിപത്യം?

**********

ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ശത്രൂ , 
അവർ യഥാര്‍ത്ഥത്തില്‍ ഭയക്കുന്ന 
ഒരേയൊരു യാഥാര്‍ത്ഥ ശത്രു. 
ഇന്ത്യൻ ഭരണഘടന.

*********

 ഏതൊരു രാജ്യവും സമൂഹവും 

എത്രത്തോളം ഉയർന്നു, താഴ്ന്നു എന്നത്‌ 

ആ സമൂഹത്തിന്റെയും രാജ്യത്തിന്റെയും 

ഭരണനേതൃത്വത്തെ നോക്കി മാത്രം പറയാം.

*******


ജനാധിപത്യം : 

കോടതികൾ പാർട്ടി ഓഫീസുകളാവുന്നതിന്റെ പേരാവരുത്. 


ജനാധിപത്യം : 

പാർട്ടി ഓഫീസുകള്‍ കോടതികളാവുന്നതിന്റെ പേരും ആവരുത്.


********



"രാഷ്ട്രീയം ശുദ്ധീകരിക്കണം."

ആര് ശുദ്ധീകരിക്കണം? രാഷ്ട്രീയക്കാരനോ???

ചെന്നായ തന്നെ ഇരയെ 

രക്ഷിക്കണം, പരിലാളിക്കണം എന്നോ!!!???















No comments: