Tuesday, April 30, 2024

ഹിന്ദുത്വ എന്ന പഞ്ചാരകോട്ടിങ്ങും വോട്ടിംഗ് മെഷീനും ഇലക്ഷൻ കമ്മീഷനും കൂടിയാൽ മതി.

ഏതെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരുകുറെ പേർ പലവേഷം കെട്ടി പ്രത്യക്ഷത്തിലും പരോക്ഷത്തിലും കൂടെ ഉള്ളപ്പോൾ ആ പാർട്ടി അങ്ങനെയങ്ങ് തോൽക്കുമോ?

ഇല്ല.

പോരാത്തതിന് അർണാബ് ഗോസ്വാമിമാരെ പോലുള്ളവർ ഒരുകുറേ ഒന്നും തിരിയാത്ത ഉത്തരേന്ത്യൻ ജനതയെയും തെരഞ്ഞെടുപ്പും മുന്നിൽകണ്ട് കെട്ടിച്ചമക്കുന്ന കുറേ കള്ളവാർത്തകളും കഥകളും കൂട്ടിന് ഉണ്ടാവുമെങ്കിൽ...

എന്നിട്ടും പോരെങ്കിൽ അങ്ങിങ്ങ് വേണ്ടത് പോലെ നടക്കുന്ന, നടത്തുന്ന, നടത്താവുന്ന കുറച്ച് സ്‌ഫോടനങ്ങളും കലാപങ്ങളും ഒരു ധൈര്യത്തിന്, വേണമെങ്കിൽ, അപ്പപ്പോൾ.....

അതും പോരാഞ്ഞ്, എല്ലാ മെഷീനറികളും കയ്യിൽ.

വോട്ടിംഗ് മെഷീനും ഇലക്ഷൻ കമ്മീഷനും കൂടെ കൂടിയാൽ ഒരു തെരഞ്ഞെടുപ്പ് വിജയിക്കാൻ ആർക്കും വേണ്ടതിൽ കൂടുതലാണ്.

അതുകൊണ്ട് ആർക്കും ഇപ്പോൾ തന്നെ വിജയം ആഘോഷിക്കാം.

അമ്മയുടെ മാറ് മുറിച്ച് വിൽക്കുന്നതിൽ കമ്മിഷനായി എന്തെങ്കിലും അങ്ങനെയുള്ളവർക്ക് കിട്ടാതിരിക്കില്ല.

അക്കൂട്ടർ വേണ്ട, ഇക്കൂട്ടർ വേണ്ട എന്നൊക്കെ നമ്മൾക്ക് നമ്മുടെ പാർട്ടിയെ രക്ഷിച്ചെടുക്കാൻ എളുപ്പം പറയാം...

പിന്നെ ആര് വേണം?

കളവ് മാത്രം പറയുന്ന, വെറുപ്പും വിഭജനവും മാത്രം ഉണ്ടാക്കുന്ന, നാട്ടുകാരെ ബുദ്ധിമുട്ടിക്കുക മാത്രം ചെയ്യുന്ന ആൾ വേണം, പാർട്ടി വേണമെന്നോ?

അപ്പോൾ മിണ്ടാട്ടമില്ല. 

എന്തുകൊണ്ട്?

ഹിന്ദുത്വ എന്ന പഞ്ചാര കോട്ടിംഗ് അതിനുണ്ട് എന്ന ഒരൊറ്റ കാരണത്താൽ. 

പഞ്ചസാര എന്ന് പേരിട്ടാൽ മതി കാഞ്ഞിരവും വിഷവും മുളകും അകത്താക്കാൻ വിശ്വാസികൾ എന്ന് പേരുള്ള വിവരദോഷികൾ തയ്യാർ.

ഇന്ത്യയുടെ വലുപ്പവും 140 കോടി ജനതയും ബ്രിട്ടനും യുറോപ്യൻ വികസിത രാജ്യങ്ങളും തമ്മിൽ താരതമ്യം പോലും പാടില്ല...

പിന്നെ ഇപ്പൊൾ ഇന്ത്യയിൽ നടക്കുന്നത് കട്ടുമുടിക്കൽ മാത്രമല്ല, രാജ്യത്തെ തന്നെ അന്ധതയിൽ വീഴ്‌ത്തലും അടിമുടി കൊന്ന് തള്ളലും കൂടിയാണ്.

ഹിന്ദുത്വ എന്ന പേര് കൊടുക്കുന്നത് കൊണ്ട് മനസ്സിലാകുന്നില്ല, അസൂയയും വെറുപ്പും കൈമുതലാക്കിയ ഒരു വിഭാഗത്തിന് എന്ന് മാത്രം.

അല്ലാതെ ആര് ഇവരേക്കാൾ കൂടുതൽ ഇവിടെ കട്ടുമുടിച്ചു, ആര് കട്ടുമുടിക്കുന്നു?

മനസ്സിലാകാത്തത് കൊണ്ടാണ്...

അറുപത് കൊല്ലം ഭരിച്ച കോൺഗ്രസ് ദരിദ്രമാണ്. 

പത്ത് കൊല്ലം കൊണ്ട് ഇന്ത്യ വാങ്ങാനുള്ള കാശ് ഇപ്പൊൾ ഭരിക്കുന്ന പാർട്ടി ഉണ്ടാക്കിയിരിക്കുന്നു...

പക്ഷേ ഹിന്ദുത്വ എന്ന പേരാണ്, പിന്നെ വെറുപ്പും അസൂയയും ആണ്, വിറ്റ് കാശാക്കി അധികാരമാക്കുന്നത്..

ഒരു സംശയവും വേണ്ട..

അല്ലാത്തതൊക്കെ, അല്ലാത്ത നിങൾ പറയുന്ന വീമ്പുകൾ ഒക്കെയും അവനവൻ്റെ പാർട്ടി ക്ലാസ്സുകൾ പറഞ്ഞ് പഠിപ്പിക്കുന്നത്...

അതുകൊണ്ടാണ്, ഈ വെറുപ്പിനും അസൂയക്കും വേണ്ടി പ്രത്യക്ഷത്തിലും പരോക്ഷത്തിലൂം പണിയെടുക്കാൻ ഒരുകുറെ ആളുകളുണ്ട് എന്ന് പറഞ്ഞത്, പറയേണ്ടി വന്നത്... 

അതിൽ ജാതിമേൽക്കോയ്മ നൽകിയ കുറേ സൗകര്യങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ടതിൻ്റെ അസ്വസ്ഥതയും അസഹിഷ്ണുതയും പേറിനടക്കുന്നവർ ഒരുകുറേ.

മനസ്സാക്ഷിയോട് സത്യസന്ധനാവേണ്ടതുണ്ട് എന്നതിനാൽ മറ്റൊന്നും നിലവിലെ ഇന്ത്യയെ കണ്ടുകൊണ്ടും നോക്കിക്കൊണ്ടും പറയാൻ സാധിക്കുന്നില്ല.

മറ്റ് നിക്ഷിപ്ത താൽപര്യങ്ങളോ മറച്ചുവെച്ച അജണ്ടകളോ ഇല്ലെന്നതിനാൽ പ്രത്യേകിച്ചും.

പക്ഷേ, ഇങ്ങനെയൊരു പാർട്ടി ഇന്ത്യക്ക് ഒരുനിലക്കും അനുഗുണമല്ലെന്ന് വീണ്ടും വീണ്ടും തോന്നുന്നു.

അത്രയ്ക്ക് ദുരൂഹതകളും ഒളിച്ചുവെച്ച അജണ്ടകളും പേറിനടക്കുന്നു, വെറുപ്പും വിഭജനവും മാത്രം തന്ത്രമാക്കിയ ഈയൊരു പാർട്ടി....

എന്തുകൊണ്ടും...

പീന്നീട് ഖേദിക്കേണ്ടി വരും. 

അങ്ങനെ പിന്നീട് ഖേദിക്കേണ്ടി വരരുതല്ലോ, അങ്ങനെ പീന്നീട് ഖേദിച്ചത് കൊണ്ട് കാര്യമില്ലല്ലോ എന്ന് കൂടി തോന്നുന്നതിനാൽ ഇതൊക്കെയും പറഞ്ഞുപോകുന്നു...

വെറുപ്പിന് കൂട്ട് പറഞ്ഞു പറ്റിക്കാൻ സാധിക്കുന്ന കഥകൾ.

ആർക്കും കൃത്യമായി അറിയാത്ത കഥകൾ.

ആർക്കും കൃത്യമായ നിചസ്ഥിതി അന്വേഷിച്ച് ഉറപ്പിക്കാൻ സാധിക്കാത്ത കഥകൾ.

അതാത് കാലത്തേയും സനയത്തെയും സന്ദർഭവും സാഹചര്യവും അടർത്തി മാറ്റി പറയുന്ന ഇല്ലാക്കഥകൾ.

ആരേയും പറഞ്ഞു പറ്റിക്കാൻ സാധിക്കുന്ന കഥകൾ.

വസ്തുത എവിടെ? 

വാസ്തവം എവിടെ? 

വസ്തുതയും വാസ്തവവും ആർക്കും മനസ്സിലാവാത്തത്? 

എന്നാലോ? 

വെറുപ്പും വിഭജനവും കൃത്യമായും ഉണ്ടാക്കുന്നത്. 

പ്രത്യേകിച്ചും പൊതുജനം കഴുത ആകയാൽ.

രാജ്യസ്നേഹത്തിൻ്റെ പേരിലും കോട്ടിങ്ങിലും ആയാൽ ഏറെ തെറ്റിദ്ധരിപ്പിക്കുന്നത്.

വെറുപ്പും വിഭജനവും എളുപ്പം പ്രചരിക്കും. 

കാരണം, വെറുപ്പിനും അത് പ്രചരിപ്പിക്കുന്നവനും ഉത്തരവാദിത്തം ഇല്ല. സത്യസന്ധതയും തെളിവും വേണ്ട. 

വെറുപ്പ് മനസ്സാക്ഷി കൊണ്ടുനടക്കാത്തത്, വെറുപ്പ് മനസ്സാക്ഷിയെ ആവശ്യമാക്കാത്തത്.

സ്നേഹം ബാധ്യതയാണ്, ഉത്തരവാദിത്തമാണ്. 

സ്നേഹത്തിൽ സത്യസന്ധത വേണം, ഉണ്ടാവും. 

സ്നേഹം മനസ്സാക്ഷിയിൽ തൊട്ടുനിൽക്കുന്നത്.

അതുകൊണ്ട് തന്നെ സ്നേഹം എളുപ്പം പ്രചരിക്കില്ല. 

വെറുപ്പ് അധികാരം നേടി സ്നേഹത്തെ തെരുവിലാക്കും. 

കളവ് അധികാരം നേടി സത്യത്തെ ഭ്രന്തിലാക്കും, തെരുവിലാക്കും.

കളവിനും വെറുപ്പിനും എന്തും എങ്ങിനെയും പറയാം, ചെയ്യാം.

അങ്ങനെ കുറെ കഥകൾ.... 

ആർക്കും അറിയാത്ത കാര്യത്തിൽ, ആർക്കും അറിയാത്ത കാലത്തിലേക്ക് ചേർത്ത് ഉണ്ടാക്കുന്ന ഇല്ലാക്കഥകൾ ഉണ്ടാക്കുന്ന ഫാക്ടറികൾ ഇവിടെ ഏറെയുണ്ട്.

അതിൽ മുഗളനും ടിപ്പുവും രാമനും കൃഷ്ണനും ഒക്കെ പുതിയ പുതിയ വേഷങ്ങൾ വേറെ വേറെ കെട്ടി വരും.

എത്രയും വെറുപ്പും വിഭജനവും ഉണ്ടാക്കാൻ സാധിക്കുമോ അത്രയും വേഷങ്ങളിൽ അവരൊക്കെയും വരും.

നിചസ്ഥിതി അറിയാൻ ആർക്കും സാധിക്കില്ല എന്നത് വെറുപ്പ് ഉത്പാദിപ്പിച്ച് അധികാരം നേടുന്നവരുടെയും നിലനിർത്തിന്നവരുടെയും ധൈര്യം. 

അവരെ വിശ്വസിക്കുന്നവരെ പോലും കൊന്നും വിറ്റും അവർ അധികാരം നേടും, നിലനിർത്തും.

*******

വെറുപ്പിന് കൂട്ട് പറഞ്ഞുപറ്റിക്കാൻ സാധിക്കുന്ന അത്തരം കുറേ കഥകൾ.

സ്നേഹം കഥകൾ കൊണ്ടല്ല, കഥകളിലല്ല.

സ്നേഹം സത്യത്തിൽ, വാസ്തവത്തിൽ, വാസ്തവത്തോട് കൂടെ. ഉപാധികൾ ഇല്ലാതെ.


Friday, April 26, 2024

ഇന്ന് ഈയുള്ളവന് 56. മകന് കാൻസർ. Osteo Sarcoma..

ഇന്ന് ഈയുള്ളവന് 56.
ഇന്ന് ഈയുള്ളവൻ്റെ ജന്മദിനം.

ഏറെക്കുറേ ആശുപത്രിയിലും 
ചുറ്റുവട്ടത്തും തന്നെയായി 
കഴിച്ചു കൂട്ടിയ 
ഈയൊരു വർഷം തികയുമ്പോൾ 
ഈയുള്ളവന് 56.

മലമുകളിൽ നിന്നെന്ന പോലെ 
താഴ്വാരത്തിലും നിന്ന്
ജീവിതവുമായി സംഭാഷണം നടത്തിയ
ഈയൊരു വർഷം പൂർത്തിയാകുമ്പോൾ
ഈയുള്ളവന് 56.

ഇപ്പോഴും 
ഈയുള്ളവനും കുടുംബവും ഉള്ളത് 
കർണാടകയിൽ, മണിപ്പാലിൽ.
കസ്തൂർബാ മെഡിക്കൽ കോളേജിൻ്റെ 
ചുറ്റുവട്ടത്ത്.

രാജാവിനും യാചകനുംഒരു പോലെ ദേവാലയമാകുന്നഇടത്തും ചുറ്റുവട്ടത്തും
രാജാവിനും യാചകനും
ഒരു പോലെ മരുന്ന് ഭക്ഷണമാകുന്നിടത്തും
ഈയുള്ളവനൊരു ജന്മദിനം.

പതിനേഴ് വയസ്സുള്ള രണ്ടാമത്തെ മകന് 
കാൻസറായിരുന്നു. 
Osteo Sarcoma.
High grade.

കഴിഞ്ഞ പത്ത് മാസങ്ങളായി തുടരുന്ന
അവൻ്റെ ചികിൽസ
ഏറെക്കുറെ കഴിയുമ്പോൾ 
ഈയുള്ളവന് 56.

പ്ലസ് ടൂവിൽ പഠിച്ചു കൊണ്ടിരിക്കെയായിരുന്നു,
കഴിഞ്ഞ വർഷം (2023) ജൂലൈയിൽ 
മകന് ബോൺ കാൻസർ ഉണ്ടെന്ന് വന്നത്,  
Osteo Sarcoma ഉണ്ടെന്ന് വന്നത്. 

രോഗനിർണ്ണയം നടത്തുന്നതിന് 
തൊട്ടുമുൻപ്, വളരേ കുറച്ച് ദിവസങ്ങൾ
തുടയെല്ലിൽ അനുഭവപ്പെട്ട 
നിസാര വേദനയല്ലതെ 
പ്രത്യേകിച്ച് കാര്യമായ ലക്ഷണങ്ങളോ 
ആരോഗ്യ പ്രശ്നങ്ങളോ കാണിക്കാതെ
വന്ന ബോൺ കാൻസർ.  

അങ്ങനെ 
ഈ കഴിഞ്ഞ (ഏകദേശം) പത്ത് മാസങ്ങളായി 
ഈയുള്ളവനും കുടുംബവും  
അവൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് 
മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ.

ഇപ്പോഴും 
മണിപ്പാൽ കസ്തൂർബാ ആശുപത്രിയുടെ 
ചുറ്റുവട്ടത്ത് തന്നെ തുടരുന്നു.

ഒറ്റക്ക് പഠിക്കാൻ മാത്രം 
കഴിവും കരുത്തും മനക്കരുത്തും 
അച്ചടക്കവും ലക്ഷ്യബോധവും 
ഒത്തുചേർന്ന മകന്, 
ഒറ്റക്ക് തന്നെ ഐഐടി ലക്ഷ്യമാക്കി,
ഏറെക്കുറെ ഐഐടി ഉറപ്പിച്ച് 
ഒരുങ്ങുന്നുതിനിടയിൽ 
ബോൺ കാൻസർ ഉണ്ടെന്ന് വരുന്നു.

ഒറ്റക്ക് തന്നെ പഠിച്ച്,
പത്താം ക്ലാസ്സ്, പ്ലസ് വൺ പരീക്ഷകളിൽ 
സാമാന്യം ഉയർന്ന മാർക്കുകൾ നേടി 
പ്ലസടുവിന് പഠിച്ചുകൊണ്ടിരിക്കെ.

വലത് കാൽമുട്ടിൻ്റെ മുകളിൽ 
തുടയെല്ലിൽ തോന്നിയ 
വളരേ വളരേ ചെറിയ വേദന. 

എന്തുകൊണ്ടെന്ന്  
പരിശോധിച്ചത് കൊണ്ട്  മാത്രം
ബോൺ കാൻസറെന്നറിഞ്ഞു.

ഈ ചെറിയ പ്ലസ് ടു കാലയളവിനുള്ളിൽ 
ലോകസാഹിത്യത്തിൽ തന്നെ 
ഉയർന്നതലം വായിച്ചുകൊണ്ടിരുന്ന മകൻ. 

കാമുവും കാഫ്കയും ദസ്തവസ്കിയും 
ജോർജ് ഓർവലും പൗലോകോഹ്‌ലോയും 
മിലാൻകുന്ദേരയും ഹെസ്സേയും 
ഹെമിങ്‌വേയും ചെക്കോവും 
ജിബ്രാനും ഖാലിദ് ഹുസൈനും 

മഹാത്മാഗാന്ധിയും അംബേദ്കറും 
ജെ കെ റൗളിങ്ങും അടങ്ങുന്നവ 
ഇതിനിടയിൽ വായിച്ച 
പ്ലസ് ടൂ വിദ്യാർത്ഥിയായ കുട്ടി. 

എല്ലാറ്റിലുമുപരി ഉയർന്ന നിലയിൽ സൗഹൃദവലയം 
ഈ ചെറിയ പ്രായത്തിനിടയിൽ,
തൻ്റെ ഗ്രാമത്തിലെ വീട്ടിനുള്ളിൽ നിന്ന്
അന്താരാഷ്ട്രതലത്തിൽ ഉണ്ടാക്കാൻ 
പ്രാപ്തിയും വൈഭവവും കാണിച്ച കുട്ടി.

ഇപ്പോൾ, കഴിഞ്ഞ പത്ത് മാസങ്ങളായി 
ഈയുള്ളവനും ഭാര്യയും അവനും  
ചികിത്സയുമായി ബന്ധപ്പെട്ട് 
മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ 
കഴിഞ്ഞുകൂടുന്നു.

അതുകൊണ്ട് തന്നെ, ഈ വേളയിൽ 
പറയേണ്ട, പറഞ്ഞുപോകേണ്ട 
ചില കര്യങ്ങളുണ്ട്. 

എകദേശം പത്ത്മാസത്തോളം 
ഒരു പ്രയാസവുമില്ലാതെ കടന്നുപോയ ചികിൽസാഘട്ടം.

ഇനി വരുന്ന ഒരു വർഷം 
ഈ അസുഖം തിരിച്ചുവരുന്നില്ലെങ്കിൽ, 
പിന്നെ അഞ്ച് വർഷം 
നിരീക്ഷണകാലവും കഴിഞ്ഞാൽ 
മകൻ പൂർണമായും സാധാരണം. 
എല്ലാവരെയും പോലെ.

ഈ ചികിത്സാകാലയളവിൽ 
മകനും കൂടെയുള്ള നമ്മളും 
തൊട്ടിലിൽ ഒരു പീളക്കുഞ്ഞ് 
സ്വസ്ഥമായിരിക്കുന്നത് പോലെ സ്വസ്ഥമായിരുന്നു.

പുറത്ത് നടക്കുന്ന 
ഒരുതരം ബഹളവും പ്രയാസവും 
അറിയാതെ, ബാധകമാവാതെ 
ശരിക്കും തൊട്ടിലിലെ കുഞ്ഞുങ്ങൾ തന്നെയായി. 
ആർഭാടപൂർവ്വം, രാജകീയമായി.

ഒരുതരം അവകാശവാദങ്ങളും ഇല്ലാതെ
കൂടെ നിന്ന സുഹൃത്തുക്കളും 
സുഹൃത്തുക്കളെ പോലെ നിന്ന ഒരുകുറേ സഹോദരങ്ങളും കാരണം.

അത്തരം സുഹൃത്തുക്കളെ പോലെ 
ഓടിച്ചാടി വന്ന് കൂടെനിന്ന 
കുറച്ച് സുഹൃത്തുക്കളും 
സഹോദരങ്ങളായ സുഹൃത്തുക്കളും തന്നെയാണ് 
മരുന്ന്കൊണ്ടുള്ള ചികിൽസയെക്കാൾ 
വലിയ, ഫലവത്തായ, 
കളിചിരി അന്തരീക്ഷം സൃഷ്ടിച്ച, 
ആഘോഷം തന്നെയാക്കിയ 
ചികിത്സയും രോഗശമനവും ആയത്.

ഒരുകുറേ സുഹൃത്തുക്കൾ.
ബന്ധത്തിലും സ്വന്തത്തിലും 
സൗഹൃദം സൗഹൃദമാക്കി കൂടിയുണ്ടെങ്കിൽ 
അത് തന്നെ വലിയ തണലും 
സംരക്ഷണവും മരുന്നും ചികിത്സയുമെന്ന് 
വ്യക്തമാക്കും വിധം.

അതുകൊണ്ട് തന്നെ 
ഈ വേളയിൽ പറയേണ്ട ചില കര്യങ്ങളുണ്ട്, 
പറഞ്ഞുപോകേണ്ട ചില കര്യങ്ങളുണ്ട്.

പ്രതിസന്ധികളും പ്രയാസങ്ങളും 
യഥാർത്ഥ പാഠങ്ങൾ നൽകും, 
യഥാർത്ഥ സുഹൃത്തിനെ മനസ്സിലാക്കിത്തരും.

ആരൊക്കെ ആരൊക്കെയാണെന്നും 
എന്തൊക്കെ എന്തൊക്കെയാണെന്നും 
മനസ്സിലാക്കിത്തരുന്നു പ്രതിസന്ധികളും പ്രയാസങ്ങളും.

ഒരു കാരൃം ഉറപ്പിച്ച് പറയാം.
പ്രതിസന്ധികളും പ്രയാസങ്ങളും മാത്രമാവേണ്ട 
ഈ കാലയളവിലും 
ഈയുള്ളവനും മകനും കുടുംബവും 
തൊട്ടിലിൽ ഒന്നുമറിയാതുറങ്ങുന്ന 
കുഞ്ഞുങ്ങളെ പോലെ 
സംരക്ഷിക്കപ്പെട്ടു മാത്രം കഴിഞ്ഞു. 
ആഘോഷപൂർവ്വം, 
ആഡംബരത്തോടെ, 
ആഹ്ലാദത്തിൽ.

ഇപ്പോഴും അത്തരമൊരു 
വല്ലാത്തൊരു സംരക്ഷണത്തിൽ, 
ആഘോഷത്തിൽ തന്നെ 
എന്തെന്നില്ലാതെ തുടരുന്നു.

ഏതോ ഒരു മാന്ത്രികസ്പർശവും 
മാന്ത്രികസംരക്ഷണവും മാന്ത്രികവലയവും 
അനുഭവിച്ച് രാജകീയമായി ജീവിക്കുന്നു.

സൗഹൃദത്തെക്കാൾ വലിയ തണലും 
സൗഹൃദത്തെക്കാൾ വലിയ സംരക്ഷണവും വലയവും 
സൗഹൃദത്തെക്കാൾ വലിയ ആഘോഷവും ആഡംബരവും
ഇല്ലെന്ന് വ്യക്തമാവും വിധം.

"യഥാർഥത്തിൽ ഉള്ളതിനെ (പ്രാപഞ്ചിക ശക്തിയെ ആര് സൂക്ഷിക്കുന്നുവോ 
അവന് (ആ പ്രാപഞ്ചികശക്തി) പോംവഴികൾ (പരിഹാരങ്ങൾ) ഉണ്ടാക്കിക്കൊടുക്കുന്നു. 
അവൻ പോലും അറിയാത്തവിധം (അവനറിയാത്ത ഭാഗത്ത് നിന്നും) 
അവനെ (ആ പ്രാപഞ്ചികശക്തി) ഭക്ഷിപ്പിക്കുന്നു, ഊട്ടുന്നു, വളർത്തുന്നു."

ഇത് അക്ഷരംപ്രതി സാക്ഷാത്കരിച്ചുകൊണ്ട്.

"പ്രാപഞ്ചികസത്തയുടെ കൂട്ടുകാർക്ക് 
പേടിയില്ല, അവർ ദുഃഖിക്കുന്നുമില്ല (ഖേദിക്കുന്നുമില്ല)". (
*******
ചികിത്സ തീർത്തും ആർഭാടപൂർവ്വമാവണം, 
രാജകീയമായി തന്നെയായിരിക്കണം, 
രോഗി രാജാവിനെ പോലെയായിരിക്കണം, 
രോഗിയെ യാചകനെ പോലെയാക്കരുത് 
എന്ന് ആദ്യമേ കരുതിയിരുന്നു, നിശ്ചയിച്ചിരുന്നു. 
അങ്ങനെയാകാൻ മാത്രം കലഹിച്ചു.

(ആരോഗ്യകാര്യത്തിലുള്ള ഇതേ നിലപാട് 
ഏറെക്കുറെ വിദ്യാഭാസകാര്യത്തിലും പുലർത്തുന്നു, 
പുലർത്തണമെന്ന് കരുതുന്നു).

ആ നിലപാട് തന്നെ ആവുംവിധം 
ഇന്നിതുവരെ പ്രാവർത്തികവുമാക്കി, 
ആക്കാൻ ശ്രമിച്ചു. 

എവിടെയും പിശുക്കാം. 
ആരോഗ്യകാര്യത്തിലും 
വിദ്യാഭ്യാസകാര്യത്തിലും 
പിശുക്കാതിരിക്കുക. 

കാരണം, അവ 
വളർച്ചയുടെയും ഉയർച്ചയുടെയും 
നിർമ്മാണത്തിൻ്റെയും മുന്നോട്ട്പോക്കിൻ്റെയും 
വഴിയാണ്.

അങ്ങനെ തന്നെ, 
അതുപോലെ തന്നെ 
ആദ്യാവസാനം, 
ഇതുവരെ 
ഒരു വിഘ്‌നവും കൂടാതെ 
ഈ ചികിത്സാഘട്ടം 
ആഘോഷപൂർവ്വം 
നടത്തിക്കൊണ്ടുപോകാൻ സാധിച്ചു.

തുടക്കത്തിൽ വിചാരിച്ചതിലും 
വളരെ എളുപ്പത്തിൽ ഭംഗിയായി, 
നിയന്ത്രണവിധേയമായി ഈ ചികിത്സാഘട്ടം.

അറിയാം.
നിങളെല്ലാവരും തന്നെയായ 
നമ്മളെല്ലാവരും ഒരുപോലെ 
അവൻ്റെ കൂടെ ഉണ്ടായിരുന്നു.

വളരേ അടുത്ത സുഹൃത്തുക്കളായി 
കുറച്ച് സ്വന്തബന്ധങ്ങൾ.
സ്വന്തബന്ധങ്ങളെ പോലെ നിന്ന 
കുറച്ച് സുഹൃത്തുക്കൾ.

അങ്ങനെയുള്ള എല്ലാവരുടെയും പേരുകൾ 
ഒന്നൊന്നായി എടുത്തുപറയേണ്ടതുമാണ്.
പേരെടുത്തുപറയപ്പെടുന്നവരും 
അല്ലാത്തവരും ഒരുപോലെ.

സാഹചര്യവശാലും ദൂരം കാരണവും 
ആവേണ്ടത് പോലെ ആവാൻ പറ്റാത്തതും 
പറ്റാതിരുന്നതും ആരുടെയും 
കുറ്റമല്ല, കുറവല്ല.

എന്ത് ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും 
മനസ്സാക്ഷിയിൽ, 
സ്വന്തം മനസ്സാക്ഷിയോട് 
സത്യസന്ധരായാൽ മതി.

മനസ്സാക്ഷിയോട് 
നീതിയും സത്യസന്ധതയും 
പുലർത്തിയാൽ 
എല്ലാം ശരി.

എങ്കിൽ, 
എന്ത് ചെയ്താലും
എന്ത് ചെയ്തില്ലെങ്കിലും, 
എന്ത് ചെയ്യാനായാലും
എന്ത് ചെയ്യാനായില്ലെങ്കിലും 
എല്ലാം ഒരുപോലെ ശരി.

എല്ലാവരുടെയും പേരുകൾ 
ഒന്നൊന്നായി എടുത്തുപറഞാൽ 
ഈ കുറിപ്പ് വല്ലാതെ നീളും.

അതിനാൽ, 
നമ്മുടെ ഇടയിലുള്ള, 
നമ്മുടെയെല്ലാം എല്ലാവരുടെയും പേരുകൾ ഒരുനിലക്കും ഉപേക്ഷിച്ചുകൂടെന്നതിനാൽ 
ഇത്തരുണത്തിൽ ഓർക്കുന്നു.

ഖണ്ഡനാഡി പോലെ കൂടെനിന്ന, 
അടുത്തുനിന്ന, 
ഒന്നും ഒരു നന്ദിയും പ്രത്യുപകാരവും 
പ്രതീക്ഷിക്കാതെ 
കൂടെനിന്ന ചിലരാണവർ എന്നതിനാൽ.

" നിങ്ങളിൽ നിന്ന് (എന്തെകിലും തരത്തിലുള്ള) നന്ദിയോ പ്രതിഫലമോ നാം ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല" എന്ന് പ്രവർത്തിച്ചുകൊണ്ട് പറഞ്ഞവർ. 
*********
ഇനി പറയട്ടെ.
എല്ലാം ഇതുവരെ 
ആരും പ്രതീക്ഷിക്കാത്തത്ര, 
ആർക്കും പ്രതീക്ഷിക്കാൻ സാധിക്കാത്തത്ര 
ഭംഗിയിലായിരുന്നു നടന്നുകൂടിയത്. 
ഒരു പ്രയാസവും ഒരു രംഗത്തും ഇല്ലാതെ.

പ്രത്യേകിച്ചും 
സങ്കല്പിക്കാൻ കഴിയാത്തത്ര 
വ്യക്തതയോടെയും 
കരുത്തോടെയും 
ആത്മവിശ്വാസത്തോടെയും 
അങ്ങേയറ്റം പോസിറ്റീവിറ്റിയോടെയും 
ആയിരുന്നു മകൻ സ്വയം തന്നെ 
ഈയൊരു ഘട്ടത്തെ നേരിട്ടത്.

"പ്രാപഞ്ചിക സത്യത്തിൻ്റെ/ന്യായത്തിൻ്റെ (അല്ലാഹുവിൻ്റെ) കൂട്ടുകാർ, അവർക്ക് പേടിയോ ദുഃഖമോ ഉണ്ടാവുന്നില്ല".
********
ഈ ചികിത്സാകാലയളവിലുണ്ടായ 
നന്മകൾ ഒരു പടിയാണ്.
ജീവിതവും ജീവിതത്തിലും 
എന്ത് കിട്ടി എന്നിടത്തല്ല കാര്യം. 

കിട്ടിയതിനെ എങ്ങിനെ എടുത്തു, 
കിട്ടിയതിൽ നിന്ന് എന്തെടുത്തു 
എന്നതിലാണ് കാര്യം. 

കിട്ടിയത് മണ്ണും ചെളിയും ആവാം. 
പക്ഷേ അതിൽ നിന്ന് പൂവും പഴവും എടുക്കാം.

പൂവും പഴവും കിട്ടാം. 
പക്ഷേ കാലിനടിയിൽ ഉരച്ചുകളഞ്ഞ് 
അതിനെ വൃത്തികെട്ട ചെളിയാക്കാം.

നന്മയും തിൻമയും നിങൾ 
എങ്ങിനെ എവിടെ നിന്ന് കാണുന്നു 
എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.

അതുകൊണ്ട് തന്നെ 
ഈ കാലയളവിലും ജീവിതം 
ഒരാഘോഷമായി തന്നെ കടന്നുപോയി.
"നിങൾ വെറുക്കുന്ന ഒരു സംഗതി അത് നിങ്ങൾക്ക് നല്ലതാവാം, നിങൾ ഇഷ്ടപ്പെടുന്ന ഒരു സംഗതി നിങ്ങൾക്ക് മോശമാവാം".
*******

"ആര് പിശുക്കിയോ 
എന്നിട്ട് (ആ പിശുക്ക് കൊണ്ട്) സമ്പന്നത നടിച്ചുവോ, 
ആര് (പിശുക്കിനുവേണ്ടി) 
(തനിക്ക് വന്നുപെട്ട, തൻ്റെ മുൻപിലുള്ള) 
നന്മകളെ (അനുഗ്രഹങ്ങളെ) നിഷേധിച്ചുവോ, 
അവന് നമ്മൾ പ്രയാസങ്ങളെ ഇരട്ടിപ്പിച്ചുകൊടുക്കും (എളുപ്പമാക്കിക്കൊടുക്കും). 

(അവന് നമ്മൾ പ്രയാസങ്ങളിലേക്ക് എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കും).

കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

കേരളക്കാർ ഇപ്പോഴെന്നല്ല ചരിത്രപരമായി തന്നെ സൂക്ഷിച്ച രീതിയാണ് നാട് വിട്ട് പഠിക്കുക, ജോലി ചെയ്യുക എന്നത്.

നാട് വിട്ട് സമ്പാദിക്കുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്ന രീതി കേരളത്തിൻ്റെ എക്കാലത്തെയും രീതിയാണ്. പ്രത്യേകിച്ചും മലബാറിൻ്റെ.

തൻ്റെ ചായക്കോപ്പ എത്ര നന്നായിരുന്നാലും ആ ചായക്കൊപ്പയിൽ തന്നെ ചുരിങ്ങിപ്പോകാതിരിക്കുന്ന കേരള രീതിയാണത്. 

വീണ്ടും വീണ്ടും കൂടുതൽ നല്ലത് അന്വേഷിക്കുന്ന, കൂടുതൽ നല്ലതിന് വേണ്ടി ശ്രമിക്കുന്ന രീതി. 

നിന്നിടത്ത് നിന്ന് ചുരുങ്ങുന്ന യാഥാസ്ഥികതയില്ലാത്ത കേരള രീതി.

അത് കൂടിയാണ്, അതുകൊണ്ട് കൂടിയാണ് കേരളത്തിനും കേരളക്കാർക്കും ഇന്ന് നാം കാണുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ വിദ്യാഭ്യാസപരവുമായ ഈ ഉയർന്ന നിലവാരം. 

കേരളം നല്ലതാണെന്ന് വെച്ച് കേരളക്കാർ കേരളത്തിലും ഒതുങ്ങില്ല, ഒതുങ്ങുന്നില്ല. അവർ ലോകത്ത് എല്ലായിടത്തും പോയി കര്യങ്ങൾ മനസ്സിലാക്കുന്നു. വീണ്ടും വീണ്ടും നന്നാവുന്നു. ഫുൾസ്‌ടോപ് ഇടാതെ. കിണർ മാത്രമാണ് ലോകം എന്ന് ധരിക്കാതെ.

കേരളവും കേരളക്കാരും ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല. വെറുപ്പും വിഭജനവും മാത്രം സമ്മാനിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലടക്കം.

കേരളം എത്ര നന്നായാലും ഇന്ത്യയുടെ ഭാഗമാണല്ലോ? 

അതുകൊണ്ട് തന്നെ ഇന്ത്യക്കുള്ള എല്ലാ ദോശവശങ്ങളും ഭാരങ്ങളും കെടുതികളും ബുദ്ധിമുട്ടുകളും (കേരളത്തിൽ സ്വയമേവ അവ ഇല്ലെങ്കിലും) കേരളവും കേരളക്കാരും സഹിക്കണമല്ലോ?

ഇന്ത്യയിലെ വിലവർദ്ധനവും സാമൂഹ്യ ആരോഗ്യ സുരക്ഷിതത്വമില്ലായകയും തൊഴിലില്ലായ്മയും അങ്ങേയറ്റമുള്ള അഴിമതിയും നികുതിവർദ്ധനയും വെറുപ്പും വിഭജനവും മാത്രം നടത്തുന്ന വർഗ്ഗീയ കലാപ രാഷ്ട്രീയവും എല്ലാം കേരളവും കേരളാക്കാരും കണ്ടും കേട്ടും അനുഭവിച്ചും സഹിക്കണമല്ലോ? 

അതിൽ നിന്നൊക്കെ രക്ഷനേടാൻ ഇൻഡ്യയിൽ എവിടെയുമുള്ള വിദ്യാഭ്യാസവും നിലവാരവുമുള്ള ഏതൊരുത്തനും ആഗ്രഹിച്ചുപോകുന്നത് പോലെ, ഏത് കേരളക്കാരനും, കേരളം സ്വയം നല്ലതാണെങ്കിലും ആഗ്രഹിച്ചുപോകും.

അതുകൊണ്ട് കൂടി ഇന്ത്യയിൽ നിന്ന് വിവരവും കഴിവുമുള്ള ഗുജറാത്തി വരെ രക്ഷപ്പെടുന്നത് പോലെ, അങ്ങനെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി, കേരളത്തിൽ നിന്നും ജനങ്ങൾ ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്തിൻ്റെ ഭാഗമായി രക്ഷപ്പെടുന്നു. 

കൂടുതൽ സാധ്യതകളും സാമൂഹ്യ ആരോഗ്യ രാഷ്ട്രീയ സുരക്ഷിതത്വവും കൂടുതൽ നല്ല നിലവാരമുള്ള വർഗ്ഗീയ വെറുപ്പും വിഭജനവും ഇല്ലാത്ത കൂടുതൽ നല്ല സ്വസ്ഥമായ മികവുറ്റ രാഷ്ട്രീയവും ജീവിതസാഹചര്യവും ഉള്ള നാടുകളിലേക്ക് ഏതൊരു ഇന്ത്യക്കാരനും പോലെ കേരളാക്കാരനും കുടിയേറൂന്നു. 

കേരളക്കാരന് അക്കാര്യത്തിൽ കൂടുതൽ ബോധ്യതയും വിവരവും സാധ്യതയും വിദേശബന്ധങ്ങളും ഉള്ളതിനാൽ ഒരുപക്ഷേ കൂടുതൽ കേരളക്കാർ വിദേശങ്ങളിൽ കുടിയേറുന്നു. 

ദുരന്തം മുൻകൂട്ടി മനസ്സിലാക്കുന്നവരും ചാൻസ് കിട്ടുന്നവരുമാണല്ലോ രക്ഷനേടുക?

അതിൽ വലിയ തെറ്റ് കാണാനില്ല. 

അത് വലിയ കാരണമായി ചൂണ്ടിക്കാണിച്ച് കേരളത്തെ മോശമായി കാണിക്കേണ്ടതുമില്ല. 

എന്ത് വന്നാലും കേരളത്തിൻ്റെ മാത്രമായ ഒരു നിലവാരമുണ്ട്.

ഇന്ത്യയിൽ എന്ത് കൊണ്ടും മികച്ച സംസ്ഥാനമെന്നത് അംഗീകരിക്കില്ല എന്ന ദുർവ്വാശി പാടില്ല.

വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും അന്ധവിശ്വാസങ്ങളുടെയും കലാപങ്ങളുടെയും വർഗ്ഗീയ രാഷ്ട്രീയം ഇവിടെ പൂത്തുലയുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, കേരളത്തെ അംഗീകരിക്കാത്ത കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

Saturday, April 20, 2024

ജനദ്രോഹികളാണ് രാജ്യദ്രോഹികൾ. കാരണം, ജനങ്ങളാണ് രാജ്യം.

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ. 

കാരണം, ജനങ്ങളാണ് രാജ്യം. 

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യം. 

ജനങ്ങൾ ഇല്ലാത്ത ഇടങ്ങളെ, അത് കടലായാലും കാടായാലും മരിഭൂമിയായാലും ആകാശമായാലും രാജ്യമെന്നും നാടെന്നും വിളിക്കാറില്ല.

രാജ്യമെന്ന് വിളിക്കാൻ ജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രാജ്യം രാജ്യമാവൂ.

സംസ്കാരവും പുരോഗതിയും ചരിത്രവും ജീവിതവും ജനങ്ങൾക്കാണ്; രാജ്യത്തിനല്ല. 

ജനങ്ങൾക്ക് ഇല്ലാത്ത, ജനങ്ങൾക്ക് വേണ്ടാത്ത ഒന്നും രാജ്യത്തിനില്ല, രാജ്യത്തിന് വേണ്ട.

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യവും അതിർത്തികളും. 

ജനങ്ങളെ സംരക്ഷിക്കാൻ, ജനജീവിതം എളുപ്പമാക്കാൻ രാജ്യവും അതിർത്തികളും. 

അല്ലാതെ അതിർത്തികൾക്കും രാജ്യങ്ങൾക്കും വേണ്ടി ജനങ്ങളല്ല, ജനജീവിതമല്ല, ജീവിതമല്ല.

രാജ്യസ്നേഹം ജനങ്ങളോടുള്ള സ്നേഹമാണ്, ജനങ്ങളോടുള്ള ആവണം. 

രാജ്യസ്നേഹമെന്നാൽ ജനങ്ങളോടുള്ള സ്നേഹമെന്ന് മാത്രം അർഥം വരേണം.. 

രാജ്യത്തിൻ്റെയും രാജ്യസ്‌നേഹത്തിൻ്റെയും പേര് പറഞ്ഞ്, മറപിടിച്ച് ജനങ്ങളെ ഉപദ്രവിക്കുന്നതിൻ്റെയോ ചൂഷണം ചെയ്യുന്നത്തിൻ്റെയോ പേരാവരുത് രാജ്യസ്നേഹം.

ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർ ആരായാലും, എന്തിൻ്റെ പേരിലായാലും ഫലത്തിൽ രാജ്യത്തെ കീറിമുറിക്കുന്നവരും രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുന്നവരുമാണ്. രാജ്യദ്രോഹികളാണ്. 

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ.

ജനദ്രോഹമാണ് യഥാർത്ഥ രാജ്യദ്രോഹം

********

രാജ്യസ്നേഹം എന്ന പേരിട്ടാൽ മതി. 

പിന്നെ എന്ത് തെമ്മാടിത്തവും രാജ്യസ്‌നേഹമാക്കാം എന്ന് വരരുത്. 

രാജ്യത്തെ വിറ്റുകൊണ്ടൂം രാജ്യസ്നേഹമെന്ന് പറയാം. 

പൊതുജനം കഴുത എല്ലാം വിശ്വസിച്ചുകൊള്ളും.

*********

ജനങ്ങളിൽ ചിലരുടെ ഭീകരതയെ ഭരണകൂടത്തിന് നേരിടാൻ സാധിക്കും, നിയന്ത്രിക്കാൻ സാധിക്കും. 

പക്ഷേ വിളതിന്നുന്ന വേലിയായിത്തീരുന്ന ഭരണണകൂടത്തിൻ്റെ ഭീകരത ആർക്ക്, എങ്ങിനെ നേരിടാൻ സാധിക്കും?

Friday, April 19, 2024

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ.

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രമുള്ളത്ര വ്യത്യസ്തമാണ്, വലുതാണ് ഇന്ത്യ. 

ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

യുറോപ്പിലെ രാജ്യങ്ങളിൽ എന്ന പോലെ. 

അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ ഏറെക്കുറെ വെറും അമ്പത് കോടിയാണ്. 

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ? 

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നുമറിയാത്ത ജനങ്ങളുള്ള രാജ്യത്ത് പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്. 

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങളെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്.

ശരാശരി മാനസികരോഗി ജനിക്കുന്ന വഴി

ഓടുന്ന വണ്ടിക്ക് ഒന്നുകൂടി വേഗത കൂട്ടാമെന്ന് ധരിച്ച്,  യാത്രക്കാരനായിരിക്കുന്ന നീ ഉളളിൽ കിടന്നോടാതിരിക്കാനുള്ള ബോധം ബോധോദയം. 

ഉളളിൽ കിടന്നോടിയാൽ വണ്ടിക്ക് വേഗത കൂടില്ലെന്നറിയുന്നത് ബോധോദയം.

*********

സ്വന്തം പരാജയം മറ്റുളളവർ കാരണം മാത്രം. 

പരാജയപ്പെടുമ്പോഴൊക്കെ ഏതെങ്കിലും വിധേന മറ്റുള്ളവരെ കുറ്റപ്പെടുത്തുക. 

ആശ്രയിച്ച് മാത്രം നിന്ന് സ്വാതന്ത്ര്യം പറയുക. 

താൻ ചെയ്യേണ്ടത് ചെയ്യാത്തതല്ല, തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യാത്തത് വലിയ വിഷയം.

മറ്റുള്ളവർ സ്ഥിരമായി തനിക്ക് വേണ്ടി ചെയ്യുന്നതിനെ കണ്ടില്ലെന്ന് നടിക്കുക. നന്ദി കാട്ടില്ല, അഭിനന്ദിക്കില്ല.

തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യേണ്ടത് അവരുടെ ബാധ്യത, തൻ്റെ അവകാശം.

താൻ ചെയ്യേണ്ടതോ?

ബാധ്യതയല്ല.

മറ്റുള്ളവരുടെ അവകാശമല്ല.  

അവ താൻ നൽകേണ്ട ഔദാര്യം പോലുമല്ല.

എല്ലാവരെയും ആശ്രയിച്ച് മാത്രമിരിക്കെയും ആരുമായും തനിക്ക് ചേരാൻ പറ്റായ്‌ക. 

അത് മറച്ചുവെക്കും.

എന്നിട്ടോ?

അത് ആ മറ്റുള്ളവരുടെ പ്രശ്നം മാത്രമായി അവതരിപ്പിക്കും.

എല്ലാവരും താനുമായി കരുതിക്കൂട്ടി ചേരാതിരിക്കുന്നു, ചേരാൻ മടിക്കുന്നു, അകന്നുനിൽക്കുന്നു എന്ന കുറ്റാരോപണം. 

തൻ്റെ സ്വാതന്ത്ര്യം ആരും ചോദ്യംചെയ്യരുത്. 

തനിക്ക് സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ. ഉത്തരവാദിത്തങ്ങൾ ഇല്ല.

എന്നാലോ? 

മറ്റുള്ളവരുടെ സ്വാതന്ത്ര്യം താൻ ചോദ്യംചെയ്യും. 

താൻ ആശ്രയിക്കുന്ന മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. ഉത്തരവാദിത്തങ്ങൾ മാത്രമേ ഉള്ളൂ. 

അപ്പറഞ്ഞ മറ്റുള്ളവരെ ആശ്രയിച്ച് കൊണ്ട് തന്നെ. 

എന്തിന്? 

സ്വന്തം ബാധ്യതകളിൽ നിന്ന് ഒളിച്ചോടാൻ. 

സ്വന്തം ബാധ്യതകൾ ഇല്ലെന്ന് വരുത്താൻ.

അരിശം തീർക്കാൻ എങ്ങിനെയും വിജയിക്കുമെന്ന് കരുതിവശാവും.

എങ്ങിനെയും വിജയിക്കാൻ വഴി നോക്കും, ശ്രമിക്കും.

എന്നിട്ടോ?

വിജയിക്കുന്നതിന് മുൻപേ അഹങ്കരിക്കും.

വല്ലവിധേനയും വിജയം ഉണ്ടാവും എന്നായാലോ?

അത് സ്വപ്രയത്നം കൊണ്ട് മാത്രമെന്ന് വരുത്തും. 

ശരാശരി മാനസികരോഗത്തിൻ്റെ വഴി.

ശരാശരി മാനസികരോഗി ജനിക്കുന്ന് വഴി