Wednesday, June 12, 2024

അതേ. എല്ലാവരുടെ മുൻപിലും ദൈവം പ്രത്യക്ഷപ്പെടണം.

 അതേ...

ദൈവം പ്രത്യക്ഷപ്പെടണം...

എല്ലാവരുടെ മുൻപിലും ദൈവം പ്രത്യക്ഷപ്പെടണം.

അതാണ് ശരി.


അല്ലെങ്കിൽ പിന്നെ പ്രത്യക്ഷമായതും പദാർത്ഥമായതും മുഴുവൻ ദൈവമാണെന്നു ബോധ്യപ്പെടണം


പ്രത്യേകിച്ചും എല്ലാവരുടെയും വിശ്വാസവും അനുസരണയും ആരാധനയും ആവശ്യപ്പെടുന്ന ദൈവമാണെങ്കിൽ ആ എല്ലാവരുടെ മുൻപിലും പ്രത്യക്ഷപ്പെടണം.


അങ്ങനെയുള്ള എല്ലാവരുടെയും വിശ്വാസവും അനുസരണയും ആരാധനയും ആവശ്യപ്പെടുന്ന ദൈവം, താനാണ് ദൈവമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുംവിധം, താൻ ദൈവം തന്നെയെങ്കിൽ, എല്ലാ ഓരോ മനുഷ്യൻ്റെ മുൻപിലും, മനുഷ്യൻ ബോധപൂർവം ജീവിക്കാൻ തുടങ്ങിയതിനു ശേഷം ഒരിക്കലെങ്കിലും പ്രത്യക്ഷപ്പെടണം.


പ്രത്യേകിച്ചും തന്നിൽ വിശ്വസിച്ചില്ലെങ്കിലും ആരാധിച്ചില്ലെങ്കിലും അനുസരിച്ചില്ലെങ്കിലും മനുഷ്യരെ ശിക്ഷിക്കുമെന്നും നരകത്തിലിടുമെന്നും ഭീഷണിപ്പെടുത്തുന്ന ദൈവമാണെങ്കിൽ. 


ഒപ്പം, തന്നിൽ വിശ്വസിച്ചാലും അനുസരിച്ചാലും ആരാധിച്ചാലും മനുഷ്യരെ  രക്ഷിക്കും സ്വർഗ്ഗംനൽകും എന്ന് വാഗ്ദാനം നൽകുന്ന ദൈവമാണെങ്കിൽ.

Tuesday, June 11, 2024

വേശ്യകൾ മോശം പേരല്ല, മോശക്കാരല്ല.

പുരോഹിതൻ രാഷ്ട്രീയ നേതാക്കളെ ഉപദേശിക്കുന്നത് കാണുമ്പോൾ: 

ഒരഭിസാരിക മറ്റഭിസാരികകളെ അഭിസാരികപ്പണി എങ്ങിനെ ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന് ഉപദേശിക്കുന്നത് പോലെ തോന്നുന്നു.  

വൃത്തികേട് മറ്റ് വൃത്തികേടുകളോട് ഒന്നുകൂടി എങ്ങിനെ കൂടുതൽ വൃത്തികെടാമെന്ന്  ഉപദേശിക്കുന്നത് പോലെയും തോന്നുന്നു.

*********

വേശ്യകൾ മോശം പേരല്ല, മോശക്കാരല്ല. 

സമൂഹത്തിലെ സർവ്വരുടെയും യഥാർത്ഥ മനോവികാര നിലയെ പ്രതിബിംബിച്ച് കാണിക്കുന്ന കണ്ണാടികൾ മാത്രമാണ് വേശ്യകൾ.

പലരെയും നല്ലവരായി പരിശുദ്ധരായി പുറമെയുള്ള കാഴ്ചക്ക് നിർത്തുന്ന യഥാർത്ഥ ദിവ്യരും പുരോഹിതരുമാണവർ.

വേശ്യകൾ എന്ന് ആരാലൊക്കെയോ വിളിക്കപ്പെടുന്നവർ അങ്ങനെ വിളിക്കപ്പെടുക മാത്രമാണ്. എല്ലാ സ്ത്രീ പുരുഷന്മാരിലും അവരുണ്ട്. പക്ഷേ, കാപട്യം അത് മറച്ചു പിടിക്കുന്നു എന്ന് മാത്രം. 

എന്നാൽ, വേശ്യകൾ എന്ന് ആരാലൊക്കെയോ വിളിക്കപ്പെടുന്നവർ സത്യസന്ധതയുടെയും നിസ്സഹായതയുടെയും ആർക്കും മനസ്സിലാവാത്ത പരിശുദ്ധിയുടെയും പര്യായങ്ങളാണ്, ആൾരൂപങ്ങളാണ്. 

അവർ ആർക്കും ഏത് വണ്ടിനും പൂമ്പാറ്റക്കും തേനീചക്കും ചിലന്തിക്കും കയറിവന്ന് തൊഴുതു പോകാവുന്ന ദേവാലയങ്ങൾ.

അവർ ആരെയും വഞ്ചിക്കില്ല, വഞ്ചിച്ചിട്ടില്ല.

അവർ ആരുടെ മുൻപിലും കപടനാടകം കളിച്ചിട്ടില്ല, കളിക്കുന്നില്ല. 

അവർ ഉള്ളും പുറവും ഒന്നുപോലെ ആക്കിയവർ. ഉള്ളിനെ പുറത്ത് കാട്ടുന്നവർ. 

അവർ കളവും വെറുപ്പും കൊണ്ടുനടക്കുന്നില്ല, വിതരണം ചെയ്യുന്നില്ല. 

അവർ അവരെ സമീപിക്കുന്ന എല്ലാവർക്കും അവരുടെ ശൂന്യതയെ തൊട്ടുകാണിച്ചു കൊടുക്കുന്നു. 

ഒന്നുമില്ലെന്നവറിയാനാണ്, ഒന്നുമല്ലെന്നുമറിയാനാണ് ഒരു വലിയ ജീവിതം പോലും ജീവിച്ചുതീർക്കുന്നത് എന്നവരെല്ലാവരെയും അറിയിക്കുന്നു 

രാഷ്ട്രീയനേതാക്കളുമായും പുരോഹിതന്മാരുമായും വേശ്യകളെ ഉപമിക്കുന്നതും താരതമ്യം ചെയ്യുന്നതും തെറ്റാണ്.

അങ്ങനെ ഉപമിക്കുന്നത് വേശ്യകളെ ഇകഴ്‌ത്തുന്നതിനും പരിഹസിക്കുന്നതിനും തുല്യമാണ്. 

രാഷ്ട്രീയനേതാക്കളുമായും പുരോഹിതന്മാരുമായും ആരെയും ഒന്നിനെയും ഉപമിക്കരുത്. 

രാഷ്ടീയ പുരോഹിത നേതൃത്വത്തേക്കാൾ കളങ്കപ്പെട്ടതും മോശമായതുമായി ഒന്നും പ്രകൃതിയിൽ ഇല്ല, ഒന്നും ഉണ്ടാവുക സാധ്യമല്ല. 

മണ്ണ് കൊണ്ട് മൺകലം ഉണ്ടാക്കുന്നത് പോലെ വൃത്തികേടുകൾ കൊണ്ട് ഉണ്ടാവുന്നതാണ് രാഷ്ടീയനേതൃത്വവും പുരോഹിതവർഗ്ഗവും

എന്നിട്ടും നിർവ്വഹമില്ലാതെ വേശ്യകളെക്കുറിച്ച സമൂഹത്തിൻ്റെ തെറ്റായ ധാരണയും സമീപനവും ഉപജീവിച്ച് അങ്ങനെ രാഷ്ട്രീയക്കാരുമായൂം പുരോഹിതന്മാരുമായും ഉപമിച്ചുപോയത് മാത്രമാണ്. 

അത് പാടില്ലാത്തതാണ്. 

എന്നാലും ചെയ്യേണ്ടി വന്നു. 

ക്ഷമ ചോദിക്കുന്നു..

Friday, June 7, 2024

ഹിന്ദുവെന്നാൽ കളവും വെറുപ്പും കാപട്യവും ചെയ്യുന്നവരെ സഹിക്കുകയെന്നല്ല.

ഹിന്ദുവാണ് എന്ന് പറയാൻ ഒരു പേടിയും ഉണ്ടാവേണ്ടതില്ലെന്ന് മാത്രമല്ല, അഭിമാനവും ഉണ്ടാവാം. 

പക്ഷേ ഹിന്ദു എന്നാൽ, ഹിന്ദു ആവുകയെന്നാൽ വെറും കളവും വെറുപ്പും കാപട്യവും മാത്രം പറയുന്നവരെയും വെറും കളവും വെറുപ്പും കാപട്യവും മാത്രം ചെയ്യുന്നവരെയും സഹിക്കുകയും പൊറുക്കുകയും ആണെന്ന് വരുത്തിക്കൂട

********

കളവ് കളവാണെന്നു പറയുന്നത് തീവ്രവാദം ആവുന്നതെങ്ങിനെ? 

കളവ് ആര് പറഞ്ഞാലും കളവ് തന്നെ. 

കളവ് സ്വന്തം വിദ്യാഭ്യാസത്തിൻ്റെയും സർട്ടിഫിക്കറ്റിൻ്റെയും പേരിലായാലും കളവ് തന്നെ. 

തങ്ങളെ എതിർത്തുപറയുന്ന എല്ലാവരെയും എല്ലാറ്റിനെയും തീവ്രവാദവും രാജ്യദ്രോഹവും ആയി ചിതീകരിച്ച് സ്വന്തം രാജ്യദ്രോഹത്തെയും തീവ്രവാദത്തെയും മറച്ചുപിടിക്കുകയും ആരും കാണുന്നില്ലെന്ന് വരുത്തുകയും മാത്രമാണ് കളവ്. 

വലതുപക്ഷഭീകരതയും തീവ്രതയും രാജ്യദ്രോഹവും പിന്നെന്താണ്?  

വലതുപക്ഷവും കാര്യമായി നടത്തുന്നത് ഭീകരതയും തീവ്രതയും രാജ്യദ്രോഹവും തന്നെയാണ്.

********

EVMന് ഇപ്പോഴും കുഴപ്പമുണ്ട്. 

ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് ഫലവും യഥാർത്ഥത്തിൽ കിട്ടേണ്ടിയിരുന്നതിൻ്റെ പകുതി പോലുമല്ല.

ഇപ്പോഴും ഇന്ത്യയിൽ സ്വതന്ത്രവും സത്യസന്ധവും ആയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 

EVMനും അപ്പുറത്ത് വലതുപക്ഷ ഭരണകൂടത്തിനെതിരെയും വലതുപക്ഷ വർഗ്ഗീയ പാർട്ടിക്കെതിരെയും ജനരോഷം ഉണ്ട് ഇന്ത്യയിൽ എന്നതിനാൽ.

EVMനും അതിലെ തിരിമറികൾക്കും പൂർണമായും ജനരോഷം മുൻ കണ്ട് നിയന്ത്രിക്കാൻ സാധിച്ചില്ല എന്ന് മാത്രം. 

2019ഉം 2014ഉം സംശയിക്കപ്പെടേണ്ടത് തന്നെയാണ്. 

പക്ഷേ ആരുണ്ട് ഇവിടെ പൂച്ചയ്ക്ക് മണികെട്ടാൻ?

ജനാധിപത്യത്തിന് വേണ്ട പകുതി വളർച്ച പോലും എത്തിയ ജനത ഇന്ത്യയിൽ ഇല്ല എന്നത് കൊണ്ട് ഇവിടെ നടമാടുന്ന ജനാധിപത്യം എന്ന പൊറാട്ട് നാടകത്തിൽ വിശ്വാസിച്ചെന്ന് വരുത്തേണ്ടിവരുന്നു.

********

ഒരു പാർട്ടിയുടെ ആദർശവും പ്രത്യേശാസ്ത്രവും തന്നെ മുസ്‌ലിം വിരോധം, മുസ്‌ലിം വെറുപ്പ്. 

വേറൊന്നും പറയാനുമില്ല, വേറൊന്നും ചെയ്യാനുമില്ല. 

ആദ്യമായാണ് ഇങ്ങനെയൊരു പാർട്ടിയെ കാണുന്നത്. 

അതും രാജ്യം തന്നെ ഭരിക്കുന്ന വലിയ പാർട്ടിയെ. ഉള്ളുപൊള്ളയായ ബലൂൺ പോലുള്ള ഒരു വലിയ പാർട്ടിയെ.

വിഷമം. 140 കോടി ഉണ്ടായിട്ടും ഭരിക്കാനും നയിക്കാനും വിഡ്ഢികളും തെമ്മാടികളും കള്ളന്മാരും മാത്രം.

വിഷമം. 140 കോടി ഉണ്ടായിട്ടും ഭരിക്കാനും, നയിക്കാനും വിഡ്ഢികളും തെമ്മാടികളും കള്ളന്മാരും തന്നെയെ ഉള്ളൂ എന്നോർക്കുമ്പോൾ. 

വിഷമം. പച്ചക്കളവും വെറുപ്പും വിഭജനവും ഭരിക്കുന്ന രാജ്യത്തിൻ്റെ ഗതികേട് ഓർക്കുമ്പോൾ.  

അന്ധത പൂകാത്ത, അടിമത്തംവരിക്കാത്ത, തലച്ചോർ ആർക്കും ഒരു പാർട്ടിക്കും മതത്തിനും പണയം വെക്കാത്ത യഥാർത്ഥ രാജ്യസ്നേഹം നൽകുന്ന വിഷമം.

*******

മഹത്തായ ഭാരതീയതയെയും ഹൈന്ദവതയേയും വ്യഭിചരിച്ചും ഉപജീവിച്ചും ചുറ്റുവട്ടത്ത് വെറുപ്പും വിഭജനവും കളവും മാത്രം പറഞ്ഞപരത്തുന്നത് നോക്കി നിന്നുകൂടല്ലോ? 

അതുകൊണ്ട് മാത്രം...

*******

"കോൺഗ്രസ്സ് മുക്ത ഭാരതം" എന്ന മുദ്രാവാക്യം തന്നെ ജനാധിപത്യവിരുദ്ധമാണ്. 

ജനാധിപത്യത്തിൽ പ്രതിപക്ഷവും പാർട്ടികളും ഭിന്നാഭിപ്രായങ്ങളും വേണം. 

കോൺഗ്രസ്സ് ഇല്ലാതായാൽ തോന്നിയത് പോലെ എന്തും ചെയ്യാം, തങ്ങളെ ചോദ്യംചെയ്യാൻ ആരും വരില്ല എന്നുറപ്പിക്കാനായിരുന്നോ "കോൺഗ്രസ്സ് മുക്ത ഭാരതം" ലക്ഷ്യം വെച്ചത്?

******

ശരിയാണ്. 

കളവും വെറുപ്പും വിഭജനവും evmഉം പിന്നെ എല്ലാവിധ അധികാരശക്തിയും ഏജൻസികളും കൂടി ആഞ്ഞുപിടിച്ചിട്ടും, മുൻകൂട്ടി നാനൂറെന്ന് പറഞ്ഞ് അതുവെച്ച് നടത്താൻ പോകുന്ന വിരുതിന് ന്യായം ഉണ്ടാക്കി, അതിനു വേണ്ടി മുഴുവൻ വാർത്താമാധ്യമങ്ങളെയും വിലക്ക് വാങ്ങി കൂട്ടുപിടിച്ചിട്ടും, പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും ആവത് ഭീഷണിപ്പെടുത്തിയിട്ടും കൂട്ടിലടച്ചിട്ടും ബിജെപിക്ക് ആകെ കിട്ടിയത് വെറും 240. 

അതും ധൃതിപ്പെട്ട് പൂർത്തിയാക്കാതെ പൂർത്തിയാക്കിയ രാമക്ഷേത്രമെന്ന തുറുപ്പ്ചീട്ട് വെച്ച് കളിച്ചിട്ട്, രാമക്ഷേത്രം നിർമ്മിച്ച നഗരിയും മണ്ഡലവും നഷ്ടപ്പെടുത്തിയിട്ട്. 

അതിനാൽ തന്നെ കോൺഗ്രസ്സിൻ്റെ 99ന് ബിജെപിയുടെ 240നേക്കാൾ എത്രയോ വിലയും തൂക്കവും ഉണ്ട്.

*******

അതേ...

ബിജെപിക്ക് ഇത്രയെങ്കിലും നേട്ടം കിട്ടിയത് evm കൊണ്ട് തന്നെയാണ്. അത്രയ്ക്ക് ജനരോഷം അവർക്കെതിരെ ഇപ്പോഴും ഇന്ത്യ മുഴുക്കെ ഉണ്ട്. ബീഹാറും ഡൽഹിയും മധ്യപ്രദേശും ഗുജറാത്തും ഹിമാചൽ പ്രദേശും evm നൽകിയതോ എന്ന് പൂർണമായും സംശയിക്കണം.

******

Evmന് ഇപ്പോഴും കുഴപ്പമുണ്ട്. 

ഇപ്പോഴും ഇന്ത്യയിൽ സ്വതന്ത്രവും സത്യസന്ധവും ആയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 

Evm വെച്ച് നടത്തിയ തിരിമറിക്കപ്പുറത്ത് ജനരോഷം ഉണ്ട് ഇന്ത്യയിൽ എന്നതിനാൽ, evmനും അതിലെ തിരിമറികൾക്കും പൂർണമായും ജനരോഷം മുൻകണ്ട് നിയന്ത്രിക്കാൻ സാധിച്ചില്ല എന്ന് മാത്രം കരുതണം. 

2019ഉം 2014ഉം evm മാത്രം നൽകിയ  വിജയ മായിരുന്നോ എന്ന് സംശയിക്കേണ്ടത് തന്നെയാണ്. 

പക്ഷേ ആരുണ്ട് ഇവിടെ പൂച്ചയ്ക്ക് മണികെട്ടാൻ?

*******

ജനാധിപത്യത്തിന് വേണ്ട പകുതി വളർച്ച പോലും എത്തിയ ജനത ഇന്ത്യയിൽ ഇല്ല എന്നത് കൊണ്ട് ഇവിടെ നടമാടുന്ന ജനാധിപത്യം എന്ന പൊറാട്ട് നാടകത്തിൽ വിശ്വാസമില്ല, വിശ്വസിക്കേണ്ടതില്ല. 

********




Thursday, June 6, 2024

അത് ശരിയാണ്. അത് ഇസ്ലാമിൻ്റെ അടിസ്ഥാന പ്രശ്നവും ആണ്

അത് ശരിയാണ്...

അത് ഇസ്ലാമിൻ്റെ അടിസ്ഥാന പ്രശ്നവും ആണ്.

ഏകസത്യാവാദവും അവസാനവാദവും മുഖമുദ്രയാക്കിയ ഇസ്‌ലാം തീവ്രവാദപരവും അസഹിഷ്ണുതയിൽ അധിഷ്ഠിതുവുമാണ്. അതിൽ ഒന്നുമറിയാത്ത, ജനനം കൊണ്ട് മാത്രം മുസ്‌ലിം ആയിപ്പോയവർ എന്ത് പിഴച്ചു?

അതിന് പരിഹാരമായി ഇന്ത്യ ഭരിക്കുന്ന പാർട്ടി ഇന്ത്യക്കാരായ ജനങ്ങളെ കളവ് പറഞ്ഞ് വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കി വിഭജിച്ച് തമ്മിലടിപ്പിച്ച് രക്തം കുടിക്കുകയല്ല വേണ്ടത്. 

അതും നാടിനെ സ്നേഹിക്കുന്നവർ അങ്ങനെയല്ല ചെയ്യേണ്ടത്. അവർ നാട്ടുകാരെ മുഴുവൻ ഒരുപോലെ കണ്ട് ഒന്നായി കൊണ്ടുപോകേണ്ടവരാണ്. 

വിദ്യാഭ്യാസം കൊടുത്ത്, മദ്രസ പോലുള്ളത് നിരോധിച്ച് ഘട്ടംഘട്ടമായി മുസ്‌ക്ലിംകളെ തിരുത്തി ഇസ്‌ലാമിൽ നിന്നും രക്ഷപ്പെടുത്തി മുഖ്യ ധാരയിൽ കൊണ്ടുവരികയാണ്. 

കാരണം വിശ്വാസം വേറെ എന്നത് മാറ്റിനിർത്തിയാൽ മുസ്ലിംകളും ഇവിടത്തുകാർ മാത്രമാണ്. ഇന്ത്യക്കാർ മാത്രമാണ്. ഇന്ത്യക്കാരെ ഇന്ത്യക്കാരെ കൊണ്ട് കളവും വെറുപ്പും പറഞ്ഞ് വിഭജിച്ച് തമ്മിലടിപ്പിക്കുന്നത് ബുദ്ധിപരമല്ല, വിവേകമല്ല, രാജ്യ സ്നേഹമല്ല.

******

കൈകാര്യം ചെയ്യേണ്ടതും ബുദ്ധിപരമായി കൈകാര്യം ചെയ്ത് ഇല്ലായ്മ ചെയ്യേണ്ടതും ഏകസത്യാവാദവും അവസാനവാദവും പറഞ്ഞ് തീവ്രവാദവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന ഇസ്ലാമിനെയാണ്. അല്ലാതെ ഇന്ത്യക്കാർ മാത്രമായ മുസ്‌ലിംകളെ അല്ല.

ഇസ്‌ലാം ആണ് യഥാർത്ഥ വിഷവും വിഷയവും പ്രശ്നവും.

മുസ്ലിംകൾ വെറും ഇന്ത്യക്കാർ മാത്രമായ പാത്രങ്ങളാണ്. എല്ലാവരെയും പോലെ ജന്മം കിട്ടിയത് നിറച്ച, നിറച്ചത് വെച്ച് വിശ്വാസികളായ മുസ്ലിംകൾ.

ആ പാത്രങ്ങളിൽ മരുന്ന് നിറച്ചാൽ അവ മരുന്ന്പാത്രങ്ങളായി.

വിഷം നിറച്ചാൽ ആരും അവരും വിഷപ്പാത്രങ്ങളായി.






Sunday, June 2, 2024

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച തെരഞ്ഞെടുപ്പ് ഫലം

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണ് വരാൻപോകുന്ന തെരഞ്ഞെടുപ്പ് ഫലമെങ്കിൽ, എക്സിറ്റ് പോളിനെ മാത്രം കുറ്റം പറയേണ്ടതില്ല. 

ഭരണകൂടത്തെ ഭയന്നും ഭരണകൂടത്തിൻ്റെ തണൽപറ്റിയും വാർത്താമാധ്യമങ്ങൾ കൂടെ നിൽക്കുന്നുവെന്ന് മാത്രം കരുതിയാൽ മതി. 

എന്തായാലും തെറ്റില്ലെന്നുറപ്പുള്ളതിനാൽ വാർത്താമാധ്യമങ്ങൾക്ക് ഭയക്കാനുമില്ല. 

എങ്കിൽ എക്സിറ്റ് പോൾ പറയുന്നത് ശരി തന്നെയേ ആവൂ. എക്സിറ്റ് പോൾ ഫലം തെറ്റാവുമെന്ന് തർക്കിക്കാനും ഇല്ല.

മുൻകൂട്ടി നാനൂറിന് മേൽ കിട്ടുമെന്ന് പറഞ്ഞ് വരുത്തിയത് കൊണ്ട് സംഗതി കുശാലാണ്.

അപ്പറഞ്ഞുണ്ടാക്കിയ തിരക്കഥ പോലെ തന്നെ പിന്നീട് സംവിധാനിച്ച് വരുത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് മനസ്സൊരുക്കിവെക്കുന്ന പണിയും ആ വകയിലും വഴിയിലും എല്ലാവരും എടുത്തുവെച്ചതാണെങ്കിലും എടുത്തുവെക്കുന്നതാണെങ്കിലും പ്രത്യേകിച്ച്.

*******

അറിയില്ല.

അറിയേണ്ടതും അറിവിനനുസരിച്ച് പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും പ്രതിപക്ഷ പാർട്ടികൾ ആണ്.

അവരാരും കാര്യമായും ഒന്നും പറയുന്നില്ല, പ്രതിഷേധിക്കുന്നില്ല, പ്രതികരികരിക്കുന്നില്ല..

********

ഇന്ത്യൻ ജനത പൊതുവെ പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന തരമല്ല.

Saturday, June 1, 2024

ഇന്ത്യൻ ജനത പൊതുവെ പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന തരമല്ല.

ഇന്ത്യൻ ജനത പൊതുവെ പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന തരമല്ല.

അങ്ങിങ്ങ് ഒറ്റതിരിഞ്ഞുണ്ടായ ചില സംഭവങ്ങളെയും വ്യക്തികളെയും പാർവ്വതീകരിച്ച് സാമാന്യവൽക്കരിച്ച് ഇന്ത്യ മുഴുവൻ പ്രതികരിക്കുന്നു, പ്രതിഷേധിക്കുന്നു എന്ന് വരുത്തിപ്പറയുന്നത് ഒഴിവാക്കിയാൽ മാത്രം മതി.

അന്നും എന്നും അങ്ങനെ കാര്യമായി പ്രതികരിക്കാത്ത കൂട്ടത്തിൽ തന്നെയാണ്, തന്നെയായിരുന്നു ഇന്ത്യൻ ജനത കുടികൊണ്ടത്. 

ഇന്നും ഇന്ത്യൻ ജനത അങ്ങനെ തന്നെയെന്ന്, അവരെ വളരെ പ്രതികൂലമായി ബാധിച്ച, പ്രതികൂലമായി ബാധിക്കുന്ന നൂറായിരം തെളിവുകളും സംഭവങ്ങളും എടുത്തുദാഹരിച്ച് പറയാൻ സാധിക്കും.

ഈയടുത്തകാലത്ത് ഒന്നിനുംമല്ലാതെ ഒരു ജനതയെ മൊത്തം കഷ്ടപ്പെടുത്താൻ മാത്രം നടന്ന നോട്ട് നിരോധനവും നികുതി വർദ്ധനവും നിത്യോപയോഗ സാധന പെട്രോൾ ഡീസൽ വില വർദ്ധനവും വരെ തെളിവുകളും ഉദാഹരണങ്ങളും

അധിനിവേശം നടത്തിയ ഭരണാധികാരികൾക്കും ഇപ്പോഴുള്ള സ്വദേശക്കാർ എന്ന് വിശേഷണമുള്ള അധിനിവേശം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്കും വല്ലാതെ നിസ്സംഗതയും നിഷ്ക്രിയത്വവും പുലർത്തുന്ന ഈയൊരു ഇന്ത്യൻ മാനസികാവസ്ഥ വല്ലാതെ ഉപയോഗപ്പെട്ടിട്ടുണ്ട്, ഉപയോഗപ്പെടുന്നുണ്ട്.

ചരിത്രത്തിൽ ഒരിക്കലും ഇന്ത്യൻ ജനത സ്വാതന്ത്ര്യ ദാഹമോ ജനാധിപത്യ വാഞ്ചയോ പുലർത്തി കാര്യമായും ഒന്നടങ്കം പ്രതിഷേധിച്ചതായും പ്രതികരിച്ചതയും കാണില്ല. എന്തെല്ലാം കൊടുംക്രൂര അധിനിവേശങ്ങൾ നടന്ന കാലത്ത് പോലും ഇന്ത്യൻ ജനത അധികാരികളെ പാടിപ്പുകാഴ്‌ത്തുക മാത്രം ചെയ്തതല്ലാതെ ബാക്കി എല്ലാ നിലക്കും നിസ്സംഗത പുലർത്തിയർ മാത്രമായിരുന്നു..

വളരേ അലസമായ, പ്രതികരിക്കാത്ത, നിഷ്ക്രിയ, നിസ്സംഗ, ഉദാസീന സ്വഭാവം ഉള്ളരാണ് ഇന്ത്യൻ ജനത എന്നത് എക്കാലത്തും ഭരണകൂടത്തിന് ഇന്ത്യയിൽ ഒരു ഈസി വാക്കോവർ സമ്മാനിക്കാറുണ്ട്.

ഇന്ത്യയ്ക്ക് കിട്ടിയതെന്ന് നാം കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യം പോലും ഇന്ത്യൻ ജനതയുടെ പൊതുവായ പ്രതിഷേധവും പ്രതികരണവും മൂലമല്ല.

അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ എല്ലാ കോളനികൾക്കും നൽകിയ സ്വാതന്ത്ര്യം ഇന്ത്യക്കും നൽകി/കിട്ടി എന്നുമാത്രം.

അക്കാലത്ത്, ബ്രിട്ടീഷുകാർ അവരുടെ എല്ലാ കോളനികളെയും വിട്ടൊഴിഞ്ഞുപോകാൻ തീരുമാനിച്ചപ്പോൾ അതിൻ്റെ ഫലമായി എല്ലാവർക്കും കിട്ടിയ സ്വാതന്ത്ര്യം ഇന്ത്യക്കും കിട്ടി എന്നുമാത്രം.

അതുകൊണ്ട് തന്നെ കാര്യമായ ഒരു സാഹിത്യഗ്രന്ഥം പോലും സ്വാതന്ത്ര്യസമരക്കാലം എന്ന് നാം പാടിപ്പുകഴ്‌ത്തിപ്പറയുന്ന കാലഘട്ടത്തിൽ പ്രതിഷേധിച്ചും പ്രതികരിച്ചും സ്വാതന്ത്ര്യദാഹം വിളിച്ചറിയിച്ചു ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ രചിക്കപ്പെട്ടതായി കാണില്ല.

എല്ലാറ്റിനെയും കുറിച്ച് എല്ലാം എഴുതിയ, സംസാരിച്ച അംബേദ്ക്കർ പോലും അക്കാലത്തെ അധിനിവേശ ഭരണകൂടത്തിനും ബ്രിട്ടീഷുകാർക്കുമെതിരെ കാര്യമായി എന്തെങ്കിലും എവിടെയെങ്കിലും പ്രതികരിച്ച്, പ്രതിഷേധിച്ച് എഴുതിയതായും പറഞ്ഞതായും കാണില്ല.

അക്കാലത്തെ സാഹിത്യത്തിലെ നൊബേൽ സമ്മാന ജേതാവായ രവീന്ദ്ര നാഥ ടാഗോറും ബ്രിട്ടീഷുകാർക്കെതിരെ കാര്യമായി എന്തെങ്കിലും എവിടെയെങ്കിലും പ്രതികരിച്ച്, പ്രതിഷേധിച്ച് എഴുതിയതായി കാണില്ല.

ഇങ്ങനെ ഒട്ടും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാതിരിക്കുന്ന ഇന്ത്യൻ ജനതയുടെ പൊതുവായ പ്രകൃതം നല്ലതാണോ മോശമാണോ എന്ന് പറയാനും തരമില്ല.

ഒരു ജനത അങ്ങനെയാണ് എന്ന് മാത്രം പറയാം.

അതുകൊണ്ട് തന്നെ ആ ജനതക്ക് എല്ലാ കാലത്തും കിട്ടിയ ഭരണനേതൃത്വവും അങ്ങനെത്തന്നെ ആയിരുന്നു എന്നും പറയാം.
********
നിരാശപ്പെട്ട, എന്നാൽ തീർത്തും നിസ്സംഗരും നിഷ്ക്രിയരുമായ ഒരു ജനതയിൽ കാര്യമായും ഉണ്ടാവുക, ഉണ്ടാക്കാനാവുക അസൂയ, വെറുപ്പ്. പിന്നെ നിരാശയും അസൂയയും വെറുപ്പും ഉണ്ടാക്കുന്ന അഹങ്കാരം, നന്മ കണ്ടില്ലെന്ന് നടിക്കുന്ന നിഷേധം. ആ അഹങ്കാരവും നിഷേധവും ഉണ്ടാക്കുന്ന ധാർഷ്ട്യം, ധിക്കാരം. ഇന്ത്യൻജനതയിൽ ഇപ്പോൾ വേണ്ടത്ര വളരുന്നതും നിഴലിടുന്നതും തന്നെ