Monday, July 1, 2019

പര്‍ദ്ദ സൂചിപ്പിക്കുന്നത്‌: പേടിയെ, അധമബോധത്തെ, സ്വാധീനത്തെ, കളവിനെ

പര്‍ദ്ദ സൂചിപ്പിക്കുന്നത്‌: 
പേടിയെ, അധമബോധത്തെ
സ്വാധീനത്തെ, കളവിനെ, കാപട്യത്തെ
സ്ത്രീയിലെ സ്ത്രീ നഷ്ടമാകുന്നതിനെ
അടിമത്തത്തെ.

********

സ്കൂളുകളില്‍ അറബിക് അധ്യാപകര്‍ ഉണ്ട്
പക്ഷെ, ആരും അറബിഭാഷ പഠിച്ചില്ല
ആരെയും പഠിച്ചപ്പിതായും കണ്ടില്ല
ശമ്പളം പറ്റാന്‍ ഒരു തസ്തിക.

*******

യാചന തന്നെ എല്ലാം
വിധേയത്വത്തോടെ പ്രതീക്ഷയേകി 
അഭിനയിച്ചുള്ള യാചന ജോലി
വിധേയത്വവും അഭിനയവും ഇല്ലാതെ 
പ്രതീക്ഷയേകാതെയുള്ള ജോളി യാചന.

******
ശരിക്കും അറിഞ്ഞവന്‍ 
തൊണ്ടപൊട്ടിയും വിളിച്ചു പറഞ്ഞുപോകും
പറച്ചില്‍ നീരൊഴുകുംപോലെ. മൗനമായി

സ്വീകാര്യതയും അംഗീകാരവും പ്രശ്നമാവാതെ

******

ഏഴാമതൊരു വിഭാഗം
അവർ നിന്നെ ചരിത്രത്തിലും കഥയിലും 
ചർച്ചകൾക്കായി മനസിലാക്കും
കൂടെ അടുത്തുണ്ടായാല്‍ അറിയില്ല
കണ്ടെന്ന് നടിക്കില്ല.

********
പുഴക്കരയിലും താഴ്വരയിലും 
നീ വീടും കൂടുമൊരുക്കി
നിന്റെ തലച്ചോറിലും ശ്വാസകോശത്തിലും 
നിപ വീടും കൂടുമൊരുക്കുന്നു
വ്യത്യാസമേതുമില്ല.

കോടിയേരിയും ഉമ്മന്‍ ചാണ്ടിയും സൂചിപ്പിക്കുന്നത്:

കോടിയേരി സൂചിപ്പിക്കുന്നത്
മുളകകെന്നാല്‍ പഞ്ചസാര
കുറെ താന്തോന്നികളും തെമ്മാടിത്തവുമെന്നാല്‍ 
കമ്യൂണിസ്റ്റ് പാര്‍ട്ടി? കോൺഗ്രസ്സ്?

**********

താന്‍ പാപി, പുരോഹിതന്‍ പുണ്യവാൻ 
എന്ന കുറ്റബോധവും തോന്നലും 
കമ്യൂണിസ്റ്റ്കാരനെപോലും ഭരിക്കുന്നു

പുരോഹിതസമക്ഷം അവന്‍ മുണ്ടഴിക്കുന്നു.


*******



കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റ്കളും ഒരുപോലെ
നാടിനെ സ്നേഹിച്ചില്ല.  
നാടവര്‍ക്ക് സ്വന്തം മതവും പ്രത്യയശാസ്ത്രവും 

പരീക്ഷിക്കാനൊരിടം.

കോടിയേരിയും ഉമ്മന്‍ ചാണ്ടിയും സൂചിപ്പിക്കുന്നത്:

രാഷ്ട്രീയ അഴിമതിയുടെയും  വൈകൃതത്തിന്റെയും ആശയപാപ്പരത്തത്തിന്റെയും വളരെ വലിയ മഞ്ഞുമലയുടെ എങ്ങിനെയോ പുറത്ത്കാണാവുന്ന വളരെ ചെറിയ ഒരറ്റം മാത്രമാണ് തങ്ങളെന്ന്.

(നേതാക്കളെന്ന നിലയില്‍ ഇവർ വെറും വ്യക്തികളല്ല. ഇവര്‍ക്കെതിരെ ഉയരുന്ന, പറയുന്ന വിമര്‍ശനങ്ങളും അതിനാല്‍ തന്നെ വ്യക്തിപരമല്ല.)

ഇക്കാലത്ത് രാഷ്ട്രീയപാർട്ടിയെന്നാല്‍ എന്ത്?

അധോലോകസംഘം.

അങ്ങനെ വരുമ്പോള്‍ പാർട്ടിസെക്രട്ടറിയും നേതാവും ആര്?

അധോലോക നായകര്‍

അധോലോക നായകരുടെ മക്കള്‍ എങ്ങിനെ, എവിടെ വളരണം?

അധോലോകത്തില്‍, അധോലോകക്കാരായിത്തന്നെ വളരണം.

അധോലോകത്തിന്റെ എല്ലാവിധ ആര്‍ഭാടങ്ങളിലും മുങ്ങിക്കുളിച്ച് കളിച്ച്, രസിച്ച്, സൂഖിച്ച്‌, അര്‍മാദിച്ച്.

എല്ലാറ്റിനും പിന്തുണയായി ആരുണ്ടാവും, എന്തുണ്ടാവും?

പിതാവായ അധോലോ നായകനും, നായകന്റെ സമ്പത്തും അധികാരവും സ്വാധീനവും പിടിപാടും.

നിലക്ക് മക്കളുടെ കാര്യത്തില്‍ കോടിയേരിയും ഉമ്മന്‍ചാണ്ടിയും കാണിച്ചതെന്ത്?

വലിയ മാതൃക.

എന്താണ്അവർ കാണിച്ച വലിയ മാതൃക

മക്കളെ തങ്ങളെ പോലെ തന്നെയാക്കി വളർത്തി.

മക്കളിലൂടെ പാരമ്പര്യവും തുടര്‍ച്ചയും ഉറപ്പ് വരുത്തി.

അധോലോകത്തിന് തങ്ങളുടേതല്ലാത്ത പുതിയ വഴിയും വിതാനവും കണ്ടെത്തുമാറ് സ്വതന്ത്ര അധോലോക നായകരാക്കി

പിതാക്കന്മാര്‍ എന്ന നിലയില്‍ അവരിപ്പോള്‍ എന്ത് ചെയ്യുന്നു?

തങ്ങളുടെ അധോലോകബന്ധം ഉപയോഗിച്ച് വളര്‍ത്തിയത് പോലെ തന്നെ, അവര്‍ക്ക് സംരക്ഷണവും മറയും നല്‍കുന്നു.

പ്രശ്നം വരുമ്പോൾ അവർ എന്ത് നിലപാട് എടുക്കുന്നു

അധോലോക നായകന്‍മാര്‍ പരസ്യമായി എന്ത് നിലപാട് എടുക്കുമോ അത് തന്നെ

അതിനാല്‍ കോടിയേരിയും ഉമ്മന്‍ചാണ്ടിയും എന്ത് ചെയ്യും?

പരസ്യമായി നിഷേധിക്കും.

പകല്‍ വെളിച്ചത്തില്‍. 'ഒന്നും നടന്നിട്ടില്ലെന്ന്' പറയും.

ഒന്നും തങ്ങൾ 'ചെയത് കൊടുത്തിട്ടില്ലെന്നും കൊടുക്കില്ലെന്നും' പറയും.

എന്ത്കൊണ്ട്അവരങ്ങിനെ പറയുന്നൂ, അവര്‍ക്കങ്ങിനെ പറയാനാവുന്നു?

കാരണം വളരെ ലളിതം

അധോലോക ജീവികള്‍ പകല്‍ വെട്ടത്തില്‍, പരസ്യമായി ഒന്നും ചെയ്യാറില്ല. രഹസ്യമായി മാത്രമല്ലാതെ. അതിനാല്‍, തങ്ങളും തങ്ങളുടെ മക്കളും.

"ഗുരോ, സമ്പന്നന്‍ ആര്?" "മതിയെന്ന് തോന്നിയവന്‍"

പ്രാര്‍ത്ഥിച്ചത് തന്നെ പ്രാര്‍ത്ഥിച്ച്
പറഞ്ഞത് തന്നെ പറഞ്ഞ്‌, 
ഒച്ചയും ബഹളവും ഉണ്ടാക്കി
ദൈവത്തെ വെറുപ്പിച്ചോ ആവോ....? 
മഴയില്ല.

*******

സത്യം പ്രചരിച്ച് ജനപിന്തുണ നേടുമ്പോഴേക്കും 
കളവായിത്തീരും
കളവ് സ്ഥാപനവും മതവുമാവും
അവക്കുള്ളില്‍ സത്യം വെന്തുമരിക്കും.

***********

കളവിന് എളുപ്പം പ്രചാരവും 
അധികാരവും ജനപിന്തുണയും കിട്ടും
സത്യം ഒറ്റപ്പെടും
ഇന്ത്യൻ രാഷ്ട്രീയവും സ്ഥാപിത മതങ്ങളും 

ഒരുപോലെ തെളിവ്.

******

******
ഗുരോ, അതെന്തേ 
മതിയാവാത്തവന്‍ സമ്പന്നനല്ലെന്ന് പറഞ്ഞത്?

കുഞ്ഞേ, മതിയാവാത്തവന്ന് വിശപ്പ് ബാക്കി
വിശപ്പ് ബാക്കിയുള്ളവര്‍ ദരിദ്രര്‍.

********

എല്ലാ സ്വാര്‍ത്ഥതയിലും സ്വാര്‍ത്ഥന്‍ അറിയാത്ത 
ഒരു നിസ്വാര്‍ത്ഥതയുണ്ട്.

എല്ലാ നിസ്വാര്‍ത്ഥതയിലും നിസ്വാര്‍ത്ഥന്‍ അറിയുന്ന 
ഒരു സ്വാര്‍ത്ഥതയും ഉണ്ട്.

ജീവിതത്തെ ജീവിതമായി നിലനിര്‍ത്തുന്ന, തുടര്‍ത്തുന്ന 
സ്വാര്‍ത്ഥ-നിസ്വാര്‍ത്ഥത.

******

നാം ഉണ്ടാക്കിയ വ്യവസ്ഥിതിയും 
അതിലെ തൊഴിലും സ്ഥാനവും വലുത് തന്നെ
എന്ന് വെച്ച് മനുഷ്യനും അവന്റെ ജീവിതവും വലുത് എന്ന് അര്‍ത്ഥമില്ല.


******

"ഗുരോ, സമ്പന്നന്‍ ആര്?" 
"മതിയെന്ന് തോന്നിയവന്‍
"ഗുരോ, ആര് വിജയിച്ചവന്‍?" 
"സന്തോഷമുള്ളവന്‍
"ഗുരോ, മാനവും മാനദണ്ഡവും?" 
അവനവന്റെത്


********

ശരിക്കും ജനിക്കാത്ത ചോദ്യം 
പാകമാവാത്ത, കുഴയാത്ത മാവ്
ഉത്തരം നൽകുന്നവന്‍ ചൂടാവാത്ത കല്ല്
പരസ്പരം നശിപ്പിക്കും, വൃത്തികെടുത്തും.

********

"കുഞ്ഞേ, എന്ത് തോന്നുന്നു ജീവിതം?" 
"ഗുരോ, ജീവിക്കാനുള്ള പാടും പോരാട്ടവും
ജീവിക്കാന്‍ തൊഴിലെടുക്കും
തൊഴിലെടുക്കാന്‍ ജീവിക്കും.”

*******

മാനങ്ങള്‍ക്കള്ളിലെ മാനദണ്ഡം വെച്ചു 
നാം കാണുന്ന ഗുണങ്ങളും ഉപമകളും
എങ്ങിനെ മാനങ്ങള്‍ക്കപ്പുറത്തെ ശക്തിക്ക് 
യോജിക്കും, ബാധകമാവും?