Wednesday, August 21, 2019

ഭയക്കേണ്ടത് മരണത്തെയും മരണാനന്തരത്തേയും അല്ല.

ഗര്‍ഭിണിയായ പൂച്ച, 
സ്വയം ഗര്‍ഭംധരിച്ചിരിക്കെ, 
ഒരണ്ണാറക്കണ്ണനെ ഒടിപ്പിടിച്ചു കടിച്ചുകൊന്നു. 

അത്രക്ക് ലളിതമാണ് ജീവിതം, 
ജീവിതനീതി.

********

മരിച്ചാല്‍ ആരെങ്കിലും സന്ദര്‍ശിക്കില്ല, 
ശവത്തെ എന്തെങ്കിലും ചെയ്തേക്കും, 
എന്നസ്വസ്ഥപ്പെട്ട് 
ജീവിതം മുഴുക്കെ 
അഭിനയിക്കണമെന്നോ?

**********
മാനങ്ങളും അവയുണ്ടാക്കുന്ന മാനദണ്ഡങ്ങളും  
മാറി ഇല്ലാതാവണോ?
ഒന്നുറങ്ങുക.

ശരിയും തെറ്റും മാറി ഇല്ലാതാവണോ?
ഒന്നുറങ്ങുക.

********

ഭയക്കേണ്ടത് മരണത്തെയും 
മരണാനന്തരത്തേയും അല്ല. 

ജീവിച്ചിരിക്കുമ്പോള്‍  ഉണ്ടാവുന്ന രോഗത്തെയും  
അതുണ്ടാക്കാവുന്ന വേദനയെയും ആണ്.

********

വിധേയപ്പെട്ട് ഒത്തുപോകുന്ന വിനീതരാവുമായിരുന്നെങ്കിൽ, 
യേശുവും മുഹമ്മദും 
മാര്‍ക്സും ബുദ്ധനും 
എങ്ങിനെ ഉണ്ടാവും? 
ഉണ്ടാവില്ലായിരുന്നു.

**********

ലോകം താനും തന്റേതുമായിട്ടും 
ദൈവത്തിന് നിര്‍ബന്ധമില്ല. 
ആരും തന്നെ അറിഞ്ഞോളണമെന്നും 
കണ്ടോളണമെന്നും. 

പിന്നെന്തിന്‌ നിനക്കും എനിക്കും?

No comments: