ചിത്രകാരാ,
നീ നിറങ്ങളും രൂപങ്ങളും
കൊണ്ടും,
സംഗീതകാരാ,
നീ സ്വരങ്ങളും ശബ്ദങ്ങളും
കൊണ്ടും
കളിക്കുന്നത്,
ഈയുള്ളവൻ
ബോധം കൊണ്ടും
തെളിച്ചം കൊണ്ടും,
കളിക്കട്ടെ.
എല്ലാമായി
ഒന്നുമല്ലാതാവുന്ന
കളി.
ഒന്നുമല്ലാതായി
എല്ലാമാകുന്ന
കളി.
നിഷേധിച്ച്
വിശ്വസിക്കുന്ന
കളി.
വിശ്വസിച്ച്
നിഷേധിക്കുന്ന
കളി.
സമര്ഥിച്ചും നിഷേധിച്ചും
പുതിയ നിറങ്ങൾ
ഉണ്ടാവുന്ന
കളി.
സമര്ഥിച്ചും നിഷേധിച്ചും
ഉള്ള നിറങ്ങൾ
ഇല്ലാതാവുന്ന
കളി.
നിറങ്ങളെ നിഷേധിച്ചു
നിറങ്ങളെ ഇല്ലാതാക്കുന്ന
കളി.
നിറങ്ങളെ സമര്ഥിച്ചും
നിറങ്ങളെ ഇല്ലാതാക്കുന്ന
കളി.
നിറമല്ലാത്ത നിറം
ഉണ്ടാവുന്ന
കളി.
അങ്ങിനെ
കറുപ്പും വെളുപ്പും
ഉണ്ടാവുന്ന,
കറുപ്പും വെളുപ്പും ആവുന്ന
കളി.
നിഷേധിച്ചും സമര്ഥിച്ചും
ഒരേയിടത്ത്
ഒരുപോലെ
എത്തിയാവുന്ന
കളി.
നിഷേധവും സമര്ഥനവും
ഒന്നാകുന്ന
കളി.
ആദ്യവും
അവസാനവും
ഒന്നുമില്ലെന്നാവുന്ന
കളി.
No comments:
Post a Comment