ചൈനയുമായി ഭിന്നതകൾ മറന്ന് നന്നായി ഒന്നായാൽ സ്വാഭാവികമായും നമ്മുടെ എല്ലാ അയൽരാജ്യങ്ങളുമായും ഒന്നാവും, നന്നാവും.
നഷ്ടപ്പെട്ട എല്ലാ അയൽരാജ്യങ്ങളെയും നമുക്ക് സുഹൃത്തുക്കളായി തിരിച്ചുകിട്ടും.
കാരണം, നമ്മുടെ അയൽരാജ്യങ്ങളൊക്കെയും എന്നോ എന്നും വിശ്വസിക്കാവുന്ന ചൈനയുടെകൂടെയാണ്, നമ്മിൽ നിന്നകന്നുമാണ്.
ഭിന്നതകൾ മറന്ന് നന്നായി ഒന്നാവുന്ന പക്ഷേ പണി തുടങ്ങേണ്ടത് സ്വന്തം നാട്ടിൽ നിന്നും വീട്ടിൽനിന്നുമാണ്. സ്വന്തം നാട്ടുകാരെ കൂട്ടിച്ചേർത്ത് പിടിച്ചുകൊണ്ടാണ്.
കളവും വെറുപ്പും ചേർത്തുള്ള ആഭ്യന്തര വിഭജന രാഷ്ട്രീയം നമ്മുടെ ശക്തി ക്ഷയിപ്പുകയേ ഉള്ളൂ.
ആഭ്യന്തരമായ രാഷ്ട്രീയനേട്ടം ലക്ഷ്യംവെച്ചുള്ള വെറുപ്പ് കൊണ്ടല്ല, വിഭജന രാഷ്ട്രീയം കൊണ്ടല്ല, അതിനുവേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കുന്ന കളവുകളും കള്ളക്കഥകളും കൊണ്ടല്ല അന്താരാഷ്ട്ര നയവുംസമീപനവും രൂപീകരിക്കേണ്ടത്.
ലോകവും ഇന്ത്യയും ഒറ്റക്കെട്ടായി നിൽക്കാൻ ചെയ്യേണ്ടത് സ്വന്തം നാട്ടുകാരെ കളവും വെറുപ്പുംവിതരണം ചെയ്ത് തമ്മിലടിപ്പിക്കുകയും അകറ്റുകയും അല്ല.
സ്വന്തം നാട്ടുകാരെ പരസ്പരം ശത്രുക്കളാക്കി അകറ്റുകയല്ല.
അയൽവാസികളെ മുഴുവൻ അകറ്റി ശത്രുക്കളാക്കുകയല്ല.