സുംബാ നൃത്തം എന്തുകൊണ്ട് വിഷയമാകുന്നു?
അതും മുസ്ലിംകൾക്ക് മാത്രം സുംബാ നൃത്തം എന്തുകൊണ്ട് വിഷയമാകുന്നു?
മുസ്ലിംകൾക്ക് മാത്രം സുംബാ നൃത്തം വിഷയമാകുന്നത് മുസ്ലീംകളുടെയും ഇസ്ലാമിന്റെയും ഡിഎൻഎയിൽ തന്നെയുള്ള ഗുണമാമോ തകരാറാണോ?
യഥാർത്ഥത്തിൽ വെറും ഐച്ഛികം മാത്രമായ, വെറും ഐച്ഛികം മാത്രമാകേണ്ട ഒരു സംഗതി മാത്രമല്ലേ സുംബാ നൃത്തം?
എങ്കിൽ,ഐച്ഛികം മാത്രമായ, ഒരുനിലക്കും നിർബന്ധമല്ലാത്ത ഒരു സംഗതിയെ (സുംബാനൃത്തത്തെ), ആരെങ്കിലും ചെയ്യുന്നതും ചെയ്യാത്തതും ഇത്രക്ക് വിഷയമാക്കേണ്ടതുണ്ടോ?
ആരെങ്കിലും അവരുടേതായ എന്തെങ്കിലും കാരണങ്ങൾ വെച്ച് സുംബാ നൃത്തത്തെ വേണമെന്ന് വെച്ചാലും വേണ്ടെന്ന് വെച്ചാലും അതിലെന്തെങ്കിലും തെറ്റ് പറയാനും കണ്ടെത്താനും ഉണ്ടോ?
മുസ്ലിംകളും അല്ലാത്തവരും എന്നുമാത്രമല്ല മനുഷ്യരിൽ ആരും അവരുടെ സൗകര്യം പോലെ ഐച്ഛികമായ ഒരു കാര്യം വേണമെന്ന് വെക്കുന്നിടത്തും വേണ്ടെന്ന് വെക്കുന്നിടത്തും എന്താണ് ഇത്രമാത്രം പ്രശ്നമാക്കാനുള്ളത്?
മുസ്ലിംകളെയും ഇസ്ലാമിനെയും എന്തിനും ഏതിനും എന്നപോലെ ഇക്കാര്യത്തിലും കുറ്റപ്പെടുത്താമോ?
അഥവാ, കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ തന്നെ, അങ്ങനെ കുറ്റപ്പെടുത്തുന്നതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങളുമുണ്ട് എന്ന് തോന്നുന്നു.
ആ കാര്യങ്ങൾ അറിയുന്ന പക്ഷം ആർക്കും കാടടച്ച് കുറ്റപ്പെടുത്തേണ്ടി വരില്ല. എടുത്തുവെച്ച കല്ലുകൾ മുഴുവൻ പതിവുപോലെ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ എറിയേണ്ടിവരില്ല.
ആ കാര്യങ്ങൾ ഇതാണ്:
ഇസ്ലാം വെറും വിശ്വാസ-ആരാധനാ-അനുഷ്ഠാന അനുകരണ മതം മാത്രമല്ല എന്നതാണത്.
ജീവിതത്തെ മുച്ചൂടും സ്വാധീനിക്കുന്ന, ജീവിതത്തിലെ നിഖിലമേഘകളിലും നിർദ്ദേശങ്ങളുംനിയമങ്ങളും നൽകുന്ന, പൂർണ്ണകായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-ധാർമ്മിക- കുടുംബ ജീവിതപ്രത്യേശാസ്ത്രമാണ് ഇസ്ലാം എന്നതാണത്.
വിശ്വാസികൾ എന്തോ വിശ്വാസികൾ മാത്രമായാൽ മതിയെന്ന് പറയുന്ന മതമല്ല ഇസ്ലാം എന്നതാണത്.
വിശ്വാസികൾ അവരുടെ നിത്യജീവിത വിഷയങ്ങളിൽ എന്തെങ്കിലും ഏതെങ്കിലും ചെയ്യട്ടെ എന്ന് കരുതി വിടുന്ന മതമല്ല ഇസ്ലാം എന്നതാണത്.
ഔദ്യോഗിക രേഖകൾ കൊണ്ടും ജന്മം കൊണ്ടും വെറും വെറുതെ ഇസ്ലാം മതക്കാരനായാൽ മതി എന്ന് കണക്കാക്കുന്ന വെറുമൊരു സാധാരണ മതമല്ല ഇസ്ലാം എന്നതാണത്.
ജീവനുള്ള മതമാണ് ഇസ്ലാം, ജീവനോടെ എപ്പോഴും എല്ലാറ്റിലും പറയാനും ഇടപെടാനും ഉള്ള മതമാണ് ഇസ്ലാം എന്നതാണത്.
ഇസ്ലാം എട്ടിലെ പശു പോലുള്ള മതമല്ല എന്ന് സാരം.
പൊതുവെ സാധാരണ മതങ്ങളെ കാണുന്ന കണ്ണ് കൊണ്ട് നോക്കി ഇസ്ലാമിനെ വിലയിരുത്തിയാൽഇസ്ലാമിനെ നിങ്ങൾക്ക് മനസ്സിലാവില്ല.
എല്ലാ മതങ്ങളെയും കാണുന്നത് പോലെ ഇസ്ലാമിനെയും കാണുന്നതും അങ്ങനെ കണ്ട് സംസാരിക്കുന്നതുമാണ് ഇവിടെ പിണയുന്ന പിഴവ്.
വസ്ത്രം അളക്കുന്ന മീറ്റർ കൊണ്ട് തന്നെ വെള്ളത്തെ അളന്ന് കുറ്റം പറയുന്നത് പോലുള്ള പിഴവ്.
ഇസ്ലാമിനെ അളക്കാനും വിലയിരുത്താനും പറ്റിയ അകവുകോൽ തന്നെ വേണം.
മറ്റ് മതങ്ങളുമായി തുലനം ചെയ്യേണ്ട ഒന്നും ഇസ്ലാമിൽ ഇല്ല എന്ന് മാത്രമല്ല, ഇസ്ലാം മറ്റ് മതങ്ങളെ പോലെയൊരു മതമേയല്ല.
അതുകൊണ്ട് തന്നെ അവയെ അളക്കുന്ന കൊലുകൊണ്ട് ഇസ്ലാമിനെ അളന്ന് തിട്ടപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല.
അങ്ങനെ നിങ്ങൾ ശ്രമിച്ച് പരാജയപ്പെടുമ്പോൾ കാരണം എന്തെന്നറിയാതെ നിങ്ങൾക്ക് നടത്തേണ്ടി വരുന്ന കുറ്റപ്പെടുത്തലുകളാണ് നിങ്ങളുടെ വിമർശനങ്ങളായി വരുന്നത്. വേര് തൊടാത്തത്, കൊമ്പ് അറിയാത്തത്.
അഥവാ ഇസ്ലാമുമായി തുലനം ചെയ്യാൻ മാത്രം വളർന്ന, വലിയ, പറ്റിയ ഒരു മതവും പ്രത്യേശാസ്ത്രവും ഇന്ന് ഈ ഭൂമുഖത്ത് ഇല്ല. നിങ്ങളത് അംഗീകരിച്ചാലും ഇല്ലെങ്കിലും അതാണ് വസ്തുത.
ഇസ്ലാം നിങ്ങൾ പൊതുവെ കണ്ട് നിർവ്വചിക്കുന്ന ഒരു മതം മാത്രമല്ല എന്ന് മാത്രമല്ല, ഇസ്ലാം വെറുമൊരു മതമേയല്ല.
നമ്മൾ നമ്മുടേതായ നിക്ഷിപ്തതാൽപര്യങ്ങൾ വെച്ചോ വീണുകിട്ടിയ തെറ്റിദ്ധാരണകൾ വെച്ചോഅല്ലാതെയോ ഇസ്ലാമിനെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നറിയുക :
ഇസ്ലാം ഒരു സമ്പൂർണ സമർപ്പണ ജീവിതപദ്ധതിയാണ്.
ഒരു മുസ്ലീമിന് പൂർണമായും മുസ്ലിം ആവുകയും പൂർണമായും ഇസ്ലാമിൽ കയറുകയും പൂർണമായും ഇസ്ലാമികമായി ജീവിക്കുകയും മുസ്ലിമായി ജീവിക്കുന്നതിന്റെ ഭാഗമാണ്.
സമ്പൂർണതയും സമഗ്രതയും ഇസ്ലാമിന്റെ പ്രത്യേകതയാണ്.
സമ്പൂർണമായും ഇസ്ലാമിൽ പ്രവേശിക്കുകയും, പ്രവേശിക്കാൻ നിർബന്ധിക്കുകയും ഇസ്ലാമിന്റെ പ്രത്യേകതയാണ്.
“നിങ്ങൾ സമർപ്പണത്തിലേക്ക് (ഇസ്ലാമിലേക്ക്) പൂർണമായും പ്രവേശിക്കുക“ (ഖുർആൻ).
പകുതി അപ്പുറത്തും പകുതി ഇപ്പുറത്തും എന്നത് ഇസ്ലാമിന് അന്യമാണ്.
അതുകൊണ്ട് തന്നെ മറ്റ് പല മതവിശ്വാസക്കാർക്കും മതവിധികൾ ഒന്നുമില്ലാത്ത ഒട്ടനേകം മേഖലകളിൽ (എന്നല്ല എല്ലാ മേഖലകളിലും) മുസ്ലികൾക്ക് ഇസ്ലാമിൽ നിന്നും വിധികളും മാർഗ്ഗദർശനങ്ങളും ഉണ്ട്. അത് സുംബാ നൃത്തത്തിന്റെ കാര്യത്തോലായാലും ഉണ്ട്.
എന്തെങ്കിലും എങ്ങനെയെങ്കിലും ആവട്ടെ എന്ന് പറഞ്ഞ് വിശ്വാദികളെ ദിശ നൽകാതെ വിടുന്ന മതമല്ല ഇസ്ലാം.
എന്നത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നിടത്തും കുളിമുറിയിലും ചെരുപ്പ് ധരിക്കുന്നിടത്തും കിടപ്പറയിലും നടത്തത്തിലും ഇരുത്തത്തിലും കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലുംനൃത്തത്തിലും ചിത്രത്തിലും ഒക്കെ മുസ്ലിംകളെ ഇസ്ലാം നിയന്ത്രിക്കും, സ്വാധീനിക്കും, വഴികാട്ടും.
കാരണം, ഇസ്ലാം വെറും വെറുതെ ജന്മം കൊണ്ട് കിട്ടുന്നതും, മുസ്ലീം വെറും വെറുതെ ജന്മം കൊണ്ട് ആവുന്നതുമല്ല.
ജീവിത്തിലുടനീളം കൊണ്ടുനടന്നും നടപ്പാക്കിയും മാത്രമേ ഇസ്ലാമും മുസ്ലീമും ആവുന്നുള്ളൂ.
പരലോകം മാത്രം ലക്ഷ്യമാക്കി ഇഹലോകം എന്തെങ്കിലും ആവട്ടെ എന്നുവെച്ച് വിട്ടുകളയുന്ന മതമല്ലഇസ്ലാം.
പരലോകത്തിന് വേണ്ടി ഇഹലോകത്തെ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേശാസ്ത്രമാണ് ഇസ്ലാം.
ഇഹലോകം ക്രമീകരിച്ചും നിയന്ത്രിച്ചും ഭരിച്ചും കൊണ്ടുള്ള പരലോകം മാത്രമേ ഇസ്ലാമിൽ ഉള്ളൂ.
ഒന്നിന് വേണ്ടി മറ്റൊന്ന് അവഗണിക്കുന്ന മുടന്തൻ മതമോ പ്രത്യേശാസ്ത്രമോ അല്ല ഇസ്ലാം.
ആത്മീയം ഇസ്ലാമിൽ ഭൗതികതയിൽ നിന്ന് വേറിട്ടതല്ല.
അതുകൊണ്ട് തന്നെ ആത്മീയത നോക്കുന്ന വഴിയിൽ ഭൗതികത അവഗണിക്കുന്ന രീതി ഇസ്ലാമിനില്ല.
വ്യക്തിജീവിതത്തെയും കുടുംബ ജീവിതത്തെയും നോക്കുമ്പോൾ തന്നെ ഇസ്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും നോക്കുന്നു, നിയന്ത്രിക്കുന്നു.
മനസ്സും ശരീരവും ആത്മാവും ഇസ്ലാം ഒരുപോലെ തൊട്ട് കൈകാര്യം ചെയുന്നു.
അതുകൊണ്ട് മാത്രമാണ് ലോകത്ത് എവിടെയായാലും സാമ്രാജ്യത്വ അധികാര ഫാസിസ്റ്റ്അധിനിവേശ സ്വാർത്ഥ നിക്ഷിപ്ത താല്പര്യ ശക്തികൾക്ക് ഇസ്ലാം മാത്രം കണ്ണിലെ കരടാവുന്നത്.
അതുകൊണ്ട് മാത്രമാണ് മറ്റൊരു മതവും പോലെ ഇസ്ലാം സാമ്രാജ്യത്വ അധികാര ശക്തിക്ക് മുമ്പിൽ കടലാസ് പുലി ആവാതെ യഥാർത്ഥ പുലി തന്നെയായിരിക്കുന്നത്. അതും മറ്റ് മതങ്ങൾ കടലാസ് പുലി പോലും ആകാതിരിക്കുമ്പോൾ തന്നെ
അതുകൊണ്ട് മാത്രമാണ് സാമ്രാജ്യത്വ അധികാര ഫാസിസ്റ്റ് അധിനിവേശ സ്വാർത്ഥ നിക്ഷിപ്തതാല്പര്യ ശക്തികൾക്ക് മുന്നിൽ ഇസ്ലാമും മുസ്ലിംകളും മാത്രം വെല്ലുവിളിയും ചോദ്യചിഹ്നവുംആകുന്നതും?
അതുകൊണ്ട് മാത്രമാണ് സുംബാ നൃത്തത്തിലും ഇസ്ലാം കടന്നുവരുന്നത്.
No comments:
Post a Comment