Monday, June 30, 2025

പടിഞ്ഞാറോട്ടല്ല തിരിഞ്ഞു നിസ്കരിക്കുന്നത്.

പടിഞ്ഞാറോട്ടല്ല തിരിഞ്ഞു നിസ്കരിക്കുന്നത്. 

കാബയുള്ള ഭാഗത്താണ് തിരിഞ്ഞു നിസ്കരിക്കുന്നത്. 

ദിശ എന്ന നിലക്ക് പടിഞ്ഞാറിന് ഒരു പ്രത്യേകതയും നിസ്കരിക്കുന്ന കാര്യത്തിൽ ഇല്ല. 

"കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുന്നത്തിൽ ഒരു പുണ്യവും ഇല്ല.  ( ഖുർആൻ)

"നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും അല്ലാഹുവിൻ്റെ പ്രീതി (മുഖം) അവിടെയുണ്ട്." (ഖുർആൻ)

ഇന്ത്യയിൽ നിന്നാവുമ്പോൾ കാബ സ്ഥിതിചെയ്യുന്നത് പടിഞ്ഞാറ് ഭാഗമോ പടിഞ്ഞാറ് തിരിഞ്ഞു കുറച്ച് വടക്കോട്ടോ തെക്കോട്ടോ ഒക്കെയായി വരുന്നു എന്ന് മാത്രം. 

മറ്റ് പല രാജ്യങ്ങളിലും പോയി നിസ്കരിക്കുമ്പോൾ കാബാ മറ്റ് പല ദിശകളിലും ആവും. 

കാബയുടെ അടുത്ത് നിന്നും മക്കയിൽ നിന്നും നിസ്സരിക്കുമ്പോൾ കാബക്ക് നേരെ എന്ന നിലക്ക് എല്ലാ ദിശയിലേക്കും നിസ്കരിക്കും. 

വൃത്തത്തിലായി നിന്ന് എല്ലാ ഭാഗത്ത് നിന്നും കാബയിലേക്ക് തിരിഞ്ഞു നിസ്കരിക്കും. 

മക്കത്ത് പോയാൽ ഇത് മനസ്സിലാവും. 

വേറെ ഏത് നാട്ടിൽ പോയി നിസ്കരിക്കുമ്പോഴും ഇത് മനസ്സിലാവും. 

ചുരുങ്ങിയത് പടിഞ്ഞാറ് ദിശയിലേക്ക് മാത്രമല്ലെന്ന്

No comments: