സുംബാ നൃത്തം മുസ്ലിംകൾക്ക് അനുവദനീയമാകുന്നുണ്ടെങ്കിലും പാടില്ലെന്ന് വരുന്നുണ്ടെങ്കിലും പൗരോഹിത്യം നിശ്ചയിക്കുന്നത് കൊണ്ടാണെന്ന് കരുതരുത്.
അങ്ങനെ ശരിയും തെറ്റും ഉണ്ടാക്കി നിശ്ചയിക്കുന്ന പൗരിഹിത്യം ഇസ്ലാമിൽ ഇല്ല, മുസ്ലിംകൾക്കില്ല.
മുസ്ലിംകളുടെ കാര്യത്തിൽ അങ്ങിങ് അഭിപ്രായം പറയുന്ന പണ്ഡിതന്മാർ പുരോഹിതന്മാരല്ല, അവർ യഥാർത്ഥത്തിൽ ഇസ്ലാമിൽ ആദ്യമേ ഉള്ളത് എന്താണോ അത് വിളിച്ചുപറയുന്നവർ മാത്രമാണ്. അങ്ങനെ പറയുന്നവർ ആരുമാവാം, ആർക്കുമാവാം.
ഇസ്ലാമിൽ പൗരോഹിത്യമേ ഇല്ല.
ലോകത്തെവിടെയും മുസ്ലിംകൾക്ക് വേണ്ടി ശരിയും തെറ്റും ഉണ്ടാക്കിക്കൊടുക്കുന്ന, നന്മയും തിന്മയും നിശ്ചയിക്കുന്ന, നിയമാവലികൾ സമ്മാനിക്കുന്ന പൗരോഹിത്യത്തെ കാണിക്കാൻ കഴിയില്ല.
നിസ്കാരത്തിൽ നേതൃത്വം കൊടുക്കുന്നവർ പോലും പുരോഹിതൻമാരല്ല, ഇമാമുമാരാണ് .
മുൻപിൽ നിൽക്കാനിടവരുന്ന ആരും ജാതി-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ഇമാം ആവുന്നവരാണ്, പിന്തുടരപ്പെടുന്നവരാണ്.
മനുഷ്യർക്കിടയിൽ ഉയർച്ച താഴ്ച ഇല്ല, എല്ലാവരും ഒരുപോലെ എന്ന് കൃത്യമായും വരുംവിധം, വരുത്തുംവിധം ഉണ്ടാവുന്ന ഇമാം.
പൗരോഹിത്യ മതങ്ങളെ മാത്രം കണ്ട് ശീലിച്ചവർ ഇസ്ലാമും അങ്ങനെയാണ്, ഇസ്ലാമിലും കാര്യങ്ങൾ പുരോഹിതന്മാർ പറയുംപോലെയാണെന്ന് തെറ്റിദ്ധരിക്കുന്നു.
കാര്യങ്ങൾ അങ്ങനെയല്ല.
ഇസ്ലാമിന്റേത് പൗരോഹിത്യത്തിന്റെ ഒരു നൂലും കെട്ടും ഇല്ലാതെ ഇസ്ലാം തന്നെ ആദ്യമേ നിശ്ചയിച്ചുണ്ടായതാണ്.
മുസ്ലിംകളെ സംഘടിപ്പിക്കുന്നത് പൗരോഹുത്യമല്ല, അവരുടെ ഏകദൈവത്തിലുള്ള വിശ്വാസമാണ്.
മുസ്ലിംകളെ സംഘടിപ്പിക്കുന്നത് ഇസ്ലാമും ഇസ്ലാമിക ഏകദൈവ വിശ്വാസവും മാത്രമാണ്.
ഏകദൈവത്തിന് മാത്രം അനുസരണപ്പെടുക എന്നതാണ് ഒരേയൊരു മാലയിലെ മുത്തുകളെ പോലെ മുസ്ലിംകളെ ലോകമാകെയും ഏകോപിപ്പിക്കുന്ന ഏക കയർ.
ഏകദൈവ വിശ്വാസവചനം നടത്തുന്ന, സംഭവിപ്പിക്കുന്ന ഏകീകരണം, ഏകോപിപ്പിക്കൽ.
മുസ്ലിംകൾക്ക് പാടുള്ളതും പാടില്ലാത്തതും ആവുന്നത് ഇസ്ലാം മതത്തിന്റെ ഡിഎൻഎയുമായി ബന്ധപ്പെട്ട വിഷയമാണ്.
ഡിഎൻഎയും ഡിഎൻഎയിലുള്ളതും മാറ്റുക അസാധ്യമാണ്.
കാരണം മുസ്ലിംകൾ വിശ്വസിക്കുന്ന ഇസ്ലാം ദൈവികമാണ്.
ദൈവത്തിനെ മാത്രം അനുസരിക്കാൻ ആവശ്യപ്പെടുന്നതാണ് ആതിന്റെ ഡിഎൻഎ നിർദേശം.
മനുഷ്യന് മേൽ ദൈവമല്ലാതെ മറ്റൊരു മനുഷ്യനും അധിപനാവാൻ അർഹതയില്ലെന്ന് വിളംബരം ചെയ്യുന്നതാണ് ആ ഡിഎൻഎ
No comments:
Post a Comment