Monday, November 25, 2019

അല്ലേലും അധ്യാപകതൊഴിലാളികള്‍ മാത്രമേയുള്ളൂ.

സുഹൃത്തിന്റെ മകന്‍. 
പ്ലസ് വണ്‍, പ്ലസ്ടുവിന് സ്കൂളിലേ പോയില്ല. 
ഒരു കാര്യവുമില്ലെന്നതിന്നാല്‍. 
അതുകൊണ്ടെന്താ? 
അവന്‍ IIT കരസ്ഥമാക്കി.

******

അക്ഷരങ്ങൾക്കും വാക്കുകൾക്കുമിടയിലെ 
വെറുതെയെന്ന്തോന്നുന്ന ഒഴിഞ്ഞിടമാണ് 
അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും 
രൂപമേകി കാര്യമായതാക്കുന്നത്

*******

അല്ലേലും സ്കൂളുകളില്‍ 
ശമ്പളത്തിന് വരുന്ന 
അധ്യാപകതൊഴിലാളികള്‍ മാത്രമേയുള്ളൂ. 
ഗുരുക്കന്മാര്‍ പോട്ടെ, 
നല്ല മനുഷ്യര്‍ പോലും അവരിലില്ല.

No comments: