Wednesday, November 20, 2019

ഗുരോ, ജീവിതം വെറും വെറുതെയാണ് എന്ന് മനസ്സിലാക്കുന്നത് എങ്ങിനെ?

ഗുരോ, ജീവിതം വെറും വെറുതെയാണ് 
എന്ന് മനസ്സിലാക്കുന്നത് എങ്ങിനെ?

പൂച്ച വെറും വെറുതെ ഇരിക്കുന്നത് കാണുമ്പോൾ.

*******

ഗുരോ, ഏറ്റവും എളുപ്പമുള്ള ധ്യാനരീതി?

പൂച്ചയെ മുഖം നോക്കിയിരിക്കുക. ഒന്നുമില്ലെന്നറിയുക. 
ഏറെയൊന്നും ഇരിക്കാതെ നിറവ് അനുഭവമാക്കാം.

********

വാളയാര്‍: അല്ലേലും ദരിദ്രനും സാമാന്യയുക്തിക്കും 
എത്തിപ്പിടിക്കാനാവുന്ന 
ഏത് ഹൈകോടതിയും സുപ്രീംകോടതിയും ഭരണകൂടവുമാണ് 
ഇവിടെയുള്ളത്?

********

പുറത്ത്‌ മഴ കോരിച്ചൊരിയുന്നു. 
എന്ന് വെച്ച് വീട്ടിനുള്ളിലെ ടോയ്‌ലെറ്റ് വൃത്തിയാവില്ല. 
ടോയ്‌ലെറ്റ് വേറെതന്നെ വൃത്തിയാക്കണം. 
മനസും.

******

ഭക്ഷണം അളവല്ല; രുചിയാണ്. 
രുചി -കഴിപ്പിക്കുന്ന പുണ്യം. 
ഭക്ഷണം പുല്ലും വെള്ളവുമല്ല. 
രുചിയുണ്ടേല്‍ അളവ് പോരാതെ. 
രുചി ഇല്ലേല്‍ അളവ് വെറുതെ.

********

ഈ ലോകം മനുഷ്യന്റെതെന്ന് മനുഷ്യന്‍. 
ഉറുമ്പിന്റെതെന്ന് ഉറുമ്പ്. 
പുഴുവിന്റെതെന്ന് പുഴു. 
അണുവിന്റെതെന്ന് അണു. 
ആരുടെതുമല്ലെന്ന് ഇവന്‍.

********

എങ്ങിനെയും, എവിടെയും, എവിടെ നിന്നും 
സങ്കല്പിക്കാനും പ്രാപിക്കാനും ആവുന്ന 
ദൈവത്തിന് പ്രത്യേക ഇടം വേണ്ടതില്ല.


അത്രയേ ഉള്ളൂ…

No comments: