Monday, November 25, 2019

ഇന്ത്യക്ക് സ്വാതന്ത്ര്യം വേണം. പാർട്ടികളുടെ ആധിപത്യത്തില്‍ നിന്ന്.

ഇന്ത്യക്ക് സ്വാതന്ത്ര്യം വേണം. 
പാർട്ടികളുടെ ഈ ആധിപത്യത്തില്‍ നിന്ന്. 
അല്ലേല്‍ ജനാധിപത്യം വെറും സ്വപ്നം. 
ഇതുവരെയും സംഭവിക്കാത്തത്.

******

ഭരിക്കുന്ന പാർട്ടി നമ്മുടെതാണെങ്കിൽ 
തെറ്റുകൾ വിഷയമല്ല, എതിര്‍ക്കില്ല. 
നാടും നാടിന്റെ നന്മയും വിഷയമല്ല. 
നമുക്ക് പിഴച്ചിരിക്കുന്നു.

******
മഹാരാഷ്ട്ര: ജനാധിപത്യത്തില്‍ 
വോട്ട് ചെയ്താൽ തീരരുത്  ജനാധികാരം. 
വോട്ട് ചെയ്തതിന്‌ ശേഷവും ജനങ്ങൾക്ക് 
ചില നിയന്ത്രണാധികാരം വേണം.

******

മഹാരാഷ്ട്രയായാലും കേരളമായാലും ഒന്ന്. 
ജനാധിപത്യം പെരുവഴിയില്‍. 
നാട് വില്‍പനക്ക്. 
ജനങ്ങൾ നിസ്സഹായരായി 
ഇളിഭ്യരായി നോക്കുകുത്തികളാവുക.

******

മഹാരാഷ്ട്ര: എന്ത്കൊണ്ട്‌ അധികാരം, 
മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ പ്രധാനം? 
ഉത്തരവാദിത്തം കൊണ്ടല്ല. 
കട്ട്മുടിക്കാനുള്ള അവസരത്തിന്

******

നമുക്ക് പിഴച്ചിരിക്കുന്നു.
രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും 
ജനാധിപത്യത്തിന്റെ ഉദ്ദേശം നഷ്ടപ്പെടുത്തുന്ന 
കൊക്കൂണുകളും ഇത്തിള്‍കണ്ണികളുമായ 
ഗുണഭോക്താക്കള്‍ മാത്രം.

ഗുണദായകരല്ല.

No comments: