Friday, October 2, 2026

Flydubai incident: who did and what happened is not yet officially confirmed, except by RSS/israel WhatsApp universities

Flydubai incident: The claims that the rescuer was an Indian pilot and that the attacker was an Omani co-pilot have not been officially confirmed. It's an outright lie.

It's just material from the Israeli-Sanghi WhatsApp University.

Neither of the countries concerned, Saudi Arabia (the flight did land in Saudi Arabia, after all) or the UAE, has released the person's name so far.

Who the pilot and co-pilot on a flight to Israel will be is decided by Israel itself. It's something that is notified to Israel in advance, and permission is obtained.

So it isn't possible for a random Muslim pilot from some random country to be on a flight going to Israel, and the claim that there was one is untrue. The only exception would be if it was arranged to create a scapegoat as part of a plan, with even that pilot or co-pilot unaware of the plan. This is because Netanyahu, who had visited there just before, did not come alone. He came along with the heads of Mossad and other intelligence agencies.

Thursday, October 1, 2026

അവരെല്ലാവരും ഒരുപോലെ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ …

 അതേ, അതാണ് ശ്രദ്ധിക്കേണ്ടത്. 


ഇസ്ലാമും മുസ്ലിംകളും ആണ് ലോകത്ത് എല്ലാവർക്കും ഒരുപോലെ പ്രശ്നവും ശത്രുവും ആകുന്നത്. 


ഇസ്ലാമിനും മുസ്ലിംകൾക്കുമാണ് ഒരു നേട്ടവും ഇല്ലാതെ, ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ തീവ്രവാദത്തിന്റെയും ഭീകരതയുടെയും ലേബൽ പേറേണ്ടി വരുന്നത്. 


പലപ്പോഴും എന്നല്ല, എപ്പോഴും അങ്ങനെ തീവ്രവാദത്തിന്റെയും ഭീകരതയുടെയും ലേബൽ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മേൽ ആരോപിച്ചു കയറ്റിവെക്കുന്ന കച്ചവട-ലാഭ-അധികാര-സാമ്രാജ്യത്വ ശക്തികളുടെ നേട്ടത്തിനും ലക്ഷ്യത്തിനും വേണ്ടി.


എന്തുകൊണ്ട്? 


എന്താണത് തെളിയിക്കുന്നത്?


ലാഭചിന്തയും അതിന് വേണ്ട അധികാരവും മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്ന, സാമൂഹ്യനീതിയും സാമൂഹ്യക്ഷേമവും വിഷയമാക്കാത്ത, നീതിപൂർവ്വകമായ വിഭവവിതരണം ഉദ്ദേശിക്കാത്ത, കച്ചവട അധികാര സാമ്രാജ്യത്വ രാഷ്ട്രീയ നേതൃത്വത്തിന് ഇസ്ലാം അതിന്റെ ആശയത്തിലും പ്രയോഗത്തിലും തടസ്സമാണ്, ശത്രുവാണ് എന്നതുകൊണ്ട്. എന്നതാണ് അത് തെളിയിക്കുന്നത്.


കമ്യൂണിസം ആയത് പോലെ ഇസ്ലാമും ശത്രുസ്ഥാനത്ത്. 


കമ്യൂണിസത്തേക്കാൾ അതിജീവന സാധ്യതയുണ്ട്, വ്യക്തതയും കൃത്യതയും ഉണ്ട് ദൈവവ-പരലോക വിശ്വാസ പിൻബലം കൂടിയുള്ള കൊടുത്ത ഇസ്ലാമിന് എന്നതിനാൽ. 


രാഷ്ട്രങ്ങളും നിയമങ്ങളും ഇല്ലാതാവുന്നത്ര, വേണ്ടാതാവുന്നത്ര അച്ചടക്കപൂർണമായ സ്വയംപര്യാപ്ത കമ്യൂൺ ജീവിതം തന്നെ പരലോക സ്വർഗ്ഗത്തിൽ വാഗ്ദാനം ചെയ്യുന്ന ഇസ്ലാം. ഇഹലോക ജീവിതത്തിലും അത് ആവുന്നത്ര നടപ്പാക്കുമ്പോൾ തന്നെ.


ലോകത്തെ വെറും കച്ചവടച്ചരക്കായി മാത്രം കണ്ട് അടക്കിഭരിച്ചനുഭവിക്കാൻ തീരുമാനിച്ച സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ അധികാര/ലാഭ-പൗരോഹിത്യ ചൂഷണ സാധ്യതകൾക്ക് ഇസ്ലാം അതിന്റെസമഗ്രസ്വഭാവത്തിൽ, അതിനാൽ മുസ്ലിംകളും, നിന്നുകൊടുക്കില്ല, ഭീഷണിയും വെല്ലുവിളിയുമാണ് എന്ന് എല്ലാ സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ-അധികാര-ലാഭ ദുശ്ശക്തികളും ഒരുപോലെ കാലേക്കൂട്ടിമനസ്സിലാക്കുന്നതിനാൽ. 


അതിനാൽ, അവരെല്ലാവരും ഒരുപോലെ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ കളവും വെറുപ്പും ആയുധവും അധികാരവും ഉപയോഗിച്ച് ഒറ്റക്കെട്ടായി നിൽക്കുന്നു, നിൽക്കാൻ നിർബന്ധിതരാവുന്നു. ഒരേയൊരു ശത്രുവായിക്കണ്ട്, ഒരേയൊരു ശത്രുവാക്കി അവതരിപ്പിച്ചു കൊണ്ട്.


ഇസ്ലാമും മുസ്ലിംകളുമായ ഈ ഒരൊറ്റ കൂട്ടരുടെ അടുത്ത് മാത്രമാണ് സത്യം എന്നതാണ് ഇത് തെളിയിക്കുന്നത്. സത്യം വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്നു. 


ആ സത്യം സമഗ്രപരിഹാരം നൽകുന്നതാണ് എന്നതാണ് എല്ലാ സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ- അധികാര-ലാഭ ദുശ്ശക്തികളേയും പേടിപ്പിക്കുന്നത്  എന്നത് കൂടിയാണ് ഇത് തെളിയിക്കുന്നത്.


സത്യത്തിന്റെയും നീതിയുടെയും പരിഹാരമാർഗ്ഗവുമായി വരുന്ന ആ ഒരൊറ്റ കൂട്ടർക്കെതിരെ കളവുംവെറുപ്പും ആയുധവും അധികാരവും ഉപയോഗിച്ച് ഒറ്റക്കെട്ടായി നീങ്ങാൻ അവരെലോകാടിസ്ഥാനത്തിൽ തന്നെ പ്രേരിപ്പിക്കുന്നതും ഇതാണ് എന്നതാണ് അത് തെളിയിക്കുന്നത്.


അതിന് വേണ്ടി ദുഷ്ടശക്തികളുടെ അടുക്കലുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ആടിനെപട്ടിയാക്കി കാണിക്കുക എന്നത്. 


അതിനാൽ, ഇസ്ലാമെന്ന, മുസ്ലീമെന്ന ആടിനെ പട്ടിയാക്കി കാണിക്കുംവിധം ഈ ദുഷ്ടശക്തികൾസ്വയം അക്രമങ്ങളും കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തി അവയെ സ്വന്തംഅധികാരവും മീഡിയയും ഉപയോഗിച്ച് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും കെട്ടിവെച്ച്ആരോപിക്കുന്നു. 


ഭീകരത മാത്രം വഴിയും ആദർശവും ആക്കി ചെയ്യുന്നവർ അതേ ഭീകരത ഇസ്ലാമിന്റെയുംമുസ്ലിംകളുടെയും മേൽ ഭീകരവാദവും തീവ്രവാദവും ആയി ആരോപിക്കുന്നു.


നിങ്ങളൊക്കെയും ഇതേ സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ- അധികാര-ലാഭ ദുശ്ശക്തികളുടെ ആ കുടിലതന്ത്രത്തിന് വിധേയമായി അവ വിശ്വസിച്ച് അവ തന്നെ പേറിനടക്കുന്നവരായതും ചാർദ്ദിക്കുന്നവരായതും അങ്ങനെ.


സത്യത്തിന്റെയും നീതിയുടെയും സൂക്ഷമതാബോധത്തിന്റെയും കാര്യത്തിൽ ഇസ്ലാമിനുംമുസ്ലിംകൾക്കും ഉറച്ച നിലപാടുണ്ട്. 


ആ ഉറച്ച നിലപാട് പക്ഷേ ഭീകരതയോ തീവ്രവാദമോ അല്ല. 


പക്ഷേ, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സത്യസന്ധവും നിഷ്കളങ്കവും നിസ്വാർത്ഥവുംചൂഷണരഹിതവും ആയ, സാമൂഹ്യക്ഷേമത്തിലും നീതിയിലും അധിഷ്ഠിതമായ, പൗരോഹിത്യരഹിതമായ ആ ഉറച്ച നിലപാടിനെ, നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിലപാടിനെ, പക്ഷേ ഭീകരതയായും തീവ്രതയായും ചിത്രീകരിക്കുന്നു.


*******


ലോക രാഷ്ട്ര ശക്തികൾക്കു ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിയാക്കുകയും എളുപ്പമാണ്.  


വേണമെങ്കില് വരൊരു സെപ്റ്റംബർ പതിനൊന്ന് വരെ സംഭവിപ്പിക്കുകയും കഥകളുണ്ടാക്കി അത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരിലിടുകയും എളുപ്പമാണ്. 


അതിനുവേണ്ട അധികാരവും വാർത്താമാധ്യമങ്ങളും സ്വന്തം കയ്യിലുള്ളതിനാൽ. 


ഇസ്ലാമിനും മുസ്ലിംകൾക്കും അധികാരവും വാർത്താമാധ്യമങ്ങളും സ്വന്തം കയ്യിലില്ലാത്തതിനാൽ. 


ഉള്ള മുസ്ലിം രാജ്യങ്ങൾ മുഴുവൻ അമേരിക്കൻ ഭീഷണിക്കും സ്വാധീനത്തിനും കീഴിലായ അധികാര മോഹികളുടെ കയ്യിലായതിനാൽ. 


അവസാന ഉദാഹരണം ഫ്ലൈ ദുബായിയും യുഎഇ-ഇസ്രായേൽ നാടകവും.

സാമാന്യബുദ്ധി മതി. അവിടവിടെ കുഴപ്പങ്ങളും സ്ഫോടനങ്ങളും ഉണ്ടാക്കുന്നത് ആരായിരിക്കും?

സാമാന്യബുദ്ധി മതി. 

വർഗ്ഗീയ കഴപ്പങ്ങളുണ്ടാക്കി അധികാരത്തിൽ വന്ന പാർട്ടി ഏതാണ്? 

വർഗ്ഗീയ കുഴപ്പങ്ങൾ ഉണ്ടായാൽ ആർക്കാണ് നേട്ടം? 

അധികാരത്തിൽ വരാനും തുടരാനും വെറുപ്പും വിഭജനവും ആർക്കാണ് ആവശ്യം?

എങ്കിൽ, അവിടവിടെ കുഴപ്പങ്ങളും സ്ഫോടനങ്ങളും ആവശ്യാനുസാരം ഉണ്ടാക്കുന്നതും അവ മറ്റുള്ളവരുടെ പേരിൽ ആരോപിക്കുന്നതും ആരായിരിക്കും?

അവർ തന്നെയായിരിക്കില്ലേ?


*******

ഗോധ്ര ആസൂത്രണം ചെയ്തുണ്ടാക്കി ഒരു തെളിവും ഇല്ലാതെ ഗോധ്ര ചെയ്തത് മുസ്ലിംകളാണെന്ന് വരുത്തി, ഗുജറാത്ത് കലാപം കൂടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടുംക്രൂരൻമാർ അങ്ങനെ എത്രയെത്ര കലാപങ്ങൾ ഇന്ത്യയിൽ മുഴുക്കെ ഉണ്ടാക്കി, ഇന്ത്യയുടെ അധികാരം നേടുന്ന വഴിയിൽ. 

കലാപങ്ങൾ ഉണ്ടാക്കി അധികാരം നേടാൻ മുസ്ലിംകൾക്ക് ആവില്ലല്ലോ? അതിനൊരു ദേശീയ പാർട്ടി പോലും മുസ്ലിംകൾക്ക് ഇല്ലല്ലോ?




എൻബിസി ന്യൂസ് ഇന്റർവ്യൂവർ ചോദിക്കുന്നു: ആരോട്? ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട്.

എൻബിസി ന്യൂസ് ഇന്റർവ്യൂവർ ചോദിക്കുന്നു: 

ആരോട്?

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട്.


“നിങ്ങൾക്ക് ട്രമ്പിനെ വിശ്വാസമാണോ?.”


ഈ ചോദ്യം കേൾക്കുന്ന ആർക്കും ചിരിയാണ് വരിക, ചിരിയാണ് വരേണ്ടത്.


വിശ്വസിക്കപ്പെടാൻ മാത്രം ആരാണ് ഈ ട്രം? എന്ന മറുചോദ്യത്തോടെ.


മനസ്സിലാവുന്നില്ല, എന്തിനാണ് ട്രംപിനെ ആരെങ്കിലും വിശ്വസിക്കുന്നത്, വിശ്വസിക്കേണ്ടത് എന്ന് വീണ്ടും ചോദിച്ചുകൊണ്ട്.


ഏതൊരു തെരുവ് ഗുണ്ടയേക്കാളും മെച്ചമായി എന്ത് ഗുണമേൻമയാണ് ബഹുമാനം കിട്ടാൻ മാത്രം ട്രംപിനുള്ളത് എന്ന് കൃത്യമായും ഉണർത്തിക്കൊണ്ട്.


ചോദ്യകർത്താവിനോട് പുച്ഛം തോന്നിയ ചോദ്യമായിരുന്നു ആ ചോദ്യം. 


ചോദ്യകർത്താവ് സ്വയം അടിമയായത് കൊണ്ട് എല്ലാവരും തന്നെപ്പോലെ അടിമയായിരിക്കും എന്ന് ന്യായമായും കരുതാനിടവന്നതിനാൽ ചോദിച്ചുപോയ ചോദ്യമാണോ എന്ന് പോലും തോന്നിപ്പോയി.


അതുകൊണ്ട് ഈ ചോദ്യം കേൾക്കുമ്പോൾ ചോദ്യകർത്താവിന്റെ ഗതികേട് ഓർത്ത് തന്നെ ചിരി ഉള്ളിലൊതുക്കുക മാത്രം ആർക്കും ഏകവഴി, ഭ്രാന്തമായ വിധി. 


വിഡ്ഢിയായ രാജാവിന്റെ നഗ്നത കണ്ട് മാത്രം വരുന്ന പരിഹാസച്ചിരി.


നഗ്നനായ അധിനിവേശ ശക്തിയോട് ആ ചോദ്യകർത്താവിനുള്ളൊരു വിധേയത്വം ഓർത്തുള്ള പരിഹാസച്ചിരി. 


അധിനിവേശ ശക്തിയുടെ ഷൂനക്കികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ചോദ്യത്തെ ഓർത്തുള്ള ചിരി.


ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെന്ന് തിരിച്ചു ചോദിക്കേണ്ടതായിരുന്നു അരാഗ്ചി.


ട്രംപ് എന്നത് വിശ്വസിക്കപ്പെടേണ്ട പുതിയ ദൈവത്തിന്റെയോ അവതാരത്തിന്റെയോ പേരല്ലല്ലോ എന്ന മറുചോദ്യത്തോടെ.


ട്രംപിനെ വിശ്വസിക്കുന്നവരായി ലോകത്ത് ആരെങ്കിലും ഉണ്ടോ ഉണ്ടാവുമോ എന്നും തിരിച്ച് ചോദിക്കേണ്ടതായിരുന്നു അരാഗ്ചി.

ആയുധശക്തി കണ്ടാലുള്ള പേടിയെ ആണോ വിശ്വാസമെന്ന് തെറ്റായി പേരിട്ട് ചോദ്യകർത്താവ് വിളിക്കുന്നത്?


അറിയില്ല.


തെമ്മാടികളെ പേടിക്കുന്നത് വിശ്വാസം കൊണ്ടല്ല; അവിശ്വാസം കൊണ്ടാണ്.


തെമ്മാടികളെ പേടിക്കുന്നത് അവിശ്വാസം ഉണ്ടാക്കുന്ന അരക്ഷിത ചിന്തയിൽ നിന്നാണ്.


 ഇക്കാര്യം nbcയുടെ ചോദ്യകർത്താവ് മനസ്സിലാക്കാതെ പോയോ?


ഭീഷണിക്ക് മുൻപിൽ ഭയപ്പെട്ട് ഓച്ചാനിച്ച് നിൽക്കുന്നതിനെയാണോ വിശ്വാസമെന്ന് ചോക്ലേറ്റ് പുരട്ടി nbcയുടെ ചോദ്യകർത്താവ് വിളിക്കുന്നത്?


ആർക്കെങ്കിലും ട്രംപിലുള്ള അവിശ്വാസവും സംശയവും ഉണ്ടാക്കുന്ന ഭയം വിശ്വാസമാണോ?


ട്രമ്പെന്ന അവിവേകി ഉണ്ടാക്കുന്ന അപകടത്തെ ഓർത്തുള്ള ഭയം, ആ ഭയമുണ്ടാക്കുന്ന വിധേയത്വം: അത് വിശ്വാസമാണോ?


ഭയമുണ്ടാക്കുന്ന വിധേയത്വം നിസ്സഹായത മാത്രമാണ്. 


ആട്ടിൻ കുട്ടികൾ വന്യമൃഗങ്ങളെ വിശ്വസിക്കുകയും ബഹുമാനിക്കുകയുമല്ല; പകരം, അവിശ്വസിക്കുകയാണ്.


അവിശ്വാസം വെച്ച് അപകടം നിനച്ച്, മുൻകണ്ട് പേടിക്കുകയാണ്.


ഇന്ത്യയെ പോലുള്ള മൂന്നാം ലോകരാജ്യങ്ങൾ എന്നല്ല, ഒന്നാം ലോകരാജ്യങ്ങൾ എന്നറിപ്പെടുന്ന പല യൂറോപ്യൻ രാജ്യങ്ങൾ വരെ ഭയത്തിലാണ്. 


ആയുധബലം വിഡ്ഢിയുടെ കയ്യിലായാൽ ആരും പേടിക്കണം. അതാണ് അമേരിക്കയും ട്രംപും.


പ്രത്യേകിച്ചും ആ വിഡ്ഢി തന്റെ ആയുധവും അധികാരവും ഉപയോഗിച്ച്:


വിവേകത്തെ വിഡ്ഢിത്തമായി ചിത്രീകരിക്കുമ്പോൾ, 


വിവേകിയെ വിഡ്ഢികളാക്കി മാറ്റുമ്പോൾ, 


സത്യത്തെ അസത്യമായി കാണിക്കുമ്പോൾ,


സത്യവാൻമാരെയും നല്ലവരെയും തീവ്രവാദികളും ഭീകരവാദികളുമായി കാണിച്ച് ശിക്ഷിക്കുമ്പോൾ.


ലാഭചിന്ത മാത്രം കൈമുതലാക്കി ലോകം ഭരിക്കാൻ ശ്രമിക്കുന്നവൻ ഇങ്ങനെ എന്തപകടവും ഉണ്ടാക്കും.  


തനിക്കും കൂട്ടർക്കും ലാഭമുണ്ടാക്കാൻ വേണ്ടി മാത്രം നന്മയും തിന്മയും ശരിയും തെറ്റും നിശ്ചയിക്കുന്നവൻ.


ഈ വിഡ്ഢിയായ വൃത്തികെട്ടവന്റെയും സംഘത്തിന്റെയും ആയുധ-അധികാര ശക്തിയിലെ പേടി; 


അല്ലാതെ അയാളുടെയും സംഘത്തിന്റെയും നീതിയിലും സത്യത്തിലും ആർക്കും വിശ്വാസമില്ല.


മറ്റുള്ളവരൊക്കെയും വിഡ്ഢിയും വിഡ്ഢിത്തവും ഉണ്ടാക്കുന്ന ഭയത്തിലും ഭയം മൂലമുള്ള നിസ്സഹായതയിലുമാണ്. 


പിന്നെ നിസ്സഹായത ഉണ്ടാക്കുന്ന വിധേയത്വത്തിലാണ്, തന്റേടമില്ലായ്മയിലാണ്.


അവരുടെ വിധേയത്വത്തിന്റെ ഭാഷ വിവേകത്തിന്റെതോ ധൈര്യത്തിന്റെതോ നിലപാടിന്റെതോ തലയെടുപ്പിന്റെതോ അല്ല.


ഒന്നുകിൽ, ഗത്യന്തരമില്ലാതെ അക്രമിയുടെ അക്രമങ്ങൾക്കെതിരെ മിണ്ടാതിരുന്ന് പോകുന്നത്.


അതല്ലെങ്കിൽ മിണ്ടാതിരിക്കുന്ന ക്രൂരവിനോദ നിഷ്പക്ഷതയിൽ, നിശ്ശബ്ദതയിൽ. 


ട്രംപ് എറിഞ്ഞുകൊടുക്കുമെന്ന് അവർ ധരിക്കുന്ന എച്ചിലിനും എല്ലിനും മുള്ളിനും ട്രംപിന്റെ പടിക്ക് പുറത്ത് കാത്തിരിക്കുന്ന പട്ടികളാവുകയാണവർ.


ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെന്ന് അബ്ബാസ് അരാഗ്ചി തിരിച്ചുപറഞ്ഞില്ല; പറയേണ്ടതായിരുന്നു.


ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെന്ന് പറയുന്നതായിരിക്കുമായിരുന്നു നൽകാവുന്ന ഏറ്റവും നല്ല ഉത്തരം.


എന്തിന് ട്രംപിനെ ആരെങ്കിലും വിശ്വസിക്കണം, ലോകത്തെ ആരെങ്കിലും ട്രംപിനെ അങ്ങനെ വിശ്വസിക്കുന്നുണ്ടോ, ഏതെങ്കിലും നിലക്ക് വിശ്വസിക്കുമോ എന്നുള്ള ചോദ്യങ്ങളും അരാഗ്ചി ഉത്തരമായി തിരിച്ചുചോദിക്കണമായിരുന്നു.


പക്ഷേ ഇറാന്റെ വിദേശകാര്യ മന്ത്രിയായ അദ്ദേഹം തന്റെ വിവേകം അനുവദിക്കുന്നത് വെച്ച് പകരം ചെയ്തത് വേറൊന്നാണ്.


വേറൊരു ഉറച്ച മറുപടി: 


“ഞങ്ങൾക്ക് വിശ്വാസം ഞങ്ങളെയാണ്.” 


ആർജവമുള്ള, തന്റേടമുള്ള, അധിനിവേശ ശക്തികളുടെ ഷൂ നക്കാത്ത മറുപടി: അരാഗ്ചിയുടെ വിവേകം നിറഞ്ഞതുളുമ്പിയ മറുപടി.


തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിലും ദൈവികസത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ, ചൂഷണരഹിത വിശ്വാസ ആദർശങ്ങകളിലാണ് തങ്ങൾക്ക് വിശ്വാസം എന്ന ഉറച്ച മറുപടി.


അല്ലാതെ ആരും ഇറാനും വിശ്വസിക്കേണ്ടത്: 


പുറത്തുള്ളവരെയല്ല.


തക്കം പാർത്ത് ആക്രമിക്കുന്ന ശത്രുവിനെയല്ല, ദുർബലനായവനെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് സമ്പത്ത് മോഷ്ടിക്കുന്നവനെയല്ല.


നിരായുധനെ അവൻ നിരായുധനായിരിക്കുമ്പോൾ തന്നെ ആക്രമിച്ച് ചൂഷണം ചെയ്യുന്നവനെയല്ല.


വഞ്ചനയുടെയും കാപട്യത്തിന്റെയും മൂടുപടമിടുന്നവരെയല്ല.


മൂടുപടമിട്ട് ചർച്ചക്ക് വിളിച്ച്, ചർച്ചക്കിടയിലും ചർച്ചയുടെ മറപിടിച്ചും ആക്രമിക്കുന്നവരെയല്ല. 


അധിനിവേശ ഫാസ്സിസ്റ്റ് ശക്തികൾക്ക് മുൻപിൽ ഓച്ചാനിക്കാതെ ചങ്കൂറ്റത്തോടെ തല ഉയർത്തി നിൽക്കുന്നതിലാണ്,  ഞങ്ങൾക്ക് അങ്ങനെയുള്ള ഞങ്ങളിൽ തന്നെയാണ് വിശ്വാസം.