Saturday, September 21, 2024

ക്രിസ്ത്യാനിയും ക്രിസ്തീയ പുരോഹിതരും വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് മുസ്‌ലിം വിരുദ്ധരാവുന്നത് എന്തുകൊണ്ടാണ്?

ക്രിസ്ത്യാനിയും ക്രിസ്തീയ പുരോഹിതരും അറിയാതെയും അറിഞ്ഞും വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് മുസ്‌ലിം വിരുദ്ധരാവുന്നത് എന്തുകൊണ്ട്? 

ഇന്ത്യയിൽ അവർ സ്വയം ഒരു ന്യൂനപക്ഷ സമുദായമായിട്ടും ന്യൂനപക്ഷ വിരുദ്ധ, മുസ്‌ലിം വിരുദ്ധ വലതുപക്ഷ രാഷ്ടീയം മുന്നോട്ട് വെക്കുന്ന വലയിൽ ക്രിസ്ത്യാനിയും ക്രിസ്തീയ പുരോഹിതരും എന്തുകൊണ്ട് വീഴുന്നു? 

ഇന്ത്യയുടെ പല ഭാഗങ്ങളിലും വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ പീഢനം നേരിടുന്നവർ തന്നെയായിട്ടും, ഇനി ഭാവിയിൽ മുസ്‌ലിംകളെ കഴിഞ്ഞാൽ തങ്ങളെ അടുത്ത ഇരയാക്കും എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ക്രിസ്ത്യാനികളും ക്രിസ്തീയ പുരോഹിതന്മാരും അഭയം കിട്ടുമെന്ന് കരുതി മുതലയുടെ വായിൽ പ്രവേശിക്കുന്നു? 

മുതലയുടെ കണ്ണീര് ആ കണ്ണീര് കാണുന്നവരോടുള്ള സ്നേഹമാണെന്ന് മനസ്സിലാക്കിയാണോ ക്രിസ്ത്യാനികളും ക്രിസ്തീയ പുരോഹിതന്മാരും മുതലയുടെ വായിൽ തന്നെ സ്നേഹവും സംരക്ഷണവും പ്രതീക്ഷിച്ച് അഭയം തേടുന്നത്?

അധികാരപക്ഷത്ത് റാൻമൂളി സുഖിപ്പിച്ച്  നിന്ന് താൽക്കാലിക അപ്പക്കഷണ നേട്ടം ഉണ്ടാക്കുക എന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെയും പൗരോഹിത്യത്തിൻ്റെയും ചരിത്രപരമായ പതിവുരീതി. 

ക്രിസ്ത്യൻ സമൂഹത്തിൻ്റെയും പൗരോഹിത്യത്തിൻ്റെയും ചരിത്രപരമായ ഈ അധിനിവേശ, അധികാരപക്ഷത്തിൻ്റെ ഓരംചേർന്ന് നിൽക്കുന്ന പതിവുരീതി കൊണ്ട് മാത്രം അവർക്ക് കിട്ടിയതാണ് നാടായ നാട് മുഴുക്കെയും, ഇന്ത്യയിലും, പിന്നെ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പോർട്ടുഗീസുകാരും സ്പെയിൻകാരും ഡച്ചുകാരും ഭരിച്ച എല്ലാ നാട്ടിലും ഏറ്റവും കണ്ണായ മൂല്യമുള്ള സ്ഥലങ്ങളും ആ സ്ഥലങ്ങളിലൊക്കെയും വലിയ വലിയ ചർച്ചുകളും വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളും.

ഈ പതിവുരീതിക്കപ്പുറം, പുറത്ത് മനസ്സിലാവാത്ത, പുറത്ത് പറയാനാവാത്ത ന്യായമായ, മതപരമായ പല കാരണങ്ങളുണ്ട് ക്രിസ്ത്യാനിക്കും ക്രിസ്തീയ പുരോഹിതന്മാർക്കും അവരുടെ മുസ്‌ലിം വിരുദ്ധതക്ക്. 

മകൻ ചത്തിട്ടായാലും മരുമകളുടെ കണ്ണീര് കണ്ടാൽ മതി എന്ന മാനസികരോഗത്തിന് ഇന്ത്യയിലെ (പ്രത്യേകിച്ചും കേരളത്തിലെ) ക്രിസ്ത്യൻ സമുദായവും പൗരോഹിത്യവും വിധേയമായിരിക്കുന്നു ഇസ്‌ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്നതാണ് ഒന്നാമത്തെ കാരണം. 

അത്തരം രോഗത്തിന് വിധേയപ്പെടുന്നതിനും ഒരു കുറേ കാരണങ്ങൾ അവർക്കുണ്ട്.

മതം എന്നത് വെറും അസംബന്ധം. ശരിയാണ്. പക്ഷേ അത് നമ്മെ സംബന്ധിച്ചേടത്തോളം മാത്രം.

മതം എന്നത് ദൈവവും സത്യവുമായി ഒരു ബന്ധവും ഇല്ലാത്തത്. പക്ഷേ, അതും മതം അസംബന്ധം എന്ന് മനസ്സിലാക്കാനുള്ള ഉയർന്നതലമുള്ളവർക്ക് മാത്രം. 

മതം വലിയൊരു അസംബന്ധമാണെങ്കിലും മതത്തിനുള്ളിൽ കുടുങ്ങിയവന് മതം മാത്രമാണ് മതം, ലോകം. 

അവന് മതം പറയുന്നത് പോലെയാണ് ലോകവും അതിലെ സർവ്വകാര്യങ്ങളും. 

മതം മാത്രം അവന് സംബന്ധമായതും സംഗതമായതും. 

അതുകൊണ്ട് തന്നെ അവന്, മതം എന്നത് ജനിച്ചത് കൊണ്ട് വീണുകിട്ടിയത് മാത്രണമെങ്കിലും, മതങ്ങൾ തമ്മിലുള്ള താരതമ്യമുണ്ട്. മതങ്ങളിൽ മെച്ചപ്പെട്ടതുണ്ട്.

ആ താരതമ്യത്തിലും മെച്ചപ്പെട്ടത് മനസ്സിലാക്കിയെടുക്കാനുള്ള ന്യായവാദങ്ങളിലും ഇസ്‌ലാമുമായി മുട്ടിനിൽക്കാനും പിടിച്ചുനിൽക്കാനും ക്രിസ്തുമതത്തിന് ഒരുനിലക്കും സാധിക്കുന്നില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ട, എന്നാൽ പുറത്ത് പറയാൻ സാധിക്കാത്ത, ക്രിസ്തീയ പുരോഹിതരെ വല്ലാതെ വേട്ടയാടുന്ന കാരണം.

എന്നത് കൊണ്ട് തന്നെ, സ്വയം പിടിച്ചുനിൽക്കാനും, വിശ്വാസികളെ സാമൂദായിക വിശ്വാസത്തിൽ പിടിച്ചുനിർത്താനും വേണ്ടി അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നത് പോലെയായിരിക്കുന്നു ക്രിസ്ത്യാനിയും ക്രിസ്ത്യൻ പാതിരിമാരും മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും കാര്യത്തിൽ. 

വലിയ ശത്രുവായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കണ്ട്, സ്വയം വിഷം കുടിക്കുന്നത് പോലെ, തങ്ങളെ കാർന്നുതിന്നുന്ന ചിതലിനെ സംരക്ഷകരായി കണ്ട് പെരുമാറാൻ വരെ അതിനാൽ അവരിപ്പോൾ തയ്യാറാവുന്നു. 

ഉഗ്രവിഷമുള്ള പാമ്പിനെ സ്വന്തം കഴുത്തിൽ ചുറ്റാൻ തയ്യാറാവുന്നത്ര ചുരുങ്ങിയത് കേരളത്തിലെ ക്രിസ്തീയ സമൂഹവും പൗരോഹിത്യവും.. 

കടലിനെ പേടിച്ച് ചെകുത്താൻ്റെ വായിലകപ്പെടാൻ തയാറയിക്കൊണ്ട് തന്നെയവർ.

ഏത് ശത്രുവിനെയും കൂടെ കൂട്ടി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒറ്റപ്പെടുത്താനും ഒറ്റപ്പെടുത്തി ദുർബ്ബലരാക്കി കൈകാര്യം ചെയ്യാനുമാണ് പദ്ധതി. ഒരുപക്ഷേ ആഗോളാടിസ്ഥാനത്തിൽ തന്നെയുള്ളതിൻ്റെ മറ്റൊരു പതിപ്പ്.

അതിനുവേണ്ടി മാത്രം ലവ് ജിഹാദ് പോലുള്ള ആരോപണങ്ങൾ ഇവിടെ കൃത്രിമമായി പടചുണ്ടാക്കി ആടിനെ പട്ടിയാക്കുക. പട്ടിയെ തല്ലിക്കൊല്ലുന്നു എന്ന വ്യാജേന ആടിനെ കൊല്ലുക. ഇതും കൂടിയതാണ് ആ പദ്ധതി. അതും ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നവരും നടത്താൻ വേണ്ടി സകലവിധ നീക്കങ്ങളും മിഷനറി പ്രവർത്തനങ്ങളും നടത്തുന്ന ക്രിസ്തീയ വിഭാഗവും പൗരോഹിത്യവും.

മതപരവും ആശയപരവും വിശ്വാസപരവും ചരിത്രപരവും ആയ സ്വന്തം പോരായ്മയും പരാജയവും ഉൾക്കരുത്തില്ലായ്മയും കാരണം  വിശ്വാസികൾ സ്വയം നഷ്ടപ്പെടുന്നതിനെ, പ്രത്യേകിച്ചും ഇലാമിലേക്ക് വിശ്വാസികൾ പോകും വിധം നഷ്ടപ്പെടുന്നതിനെ, ലവ് ജിഹാദ് എന്ന ആരോപണമാക്കി മാറ്റുക.

മരുമകളുടെ (ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും) കണ്ണീര് കാണാൻ, മരുമകളെ കണ്ണീര് കുടിപ്പിക്കുന്നതിൽ ചരിത്രപരമായി തന്നെ ജാതീയതയും ഉച്ചനീചത്വങ്ങളും കളിച്ച് കഴിവ് തെളിയിച്ച് പ്രാവീണ്യം നേടിയവരെ തന്നെ അതിന് വേണ്ടി കൂട്ടായി കണ്ടെത്തുക, ഉപയോഗിക്കുക. 

ഇന്ത്യയിൽ അത് വലതുപക്ഷത്തുള്ള നിലവിലെ ഭരണപക്ഷ പാർട്ടിയാണ് എന്ന് അവർ വിലയിരുത്തി മനസ്സിലാക്കുന്നു, അവരുടെ ഓരം ചേരുന്നു. 

അല്ലെങ്കിലും ഭരണപക്ഷവുമായി കാലാകാലമായി ഒത്തുതീർപ്പായി ചേർന്നുനിന്നതിൻ്റെ പാരമ്പര്യവും അപ്പാക്കഷണം രുചിച്ചതിൻ്റെ അനുഭവപരിചയവും അവർക്കതിന് ഒരുകുറേ കൂട്ടുമുണ്ട്. 

അതിനാൽ തന്നെ ഇസ്‌ലാംവിരുദ്ധത സാധ്യമാക്കാൻ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ കൂടെ  അവർ ന്യായമായും  വന്നുചേരുന്നു, അതിനുവേണ്ട പദ്ധതികൾ തയ്യാറാക്കുന്നു. 

നിരാശ ആരെയും പിശാചാക്കും എന്നത് പോലെ നിരാശ ക്രിസ്തീയ പുരോഹിത വിഭാഗത്തെയും പൗരോഹിത്യത്തെയും പിശാചുക്കളെ പോലെയാക്കുന്നു.

സെമിറ്റിക് മതങ്ങൾക്കിടയിൽ സെമിറ്റിക് മതവിശ്വാസത്തിൻ്റെ തന്നെ അളവുകോലും അടിസ്ഥാനമൂല്യങ്ങളും ചരിത്രവഴിയും വെച്ച് നോക്കിയാൽ ബുദ്ധിപരമോ വിശ്വാസപരമോ ചരിത്രപരമോ ആയ ന്യായങ്ങളും അടിസ്ഥാനങ്ങളുമില്ലാത്ത മതമാണ് ക്രിസ്തുമതം എന്നത് കൊണ്ട് മാത്രം. 

അങ്ങനെയുള്ള ബുദ്ധിപരമോ വിശ്വാസപരമോ ചരിത്രപരമോ ആയ ഒരാടിസ്ഥാനവും ഇല്ലാത്ത വിശ്വാസക്രമമാണ്, ആചാരക്രമങ്ങളാണ് ക്രിസ്തുമതത്തിൻ്റെത് എന്നതിനാൽ. 

യേശുവിൻ്റെ പേരിലുണ്ടായ മതത്തിലെ ഒരാചാരവും ആരാധനാരീതിയും യേശു പറഞ്ഞതോ, പ്രവൃത്തിച്ചു കാണിച്ചതോ അല്ല എന്ന് പകൽ വെളിച്ചം പോലെ ഏതൊരു സത്യസന്ധമായി അന്വേഷിക്കുന്ന ക്രിസ്തീയ വിശ്വാസിക്കും മനസ്സിലാവും എന്നതിനാൽ.

അതുവരെ സെമിറ്റിക് മതങ്ങളുടെ വിശ്വാസപ്രകാരം മനസ്സിലാക്കപ്പെട്ട വിശ്വാസത്തിൽ നിന്നും തീർത്തും എതിരായത് ക്രിസ്തുമതം, അതിൻ്റെ വിശ്വാസ, ആചാര ക്രമങ്ങൾ എന്നുവരുമ്പോൾ. 

1. സെമിറ്റിക് മതങ്ങൾ സൂക്ഷിക്കുന്ന ശുദ്ധ ഏകദൈവവിശ്വാസത്തിൽ വ്യതിചലനം വന്നത് ക്രിസ്തുമതം.

2. ബിംബാരാധാന കടന്നുവന്നു, പൗരോഹിത്യം പൂർവ്വാധികം ശക്തിയോടെ കുടികൊണ്ടത് ക്രിസ്തുമതം.

3. യേശുക്രിസ്തു പോരാടിയത് പുതിയ വിശ്വാസവും ദർശനവും കൊണ്ടുവന്ന് കൊണ്ടല്ല, കൊണ്ടുവരാനല്ല. പകരം അവിടെ അക്കാലത്ത് നിലനിന്നിരുന്ന ജൂതമതത്തിൽ ചേക്കേറിയ പൗരോഹിത്യത്തിനും പൗരോഹിത്യ മേൽക്കോയ്മക്കും എതിരെയാണ് യേശു പോരാടിയത്. 

4. പക്ഷേ, അങ്ങനെ പൗരോഹിത്യത്തിനും പൗരോഹിത്യ മേൽക്കോയ്മക്കും എതിരെ പോരാടിയ യേശുവിൻ്റെ പേരിലുണ്ടായ ക്രിസ്തുമതം പൗരോഹിത്യം കൊണ്ട് പിരമിഡ് കണക്കെ ആയി. മുകളിൽ തൊട്ട് താഴെ വരെ നിറച്ചും പുരോഹിതന്മാർ നിയന്ത്രിക്കുന്നത്ര പൗരോഹിത്യം നിറഞ്ഞതായി.

5. പുതിയ നിയമത്തിലോ പഴയ നിയമത്തിലോ (എന്നുവെച്ചാൽ പഴയതും പുതിയതുമായ രണ്ട് ബൈബിളിലും) എവിടെയും ക്രിസ്തുമതം എന്ന പേരിലുള്ള ഒരു മതത്തെ പരാമർശിക്കുന്നില്ല, യേശു അങ്ങനെയൊരു മതത്തെ സ്ഥാപിച്ചതായോ സ്ഥാപിക്കാൻ വന്നവനായോ അവകാശപ്പെടുന്നുമില്ല.

"ഞാൻ ന്യായപ്രമാണം തിരുത്താൻ വന്നവനല്ല, നിവർത്തിപ്പാൻ വന്നവനാണ്" എന്ന് യേശുക്രിസ്തു തന്നെ വ്യക്തമായി പറയുന്നതായും കാണുന്നു. 

അതായത് താൻ ഒന്നും പുതുതായി കൊണ്ടുവന്ന് പുതിയ മതവും വഴിയും ഉണ്ടാക്കുന്നവനല്ല എന്ന് യേശുക്രിസ്തു കൃത്യമായി പറഞ്ഞതായി സാരം. 

പുതിയ നിയമമെന്ന് ക്രിസ്ത്യാനികൾ അവകാശപ്പെടുന്ന പുതിയ ബൈബിൾ കൊണ്ടുവരാൻ പോലും യേശു ഉദ്ദേശിച്ചിട്ടില്ല, പകരം പഴയ നിയമത്തെയും അതിൽ വിശ്വസിക്കുന്ന സമൂഹത്തേയും പുരോഹിതന്മാരുടെ പിടുത്തത്തിൽ നിന്നും രക്ഷപ്പെടുത്താൻ മാത്രം യേശുക്രിസ്തു ഉദ്ദേശിച്ചു. 

യേശു നിവർത്തിപ്പാനും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ഉദ്ദേശിച്ച ന്യായപ്രമാണമായ പഴയ നിയമത്തിൽ എവിടെയും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന പ്രയോഗവും വിഭജനവും ഇല്ല. 

ന്യായപ്രമാണമായ പഴയ നിയമത്തിൽ ക്രിസ്തീയ ത്രിയേകത്വത്തിനും വിശ്വാസത്തിനും ബിംബാരാധനക്കും പൗരോഹിത്യത്തിത്തിനും ന്യായമില്ല, തെളിവില്ല എന്നിടത്താണ് ക്രിസ്തുമതവും ക്രിസ്ത്യൻ പുരോഹിതരും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും മുന്നിൽ വിശ്വാസപരമായ കാര്യങ്ങളിൽ പതറി വീഴുന്നത്. 

പഴയ നിയമവും യേശുവും ഉയർത്തിപ്പിടിച്ചതനുസരിച്ച് ജൂതമതവും ഇല്ല. കാരണം ജൂതമതം എന്ന പരാമർശം പഴയ നിയമത്തിൽ എവിടെയും ഇല്ല. ലോഹി എന്ന യഹോവ എന്ന മുസ്ലിംകൾ ഇലാഹ് എന്നോ അല്ലാഹു എന്നോ വിളിക്കുന്ന രൂപവും ഭാവവും പറയാത്ത സർവ്വശക്തനിൽ വിശ്വസിക്കുക മാത്രം യേശുക്രിസ്തു ന്യായപ്രമാണം എന്ന് വിശേഷിപ്പിച്ച പഴയ നിയമം ഉയർത്തിപ്പിടിക്കുന്നു.

ഇവിടെയാണ് ഇസ്‌ലാം മതം, സെമിറ്റിക് മതങ്ങൾക്കിടയിലുള്ള താരതമ്യത്തിൽ ശരി എന്ന് വരുന്നത്.

ശുദ്ധ ഏകദൈവത്വവും പൗരോഹിത്യമില്ലായ്മയും തീർത്തും ബിംബാരാധന ഇല്ലാത്ത വിശ്വാസ ആരാധനാ രീതികളും ഇസ്‌ലാമിൽ മാത്രമാണുള്ളത് എന്നത് കൊണ്ട്. 

ഒപ്പം മുസ്ലിംകൾ ദൈവികമെന്ന് അവകാശപ്പെടുന്ന  ഗ്രന്ഥമായ ഖുർആനിൽ ഇസ്‌ലാം എന്ന മതം പരാമർശിക്കപ്പെടുന്നു, മുഹമ്മദ് അതിൻ്റെ അവസാന പ്രവാചകൻ ആയി പറയപ്പെടുന്നു എന്നതും, അതിൽ അർഥശങ്കക്കിടയില്ല എന്നതും അതിന് ശക്തി പകരുന്നു.

ജൂത മതത്തിനും ഇസ്‌ലാമിനും ഇടയിൽ വന്ന ക്രിസ്തു മതത്തിൽ മാത്രം, അതുവരെ ഇല്ലാതിരുന്ന ദൈവപുത്ര സങ്കല്പം കടന്നുവന്നു. ത്രിയേകത്വം എന്ന പുതിയ വിശ്വാസസിദ്ധാന്തം വന്നു.

യേശു ക്രിസ്തു ദൈവപുത്രൻ എന്ന സങ്കല്പം ഒരിക്കലും യേശുക്രിസ്തു സ്ഥാപിക്കാതെ ഉണ്ടായ ക്രിസ്തുമതത്തിൽ റോമാ സാമ്രാജ്യം വഴി തിരുകിവന്നു.

എന്നാലോ, പഴയ നിയമത്തിൽ പലയിടത്തായി ആലങ്കാരികമായി ഒരുപാട് പേരെ ദൈവം മകനായി വിശേഷിപ്പിച്ചതായി കാണാം എന്നല്ലാതെ ദൈവത്തിന് ഒരേയൊരു മകനും ത്രിയേകത്വവും സങ്കല്പവും പഴയനിയമത്തിൽ എവിടെയും ഇല്ല തന്നെ. 

പഴയ നിയമത്തിൽ പലയിടത്തായി ആലങ്കാരികമായി ഒരുപാട് പേരെ ദൈവം മകനായി വിശേഷിപ്പിച്ചതിൽ ആദാം മുതൽ എബ്രഹാമും യാഖൂബും സോളമനും ദാവീദും ഒക്കെ പെടുന്നു. യേശുക്രിസ്തു വരുന്നുമില്ല.

ജൂതമതത്തിൽ നിന്ന് ഇല്ലാതാക്കാൻ യേശുക്രിസ്തു എതിർത്ത പൗരോഹിത്യവും, പഴയനിയമത്തിൽ ഇല്ലാത്ത ബിംബാരാധനയും ത്രിയേകത്വവും അതേ റോമാ സാമ്രാജ്യം വഴി തന്നെ യേശുവിൻ്റെ പേരിൽ പിന്നീടുണ്ടായ ക്രിസ്തുമതത്തിൽ കടന്നുവന്നു.

ഇവിടെയാണ്, ഇതുകൊണ്ടാണ് ക്രിസ്തുമതത്തിന് അവരുടെ തന്നെ അടിസ്ഥാന വേദം വെച്ച് ( പഴയ നിയമം വെച്ച്) ഇസ്‌ലാമിൻ്റെ മുൻപിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്തത്.

എന്നാലോ യേശുവിനും കന്യാമറിയത്തിനും ക്രിസ്ത്യാനിയും ക്രിസ്തുമതവും കൊടുക്കുന്നതിനേക്കാൾ മാന്യതയും പരിശുദ്ധതയും മഹത്വവും ചരിത്രവഴിയും നല്ല വിശദീകരണവും ഇസ്‌ലാമും ഖുർആനും നൽകുന്നതായും ഓരോ ക്രിസ്ത്യാനിയും അറിഞ്ഞുപോവുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ ഒരു സത്യസന്ധനായ ക്രിസ്ത്യാനിയുടെ വിശ്വാസത്തിൻ്റെ പൂർണ്ണതയും പരിശുദ്ധതയും ഇസ്ലാമിൽ ആണെന്ന് വരുന്നു. 

ഇത് ക്രിസ്ത്യാനികൾ എളുപ്പം ഇസ്‌ലാമിലേക്ക് മതം മാറാൻ കാരണമാകുന്നു. 

ക്രിസ്ത്യൻ മതവിശ്വാസിയുടെ ഈ സ്വാഭാവിക വളർച്ചയിലൂടെയും പൂർണ്ണത തേടുന്നതിലൂടെയും രൂപപ്പെടുന്ന ഇസ്ലാമിലേക്കുള്ള മതം മാറ്റം തടയാൻ സാധിക്കാത്തത് കൊണ്ടാണ് അതിനെ വിരോധമാക്കി "ലൗ ജിഹാദ്" എന്ന ഇല്ലാത്ത പേര് വിളിച്ച്, വലതുപക്ഷ മുസ്‌ലിം വിരുദ്ധ പക്ഷത്ത് പോലും ക്രിസ്ത്യാനികൾക്കും ക്രിസ്ത്യൻ പുരോഹിതന്മാർക്കും നിലകൊള്ളേണ്ടി വരുന്നത്. 

അതുകൊണ്ട് മാത്രം തന്നെയാണ് മുസ്‌ലിംകളുമായി ഒരുതരം ബന്ധവും തങ്ങളുടെ വിശ്വാസി സമൂഹം സ്ഥാപിക്കാത്ത വിധം ക്രിസ്ത്യൻ സമുദായത്തെ ഒരു ദ്വീപ് പോലെയാക്കി കൊണ്ടുനടക്കാൻ ക്രിസ്ത്യൻ പൗരോഹിത്യം ശ്രമിക്കുന്നത്. 

മതപരിവർത്തനം മാത്രം മുഖ്യ അജണ്ടയുള്ള ക്രിസ്ത്യൻ പൗരോഹിത്യത്തിന് മുസ്ലിംകളുമായുള്ള ക്രിസ്ത്യാനികളുടെ ഇടപഴകലുകൾ സ്വന്തം വിശ്വാസികളുടെ ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന് കാരണമാകുമോ എന്ന് പേടിയാവുന്നു. 

സ്വന്തം കാലിനടിയിലെ മണ്ണ് മസ്‌ലിംകളുമായി ഇടപഴകാനിടവന്നാൽ സ്വാഭാവികമായും ഇങ്ങനെ ഒലിച്ചുപോകുന്നു, ഒലിച്ചുപോകും എന്ന ക്രിസ്ത്യൻ പൗരോഹിത്യത്തിൻ്റെ കൃത്യമായ കാഴ്ചയും തിരിച്ചറിവും തന്നെ കാരണം. 

അതിന് തെളിവാണ് കേരളത്തിലെ തന്നെ പാല പോലുള്ള സ്ഥലങ്ങൾ. 

മുസ്‌ലിംകൾക്ക് പാല പോലുള്ള അവരുടേതായ സ്ഥലത്ത് ഭൂമിയും സ്ഥാപനവും കച്ചവടസ്ഥാപനങ്ങളും നൽകാതിരിക്കുന്നതിൽ ക്രിസ്ത്യൻ സമൂഹവും പൗരോഹിത്യവും വല്ലാതെ ജാഗരൂകരാകുന്നത് ഇതുകൊണ്ടാണ്.

മുസ്‌ലിംകളുമായുള്ള ഇടപഴകൽ ക്രിസ്തീയ സമൂഹത്തിന് അവരുടെ  ആശയപരവും വിശ്വാസപവുരമായ ഉള്ളുപൊള്ളത്തരം കാരണം ഒരു വലിയ നഷ്ടക്കച്ചവടമാണെന്ന് ക്രിസ്ത്യൻ മതനേതൃത്വവും പൗരോഹിത്യവും ഒരുപോലെ തിരിച്ചറിയുന്നു. 

അതവരിൽ കുരിശുയുദ്ധത്തിന് മുൻപും പിൻപും എക്കാലത്തും വല്ലാത്തൊരു പരാജിതബോധം നിറക്കുകയും മുസ്ലിംകളോട് പ്രതിലോമപരമായി ശത്രുതയോടെ മാത്രം പെരുമാറാനും പ്രവർത്തിപ്പിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

എന്നാലോ മുസ്‌ലിംകളുമായുള്ള ഇടപഴകൽ ഒരു ജനാധിപത്യ മതേതര സമൂഹത്തിൽ സാഭാവികമായും സംഭവിച്ചുപോകും എന്നവരറിയുന്നു.

അത്തരം സ്വാഭാവിക ഇടപഴകൽ സ്വന്തം കാലിനടിയിലെ മണ്ണ് നഷ്ടപ്പെടുത്തിക്കളയുന്നുവെന്നറിയുന്ന ക്രിസ്ത്യൻ സംഘടനകളും പൗരോഹിത്യവും അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി പിന്നീട് കണ്ടതും ഉണ്ടാക്കുന്നതുമായ പ്രധാന വഴിയും തന്ത്രവുമാണ് മുസ്‌ലിംകളെ കുറിച്ച് ഇല്ലാക്കഥകകളും നുണകളും പടച്ചുവിടുക എന്നത്. ഇത് കുരിശുയുദ്ധത്തിന് മുൻപും പിൻപും എക്കാലത്തും ആഗോളതലത്തിൽ തന്നെ നടത്തി. ഇന്ന് ഇന്ത്യയിലും അതുപോലെ തന്നെ നടത്തുന്നു. 

ഇതേ കാരണം കൊണ്ടും പേടി കൊണ്ടും മുസ്‌ലിംകളെ കുറിച്ച് ഇല്ലാക്കഥകകളും നുണകളും പടച്ചുവിടുന്ന കാര്യത്തിൽ അങ്ങേയറ്റം പ്രാവീണ്യം തെളിയിച്ച ഇന്ത്യയിലെ വലതുപക്ഷ ഭരണപക്ഷ രാഷ്ട്രീയം അക്കാര്യത്തിൽ ക്രിസ്ത്യൻ സമൂഹത്തിനും പൗരോഹിത്വത്തിനും കരുത്തുറ്റ വഴികാട്ടിയും കൂട്ടുമാണ്. 

തൽക്കാലം ഇന്ത്യയിലെ അധികാരപക്ഷമായ പുലിയുടെ മുകളിൽ വിജയീഭാവം കൊണ്ട് ചിരിക്കുന്ന ക്രിസ്ത്യൻ സമൂഹവും പൗരോഹിത്യവും അതേ പുലി നിശ്ചയിക്കുന്ന സമയത്ത് അതേ പുലിയുടെ തന്നെ ഇരയാണ് എന്ന് മനസ്സിലാക്കാൻ തയ്യാറാവാതെ പോകുന്നു എന്ന് മാത്രം.

1 comment:

Anonymous said...

മുഹമ്മദും ഈസയും സെമിറ്റിക് കെട്ടുകഥകളാണല്ലോ?
ഒരു തെളിവൂമില്ല,തോറ വെളിപ്പെടുത്തിയതു-തജല്ലയാക്കിയത്
ഇഞ്ചീലെന്ന ബൈബിളും, അതു വായിച്ചെടുക്കുന്ന അറ്ബി പദം ഖുർആനും,
മോസക്കാണ് കിതാബ് നൽകിയതെന്നും വായിക്കുന്നതിലുണ്ട്
ഇല്ലാത്ത ഒന്നിനെ(ഒന്നുകളെ)വെളിപ്പിക്കേണ്ടതുമില്ല,തൗറാത്ത് ഇഞ്ചീൽ-ഖുർആൻ-ഭാഷാന്തരം ചെയ്തകൽ കാര്യം വെള്പ്പെടും?