Monday, September 23, 2024

ഇസ്‌ലാമികമായി പോലും വിവാഹം രജിസ്റ്റർ ആപ്പീസിലും ശവമടക്ക് പൊതുശ്മശാനത്തിലും ആകാം

വധൂവരൻമാരും രണ്ട് സാക്ഷിയും വധുവിൻ്റെ പിതാവും വേണമെന്നതല്ലാത്ത ഒരു ചടങ്ങും നിർബന്ധവും നിർദേശവും ഇസ്‌ലാമികമായി പോലും വിവാഹത്തിനില്ല. 

എങ്കിൽ വിവാഹം എന്തുകൊണ്ട് രജിസ്റ്റർ ആപ്പീസിൽ വെച്ചായിക്കൂട?

ഇതുപോലെ തന്നെ, മരിച്ചാൽ പള്ളിപ്പറമ്പിൽ തന്നെ മറവുചെയ്യണം എന്ന് ഇസ്‌ലാമികമായി നിർബന്ധമില്ല. 

ശവം (മയ്യത്ത്) നാടും നാട്ടുകാരും അനുവദിക്കുന്ന എവിടെയും മറവുചെയ്യാം.

ശവം (മയ്യത്ത്) മറവുചെയ്യുന്നതിന് മുൻപ് എവിടെവെച്ചും നടത്താവുന്ന ഒരു മയ്യത്ത് നിസ്കാര പ്രാർത്ഥന ഒഴികെ മരണാനന്തരം നിർബന്ധമായ ഒരു ചടങ്ങും ഇസ്‌ലാമിൽ ഇല്ല, 

എങ്കിൽ എന്തുകൊണ്ട് ശവമടക്ക് പൊതുശ്മശാനത്തിൽ ആയിക്കൂട?

ഇത് രണ്ടും പൊതുസ്ഥലത്ത് വെച്ച് നടത്താനായാൽ സംഗതികൾ ലളിതമായി, 

മതത്തെ ലംഘിക്കുന്നുമില്ല, വിവാഹ-മരണ വേളയിൽ ഉടലെടുക്കുന്ന മത വിഭജനവും പൗരോഹിത്യ ചൂഷണവും ഒഴിവാക്കിക്കിട്ടുകയും ചെയ്യും.

ഇത് തന്നെ ഹിന്ദുവിൻ്റെയും കഥ.

ഹിന്ദുവിനും മതപരമായ നിർബന്ധങ്ങൾ വിവാഹവും മരണവുമായി ബന്ധപ്പെട്ട് ഇല്ല, ഉണ്ടാവുക സാധ്യമല്ല. 

മറ്റൊന്ന് കൊണ്ടുമല്ല. ഒന്നാമതായി ഹിന്ദു എന്നത് ഒരു മതം അല്ലാത്തത് കൊണ്ട്. 

രണ്ടാതായി  നിർബന്ധമായും പിന്തുടരേണ്ട ഗ്രന്ഥമോ വ്യക്തിയോ മാതൃകയോ ഹിന്ദുവിന് ഇല്ലാത്തത് കൊണ്ട്.

ക്രിസ്ത്യാനിയുടെ കാര്യം പറയുകയേ വേണ്ട. 

യേശു അങ്ങനെ ഒരു കാര്യവും നിർബന്ധമാക്കിയിട്ടില്ല, മാതൃകയാക്കി കാണിച്ചിട്ടില്ല, നിർദേശിച്ചിട്ടില്ല. 

 യേശു അറിയുക പോലും ഇല്ലാത്ത സഭ പിന്നീട് കൃത്രിമമായി ഉണ്ടാക്കിയെടുത്ത ആചാര നടപടി ക്രമങ്ങൾ മാത്രമേ ക്രിസ്ത്യാനിക്കും ഉള്ളൂ. 

അല്ലാതെ മതപരമായി നിർബന്ധമുള്ള ഒരു ചടങ്ങും ആചാരവും നടപടിക്രമങ്ങളും മരണവും വിവാഹവും മരണാനന്തരവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനിക്കും ഇല്ല

No comments: