Saturday, September 21, 2019

അപകര്‍ഷതാബോധമാവരുത് വിനയം. പേടിയാവരുത് പക്വത.

അപകര്‍ഷതാബോധമാവരുത് വിനയം. 
പേടിയാവരുത് പക്വത. 
അസൂയയാവരുത് ആദര്‍ശം. 
അറിവില്ലായ്മയാകരുത് നിലപാട്.

******

നിങ്ങളവരെ അനുവദിക്കൂ. 
അവർക്കത് വേണ്ടാത്തതാവും. 
നിങ്ങവളവര്‍ക്കത് നിഷേധിക്കൂ, നിരോധിക്കൂ. 
അവര്‍ക്കത് ഏറ്റം വേണ്ടതാവും.

*******

അസൂയാലു നല്ലതിനെ കാണുകയല്ല, 
കുറ്റം കണ്ടെത്തുകയാണ്. 
സുഹൃത്തായ് നിന്ന് 
നിന്റെ പരാജയത്തിനും തകര്‍ച്ചക്കും 
കാത്തിരിക്കും, വഴിയൊരുക്കും

*******

U S Open - 
തോറ്റെങ്കിലും, 
ഫെഡററിനെ ഒരു സെറ്റ് വീഴ്ത്തിയ 
സുമിത് ഇന്ത്യയുടെ ഭാവി അഭിമാനമാകും. 

അത്രക്ക് നന്നായി കളിച്ചു Sumit Nagal.

No comments: