Saturday, September 21, 2019

രണ്ട് ടീമും തോറ്റ്‌, രണ്ടും ജയിക്കുന്ന കളി.

ഏവർക്കും ഒരുപോലെ മനസ്സിലാവുന്ന
ഒരേയൊരു കലാസൃഷ്ടി. ഭക്ഷണം.
നല്ല പാചകം നല്ല ജീവിതം. 
നല്ല കലാകാരന്‍ നല്ല പാചകക്കാരന്‍.

********

രാഷ്ട്രീയം. 
വന്യമൃഗങ്ങള്‍ക്ക് 
മാൻപേടയുടെ കണ്ണിലെ 
ലാവണ്യവും നിഷ്കളങ്കതയും 
കാണാൻ എവിടെ സാവകാശം? 
എങ്ങിനെ അവര്‍ക്കത് ആസ്വദിക്കാനാവും?

*******

രോഗിയായ വൃദ്ധയെ 
ആശുപത്രിയിലേക്ക് എടുത്ത്കൊണ്ട്‌ പോയ 
ഓട്ടോഡ്രൈവർക്ക് 
ശവമായി തിരിച്ച് വന്നപ്പോൾ 
കാണാന്‍ പറ്റില്ല പോല്‍. 
എന്താ പറയുക?

*******

ഉള്ളതിന്റെ ഉടമസ്ഥത ഇല്ലായ്മക്ക്. 
ഇല്ലായ്മയുടെത് ഉണ്മക്ക്. 
കറുപ്പിന്റെത് വെളുപ്പിന്. 
വെളുപ്പിന്റെത് കറുപ്പിന്. 
പേരെന്ത് വിളിച്ചാലും

********

രണ്ട് ടീമും തോറ്റ്‌, 
രണ്ടും ജയിക്കുന്ന കളി. 

അതാണ് ദാമ്പത്യം. 

രണ്ടാളും തോറ്റ്, 
തോല്‍ക്കാത്തത് പോലെ നിന്ന്, 
രണ്ടാളും ജയിക്കുന്ന കളി.

******

പ്രണയം. 
പുരുഷൻ ശരീരത്തെ മാത്രം 
പ്രണയിക്കുന്നു, പ്രാപിക്കുന്നു. 
ഇത് വിവാഹിതയായ 
ഓരോ സ്ത്രീയും 

അറിയുന്നു, ഭയക്കുന്നു.

No comments: