Thursday, June 30, 2022

ഒരു രാജ്യവും സമൂഹവും അധപതിച്ചു എന്നെങ്ങിനെ മനസിലാവും?

ഒരു രാജ്യവും സമൂഹവും അധപതിച്ചു എന്നെങ്ങിനെ മനസിലാവും? 

കുറ്റം ചെയ്തവരെ ശിക്ഷിക്കാതെ, പകരം ആ കുറ്റത്തെ ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുമ്പോള്‍. എന്ത് പേര്‌ വിളിച്ചും.

*****

കാര്‍ഷിക നിയമവും പൗരത്വനിയമവും ഉണ്ടാക്കാനറിയാം. പക്ഷേ പെട്രോളിന്റെ കാര്യത്തില്‍ അതറിയില്ല. അത് കോണ്‍ഗ്രസ് തന്നെ തിരുത്തണം പോല്‍.

*****

എങ്ങനേലും സർക്കാർ ജീവനക്കാരെ പോറ്റണം. മദ്യം വിറ്റായാലും പെട്രോളിന് 200% നികുതി ചുമത്തിയായാലും അവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം.


ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ!' പേടിയാണ് അവരുടെ വിശ്വാസം.

 'ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ!' മരിച്ചാലും താൻ ബാക്കിയുണ്ടെന്ന് കരുതുന്നവന്‍  

പേടിച്ച് പറയുന്നു. ഒറ്റയായ ദൈവം എന്ത് പറയാൻ?

*****

ഇസ്ലാം വിശ്വാസികളായ ഓരോരുവനെയും നോക്കുക. 

അവർ ആകെമൊത്തം പേടിയിലാണ്. 

ദൈവത്തെ പേടിക്കുന്നു. 

നരകത്തെ പേടിക്കുന്നു. 

എത്ര പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമോ സ്വീകരിക്കുമോ എന്ന് പേടിക്കുന്നു. 


പേടി മാത്രം കൊണ്ടു നടക്കുന്നവർ പേടി മാത്രം പരത്തുന്നു. 

കുട്ടികളിൽ വരെ. 

പേടിയാണ് അവരുടെ വിശ്വാസം.


*****

ചുറ്റുപാടുമുള്ള മുഴുവൻ വിശ്വാസികളും അങ്ങനെ തന്നെ... 


പേടി മാത്രം. പേടിയിൽ മാത്രം. 


പേടിപ്പിച്ച് മുതലെടുക്കുന്ന മതവും മതനേതൃത്വവും. 


ആവശ്യപ്പെട്ട് പറഞ്ഞത് തന്നെ, ആവർത്തിച്ചാവശ്യപ്പെട്ട് പറഞ്ഞ് തന്നെ പ്രാർത്ഥിക്കുന്നു. 


എത്ര ഉച്ചത്തിൽ പറഞ്ഞാലും, ഉസ്താദ് തന്നെ പറഞ്ഞാലും ദൈവം കേൾക്കാത്തത് പോലെ. 


ആവശ്യങ്ങളുടെ നീണ്ടനിര ആവർത്തിച്ചാവർത്തിച്ച് പ്രാർത്ഥിച്ചു പറയുന്നു. ഉച്ചത്തിൽ, ഉച്ചഭാഷിണിയിൽ, മൈക്കിൽ. 


എന്തോ തെറ്റുകൾ, അബദ്ധങ്ങൾ ദൈവം ചെയ്തത് പോലെ; തിരുത്താൻ എന്നവണ്ണം. 


ദൈവം മറന്ന് പോകുന്നതുപോലെ; ഓർമ്മിപ്പിക്കാൻ.


ദൈവത്തിന്റിയാത്തത്; ഇവർ അറിയുന്നു എന്ന പോലെ.

*****


Wednesday, June 29, 2022

ഇസ്ലാംമതം പേടിയുടെ (ഫോബിയയുടെ) മതം.

ഇസ്ലാംമതം പേടിയുടെ (ഫോബിയയുടെ) മതം. ഇസ്ലാംമതം ഉണ്ടാക്കുന്നതും നൽകുന്നതും പേടി മാത്രം.

അതുകൊണ്ട് തന്നെ ഇസ്ലാമോഫോബിയ ആർക്കാണ്? മുസ്ലിംകൾക്ക് തന്നെ. അല്ലെങ്കിൽ പ്രവാചകനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും ശരിക്കും ഉളളത് തന്നെ പറയുമ്പോൾ പേടിയാവുന്നതും അസ്വസ്ഥപ്പെടുന്നതും അക്രമോൽസുകരാവുന്നതും എന്തിന്? ബുദ്ധിപരമായി നേരിടാൻ സാധിക്കാതെ.


*****

വെയിലും ചൂടും തണുപ്പും വിശപ്പും രുചിയും വേദനയും രോഗവും ബാധകമാണെങ്കിൽ അതുപോലെ ബാധകമാകണം ചുറ്റുപാടിലെ  കുത്സിതരാഷ്ട്രീയവും വിലവർധനയും. എതെങ്കിലും മാത്രമല്ല, എല്ലാം ഒരുപോലെ ആപേക്ഷികം. അല്ലെങ്കിൽ എല്ലാം ഓരുപോലെ ആത്യന്തികം.

*****

ഇസ്ലാം വിശ്വാസികളായ ഓരോരുവനെയും നോക്കുക. 

അവർ ആകെമൊത്തം പേടിയിലാണ്. ദൈവത്തെ പേടിക്കുന്നു. നരകത്തെ പേടിക്കുന്നു. എത്ര പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമോ സ്വീകരിക്കുമോ എന്ന് പേടിക്കുന്നു. 

പേടി മാത്രം കൊണ്ടു നടക്കുന്നവർ പേടി മാത്രം പരത്തുന്നു. കുട്ടികളിൽ വരെ. 

പേടിയാണ് അവരുടെ വിശ്വാസം.











Tuesday, June 28, 2022

വേറെ വേറെയായ സസ്യവും അവയുടെ വേറെ വേറെയായ വേരുകളും...

ഓരോ വേറെ വേറെയായ സസ്യവും അവയുടെ വേറെ വേറെയായ വേരുകളും മണ്ണിനെ വേറെ വേറെ തന്നെയായി മനസ്സിലാക്കട്ടെ.


ആരും കാണാത്ത സ്വന്തം ഇടങ്ങളില്‍ താഴ്ന്നിറങ്ങി ചെന്ന് കൊണ്ട്‌ തന്നെ ഓരോരുത്തനും മനസിലാക്കണം. വേരുകൾ ചെയ്യുന്നത് പോലെ തന്നെ. 


രാപ്പകലുകള്‍ വ്യത്യാസമില്ലാതെ ഒളിഞ്ഞിരുന്നന്വേഷിച്ചു കൊണ്ട്‌. എല്ലായ്പ്പോഴും വളര്‍ന്ന് കൊണ്ട്‌, വളർച്ച തേടിക്കൊണ്ട്, നേടിക്കൊണ്ട്. 


അതനുസരിച്ച് അവ മണ്ണില്‍ നിന്നും വേറെ വേറെ ഇലകളും പൂക്കളും പഴങ്ങളും തന്നെ പുറത്ത് കൊണ്ടുവരട്ടെ.


പാതിരാവിന്റെ കൂരിരുട്ടില്‍ ഒറ്റക്കിരുന്ന് ആകാശത്ത് കൈനീട്ടി ദൈവത്തെ വിളിക്കുന്നത് ജീവിതം ജീവിതത്തെ വിളിക്കുന്നതാണ്. 


എല്ലാ ഓരോ പഴവും പൂവും ഇലയും മണ്ണിനെ കുറിച്ച ആ ഓരോ വിളിയുടെയും സസ്യത്തിന്റെയും വ്യത്യസ്തമായ ഭാഷ്യങ്ങളും നിര്‍വചനങ്ങളും വിശദീകരണങ്ങളുമാണ്. 


ഒന്നും ഒരു സസ്യവും അത് മാത്രം, തന്റേത് മാത്രം, തന്റെ വിളി മാത്രം, തന്റെ പഴവും പൂവും ഇലയും പോലെ മാത്രം, മണ്ണിന്റെ ഗുണം, മണ്ണിനെ കുറിച്ച ഒരേയൊരു ശരിയായ വിശദീകരണം, നിര്‍വ്വചനം എന്ന് പറയാതിരിക്കട്ടെ.


******


നിങ്ങൾ ദൈവത്തെ വിളിച്ചുകൊള്ളൂ. ഒഴിഞ്ഞിരുന്നും ഒളിഞ്ഞിരുന്നും വിളിച്ച് കൊള്ളുക. 


ആര് പറഞ്ഞു നിങ്ങൾ ദൈവത്തെ വിളിക്കരുതെന്ന്, വിളിക്കേണ്ടെന്ന്?


ദൈവം നിങ്ങളുടെ ആകാശമാണ്. നിങ്ങളുടെ ആത്മഗതം തന്നെയായ ആകാശം.


ദൈവം നിങ്ങളുടെ ജീവിതമാണ്.


ജീവിതം ജീവിതത്തെ വിളിക്കുന്നതാണ് നിങ്ങളുടെ ഓരോ വിളിയും പ്രാര്‍ത്ഥനയും.


നിങ്ങളുടെ ഓരോ പ്രയത്നവും നിങ്ങളുടെ ഓരോ വിളിയാണ്, പ്രാര്‍ത്ഥനയാണ്.


നിങ്ങൾ ദൈവത്തിന്റെ സഹായം തേടുമ്പോള്‍ ജീവിതം ജീവിതത്തിന്റെ തന്നെ സഹായം തേടുന്നതാണ്.


ജീവിതം ജീവിതത്തിന്റെ തന്നെ സഹായം തേടുക വളരേ സാധാരണം, സ്വാഭാവികം. 


ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാകാശമുണ്ട്. ഒരാത്മഗതമുണ്ട്. 


കണ്ടാലും കണ്ടില്ലെങ്കിലും കാഴ്‌ച മുട്ടിയെങ്കിലും ഒരാകാശമുണ്ട്. ഒരാത്മഗതമുണ്ട്. 


നിങ്ങളുടെ കഴിവുകേടും അശക്തിയും നിസ്സഹായതയും പരിമിതിയും തൊട്ടറിയുന്നിടത്ത് നിന്ന് തുടങ്ങുന്നു നിങ്ങളുടെ ദൈവം, നിങ്ങളുടെ ആകാശം, നിങ്ങളുടെ ആത്മഗതം, നിങ്ങളുടെ ജീവിതം. 


നിങ്ങളുടെ സ്വപ്നവും സങ്കല്‍പവും ആയ ആകാശം, ദൈവം, ജീവിതം.


നിങ്ങളുടെ ഉള്ളിലും പുറത്തും നിറഞ്ഞ് നില്‍ക്കുന്ന, നിങ്ങളെ വരിഞ്ഞ് മുറുക്കുന്ന ആകാശം, ദൈവം, ജീവിതം. 


നിങ്ങളുടെ കഴിവുകേടും അശക്തിയും നിസ്സഹായതയും നിങ്ങൾ നിങ്ങളെ തന്നെ പറഞ്ഞറിയിക്കുന്നത് കൂടിയാണ്‌ നിങ്ങൾ നടത്തുന്ന ഓരോ വിളിയും പ്രാര്‍ത്ഥനയും. 


നിങ്ങൾ ദൈവത്തെ വിളിക്കുന്നത് നിങ്ങളെ തന്നെ വിളിക്കും പോലെ നിസാരമാണ്, ഗൗരവമുള്ളതാണ്, അര്‍ത്ഥവത്താണ്‌.


നിങ്ങളുടെ പ്രാര്‍ത്ഥനയും വിളിയും നിങ്ങൾ നിങ്ങളെ തന്നെ ഓര്‍മ്മിപ്പിക്കുന്നതാണ്. നിങ്ങൾ എന്തെന്നും എന്തല്ലെന്നും.


നിങ്ങളല്ലാത്ത ഭാഗം നിങ്ങളുടെ ദൈവം, നിങ്ങളുടെ ആകാശം, നിങ്ങളുടെ നിസ്സഹായത. 


നിങ്ങൾ ദൈവത്തെ കണ്ടെത്തുന്നത് നിങ്ങളെ തന്നെ കണ്ടെത്തും പോലെ ലളിതമാണ്‌. അപരിചിതത്വത്തില്‍ ഒരു പരിചയം. ഒപ്പം നിങ്ങളല്ലാത്തതിനെ കണ്ടെത്തുമ്പോഴുള്ള തരിമ്പു പേടിയും. 


നിങ്ങളുടെ നിസ്സഹായതയില്‍ നിങ്ങളറിയുന്നു:


നിങ്ങൾ നിങ്ങളെന്ന് പറയുന്ന, മറ്റുള്ളവരാല്‍ നിങ്ങളെന്ന് വിളിക്കപ്പെടുന്ന ഒന്നും നിങ്ങളല്ലെന്ന്. 


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ അല്ലെന്ന്, നിങ്ങൾ ഉണ്ടാക്കുന്നില്ലെന്ന്.


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ വളര്‍ത്തിയില്ലെന്ന്.


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന്. 


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും വളരുന്നതും തളരുന്നതും നിങ്ങൾ കാണുന്നില്ലെന്ന്, അറിയുന്നില്ലെന്ന്. 


എന്നിടത്താണ് നിങ്ങളുടെ ദൈവം തുടങ്ങുന്നത്, ആകാശം വലുതാവുന്നത്. 


അത് നിങ്ങളുടെ മുടിയായാലും നഖമായാലും ശ്വാസകോശമായാലും കിഡ്നിയും കരളുമായാലും ശരി.


നിങ്ങളുടേതെന്ന് പറയാൻ മാത്രം ഒന്നും നിങ്ങളുടേതല്ല, നിങ്ങളല്ല, നിങ്ങൾ ഉണ്ടാക്കിയതല്ല. 


നിങ്ങളെ നിങ്ങൾ ആക്കിയത് നിങ്ങളല്ല എന്ന അറിവാണ്, ആ അറിവാകണം നിങ്ങളെ ദൈവത്തില്‍ എത്തിക്കുന്നത്, ആകാശത്തില്‍ ഉയർത്തുന്നത്. 


പക്ഷെ, ആ ദൈവം നിങ്ങളുടെ ആ നിലക്കുള്ള ബോധ്യതയാണ്, പറക്കാനുള്ള സാധ്യതയാണ്. 


ഒപ്പം ഓരോരുത്തനും ദൈവം ആ നിലക്ക് അവനവന്റെ ബോധ്യതയാണ്,

പൊങ്ങാനുള്ള ഇടമാണ്‌. 


അതുകൊണ്ട്‌ തന്നെ ആ ദൈവത്തിന് നിങ്ങൾ നിങ്ങളുടെ ബോധ്യത വെച്ച്, നിങ്ങൾ പറന്ന് കളിക്കുന്നത് വെച്ച് വിളിക്കുന്ന പേരും വിശേഷണവും നിങ്ങളുടേത് മാത്രം. 


അങ്ങനെ നിങ്ങൾ കാണുന്ന രൂപവും ഭാവവും മാത്രമേ ഉള്ളൂ, അത് മാത്രമേ എല്ലാവരും കാണാവൂ, വിളിക്കാവൂ എന്ന് മാത്രം പറയാതിരുന്നാല്‍ മതി.


*********


മണ്ണിനെ ഓരോ വേറെ വേറെ സസ്യവും അവയുടെ വേറെ വേറെ വേരുകളും സാദ്ധ്യതകളും വെച്ച് വേറെ വേറെ തന്നെയായി മനസ്സിലാക്കട്ടെ.


അതനുസരിച്ച് അവ മണ്ണില്‍ നിന്നും വേറെ വേറെ പൂക്കളും പഴങ്ങളും തന്നെ പുറത്ത് കൊണ്ടുവരട്ടെ.


അവയൊക്കെയും മണ്ണിനെ കുറിച്ച അവരുടെ വ്യത്യസ്തമായ നിര്‍വചനങ്ങളും വിശദീകരണങ്ങളുമാവട്ടെ. 


ഒന്നും ഒരു സസ്യവും തന്റേത് മാത്രം എന്നെന്നേക്കുമായി ഒന്നേ ഒന്ന് എന്ന് പറയാതെ.

എന്ത് കൊണ്ട് മുഹമ്മദും ആയിഷയും വിഷയമാകുന്നു, വിഷയമാകണം?

 എന്ത് കൊണ്ട് മുഹമ്മദും ആയിഷയും വിഷയമാകുന്നു, വിഷയമാകണം?


കുറേ പേരങ്ങനെ പഴയ കാലത്ത്  കാലത്തിൻ്റെ ഗതിയും കഥയും പോലെ ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ വിവാഹം ചെയ്തിട്ടില്ലേ? 


അങ്ങനെ പോയ കുറേ പേരെ പോലെയല്ലേ മുഹമ്മദും ആയിഷയും???? 


അങ്ങനെ പോയ കുറേ പേരെ പോലെ തന്നെ വെറുതേ മറക്കപ്പെടെണ്ടവരോ മുഹമ്മദും ആയിഷയും???


എങ്കിൽ അവർക്കൊന്നും ഇല്ലാത്തത്, അവരെ കുറിച്ചൊന്നും ചർച്ച ചെയ്യാത്തത് എന്താണ് മുഹമ്മദിന് മാത്രം?


ശരിയാണ്. 


പക്ഷേ മേൽചോദ്യങ്ങൾ ഉന്നയിക്കുന്നവർ താഴെ പറയുന്ന ചില കാര്യങ്ങൾ കൂടി ചിന്തിക്കണം, വിലയിരുത്തണം. 


******


അങ്ങനെയുള്ള കുറേ പേരെ പോലെ മാത്രമാണോ മുഹമ്മദ്? 


അല്ല.


അങ്ങനെയുള്ള കുറേ പേരെ പോലെയാണോ ഇസ്ലാമും മുസ്ലിംകളും മുഹമ്മദിനെ കണക്കാക്കുന്നതും അവതരിപ്പിക്കുന്നതും? 


അല്ല.


ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചേടത്തോളം ഏതെങ്കിലും കാലത്തിലും ഏതെങ്കിലും കാലത്തിൻ്റെ കഥയിലും ഗതിയിലും ചുരുങ്ങുന്ന, ചുരുങ്ങേണ്ട ആളാണോ മുഹമ്മദ്? 


അല്ല.


മുഹമ്മദ് എല്ലാരും എല്ലാ കാലത്തും നിർബന്ധമായും പിന്തുടരേണ്ട മാതൃക എന്ന വാദം ഇസ്ലാമിനും മുസ്ലിംകൾക്കും ഇല്ലേ? 


ഉണ്ട്.


അങ്ങനെയുള്ള മറ്റുള്ള കുറേ പേര് പ്രവാചകരോ, അവസാനത്തെ പ്രവാചകരോ, സർവ്വകാലത്തേക്കുമുള്ള പ്രവാചകരോ ആണെന്ന് അവർ സ്വയമോ അവർക്ക് വേണ്ടി മറ്റാരെങ്കിലുമോ അവകാശപ്പെടുന്നുണ്ടോ? 


ഇല്ല. 


മുഹമ്മദിൻ്റെ കാര്യത്തിൽ അങ്ങനെയാണോ കാര്യം? 


അല്ല.


മുഹമ്മദ് പ്രവാചകനാണെന്നും, അവസാനത്തെ പ്രവാചകനാണെന്നും, സർവ്വകാലത്തേക്കുമുള്ള പ്രവാചകനാണെന്നും മുഹമ്മദ് സ്വയവും മുഹമ്മദിന് വേണ്ടി മറ്റനേകരും അവകാശപ്പെടുന്നില്ലേ?


ഉണ്ട്


മുഹമ്മദിനെ പോലെയാണ് അങ്ങനെയുള്ള കുറേ പേര് എന്ന വിശ്വാസം മുഹമ്മദിൽ വിശ്വസിക്കുന്നവർക്കുണ്ടോ? 


ഇല്ല. 


അതവർ സമ്മതിച്ച് കൊടുക്കുമോ? 


ഇല്ല 


കുറേ പേരങ്ങിനെ കാലത്തിൻ്റെ ഗതിയും കഥയും പോലെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ശരിയാണ്.


പക്ഷേ അങ്ങനെയുള്ള ആ കുറേ പേര് ആരും തന്നെ തങ്ങൾ മാത്രമാണ് ശരി, തങ്ങളെ മാത്രം പിന്തുടരണം, തങ്ങളുടെ വാക്കും പ്രവർത്തിയും മാത്രമാണ് അനുസരിക്കപ്പെടേണ്ട, അനുകരിക്കപ്പെടേണ്ട അവസാനത്തെ വാക്കും മാതൃകയും എന്ന് വാദിച്ചുവോ?


ഇല്ല.


അങ്ങനെയുള്ള ആ കുറേ പേര് ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ കല്യാണം കഴിച്ചെങ്കിൽ അങ്ങനെ കല്യാണം ചെയ്ത സമയത്ത് അവരും ചെറിയ പ്രായക്കാരായിരുന്നില്ലേ? അങ്ങനെ കല്യാണം നടത്തുന്ന സമയത്ത് അവർക്കും ചെറിയ പ്രായമായിരുന്നില്ലേ?


അതേ. 


അങ്ങനെ കല്യാണം ചെയ്ത മറ്റുള്ളവരും അവരുടെ ഭാര്യമാരും തമ്മിൽ 58 വയസും ആറു വയസും തമ്മിലുള്ള 52 വയസ്സിൻ്റെ വ്യത്യാസം ഉണ്ടായിരുന്നുവോ?


ഇല്ല.


അങ്ങനെ കല്യാണം ചെയ്തവരാരും പന്ത്രണ്ടോ അതിലധികമോ കല്യാണം നടത്തിയവർ ആയിരുന്നുവോ?


അല്ല.


*****


ഇനി, ആറോ എട്ടോ വയസ്സുള്ള ആയിഷയും 58 വയസ്സുള്ള മുഹമ്മദും തമ്മിൽ നടന്ന വിവാഹം ചർച്ച ചെയ്യുന്നതിൽ തെറ്റുണ്ടോ? 


സാധാരണഗതിയിൽ തെറ്റില്ല. 


എന്തുകൊണ്ട്?


മുഹമ്മദ് സർവ്വലോകത്തിനുമുള്ള പ്രവാചകനാണെന്നും സർവ്വലോകവും മുഹമ്മദിൽ വിശ്വസിക്കണമെന്നും മുഹമ്മദിനെ മാത്രം പിന്തുടരണമെന്നും ഇസ്ലാം പറയുന്നു.  


എങ്കിൽ, ആ സർവ്വലോകത്തിനും മുഹമ്മദിനെ മനസ്സിലാക്കാനും മനസ്സിലാക്കാൻ സാധിക്കുവോളവും അനുകൂലിച്ചും പ്രതികൂലിച്ചും തലനാര് കീറി ചർച്ചചെയ്യാനും അവകാശവും അധികാരവും ഉണ്ടാവേണ്ടതാണ്.


*****


പക്ഷേ, അതേസമയം തന്നെ പറയട്ടെ.


രാജ്യം ഭരിക്കുന്ന പാർട്ടി ചർച്ച ചെയ്യേണ്ട കാര്യമല്ല മുഹമ്മദും ആയിഷയും തമ്മിലുളള വിവാഹം. മതപരമായ ഒന്നും.


ഇന്ത്യ എന്ന രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഏതെങ്കിലും പ്രത്യേക മതം പഠിപ്പിക്കലും ഏതെങ്കിലും പ്രത്യേക മതത്തെ വിമർശിക്കലും പണി ആയിക്കൂട. അങ്ങനെയൊരു മതസംഘടന അല്ല, ആയിക്കൂട രാഷ്ട്രീയ പാർട്ടിയായ രാജ്യം ഭരിക്കുന്ന പാർട്ടി.


രാജ്യം ഭരിക്കുന്ന പാർട്ടി ചർച്ച ചെയ്യേണ്ടത് രാജ്യത്തെ തൊഴിലില്ലായ്മയും വിലവർധനയും രൂപയുടെ മൂല്യശോഷണവും അവയ്ക്കൊക്കെയുമുള്ള പരിഹാര നിർദേശങ്ങളുമാണ് 


എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകേണ്ട രാജ്യം ഭരിക്കുന്ന പാർട്ടി ജനങ്ങൾക്കിടയിൽ വിഭജനവും വെറുപ്പും അകൽച്ചയും ഉണ്ടാക്കുന്ന കോലത്തിൽ, അങ്ങിനെ അധികാരം വീണ്ടും വീണ്ടും ഉറപ്പിക്കാൻ ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്.


ഒരു പാർട്ടിയുടെയും അവരുടെ നേതാക്കളുടെയും അണികളുടെയും, അവർ തുടർച്ചയായി ഇന്നിതുവരെ ഈ നാടിനെ ഭരിച്ചു കൊണ്ട് തന്നെ, പിന്നെ ഭരണം നേടാനും നിലനിർത്താനും തുടർത്താനും ചെയ്യുന്ന കാര്യങ്ങളുടെയും പറയുന്ന വാക്കുകളുടെയും ഉദ്ദേശമാണ് പ്രധാനം. ഈ കാര്യത്തിലും എല്ലാ കാര്യത്തിലും.


അത് മനസിലാക്കാൻ ആർക്കെങ്കിലും ഏറെ പ്രയാസമുണ്ടാവില്ല ഇന്നീ നാട്ടിൽ. 


അതും അത്തരം ഉദ്ദേശം അധികാരത്തിന് വേണ്ടി മാത്രമുള്ള അധമവികാരത്തിൽ അധിഷ്ടിതമായതാവരുത്. 


ഉദ്ദേശമാണ് വാക്കിൻ്റെയും പ്രവർത്തിയുടെയും അർത്ഥവും ലക്ഷ്യവും ഏറെയും നിശ്ചയിക്കുന്നത്.


ഇസ്‌ലാമിക വിഷയങ്ങളുടെ ബുദ്ധിപരമായ ചർച്ചയല്ലല്ലോ അല്ലാതെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഉദ്ദേശം? 


മുഹമ്മദ് നബിയുടെ ചരിത്രം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും അല്ലല്ലോ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കർമ്മപരിപാടി? 


*****


പക്ഷേ സാധാരണ ജനങ്ങളായ, വിശ്വാസികളായ ജനങ്ങൾക്കത് ചർച്ച ചെയ്യാം, ചർച്ച ചെയ്യാൻ സാധിക്കണം. 


സാധാരണ ജനങ്ങൾ അത് ചർച്ച ചെയ്യുന്നതിൽ തെറ്റ് പറയാൻ പാടില്ല. 


പ്രത്യേകിച്ചും എല്ലാവർക്കും വഴികാട്ടാൻ വന്ന അന്ത്യപ്രവാചകനാണ് മുഹമ്മദ് എന്ന വാദം ഉണ്ടായിരിക്കെ...


ആ നിലക്ക് ഇസ്ലാം മതത്തിൽ  ആളെ ക്ഷണിച്ച് കൂട്ടുക എന്നത് വലിയ പ്ലാനും പദ്ധതിയും ആയിരിക്കുന്ന അവസ്ഥയിൽ..


എങ്കിൽ മുഹമ്മദിനെ കുറിച്ച് മുടിനാര് കീറിമുറിച്ച് ചർച്ച ചെയ്യുന്നതിൽ ഒരു നിലക്കും അസ്വസ്ഥതയും അസഹിഷ്ണുതയും പേടിയും തോന്നേണ്ടതില്ല.


ആയിഷയുടെ വിവാഹവും പ്രായവും ഒക്കെ ശരിയോ തെറ്റോ ആവട്ടെ. 


ആയിഷ മുഹമ്മദ് അമ്പത്തിയെട്ടാം വയസ്സിൽ കല്യാണം ചെയ്ത ആറോ എട്ടോ വയസുകാരി തന്നെയായാലും അല്ലെങ്കിലും. അതും മുഹമ്മദിൻ്റെ ഏക ഭാര്യയല്ല ആയിഷ, പകരം ഒരുപടി ഭാര്യമാരിൽ ഒരാളാണ് എന്നാകിലും.

Monday, June 27, 2022

പ്രണയത്തിന് കണ്ണില്ല, മതമില്ല എന്നത് വെറുംവാക്ക് .

കാമം വേഷംകെട്ടി വരുന്നതാണ് പ്രണയം. 


അതിൽ സ്ത്രീ ഗർഭിണിയായി കെണിയും. ഒരിക്കൽ കെണിഞ്ഞാൽ എന്നത്തേക്കും എന്ന മട്ടിൽ. 


അതുകൊണ്ട് തന്നെ സ്ത്രീ മതം മാറിയും സുരക്ഷിതത്വം ഉറപ്പ് വരുത്തും. 


അവളുടെയും ഉണ്ടായേക്കാവുന്ന കുഞ്ഞിൻ്റെയും ജീവിതം എന്ന സുരക്ഷിതത്വം.


സ്ത്രീയുടെ സുരക്ഷിതത്വത്തെ കുറിച്ച അവളുടെ തന്നേയും പിന്നെ സമൂഹവും ഏറ്റുപിടിച്ച പേടിയാണ് വിവാഹം എന്നതുണ്ടാക്കിയത്. മതംമാറ്റം എന്നത് ഉണ്ടാക്കുന്നതും.


*****


പ്രണയത്തിന് കണ്ണില്ല, മതമില്ല എന്നൊക്കെ വെറുംവാക്ക് പറഞാൽ ശരിയാണ്. 


പക്ഷേ, എപ്പോൾ ഇല്ല, എവിടെ വരെ ഇല്ല? 


പ്രണയം തുടങ്ങുമ്പോൾ ഇല്ല, ഒരുപക്ഷേ വിവാഹം വരെ ഇല്ല. പ്രത്യേകിച്ചും കാമം വേഷംമാറി പ്രണയമാകുന്നു എന്നതിനാൽ.


പക്ഷേ വിവാഹത്തിലേക്ക് എത്തുമ്പോൾ, അല്ലെങ്കിൽ വിവാഹത്തിലേക്ക് എത്തിയതിന് ശേഷം സ്ത്രീയെ തൻ്റെ മതത്തിലേക്ക് മാറ്റുന്ന ഒരു മതം ഒട്ടുമിക്ക പുരുഷന്മാർക്കുമുണ്ട്. 


അതിന് എളുപ്പം വഴങ്ങുന്ന പ്രകൃതം സ്ത്രീക്കുമുണ്ട്. ഒരു അതിജീവന തന്ത്രം പോലെ.

രാഷ്ട്രീയം മലിനമാണ്, ഒത്തുകളി മാത്രമാണ്.

 'ഞാന്‍' ഇല്ലെന്ന് പറഞ്ഞാൽ എന്താണര്‍ത്ഥം? 'നീ'യേ ഉള്ളൂവെന്ന്. എല്ലാ 'ഞാനു'കളും ഒന്നാണെന്ന്, നീയാണെന്ന്, നിന്റേതാണെന്ന്. 'നീ' മാത്രമായാല്‍ പിന്നെ 'നീ'യുമില്ലെന്ന്.


*****


നല്ല പച്ചയായ നന്മയുള്ള മനുഷ്യർ പരാജയപ്പെടുക നിർബന്ധം. അവർ ഒറ്റപ്പെടുക നിർബന്ധം


ഇത്തരക്കാരെ ഉൾകൊള്ളാൻ നിലവിലുള്ള ഒരു രാഷ്ട്രിയ പാർട്ടിക്കും പറ്റില്ല. രാഷ്ട്രീയം ഏതായാലും മലിനമാണ്, അവസാനത്തിൽ ഒത്തുകളി മാത്രമാണ്. മനസ്സാക്ഷി വിൽക്കാതെയും നഷ്ടപ്പെടുത്താതേയും അതിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.