Monday, April 3, 2023

എന്താണ്, എങ്ങിനെയാണ് ഹയർ മാനേജ്മെൻ്റ് എന്നറിയാമോ?

എന്താണ്, എങ്ങിനെയാണ് ഹയർ മാനേജ്മെൻ്റ് എന്നറിയാമോ?

നിനക്ക് വേണ്ടിയെന്ന് നിനക്ക് തോന്നും, നിന്നെക്കൊണ്ട് തോന്നിപ്പിക്കും..

നിനക്ക് നേടാനെന്ന് നിനക്ക് തോന്നും നിന്നെക്കൊണ്ട് തോന്നിപ്പിക്കും.

ആ തോന്നൽ വെച്ച് നിന്നേക്കൊണ്ട് പലതും ചെയ്യിപ്പിക്കും. 

അങനെ നിനക്ക് വേണ്ടിയെന്ന് നിനക്ക് തോന്നുമ്പോൾ നീ ആവേശത്തോടെ പലതും എത്രയും ചെയ്യും. 

എന്നിട്ടോ? 

നീ ആ ചെയ്തതൊക്കെയും മറ്റുള്ളവർക്ക് വേണ്ടിയെന്ന് വരും, വരുത്തും.

അതാണ് ഹയർ മാനേജ്മെൻ്റ്. 

അതാണ് ദൈവമെന്ന പ്രകൃതി നിന്നിലൂടെ ഉടനീളം ചെയ്തുകൊണ്ടിരിക്കുന്ന ഹയർ മാനേജ്മെൻ്റ്.

അതാണ് പ്രകൃതിയെന്ന ദൈവം നിന്നിലൂടെ ഉടനീളം ചെയ്തുകൊണ്ടിരിക്കുന്ന ഹയർ മാനേജ്മെൻ്റ്.

അവിടെ ഇല്ലാത്ത നീ ഉണ്ടാവും, ആ നിനക്ക് വേണ്ടിയെന്ന് വിചാരിച്ച് നീ പലതും കണ്ടെത്തും, കണ്ടുപിടിക്കും, കൃഷിചെയ്യും, കച്ചവടം ചെയ്യും, ജോലി ചെയ്യും.

ഫലത്തിൽ സർവ്വർക്കും ഫലങ്ങളും ഗുണങ്ങളും ഉല്പന്നങ്ങളും എല്ലായിടത്തും എത്തും.

മാവിലെ മാങ്ങയും പ്ലാവിലെ ചക്കയും നീ തിന്നും 

ആന്ധ്രയിലെ കർഷകൻ്റെ അരിയും തമിഴ്നാട്ടിലെ കർഷകൻ്റെ പച്ചക്കറിയും ആസ്ത്രേലിയയിലെ കർഷകൻ്റെ നാരങ്ങയും ഇവിടെയെത്തും. 

ഇവിടെയുള്ള ഓരോരുത്തനും അങ്ങ് ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും എത്തും. 

ഹയർ മാനേജ്മെൻ്റ്.

ഹയർ മാനേജ്മെൻ്റിൽ നീയും ഞാനും യഥാർഥത്തിൽ ഇല്ല.

ഉള്ളത് ഹയർ മാനേജ്മെൻ്റും അതിൻ്റെ മുഴുത്വവും മാത്രം.

ഹയർ മാനേജ്മെൻ്റിൻ്റെ പദ്ധതിയും അവസ്ഥയുമായ മുഴുത്വത്തിന് വേണ്ടത് നടപ്പാക്കാനുള്ള ഉപാധികളും ആയുധങ്ങളും മാത്രം എല്ലാ നീയും ഞാനും.

നമുക്ക്, നമ്മുടെ മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാവുന്ന ഒന്നിനുവേണ്ടിയുമല്ലാതെ.

ഇല്ലാത്തത് ദൈവമല്ല; പിശാചാണ്.

ഇല്ലാത്തത് ദൈവമല്ല; പിശാചാണ്. 

പിശാചില്ലെങ്കിൽ ഇല്ലാതാവുന്ന മതങ്ങളെയുള്ളൂ. 


പിശാചിനെ പ്രതിസ്ഥാനത്ത് നിർത്തി 

മതങ്ങളുണ്ടാക്കിയ ദൈവവും കല്പനകളും. 


എന്തിനാണ് പിശാച്? 

പ്രാപഞ്ചികതയിൽ എന്ത് റോളാണ് പിശാചിന്?

സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും പിശാചിന് റോളില്ല.


പിന്നെ, എന്തിനാണ് പിശാച്? 


യഥാർഥത്തിൽ നന്മയും തിനമയും ദൈവം തന്നെ. 

എല്ലാം ജീവിതത്തിന് വേണ്ടിയെന്നുവരുന്ന, ജീവിതം തന്നെയായ ദൈവം തന്നെ. ആപേക്ഷികമായി നമുക്ക് നന്മയും തിന്മയും എന്ന് തോന്നുകിലും 

പദാർത്ഥവും ആത്മാവും ഒന്ന് തന്നെ, ദൈവം തന്നെ.

പിശാചും ദൈവവും ഒന്ന് തന്നെ, ദൈവം തന്നെ.

എന്നല്ലേ ആരും കരുതേണ്ടതുള്ളൂ...? 


പ്രതിസ്ഥാനത്ത് വരുന്ന പിശാചില്ലെന്നായാൽ 

ഇല്ലാതാവുന്ന മതവും മതമുണ്ടാക്കിയ ദൈവവും മാത്രമേയുള്ളൂ.

Sunday, April 2, 2023

വിശ്വസിക്കുക ഒരു പണിയല്ല. നിഷേധിക്കുകയും ഒരു പണിയല്ല

ഈശ്വരവിശ്വാസിയാണോ, 

അതല്ല ഈശ്വരനിഷേധിയാണോ 

എന്നൊന്നുമറിയില്ല. 


രണ്ടുമാണ്. 

രണ്ടുമല്ല.

******

ചോദ്യം 1 : രണ്ട് വള്ളത്തിൽ കാൽ ചവിട്ടിയാലുള്ള അനുഭവം ഉണ്ടാകും.

ചോദ്യം 2 : ഭയം ഉണ്ട് അതാണല്ലേ? 

ചോദ്യം 3 : ഒരു നിലപാടില്ലാത്തവൻ ....അതിനാണ് ഈ വളച്ചുകെട്ട്, അല്ലേ? 


അങ്ങനെയും പറയാം, അങ്ങനെയും പറയണം. 

ഭയം കൊണ്ട് തന്നെയെന്ന്... നിലപാട് ഇല്ലാത്തത് കൊണ്ട് തന്നെയാണ്. 

എന്തിനാണ് നമ്മൾ മറിച്ച് അഭിനയിക്കുന്നത്? 

എന്തിനാണ് നമ്മൾ ഭയം ഇല്ലെന്ന് വരുത്തുന്നത്? 

എന്തിനാണ് നമ്മൾ എന്തോ വലിയ നിലപാട് ഉണ്ടെന്ന് വരുത്തുന്നത്?

ഭയം ഉണ്ട് എന്ന് മാത്രമല്ല, എന്നതിലപ്പുറം അവ്യക്തത, അനിശ്ചിതത്വം എല്ലാമുണ്ട്. 

മാനങ്ങൾ ഉണ്ടാക്കിയ പരിമിതിയുടെ തടവറയും നിസ്സഹായതയും ഉണ്ടാക്കിയ നിലപാട് ഇല്ലായ്മയുമുണ്ട്. 

അതുകൊണ്ട് തന്നെ രണ്ട് തോണിയിൽ സ്വാർത്ഥത വെച്ച്  കാല് ചവിട്ടാത്തത് കൊണ്ടാണ് മേൽപോസ്റ്റിൽ അങ്ങനെ പറഞ്ഞത്. 

അതേ സമയം രണ്ടല്ല നാല് തോണിയിലും ഇക്കാര്യത്തിൽ കാല് വെക്കും. 

ആത്യന്തികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ, അതായത് ദൈവവുമായി ബന്ധപ്പെട്ട വിഷയത്തിൽ  അങ്ങനെയാണ്. ആപേക്ഷികതയിൽ നിന്ന് തന്നെ കാണുകയും വിശദീകരിക്കുക യും ചെയ്യേണ്ടി വരുന്ന കാലത്തോളം അങ്ങനെയാണ്. വസ്തുനിഷ്ഠത ഇല്ലാത്തിടത്തോളം അങ്ങനെയാണ്. ഒരു നൂറായിരം തോണികൾ തന്നെ ഉണ്ടാവും. അതിലൊക്കെയും കാലെടുത്ത് വെച്ചെന്നുമിരിക്കും. 

ദൈവത്തിൽ വിശ്വസിക്കുക ഒരു പണിയല്ല. 

ദൈവത്തെ നിഷേധിച്ച് തന്നെയേ തീരൂ എന്നതും ഒരു പണി ആവേണ്ടതില്ല. 

എന്തുണ്ടോ അതുണ്ട്.

എന്തില്ലയോ അതില്ല. 

ഉണ്ട് എന്നതും ഇല്ല എന്നതുമായ നമ്മുടെ വിശ്വാസം ദൈവത്തെ ബാധിക്കില്ല, ബാധിക്കേണ്ടതില്ല. 

ഉണ്ടെങ്കിൽ ഉള്ള, ഇല്ലെങ്കിൽ ഇല്ലാത്ത ദൈവത്തെ ഒന്നും ബാധിക്കേണ്ടതില്ല. ദൈവത്തെ ബാധിക്കുന്നത് പൊലെ കാണിക്കുന്ന മതം അസംബന്ധമാകുന്നത് അവിടെയാണ്.

വിശ്വാസിക്ക് വേണമെങ്കിൽ വേണ്ട ആശ്വാസത്തിന് വേണ്ടി മാത്രമായ നിഷേധവും വിശ്വാസവും മാത്രം.

നിഷേധിക്ക് വേണമെങ്കിൽ വേണ്ട ആശ്വാസത്തിന് വേണ്ടി മാത്രമായ നിഷേധവും വിശ്വാസവും മാത്രം. 

അതുകൊണ്ട് തന്നെ  ദൈവത്തിൽ വിശ്വാസമുണ്ട്. 

ഓരോരുത്തനും മനസ്സിലാവുന്ന കോലത്തിലുള്ള ദൈവത്തിൽ. 

ഓരോരുത്തൻ്റെയും നിസ്സഹായതയിൽ നിന്ന് തുടങ്ങുന്ന ദൈവത്തിൽ. 

ഓരോരുത്തനും അവനെക്കൊണ്ട് തന്നെയല്ല എന്നറിയുന്നതിനാൽ മാത്രമുള്ള ദൈവത്തിൽ.

ഓരോന്നിനെയും ഓരോരുത്തനെയും അതിൻ്റെയും അവൻ്റെയും പരിമിതികൾ വെച്ച് ഉൾകൊള്ളുന്ന, ഒരുതരം ആവശ്യങ്ങളും ഇല്ലാത്ത ദൈവത്തിൽ. 

ആരോ എപ്പോഴോ പറഞ്ഞത് പോലെ തന്നെ മാത്രമാണ് താനെന്ന് പറയാത്ത, പറയേണ്ടി വരാത്ത, അങ്ങനെ തന്നെ തന്നിൽ വിശ്വസിക്കണം എന്ന് വാശിപിടിക്കാത്ത, വാശി പിടിക്കേണ്ടി വരാത്ത ദൈവത്തിൽ.

എല്ലാമായി, എല്ലാവരുമായി, എല്ലാവരിലൂടെയുമായി, എല്ലാവരെയും ഉൾകൊള്ളുന്ന, ആരും ഒന്നും അങ്ങോട്ട് പറഞ്ഞ് മനസ്സിലാക്കേണ്ടി വരാത്ത, എല്ലാവരെയും അവരുടെ പ്രതലവും മാനവും പോലെ മനസ്സിലാക്കിവിടുന്ന, എല്ലാ മാനങ്ങൾക്കും അപ്പുറം എല്ലാ മാനങ്ങളിലും ആവുന്ന കോലത്തിൽ നിലകൊള്ളുന്ന, സർവ്വവും തന്നെയായ ദൈവം.

അതേ സമയം മതം പറയുന്ന കോലത്തിൽ ഒരു ദൈവം ഇല്ലതന്നെ. 

മതം പറയുന്ന കോലത്തിലുള്ള ദൈവത്തിൽ വിശ്വസിക്കുന്നില്ല തന്നെ.

*******

ചോദ്യം 4 : മതം പറയുന്ന ദൈവത്തിൽ വിശ്വാസമില്ല. മതം പറയാത്ത ഒരു ദൈവം ഉണ്ടോ?


മതം പറയാത്ത ദൈവമേയുള്ളൂ. 

മതം പറഞ്ഞ് ദൈവം ഇല്ല.

മതം യഥാർത്ഥ ദൈവത്തെ നിഷേധിക്കുകയാണ്. 

എന്നിട്ട് അല്പനായ, നിരാശപ്പെടുന്ന, കുറേ ആവശ്യങ്ങൾ ഉന്നയിക്കുന്ന, ഉദ്ദേശിച്ചത് പോലെ ഒന്നും നടക്കാത്ത ദൈവത്തെയാണ് മതം പ്രതിഷ്ഠിക്കുന്നത്.

*******

ചോദ്യം 5 : ഭയമുള്ളവൻ ഇങ്ങനെ post ഇട്ട് മോങ്ങാൻ നിൽക്കേണമോ ?

ശരിയാണ്. എന്ത് ചെയ്യാം...

ഭയം ഇല്ലാത്തവരെ കാണുകയെങ്കിലും ചെയ്യാൻ സാധിക്കുന്നത് അതുകൊണ്ടല്ലേ? 

ഭയം തീർത്തും ആത്മനിഷ്ഠമായ, വസ്തുനിഷ്ഠമല്ലാത്ത, ഭയം ശരിക്കും ആർക്കുണ്ട് ആർക്കില്ല എന്ന് മറ്റാർക്കും മനസ്സിലാവാത്ത കാര്യവുമല്ലേ? 

ഭയം ഇല്ലെന്നും ഉണ്ടെന്നും അവകാശവാദമാക്കേണ്ട കാര്യമല്ലല്ലോ?

******

ചോദ്യം 6 :  എന്നാൽ FB പോലുള്ള പൊതുയിടത്തിൽ വന്ന് തള്ളണമോ?

അങ്ങനെ ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയുന്നവർ അങ്ങനെ പറയട്ടെ. 

അങ്ങനെ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവർക്ക് അങ്ങനെതന്നെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. 

എന്തിനാണ് താങ്കൾ ഒരു ഫാസിസ്റ്റിനെ പോലെ പറയരുത്, താളളരുത് എന്ന് പറയുന്നത്? 

നിങൾ നിഷേധിയോ വിശ്വാസിയോ പറയുന്നത് പോലെ തന്നെ എല്ലാവരും പറയണം എന്ന് പറയുന്നത് എന്തിനാണ്? 

മൂന്നാമതൊരു വഴിയും കൂടി ഉണ്ടല്ലോ...? നിഷേധത്തെയും വിശ്വാസത്തെയും ഒരുപോലെ ഉൾകൊള്ളുന്ന വഴി. 

നിഷേധത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഫാസിസം അല്ലാത്ത ഒരു വഴിയും ഉണ്ടല്ലോ?


അതേ, യുക്തിവാദമെന്നാൽ നിഷേധവും വിശ്വാസവും കൂടിയതാണ്. 

എന്താണോ ഓരോരുത്തരുടെയും യുക്തി അനുവദിക്കുന്നത് അതാണ് അവരുടെ യുക്തിവാദം. 

ഓരോരുത്തരുടെയും യുക്തിവാദം.

അതിനൊരു ഏക ശിലാരൂപമില്ല


സൂറ ഇഖ്ലാസ് വായിച്ച് നോക്കൂ...

മതം ഉണ്ടാകുന്നതിന് മുൻപും ശേഷവും, മതമില്ലാത്ത കാലത്തും ലോകത്തും അണ്ഡകടാഹത്തിൽ ആകെയും ഉളള ദൈവം ആണല്ലൊ ദൈവം. അതാണല്ലോ വിഷയം?

ആ ദൈവത്തെ കുറിച്ച് കൃത്യമായ ക്ലിപ്തമായ അറിവ് ഒരു മതവും നൽകിയിട്ടില്ല. 

സ്വർഗ്ഗവും നരകവും പറഞ്ഞ് എന്തോ അതായ ദൈവത്തെ കുറിച്ച് പറഞ്ഞു പേടിപ്പിച്ചത് മാത്രമാണ് മതമായി മാറിയത്. 

അല്ലാതെ ദൈവത്തെ കുറിച്ച് കൃത്യമായും വ്യക്തമായും നിർവ്വചനം നൽകിക്കൊണ്ടല്ല മതം ഉണ്ടായത്.

സൂറ ഇഖ്ലാസ് വായിച്ച് നോക്കൂ... 

അവിടെ ആ സൂറയിൽ ദൈവത്തിന് നിർവചനം ഇല്ലെന്ന് പറയാനാണ് ശ്രമിച്ചത്. 

"ലം യക്കുൻ ലഹു കുഫുവൻ അഹദ്" 

നിർവചിക്കാൻ കോലത്തിൽ സാമ്യമുള്ള, ഉദാഹരണമുള്ള നിൻ്റെ മന ത്തിലും പ്രതലത്തിലും നിന്ന് നോക്കിയാൽ  ഇല്ല ഒന്നുമില്ല എന്നർത്ഥം.  

Comparable ആയ ഒന്നുമല്ല ദൈവം എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. 

അങ്ങനെ ഒരു നിർവചനത്തെ വരെ ആശ്രയിക്കാത്ത സമദ് ആണ് ദൈവമെന്നും പറഞ്ഞുവെച്ചു. 

പിന്നെ എവിടെ ദൈവത്തിന് മാർക്കറ്റിംഗ് ആവശ്യപ്പെടുന്ന, ദൈവത്തെ ആവശ്യങ്ങൾ ഉള്ളവനായി അവതരിപ്പിച്ച് പേടിപ്പിക്കുന്ന മതത്തിന് പ്രസക്തി.

മതത്തിന് ദൈവം വുമായി ഒരു ബന്ധവും ഇല്ല. 

ദൈവത്തിന് മതവുമായും ഒരു ബന്ധവും ഇല്ല. 

"യസ്അലൂനക്ക അനിർറൂഹ്. ഖുലിർറൂഹ മിൻ അംരി റബ്ബീ" 

"അവർ നിന്നോട് ആത്മാവിനെ കുറിച്ച് (ആ വഴിയിൽ ദൈവത്തെ കുറിച്ച്) ചോദിക്കുന്നു. നീ പറയുക, ആത്മാവ് (അഥവാ ദൈവം) എൻ്റെ റബ്ബിൻ്റെ (ദൈവത്തിൻ്റെ തന്നെ) കാര്യത്തിൽ പെട്ടതാണ്". 

എന്നുവെച്ചാൽ ദൈവത്തെ നിർവചിച്ചു, നിശ്ചയിച്ച് പറയാൻ സാധിക്കില്ല എന്ന് സാരം.

ഒരു ഖു്ദ്സിയായ ഹദീസും ഉണ്ട്. 

"അന ഇന്ത ളന്നി അബ്ദീ " 

"ഞാൻ എൻ്റെ അടിമ എന്നെക്കുറിച്ച് ധരിക്കുന്നത് പോലെ". 

ഓരോരുത്തനും എങ്ങിനെ ഏത് ബിംബത്തിലും കല്ലിലും പ്രകൃതിപ്രതിഭാസങ്ങളിലും കാണുന്നുവോ, എങ്ങിനെ കാണാൻ സാധിക്കുന്നുവോ, എങ്ങിനെ സങ്കൽപ്പിക്കുന്നുവോ, അതുപോലെയൊക്കെത്തന്നെ ദൈവമെന്ന് വ്യക്തമായും സാരം. 

ഒരാൾക്ക് സങ്കൽപ്പിച്ച് ദൈവത്തോളം ഉയരാനും വളരാനും സാധിക്കില്ലെങ്കിൽ ദൈവം അയാളിൽ, അയാളിലേക്ക്, അയാളുടെ ധാരണയിൽ ചുരുങ്ങിവരുമെന്ന് സാരം. 

ദൈവം ഇല്ലെന്നാണ് ഒരാൾക്ക് തോന്നുന്നതെങ്കിൽ, അയാൾക്ക് അങ്ങനെ വരെ ആകാമെന്ന്, അങ്ങനെ വരെ അയാൾക്കത് ശരിയാകാമെന്ന് സാരം. 

നിർബന്ധങ്ങളില്ലെന്ന് സാരം. 

ദൈവത്തിൻ്റെ കാര്യത്തിൽ  നിർബന്ധിക്കുന്ന മതം ഇല്ലെന്നും വേണ്ടെന്നും സാരം.

*****

ഇത്രയും മതഗ്രന്ഥത്തിൽ നിന്ന് തന്നെ ഉദ്ധരിച്ച് പറയുന്നത് വേറൊന്നും കൊണ്ടല്ല.

മതത്തെ, അവരുടെ അളവുകോൽ വെച്ച് തന്നെ അളന്ന്, അവർ പറയുന്ന മതം ഇല്ലാത്തതാണ്, നിലനിൽക്കാത്തതാണ്, അവർ ദൈവത്തെ കുറിച്ച് പറയുന്നത് അവർ പറയുന്നതിന് തന്നെ കടകവിരുദ്ധമാണ് എന്ന് വരുത്തുന്നു എന്ന് മാത്രം. 

ഫലത്തിൽ ഇവിടെ പ്രാമുഖ്യവും സ്വാധീനവും ഉളളത് മതത്തിനാണ്, മതം തെറ്റായി പേടിപ്പിക്കാൻ പറഞ്ഞുകൊടുത്ത ദൈവത്തിനാണ് എന്നതിനാൽ.

അതിനാൽ ഭൂരിപക്ഷമുള്ള മതവിശ്വാസികൾക്ക് എളുപ്പം മനസ്സിലാവാൻ.

******

ഇല്ലാത്തത് ദൈവമല്ല; പിശാചാണ്. 

പിശാചില്ലെങ്കിൽ ഇല്ലാതാവുന്ന മതങ്ങളെയുള്ളൂ. 


പിശാചിനെ പ്രതിസ്ഥാനത്ത് നിർത്തി 

മതങ്ങളുണ്ടാക്കിയ ദൈവവും കല്പനകളും. 


പിശാചില്ലെന്നായാൽ ഇല്ലാതാവുന്ന 

മതവും മതമുണ്ടാക്കിയ ദൈവവും.



എനിക്കും അഹങ്കാരമുണ്ട്.

ശരിയാണ്.

എനിക്കും നിനക്കും അഹങ്കാരമുണ്ട്.

അറിയാതെയും അറിഞ്ഞും എന്നിലും നിന്നിലും അഹങ്കാരമുണ്ടായിപ്പോകുന്നുണ്ട്.

അതുകൊണ്ട് തന്നെ ഒന്നുറപ്പ് പറയാം. 

എൻ്റെയും നിൻ്റെയും അഹങ്കാരം എന്നെയും നിന്നെയും ഞാനും നീയും അറിയാത്ത ഞാനും നീയും ആക്കിയ ദൈവത്തിൻ്റെ അഹങ്കാരമാണ്. മുഴുത്വത്തിൻ്റെ അഹങ്കാരമാണ്.

എന്നിലൂടെയും നിന്നിലൂടെയും അഹങ്കരിക്കുന്നത് ആ ദൈവമാണ്, ആ മുഴുത്വമാണ്. 

അത് ജീവിതം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ധനവും ആയുധവും ധൈര്യവും കണ്ടെത്തുന്ന അഹങ്കാരമാണ്.

എൻ്റെയും നിൻ്റെയും അഹങ്കാരം ആ ദൈവത്തിനുള്ള, ആ മുഴുത്വത്തിനുള്ള, ജീവിതത്തിനുള്ള പ്രകീർത്തനവും, മഹത്വപ്പെടുത്തലും കൂടിയാണ്.

ഒറ്റക്കാവുമ്പോൾ പേടിയാവും. ഉത്തരമില്ലാതെ

ഒരു വഴിയും പ്രത്യേകിച്ചില്ല 

എന്നറിയുന്നതാണ് ബോധോദയം. 

അതിനാൽ തന്നെ 

ഒരുകുറേ വഴികളുണ്ട് എന്നത് 

ബോധോദയം. 

എല്ലാ വഴികളും ഒരുപോലെ 

ശരിയും തെറ്റും എന്നത് ബോധോദയം.

*****

ഭക്ഷണം, പാർപ്പിടം, വസ്ത്രം, ഇണ എന്നിവയൊക്കെ കിട്ടുന്നത് വരെ ജീവിതം അതിനൊക്കെ വേണ്ടിയാണെന്ന് തോന്നും.

അവയൊക്കെ കിട്ടിയതിന് ശേഷവും ജീവിതം ബാക്കിയാവും. പിന്നെയും എന്തിനെന്നില്ലാതെ. എന്തിനെന്നറിയാതെ. 

അപ്പോൾ പിന്നെ ഒറ്റക്കാവുമ്പോഴൊക്കെ വാതിലിൽ വന്ന് മുട്ടും.

എന്തിന് വേണ്ടി എന്ന ചോദ്യം.

ഉത്തരം കിട്ടാതെ, അത്തരം പേടിപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ, ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ, അതിനെ ബോറടി എന്ന് വിളിച്ച്, ആ ബോറടിയെ ഒഴിവാക്കാൻ എന്ന പേരിൽ കുറച്ച് സംഗീതവും മദ്യവും അധികാരവും ഭക്തിയും ദാർശനികതയും സാഹിത്യവും സേവനവും ഒക്കെ തൊട്ടുനോക്കും. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ.

എന്നിട്ടോ? 

ജീവിതം അതിനൊക്കെ വേണ്ടിയാണെന്നും, ജീവിതത്തിൻ്റെ അർത്ഥം അതൊക്കെയാണെന്നും വരുത്തിനോക്കും.  

പക്ഷേ, അവയൊക്കെ നടന്നതിന് ശേഷവും ജീവിതം ബാക്കിയാവും. 

നാം ഒറ്റക്കാവും. 

അപ്പോഴൊക്കെ, ഇരുൾ നീങ്ങി വെളിച്ചം വരുമ്പോഴൊക്കെ ഓട്ട അതുപോലെ തന്നെ നിന്ന് പ്രത്യക്ഷപ്പെട്ട് ഈ ജീവിതം എന്തിനെന്ന ചോദ്യം വീണ്ടും വീണ്ടും വാതിലിൽ വന്ന് മുട്ടും.

ഉത്തരം ഇല്ലാതെ. 

എന്തിനെന്നില്ലാതെ. 

മഹാഭൂരിപക്ഷത്തിനും ഒറ്റക്കാവുമ്പോൾ പേടിയാവും. 

ആ പേടിയെ ബോറടിയായി കരുതി വീണ്ടും വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കും. 

അങ്ങനെ ഉത്തരം കിട്ടാതെ ഒളിച്ചോടി, ബാഹ്യമായി മുഴുകി ശ്രമിച്ചുകിട്ടുന്ന സ്ഥാനമാനങ്ങളെ എന്തോ വലിയ സംഗതികളായിക്കണ്ട് ജീവിതത്തെ അതിൽ പുതച്ച്, ഒളിപ്പിച്ച് നിർത്തും.

എന്നാലും ജീവിതം ബാക്കി. ഉത്തരമില്ലാത്ത ഒരുത്തരവും 

ജീവിതത്തിൽ നമുക്ക് മനസ്സിലാവുന്ന ഒന്നുമില്ല, ജീവിതം നാം മനസ്സിലാക്കുന്ന ഒന്നിനുമല്ല എന്ന പേടിപ്പിക്കുന്ന ഉത്തരമല്ലാത്ത ഉത്തരവും ബാക്കി.

Saturday, April 1, 2023

ഇബ്‌ലീസ് എന്നാൽ നിരാശപ്പെട്ടവൻ.

ഈശ്വരവിശ്വാസിയാണോ, 

അതല്ല ഈശ്വരനിഷേധിയാണോ

എന്നൊന്നുമറിയില്ല. 


രണ്ടുമാണ്. 

രണ്ടുമല്ല.

******

ഒരു വഴിയും പ്രത്യേകിച്ചില്ല 

എന്നറിയുന്നതാണ് ബോധോദയം. 


അതിനാൽ തന്നെ 

ഒരുകുറേ വഴികളുണ്ട് എന്നത്. 


എല്ലാ വഴികളും ഒരുപോലെ 

ശരിയും തെറ്റും എന്നത്. 

******

ജീവിതത്തിൽ ഒന്നുമില്ല, 

ജീവിതം ഒന്നിനുമല്ല 

എന്നറിയുന്നത് തന്നെയാണ് 

ബോധോദയം. 


പിന്നെ ആ ഒന്നുമില്ലായ്‌കയുമായി 

ഓർത്തുപോകുന്നുതാണ് 

ശരിയായ വിദ്യയും ലീലയും.

******

കപ്പിനെ കടലെന്ന് കണ്ട്, 

കപ്പിനെ കടലെന്ന് കാണിച്ച്, 

കപ്പിനെ കടലെന്ന് വിളിച്ച്, 

കപ്പിനെ കടലെന്ന് വ്യാഖ്യാനിച്ച് 

യാഥാര്‍ത്ഥ കടലിനെ നിഷേധിക്കുന്നവർ 

മതവിശ്വാസികള്‍.

******

നിങ്ങളെ തൊട്ട് നിരാശപ്പെട്ടവൻ 

നിങ്ങളെ ഏതുവിധേനയും 

പതിയിരുന്ന്, അവസരം കാത്ത് 

ആക്രമിക്കും, ഇകഴ്ത്തും. 


അറിയണം, 

നിരാശപ്പെട്ടവനാണ് പിശാച്. 

ഇബ്‌ലീസ് എന്നാൽ നിരാശപ്പെട്ടവൻ. 

നിരാശപ്പെട്ടവൻ്റെ ആയുധം അസൂയ. 

അവൻ്റെ രീതി ഒളിയുദ്ധം.

*****