Wednesday, February 8, 2023

പകൽ പോലെ വ്യക്തം, ഞാൻ പൂർണമായും ശരി എന്നൊക്കെ ആർക്കും കരുതാം, പറയാം.

ഖിളർ ചെയ്തത് ബാഹ്യയുക്തി കൊണ്ട് തർക്കിച്ച് മാത്രം കാര്യങ്ങൾ മനസ്സിലാക്കുന്ന പ്രായോഗിക ജീവിതത്തിലെ നേതാവായ മൂസാ പ്രവാചകന് മനസ്സിലായില്ല.


പിന്നെയാണോ നിനക്ക് നീ കരുതുന്നത് പോലെ എല്ലാം മനസ്സിലാവുമെന്ന് നീ കരുതുന്നത്.


നിൻ്റെ മാനത്തിനുള്ളിൽ കുടുങ്ങിയുള്ള അളവുകോലുകളും മാനദണ്ഡങ്ങളും മാത്രമല്ലേ നിൻ്റെ കയ്യിലുള്ളൂ. 

നിൻ്റെ നാവിലെ രസമുകുളങ്ങൾ നിശ്ചയിക്കുന്ന രുചികളാണ് നിൻ്റെ രുചികൾ.


അതുകൊണ്ട് തന്നെ, നീ അനുഭവിക്കുന്ന മധുരം പഞ്ചസാരയിൽ പൂച്ച അനുഭവിക്കുന്നില്ല, അനുഭവിക്കണമെന്നില്ല.


പച്ചമീനിൽ പൂച്ച അനുഭവിക്കുന്ന രുചി നീയും അനുഭവിക്കുന്നില്ല, അനുഭവിക്കണമെന്നില്ല.


****


നീ പറയും : പകൽ പോലെ വ്യക്തം, 

ഞാൻ പൂർണമായും ശരി. 


അതൊക്കെ അങ്ങനെയൊക്കെ ആർക്കും ഏകപക്ഷീയമായി കരുതാം, പറയാം. 


വളരേ നിസ്സാരമായ കാര്യങ്ങളിൽ വല്ലാതെ ഗൗരവംപൂണ്ട് അങ്ങനെ ആർക്കും എളുപ്പം പറയാം.


തൻ്റെ കൈകളെ കണ്ണിനടുപ്പിച്ചവന് ലോകം കാണാതാവുന്നു. 


കണ്ണിന് തൊട്ടുമുൻപിൽ നിൽക്കുന്ന ആ കൈ മാത്രം അവൻ്റെ ലോകമാവുന്നു.


എല്ലാറ്റിനെയും തന്നിൽ മാത്രം കേന്ദ്രീകരിച്ച് മാത്രം കാണുന്ന ആർക്കും അങ്ങനെ എളുപ്പം പറയാം. പകൽ പോലെ വ്യക്തം, താൻ പൂർണമായും ശരി എന്ന്.


തൻ്റെ വാല് കുലുങ്ങുമ്പോൾ ലോകം മൊത്തം തന്നെ കുലുങ്ങുന്നു എന്ന് സ്വയം തോന്നുന്ന ആർക്കും അങ്ങനെ എളുപ്പം പറഞ്ഞ് അഭിരമിക്കാം.

*****

അല്ലെങ്കിലും ഒരേ കാര്യത്തിൽ തന്നെ പത്ത് ദിശകളിലുള്ളവർക്ക് പത്ത് ശരിയുണ്ട്.

സൂര്യൻ ഉദിച്ചു വെച്ചും ഉദിക്കാതെയുമാണ്. മദ്ധ്യാഹ്നത്തിലും അപരാഹ്നത്തിലുമാണ്. 


എന്നതിനാൽ ഏതൊരാൾക്കും എളുപ്പം തൻ്റേത് പകൽ പോലെ വ്യക്തം, താൻ പൂർണമായും ശരി എന്ന് ഏകപക്ഷീയമായി കരുതാം, പറയാം.

*****

പക്ഷേ, അങ്ങനെ ഒരാൾ അഭിരമിക്കുന്നതും താൻ ശരിയെന്ന് കരുതുന്നതും പറയുന്നതും എത്രത്തോളം ബാധകം?


അവർക്ക് മാത്രം ബാധകം.

എല്ലാവർക്കും ബാധകമല്ല. 


എന്നത് ഓരോരുത്തരും മനസ്സിലാക്കണം. 

*****

തൻ്റെ ശരി ലോകത്തിൻ്റെ മുഴുവൻ ശരിയെന്നും ലോകത്തിന് മുഴുവൻ ശരിയെന്നും കരുതാതിരുന്നാൽ മതി.


ആപേക്ഷികതയെയെങ്കിലും അംഗീകരിച്ചാൽ മതി. 


ഓരോരുത്തൻ്റെയും പരിധിയേയും പരിമിതിയെയും അംഗീകരിച്ചാൽ മതി.


രോഗിക്ക് രാഗവും രോഗം നൽകുന്ന പാർശ്വഫലങ്ങളും ബാധകമാവുന്നത് പോലെ  മാത്രം തൻ്റെ ശരി എന്നവർ മനസ്സിലാക്കിയാൽ നന്ന്.


എല്ലാവരും അങ്ങനെ അവരവരുടെ കാര്യത്തിൽ അവർ ശരി കരുതുക, പറയുക സ്വാഭാവികമെന്നും അവർ മനസ്സിലാക്കിയാൽ നന്ന്.

*****

മധ്യസ്ഥതയിലും കോടതിയിലും എത്തുന്ന കാര്യങ്ങളിൽ ശരിയും തെറ്റും ഏകപക്ഷീയമായി അവരവർ തന്നെ നിശ്ചയിക്കുന്നതല്ല.


അങ്ങനെയൊരു രീതിയിലല്ല ശരിയും തെറ്റും മധ്യസ്ഥതയിലും കോടതിയിലും എത്തുന്ന കാര്യങ്ങളിൽ നിശ്ചയിക്കുന്നത്. 


പ്രത്യേകിച്ചും വസ്തുനിഷ്ഠമാവേണ്ട ആത്മനിഷ്ഠമല്ലാത്ത കാര്യങ്ങളിൽ


പ്രത്യേകിച്ചും, താനല്ലാത്ത മറ്റുള്ളവർ കൂടി ഉൾപ്പെട്ട, മറ്റുള്ളവർക്ക് കൂടി ബാധകമായ വിഷയത്തിൽ. 


പ്രത്യേകിച്ചും മറ്റുള്ളവരെ കൂടി താൻ ആശ്രയിക്കുന്ന വിഷയത്തിൽ. 


പൊതുവായ, എല്ലാവർക്കും സ്വീകാര്യമായ നിയമപരമായ നിഷ്പക്ഷമായ പരിഹാരമാണ് വേണ്ടതെങ്കിൽ.  


പൊതുവായി ശരിയെന്ന് തോന്നേണ്ട വിഷയത്തിൽ പൊതുവായ പരിഹാരമാണ് വേണ്ടതെങ്കിൽ.  


മധ്യസ്ഥനും കോടതിക്കും ശരിയെന്ന് തോന്നേണ്ട വിഷയത്തിൽ അവർക്ക് കൂടി ശരിയെന്ന് തോന്നുന്ന പരിഹാരമാണ് വേണ്ടതെങ്കിൽ. 


തനിക്ക് മാത്രമല്ല, മറ്റുള്ളവർക്ക് കൂടി ശരിയെന്ന് തോന്നുന്ന പരിഹാരമാണ് അന്തിമപരിഹാരം എന്നിരിക്കെ.


എന്ന് നിയമത്തെ സമീപിക്കുന്ന ഓരോരുത്തരും  കരുതുന്നതിനാൽ.

****

പനിയുള്ള ആൾക്ക് സാധാരണമായ ചൂടുള്ള അന്തരീക്ഷം വരെ കുളിരും.


കുളിരുണ്ടെന്ന അയാളുടെ ആ തോന്നൽ ശരിയാണ്.


ആ തോന്നൽ അയാൾ ശരിയെന്ന് കരുതി തുറന്ന് പറയുന്നതും ശരിയാണ്.


******


രോഗമുള്ളവന് എത്ര നല്ല ഭക്ഷണത്തിനും രുചി തോന്നില്ല.


രോഗിക്ക് അങ്ങനെ രുചി തോന്നാത്തതും രുചി തോന്നുന്നില്ല എന്നത് രോഗി തുറന്ന് പറയുന്നതും ശരിയാണ്. 


അയാളെന്ന രോഗിയെ സംബന്ധിച്ചിടത്തോളം അത് തീർത്തും ശരിയാണ്.


അങ്ങനെ കുളിര് തോന്നുന്ന, രുചി തോന്നാത്ത രോഗിക്ക്, അയാൾക്കങ്ങനെ തോന്നുന്ന കാരൃം പകൽ പോലെ വ്യക്തമാണ്.

******

എന്നുവെച്ച്, പൊതുവേ കാര്യങ്ങൾ നിരീക്ഷിച്ച് പരീക്ഷിച്ച് മനസ്സിലാക്കുന്നവർക്ക് കാര്യങ്ങൾ അങ്ങനെയല്ല

 

പൊതുവെയുള്ള അളവുകോലുകൾ വെച്ച് മനസ്സിലാക്കുന്നവർക്ക് രോഗി പറയുന്നതും കരുതുന്നതും പോലെ അന്തരീക്ഷത്തിൻ്റെയും നല്ല ഭക്ഷണത്തിൻ്റെയും കുറ്റമാണെന്ന് പറയാനും കരുതാനും സാധിക്കില്ല. 


അന്തരീക്ഷത്തെ മൊത്തം രോഗി പറയുന്നതും കരുതുന്നതും വെച്ച് തിരുത്താൻ പറ്റില്ല.


ഏറിയാൽ അത്തരക്കാർ ഒരു കമ്പിളിയും പറ്റിയ മരുന്നും ഭക്ഷണവും രോഗിക്ക് വേണ്ടി കണ്ടെത്തും, നൽകും എന്ന് മാത്രം.


രോഗികളെ അപവാദമാക്കി നിർത്തും, കാണും എന്ന് മാത്രം 

*****

പനിയോ രോഗമോ ഉണ്ടെന്നും താൻ രോഗിയെന്നും രോഗി സ്വയം മനസ്സിലാക്കാത്തിടത്തോളം അവൻ തനിക്ക് തോന്നുന്നതെല്ലാം അന്തരീക്ഷത്തിൻെറയും ഭക്ഷണത്തിൻ്റെയും കുറ്റമായി മാത്രം കാണും.


അങ്ങനെ തനിക്ക് കുളിരുന്നത് പോലെ മറ്റുള്ളവർക്ക് കുളിരാത്തതും, തനിക്ക് രുചിക്കാൻ സാധിക്കാത്തത് മറ്റുള്ളവർക്ക് രുചിക്കാൻ സാധിക്കുന്നതും അയാൾ  മറ്റുള്ളവരുടെ വലിയ കുറ്റമായും കാണും.


ഇത്രയേ ഉള്ളൂ നമുക്ക് നമ്മുടേത് ശരിയെന്ന് തോന്നുന്ന ചില കാര്യങ്ങൾ.


എല്ലാ കാര്യങ്ങളുമല്ലെങ്കിലും.

എല്ലാ കാര്യങ്ങളിലുമല്ലെങ്കിലും. 

*****

സർവ്വ മാനദണ്ഡങ്ങളും ഉപയോഗിച്ച് പറയുന്ന, പൊതുവേ പറയാവുന്ന ശരിയുടെ പക്ഷത്താണ് നമ്മളെങ്കിൽ നമുക്ക് ധൈര്യമുണ്ടാവും...


അത്തരക്കാർ പാതിവഴിയിൽ കാരൃം ഉപേക്ഷിച്ച് ഭീരുവായി പിന്തിരിയില്ല?


അത്തരക്കാർ അവരുന്നയിച്ച വിഷയത്തിൽ അവസാനം വരെ നിലകൊള്ളും.


അത്തരക്കാർ കുറ്റം വെറും വെറുതേ മറ്റുള്ളവരിൽ ആരോപിച്ച് രക്ഷപ്പെടുകയില്ല.

*****

അങ്ങനെ തൻ്റെ വിഷയത്തിൽ പൊതുവേദി ഇടപെടുമ്പോൾ വെറുതേ എന്ന് അവസാനം വരെ അത്തരക്കാർക്ക് തോന്നരുത്, അത്തരക്കാർ അങ്ങനെ വെറുതേ എന്ന് പറയരുത്...


വിധികർത്താവ്, അല്ലെങ്കിൽ മധ്യസ്ഥർ അങ്ങനെ വെറുതേയെന്ന് എന്തൊക്കെയോ കേട്ടുമടുത്ത് പറഞാൽ വേണമെങ്കിൽ അർത്ഥമുണ്ട്.


കാരണം പ്രശ്നം കൊണ്ടുവന്നവൻ്റെതാണ്. 


കാരണം പ്രശ്നം കൊണ്ടുവന്നവനാണ്.


അല്ലാതെ പ്രശനം വിധികർത്താവിനും മധ്യസ്ഥർക്കുമല്ല. പ്രശ്നം, വിധികർത്താവിൻ്റെയും മധ്യസ്ഥരുടെതുമല്ല.

*****

വിഷയം കൊണ്ടുവന്നവർ അങ്ങനെ വെറുതേ എന്ന് പറയുമ്പോൾ ഉത്തരംമുട്ടി ഒളിച്ചോടുന്നു എന്ന് മാത്രമാണർത്ഥം. 


അത്തരക്കാർ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുന്നവർ എന്നാണർത്ഥം.


പാതിവഴിയിൽ വിഷയം ഉപേക്ഷിക്കുക ഭീരുവിൻ്റെയും ഭീരുവായ കപടൻ്റെയും രീതിയാണ്.


എന്നിരിക്കെ വിഷയം കൊണ്ടുവന്നവർ പാതിവഴിയിൽ ഭീരുവായി പിന്തിരിയരുത്.


ബാക്കിയുള്ളത് കുഞ്ഞുകുഞ്ഞു കാര്യങൾ, വിഷയം പറയുന്നവർക്കിടയിലെ മാത്രം വിഷയമാണ്.

*****

ഒരുകാര്യം ഉറപ്പിക്കുക:


നീയായി വാതിലടക്കാതിരിക്കുക.


നീയായി വാതിലടക്കുന്നു എന്ന് തോന്നിപ്പിക്കാതിരിക്കുക.


നിനക്ക് പറയാനുള്ളത് അവസാനംവരെ നിനക്ക് തുറന്ന് പറയാനുള്ള അവസരം കൂടിയാണത്.


നടക്കാവുന്ന ഒരു പരിഹാരമാണ് വേണ്ടതെങ്കിൽ. 


നീ സ്വന്തമായി നെയ്തുണ്ടാക്കിയ വലയത്തിൽ അല്ലെങ്കിൽ.


നടക്കാവുന്ന ഒരു പരിഹാരമാണ് ആരായാലും ഒന്ന് കണ്ടെത്തി നിർദ്ദേശിക്കുക.


മറ്റുള്ളവർ തരുന്ന പരിഹാരം  നിൻ്റെ കയ്യിൽ ഇല്ലാത്ത നിനക്ക് വീണുകിട്ടുന്ന ഭാഗ്യനറുക്കാണ്.

******

നിന്നെ വേണ്ടവിധം കേൾക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?


ആരും നിന്നെ കേൾക്കാത്തതല്ല.


നിന്നെ പൂർണമായും അറിയുന്നത് കൊണ്ടാണത്. 


നിൻ്റെ പ്രതിയോഗിയുമായി നി നടത്താൻ ഉദ്ദേശിക്കുന്ന അനാവശ്യ തർക്കവിതർക്കം പൊതുസ്ഥലത്ത് ഉണ്ടാവാതിരിക്കാനാണത്. 


നിന്നെ കേൾക്കാത്തതും പറയാൻ അനുവദിക്കാത്തതും തർക്കവും ഒച്ചപ്പാടും കുറക്കാൻ മാത്രം.


പ്രത്യേകിച്ചും നിൻ്റെ വിഷയത്തിൽ മറ്റാർക്കും മറ്റൊരു നിക്ഷിപ്ത താല്പര്യവും ഇല്ല, ഉണ്ടാവാനില്ല എന്നിരിക്കെ....


Saturday, February 4, 2023

കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌.

കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌. 

സ്ത്രീ ഒരു പുരുഷനെ നോക്കി സഹോദരനെ പോലെ സഹോദരിയെ പോലെ എന്ന് പറഞ്ഞാല്‍ കാമപൂര്‍ത്തീകരണത്തിന് പറ്റിയ ഇനമല്ലെന്നര്‍ത്ഥം.

******

പുരുഷനെന്ന ഭർത്താവിൻ്റെ ലൈംഗിക താൽപര്യത്തിന്നും ആക്രാന്തത്തിനും വേഴ്ചക്കും ഭാര്യ വഴങ്ങിക്കൊടുക്കണം പോൽ.  

പുരുഷൻ ആവശ്യപ്പെടുകയാണെങ്കിൽ ഏത് സമയവും ഏതവസ്ഥയിലും സ്ത്രീയെന്ന ഭാര്യ വഴങ്ങിക്കൊടുക്കണം പോൽ.  

അല്ലെങ്കിൽ ആ സ്ത്രീയെ ദൈവവും മാലാഖകളും ശപിക്കുമെന്ന് ഒരു പ്രത്യേക മതപാഠം. 

അറിയണം: 

പുരുഷ ലൈംഗികത തന്നെ വെറും ഉള്ളുപൊള്ളയായത്.  

ആ വെറും ഉള്ളുപൊള്ളയായതിന് നിന്നുകൊടുത്തില്ലേൽ ശാപം സ്ത്രീക്ക്. 

എങ്ങനെയുണ്ട്?

******

ശരിക്കും രതിമൂർച്ച അനുഭവിക്കുന്ന ഏതൊരു സ്ത്രീയിലും ബോധസ്ഫോടനം കൂടി നടക്കും. 

അവൾ ബോധസ്വാതന്ത്ര്യം നേടും. 

തൻ്റേടം കൈവരിക്കും. 

അതുകൊണ്ട് തന്നെ പുരുഷൻ്റെ ലൈംഗികതക്ക്  വേണ്ടി സ്ത്രീയല്ല. 

പകരം സ്ത്രീക്ക് വേണ്ടി പുരുഷൻ എന്നതാവണം.

******

പ്രസവവേദന വളരേ വലുതാണ്, വ്യക്തമാണ്. 

അവളുടെ തന്നെ രതിമൂർച്ഛ പോലെ. 

പക്ഷേ പ്രസവവേദനക്ക് ന്യായമാകേണ്ട രതിമൂർച്ച മഹാഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കുന്നില്ല. 

മിക്ക ഗർഭധാരണവും അബദ്ധത്തിൽ. ഒന്നുമറിയാതെ.


മനോരോഗി ഒരു പ്രതിയോഗിയെ ഉണ്ടാക്കും. ഒരു ബലിയാടിനെയും. കുറ്റവാളിയെ പോലെ തന്നെ.

ഒരു യഥാർത്ഥ മനോരോഗിക്ക് അവൻ ചെയ്യുന്നതും പറയുന്നതും മാത്രം ശരി. 

അവന്ന് വേണ്ടി, അവൻ പിടിക്കാൻ ഉദ്ദേശിച്ച ഇരക്ക് വേണ്ടി, അവൻ പാത്തും പതുങ്ങിയും ചെയ്യുന്നതും പറയുന്നതും മാത്രം ശരി.

*******

ഒരു യഥാർത്ഥ മനോരോഗി എപ്പോഴും ഒരു പ്രതിയോഗിയെ ഉണ്ടാക്കും. 

തനിക്കുള്ള ന്യായം, താൻ ചെയ്യുന്ന എല്ലാ അതിക്രമങ്ങൾക്കുമുള്ള ന്യായം, ആ പ്രതിയോഗിയിൽ കണ്ടെത്തും, ചാരി നിർത്തും 

ആ പ്രതിയോഗി തന്നെയായിരിക്കും മനോരോഗിക്ക് ഫലത്തിൽ തൻ്റെ ഇരയും. 


ഇരയെത്തന്നെ പ്രതിയോഗിയും പ്രതിയോഗിയെത്തന്നെ ഇരയുമാക്കും. 

ആ ഇരയെ താൻ വിചാരിച്ചിടത്ത് എന്ത് തന്ത്രവും പ്രയോഗിച്ച് ആ മനോരോഗി കൊണ്ടുവരും, കൊണ്ടെത്തിക്കും. 

എന്തിന്? 

താൻ എങ്ങിനെയും വെറുക്കുന്ന തൻ്റെ ആ ഇരയെ ന്ന പ്രതിയോഗിയെ എല്ലാവരുടെയും മുന്നിൽ വില്ലനായി വരുത്തിത്തീർക്കാൻ. 

അങ്ങനെ പ്രതിയോഗിക്കെതിരെയുള്ള തനിക്കുള്ള ന്യായവും നീതീകരണവും ഉണ്ടാക്കാൻ.

അങ്ങനെ തൻ്റെ ഇരയെ എളുപ്പത്തിൽ ആക്രമിക്കാൻ, പിടിക്കാൻ.

താൻ വെറുക്കുന്നത് പോലെ തന്നെ  എല്ലാവരെക്കൊണ്ടും ആ ഇരയെ വെറുപ്പിക്കാൻ. 

തനിക്ക് പോലും തൻ്റെ മേൽ ഒരു നിയന്ത്രണവുമില്ലാതെ, താൻ തൻ്റെ മനോവൈകൃതം കൊണ്ട് മാത്രം ശത്രുവാക്കി വെച്ച ആ ഇരയെ എല്ലാവരെക്കൊണ്ടും തല്ലിക്കൊല്ലിക്കാൻ. 

ആ ഇരയുടെ നേരെ എല്ലാവരുടെയും വെറുപ്പുണ്ടാക്കി എല്ലാ ന്യായവും തെളിവും ഒപ്പിച്ച് ആ ഇരയെ എളുപ്പത്തിൽ പിടിക്കാൻ. 

ആ ഇരയെ ക്രൂരമായി കൊല്ലുന്ന കാര്യത്തിൽ ഒരു കുറ്റവും തൻ്റെ ഭാഗത്ത് ഇല്ലെന്ന് എല്ലാവരെയും ധരിപ്പിക്കാൻ.

******

ഒരു കുറ്റവാളി കുറ്റവാളിയാകുന്നത് വെറും കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല.

പകരം, നിഷ്കളങ്കനായ ഒരു ഇരയിൽ തൻ്റെ ബലിയാടിനെ കണ്ടെത്തി ആ കുറ്റം ആ ബലിയാടിൽ ആരോപിച്ച് ചാരിനിർത്തുന്നത് കൊണ്ടുകൂടിയാണ്.

യഥാർത്ഥ മനോരോഗി ചെയ്യുന്ന അതേ തന്ത്രം യഥാർത്ഥ കുറ്റവാളിയും വേറൊരർത്ഥത്തിൽ ചെയ്യുന്നു.

*****

തനിക്ക് കിട്ടേണ്ടത് കൃത്യമായി അറിയുക. അതിന് വേണ്ടി ഏതറ്റം വരേയും കലഹിക്കുക. 

എന്നാലോ? 

താൻ നൽകേണ്ടതിനെ കുറിച്ച് അല്പവും ബോധമില്ലാതിരിക്കുക. അതേകുറിച്ച് മിണ്ടാൻ ആരെയും അനുവദിക്കാതിരിക്കുക.

ശുദ്ധ മനോരോഗം.


Friday, February 3, 2023

കുട, അത് പിടിക്കുന്നവന് മാത്രം എന്നാവും.

രാജ്യമെന്നാൽ  നികുതി പിരിക്കാൻ മാത്രമുള്ള സംവിധാനം എന്നർത്ഥം വരരുത്. 

രാജ്യമെന്നാൽ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും മാത്രം സ്വൈര്യമായി ജീവിക്കാനുള്ള സംവിധാനം എന്നുമർത്ഥം വരരുത്.

******

ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും പോറ്റാൻ സമ്പത്ത് എത്രയും മതിയാവില്ലെന്ന് വന്നിരിക്കുന്നു. 

അതുകൊണ്ട് നികുതികൾ മതിവരാതെ കൂടിക്കൂടി മാത്രം. 

ഇവരെ പോറ്റാൻ മാത്രം രാജ്യവും പേടിച്ചുവിറക്കുന്ന രാജ്യനിവാസികളും എന്നർത്ഥം.

******

രാജ്യമായാലും കോടതിയായാലും പത്രമാധ്യമങ്ങളായാലും: 

ഉണ്ടാവുന്നത് എല്ലാവർക്കും വേണ്ടി, എല്ലാവർക്കും രക്ഷയും സംരക്ഷണവും ആവാൻ എന്ന് വാദം. 

പക്ഷെ ഉണ്ടായിക്കഴിഞ്ഞാൽ അതിനെ തന്നെ നിലനിർത്താൻ വേണ്ടി മാത്രമാവും. 

നിലനിർത്തുന്ന ചിലരെ സംരക്ഷിക്കാൻ മാത്രമാവും. 

കുട, അത് പിടിക്കുന്നവന് മാത്രം എന്നാവും. 

തൊട്ട് കീഴിൽ നിൽക്കുന്ന വളരേ ചിലർക്ക് മാത്രം വെയിലും മഴയും കൊള്ളാതിരിക്കാം.

Thursday, February 2, 2023

പുരുഷന് വേണ്ടി സ്ത്രീയല്ല. സ്ത്രീക്ക് വേണ്ടി പുരുഷൻ. അതാണ് ശരി.

പച്ചയായി പറഞാൽ, ഉള്ളുതുറന്ന് ഉളളത് പറഞാൽ, പച്ചയായ പുരുഷന് (സാമൂഹ്യനായ മനുഷ്യനായി അഭിനയിച്ച് കൃത്രിമ പുരുഷനാകാത്ത പുരുഷന്) സ്ത്രീ: 

അവൻ്റെ ലിംഗം ഉദ്ധരിക്കാനുള്ള ന്യായം മാത്രം, കാരണം മാത്രം.

തൻ്റെ ഉദ്ധരിച്ച, ഉദ്ധരിക്കുന്ന ലിംഗത്തിൽ നിന്നും ശുക്ലം സ്രവിപ്പിക്കാനുള്ള കാരണം മാത്രം, ന്യായം മാത്രം, പ്രതലം മാത്രം അവന് സ്ത്രീ.

തൻ്റെ ശുക്ലം സ്രവിക്കും വരെ സ്പർശിക്കാനുള്ള മിനുമിനുപ്പുള്ള വെറും പ്രതലം മാത്രം അവന് സ്ത്രീ.

അതിന് ശേഷം വേണ്ടാത്തത്.

ഒട്ടും വേണ്ടാത്തത്.

അല്ലാത്ത പ്രണയം ഇല്ല തന്നെ.

ഇത് ഓരോ സ്ത്രീയും മനസ്സിലാക്കിയാൽ നന്ന്. 

പുരുഷൻ ഉള്ളി പൊളിക്കും പോലെ നോക്കി  ഉള്ളിലൊന്നും ഇല്ലെന്ന് ഉള്ളുതുറന്ന് മനസ്സിലാക്കിയാലും നന്ന്.

*****

കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌. 

സ്ത്രീ ഒരു പുരുഷനെ നോക്കി സഹോദരനെ പോലെ സഹോദരിയെ പോലെ എന്ന് പറഞ്ഞാല്‍ കാമപൂര്‍ത്തീകരണത്തിന് പറ്റിയ ഇനമല്ലെന്നര്‍ത്ഥം


തൻ്റെ ലൈംഗികത  നടക്കാത്തിടത്തോളം പുരുഷന് പ്രണയം. 

എന്തെല്ലാം ദിവ്യമായ പ്രണയം എന്ന് തെറ്റിദ്ധരിച്ച് വിളിച്ചാലും പുരുഷന് സംഗതി ഇത് മാത്രമാണ്, ഇത്ര മാത്രമാണ്, ഇങ്ങനെ മാത്രമാണ്.

ലൈംഗികത നടന്നതിന് ശേഷം പ്രണയം ഇല്ല തന്നെ.

ഒരു പുരുഷനും യഥാർഥത്തിൽ കുട്ടികളെ ആഗ്രഹിക്കുന്നില്ല. 

പുരുഷൻ ശുക്ലം സ്ഖലിപ്പിക്കുന്നത് നിർബന്ധമായും കുട്ടികൾ ഉണ്ടാവണം എന്ന കരുതലും വിചാരവും വെച്ചല്ല.

മിക്കവാറും അവന് ഒരു നിയന്ത്രണവും ഇല്ലാതെ മക്കൾ ഉണ്ടാവുമ്പോൾ മാത്രം, മക്കൾക്ക് വേണ്ടി പിന്നീട് കൃത്രിമായി, നിസ്സഹായത മറയാക്കി, സമൂഹത്തെ പേടിച്ച് ബോധം മാറ്റിയാലും ഇല്ലെങ്കിലും ഇത് മാത്രം, ഇങ്ങനെ മാത്രം ശരിക്കും പ്രകൃതിപരമായി കാര്യം.

ശുക്ലം സ്രവിച്ചതിനപ്പുറം ഏത് പുരുഷനും സ്ത്രീയെ മടുക്കുന്നു.

അതുകൊണ്ട് തന്നെ അവൻ ഏത് വിധേനയും വീണ്ടും പുതിയത് അന്വേഷിക്കുന്നു.

ഒന്നുകൂടി വ്യത്യസ്തമായത്. 

ഒന്നുകൂടി തൻ്റെ ലിംഗം എളുപ്പത്തിൽ ഉദ്ധരിക്കാൻ  സഹായിക്കുന്നത്. 

എത്രയൊക്കെ അഭിനയിച്ച് ഇല്ലെന്ന് വരുത്തിയാലും സംഗതി ഇങ്ങനെ തന്നെയാണ്.

*****

മറച്ചുവെച്ചാൽ മാത്രം കിട്ടുന്നത് സ്ത്രീസൗന്ദര്യം. 

തുറന്ന് കാണിച്ചാൽ ഇല്ലാത്തതും ഇല്ലാതാവുന്നതും നഷ്ടപ്പെടുന്നതും തൻ്റെ സൗന്ദര്യമെന്ന് ഓരോ സ്ത്രീയും അറിയുന്നു, 

അതിനാൽ തുറന്ന് കാണിക്കപ്പെടുന്നതവൾ പേടിക്കുന്നു. കൂടുതൽ കൃത്രിമ ബാഹ്യ സൗന്ദര്യം ഉണ്ടാക്കാൻ അവൾ അതിനാലെ ശ്രമിക്കുന്നു, കൊതിക്കുന്നു. 

ആദ്യം കഥയറിയാതെ പ്രണയിച്ച്, ശേഷം സ്വന്തമാക്കി പ്രാപിക്കുന്നതോടെ പുരുഷനും അത് മനസ്സിലാക്കുന്നു. 

അവൻ സങ്കല്പിച്ച സ്ത്രീ സൗന്ദര്യം വിവാഹം ചെയ്യുന്നതോടെ, അഥവാ അവളെ തുറന്ന് കാണുംവിധം പ്രാപിക്കുന്നതോടെ അവന് നഷ്ടപ്പെടുന്നു.

അതിനാൽ അവന് പെട്ടെന്ന് മടുക്കുന്നു, സ്ത്രീയത്, അവന് തന്നെ മടുക്കും, മടുക്കുന്നു എന്നത് വല്ലാതെ പേടിക്കുന്നു.

*****

അവിടെയാണ് സ്ത്രീ കുടുങ്ങുന്നത്.

സ്ത്രീക്ക് പുരുഷൻ സന്ദർശകനായി കടന്ന് പോകേണ്ടവനല്ല.

സ്ത്രീ ഗർഭം ധരിച്ചുപോകുന്നവളാണ്. 

പുരുഷൻ അവളുടെ കൂടെ തന്നെ വേണം അവൾക്ക്.

അവൾ ഏത് നിലക്കും അതുകൊണ്ട് തന്നെ പുരുഷനെ സംശയിച്ച് പേടിച്ചുകൊണ്ടിരിക്കും. അവനെ വിടാതെ പിടികൂടും.

കുട്ടികൾ ഉണ്ടാവുക എന്നത് അവളുടെ ആവശ്യമാണ്. അവളുടെ അവൻ്റെ മേലുള്ള അധികാരം സ്ഥാപിച്ച് കിട്ടാൻ കൂടി അവൾക്കത് നിർബന്ധമാണ്. കുട്ടികളിലൂടെയാണ് സ്ത്രീ കുറച്ചെങ്കിലും പുരുഷൻ്റെ മേൽ അധികാരം നേടുന്നത്, നിയന്ത്രണം സ്ഥാപിക്കുന്നത്, പുരുഷനെ കുറച്ചെങ്കിലും പേടിപ്പിച്ച് നിർത്തുന്നത്.

അവളുടെ ശരീരം കുട്ടികളെ വളർത്താൻ വേണ്ടി കൂടിയുള്ളതാണ്. 

അവൾക്ക് കുട്ടികൾ വേണമെന്ന് ആവശ്യപ്പെടുന്നതിൽ നിന്നും മിക്കവാറും രക്ഷപ്പെടാൻ സാധ്യമല്ല.

അതിനാൽ അവൾക്ക് പുരുഷൻ സംരക്ഷണമേകണം. 

അതുകൊണ്ട് പുരുഷൻ പൂമ്പാറ്റയെ പോലെ വെറുതേ വന്ന് വെറുതേ കടന്നുപോകരുത്. 

പുരുഷൻ വന്ന് അവിടെ തന്നെ നിൽക്കണം. 

അതവൾക്ക് നിർബന്ധമാണ്.

അതിനാൽ വിവാഹം.

അതിനാൽ വിവാഹം സ്ത്രീക്ക് വേണ്ടി മാത്രം.

പുരുഷൻ അതിൽ സ്ത്രീക്ക് വേണ്ടി കെണിയുന്ന ഇര മാത്രം. 

*****

അവിടെയാണ്, അപ്പോഴാണ് പുരുഷൻ തൻ്റെ മടുപ്പിൻ്റെ അധികാരം അവളുടെ മേൽചെലുത്തുന്നത്. കാരണം അവന് പ്രണയം എന്നതില്ല.

അത് കാരണം, ധൈര്യം ചോർന്ന് പോയിട്ടില്ലെങ്കിൽ അവൻ പോലുമറിയാതെ അവൻ അവളെ പീഡിപ്പിക്കും.

****

മറച്ചുവെക്കാൻ സാധിക്കാത്ത പുരുഷൻ്റെ ആ നിസ്സഹായതയും മടുപ്പുമാണ് അവളുടെ മേലുള്ള അവൻ്റെ അധികാരവും ദേഷ്യവും പീഡനവും ഒക്കെയാക്കി മാറ്റുന്നത്. 

ഒഴിവാക്കാൻ സാധിക്കില്ലെന്ന് വരുമ്പോഴുള്ള നിസ്സഹായതയെ പുരുഷൻ പീഡനവും അധികാരവുമാക്കുന്നു. 

ധൈര്യമുണ്ടെങ്കിൽ. 

സംസ്കാരം എന്ന് സുന്ദരമായ പേരിട്ട് വിളിക്കുന്ന കൃത്രിമ മാന്യത നടിക്കുന്ന വഴിയിൽ അവൻ്റെ ധൈര്യം ചോർന്ന്പോയിട്ടില്ലെങ്കിൽ.

****"

ശരിക്കും രതിമൂർച്ച അനുഭവിക്കുന്ന ഏതൊരു സ്ത്രീയിലും ബോധസ്ഫോടനം കൂടി നടക്കും. 

അവൾ ബോധസ്വാതന്ത്ര്യം നേടും. 

തൻ്റേടം കൈവരിക്കും. 

അതുകൊണ്ട് തന്നെ പുരുഷൻ്റെ ലൈംഗികതക്ക്  വേണ്ടി സ്ത്രീയല്ല. 

പകരം സ്ത്രീക്ക് വേണ്ടി പുരുഷൻ എന്നതാവണം.


ചിന്താ ജെറോം... നമ്മൾ ചിന്തിച്ചു കരയട്ടെ.

ചിന്താ ജെറോം...

നമ്മൾ ചിന്തിച്ചു കരയട്ടെ.

താങ്കൾക്ക് നാടിൻ്റെ ചിലവിൽ, പാർട്ടിയുടെ ചിറകിൽ പറന്ന് അർമാദിക്കാം. 

*****

താങ്കൾക്ക് പേരിലെങ്കികും ചിന്ത ഉളളത് നന്നായി?

പേരിൽ മണ്ട ഉള്ളവനെ മണ്ടനെന്ന് വിളിക്കും പോലെ നിങ്ങളെയും നമ്മൾ ചിന്തയെന്നു തന്നെ വിളിക്കട്ടെ. 

ബാക്കി ചിന്തയും ബുദ്ധിയും പാർട്ടി വിലക്ക് വാങ്ങുന്ന, പാർട്ടിക്ക് വിലക്ക് വിൽക്കുന്ന കാലത്തും ലോകത്തും വേറൊന്ന് മറിച്ച് പറയേണ്ടതില്ലല്ലോ? 

സ്ഥാനവും മാനവും ബിരുദവും ജോലിയും ശമ്പളവും ഒക്കെ പിന്നെ രാജ്യത്തിൻ്റെയും രാജ്യത്തിലെ പാവങ്ങളുടെയും ചിലവിൽ പാർട്ടി തന്നുകൊള്ളുമല്ലോ?

******

ഉളുപ്പു നഷ്ടപ്പെട്ടവർ, കുറ്റബോധപ്പെടുന്ന മനസ്സാക്ഷിയും നഷ്ടപ്പെട്ടവർ എത്ര കൃത്രിമമായി ആരോടും കൂറില്ലാതെ സംസാരിക്കുന്നു.

ആരോടും കൂറില്ലാത്ത വിധം യാന്ത്രികമായി സംസാരിക്കാൻ വെറും വേശ്യാമനസ്സ് രൂപപ്പെട്ട ഈ രാഷ്ട്രീയനേതൃത്വത്തിന് മാത്രമേ സാധിക്കൂ.

നിസ്സഹായപ്പെട്ട് നാം നിങ്ങളെ നമസ്കരിക്കുന്നു.

*****

സ്വന്തം തെറ്റിനെ അപരൻ്റെ തെറ്റ് കൊണ്ട് ന്യായീകരിക്കുന്ന വല്ലാത്ത രീതി. 

നമ്മുടെ ഗതികെട്ട രാഷ്ട്രീയം. 

അപരൻ്റെ തെറ്റിനെ സ്വന്തമായി ശരി ചെയ്ത് തോൽപ്പിക്കുന്ന പാർട്ടിയും നേതാക്കളും ഇല്ലാതെ പോകുന്നു നമുക്ക്.

******

നോട്ടപ്പിശകോ?

അതെന്താണ്?

അത് നോക്കുമ്പോഴുള്ള പിശകല്ലേ? 

മറ്റാരോ എഴുതിയതും മറ്റും നോക്കുമ്പോഴുള്ള പിശകല്ലേ നോട്ടപ്പിശക്? 

അവനവൻ എഴുതുമ്പോഴുള്ള വസ്തുതാപരമായ പിശകിനെ നോട്ടപ്പിശക് എന്നാണോ പറയുക?


വാക്കുകൾക്ക് അർത്ഥമുണ്ട്.

അർത്തമറിഞ്ഞ് ഉപയോഗിക്കണം.

*****

എഴുതുമ്പോൾ വരുന്ന അക്ഷരത്തെറ്റല്ലാത്ത, വസ്തുതാപരമായ തെറ്റുകളെ എന്താണ് വിളിക്കുക? 

വെറും നോട്ടപ്പിശക് മാത്രമാണോ അത്? 

കോപ്പിയടിക്കുന്നത് കൊണ്ടും യഥാർഥത്തിൽ അറിയാത്തത് ഉണ്ടാക്കിപ്പറയുന്നത് കൊണ്ടും ഉണ്ടാകുന്ന തെറ്റ് തന്നെയല്ലേ അത്?


ജനങ്ങളുടെ ചിലവിൽ മറപിടിക്കാൻ അധികാരമുള്ള പാർട്ടി ഉണ്ടല്ലോ? 

മതി.

എല്ലാറ്റിനും മതി.

******

സ്വന്തം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും മാത്രം ഏതുവിധേനയും ജോലിയും സമ്പത്തും ബിരുദവും ബിരുദാനന്തരബിരുദവും നേടിക്കൊടുക്കുന്ന മൂന്നാംതരം കൂട്ടിക്കൊടുപ്പ് പാർട്ടി മാത്രമായിരിക്കുന്നു, അധികാരവും സമ്പത്തും മാത്രമല്ലാത്ത മറ്റൊരു ലക്ഷ്യവും ലക്ഷ്യബോധവും ഇല്ലാത്ത കമ്യുണിസ്റ്റ് പാർട്ടി.

******

ഒരുകാലത്ത് ഏറ്റവും പുരോഗമനക്കാരെന്ന് എങ്ങിനെയോ നമ്മൾ കരുതിപ്പോയ കമ്യുണിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റുകാരും ഇപ്പോൾ എത്ര വൃത്തികെട്ടവരും പിന്നോക്കക്കാരുമായിരിക്കുന്നു.

*****

വെറും അന്തംകെട്ട, അന്ധരായ, എന്തും വിശ്വസിക്കുന്ന, പാർട്ടിയും നേതാക്കളും ചെയ്യുന്ന എന്ത് തെമ്മാടിത്തവും അഴിമതിയും ന്യായീകരിച്ച് പിന്തുണക്കുന്ന വെറും യാഥാസ്ഥിതിക പാർട്ടിയും പാർട്ടിപ്രവർത്തകരും.

Wednesday, February 1, 2023

അസ്വസ്ഥത തന്നെയാണ് സൃഷ്ടിയുടെ ആധാരം.

ഉണങ്ങിയ ഇലകള്‍ നടത്തിയ ത്യാഗം  വലുതാവാം. 


എന്നാലും 

തളിര്‍ക്കുന്ന ഇലകളെ മാത്രം സംരക്ഷിച്ച്, 

ഉണങ്ങിയ ഇലകളെ അവഗണിച്ച്, 

പുതിയ വഴികളിൽ സ്വയം വളരാനാണ് 

ഏതൊരു വൃക്ഷത്തിന്റെയും ശ്രമം.

*****

അസ്വസ്ഥത തന്നെയാണ് സൃഷ്ടിയുടെ ആധാരം.

അസ്വസ്ഥത തന്നെയാണ് സൃഷ്ടി പ്രക്രിയയിൽ ഉടനീളം

******

അങ്ങനെയാണ് ജീവിതം. 

പഴയത് തന്നെ പ്രയോഗിച്ച് പുതിയതാക്കുന്നു. 

ഒന്നിനും വേണ്ടിയല്ലാതിരിക്കെയും എന്തിനോ വേണ്ടി എന്നാക്കുന്നു.

*****

കീഴടക്കാൻ ഒരു വലിയ മല കിടക്കുന്നു. 

അവനവൻ തന്നെയായി. 

ഒരിക്കലും കീഴടക്കപ്പെടാതെ. 

എന്നാലും നാം വേറെ മലകൾ അന്വേഷിച്ച് നടക്കും. 

അവനവൻ മലയിൽ നിന്നും ഒളിച്ചോടാനും ശ്രദ്ധ തിരിച്ചുവിടാനും ബാഹ്യമായ ഒരുകുറേ മലകൾ വേണം നമുക്ക്.

*****

ഒരാൾ മരിച്ചു എന്ന് പറഞ്ഞാൽ ആ ഒരാൾ മരിച്ചു, ഇല്ലാതായി എന്ന് മനസിലാവുന്നുണ്ട്. 

പക്ഷേ, ജനിക്കുമ്പോൾ കൃത്യമായും അങ്ങനെ അതുപോലെ 'ഒരാൾ' ജനിച്ചു എന്ന് പറയാനാവുന്നുണ്ടോ? 

ഇല്ല.

ജനിക്കുമ്പോൾ കൃത്യമായും അതുപോലെ ഒരാൾ ജനിച്ചു എന്ന്  മനസ്സിലാക്കാനാവുന്നുണ്ടോ? 

ഇല്ല.

അങ്ങനെ കൃത്യമായും വ്യക്തമായും 'ഒരാൾ' ജനിക്കുന്നുണ്ടെങ്കിൽ ആ ജനിക്കുന്ന ആ 'ഒരാൾ' ആരാണ്? 

ആർക്കും ഒന്നും പറയാനില്ല.

കാരണം ജനിക്കുനന്നത് ആളും വ്യക്തിയും അല്ലാത്ത വെറും പീളക്കുഞ്ഞൻ.

ആ നിലക്ക് ഒരാൾ എന്ന് പറയാനാവും വിധം വ്യക്തിത്വമുള്ള, ഞാൻബോധമുള്ള ആളല്ല ജനിക്കുന്നത്.