ശരീരത്തിന് ഒരു വ്യാകരണമുണ്ടോ?
ഉണ്ട്.
ആ വ്യാകരണം തെറ്റിയാൽ അർബുദം.
ഏതെങ്കിലും കോശത്തിന് ഭ്രാന്തായാൽ അർബുദം.
അമിതവളർച്ച അർബുദം.
പിറകോട്ടുള്ള വളർച്ച അർബുദം.
നാശത്തിൻ്റെ വളർച്ച അർബുദം.
*******
ഒരു ശരിയുണ്ട്.
ഒരു ശരി മാത്രം.
ആ ശരി ആർക്കും മനസ്സിലാവില്ല.
ആ ശരി ആർക്കും മനസ്സിലാവും വിധമല്ല.
എങ്കിലെന്ത് ചെയ്യാം?
ഒന്നും ചെയ്യാൻ പറ്റില്ല.
പകരം, കുറേ അഭിപ്രായങ്ങളുണ്ടാവും.
എല്ലാ അഭിപ്രായങ്ങളും ഒരുപോലെ തെറ്റും ശരിയും എന്നുവരും.
ഓരോരുത്തരും അവരവരുടെ അഭിപ്രായം ശരിയെന്ന് കാണും, മുന്നോട്ടുപോകും.
അപ്പോഴുമെന്ത് ചെയ്യാം?
എല്ലാ വിരുദ്ധ, വ്യത്യസ്ത അഭിപ്രായങ്ങളെയും തൻ്റേതുപോലെത്തന്നെ ശരിയായി മാനിക്കണം.
അതല്ലാതൊരു മാർഗ്ഗവുമില്ല.
*******
വൃത്തികെട്ടവരും കള്ളന്മാരും നാട് ഭരിക്കുക.
നല്ല പേരുകളും സങ്കല്പങ്ങളും വൃത്തികേടിനും കളവിനും തെമ്മാടിത്തത്തിനും മുഖംമൂടിയാവുക.
നല്ലവരും സത്യസന്ധരും തുറുങ്കിലാവുക.
ഒന്നും മനസ്സിലാവാത്ത ജനത വഞ്ചിതരായി നോക്കുകുത്തികളാവുക.
വിടുവായത്തമായി പറഞ്ഞുകേട്ട "നല്ല നാളുകൾ" ഇങ്ങനെയൊക്കെയാവുമെന്ന് ജനം ധരിച്ചുവശാവുക.
*******
ഇസ്‌ലാമിൽ മുസ്ലിയാർ എന്ന വിഭാഗവും പദവിയും ഇല്ല.
മുഹമ്മദ് നബിയും അനുചരന്മാരാരും മുസ്ലിയാരെന്ന് വിളിക്കപ്പെട്ടവരല്ല.
വട്ടിപ്പലിശ വാങ്ങിത്തിന്ന് ചൂഷണം ചെയ്യുന്നതിനെക്കാൾ കൊടുംക്രൂരമാണ്,
മതത്തിലെവിടെയുമില്ലാത്ത ഓരോരോ കാരണങ്ങളുടെ പേരിൽ, ഖുർആൻ വരെ ഓതിവിറ്റ്, ജനങ്ങളിൽ നിന്നും പൈസ വസൂലാക്കിത്തിന്നുന്നത്.
No comments:
Post a Comment