ഇന്ത്യയെ കേരളം നയിക്കണം, കേരളം നയിക്കും.
അപ്പോഴും, കേരളത്തെ നാം വിമർശിക്കും.
എന്തിന്?
കേരളം കേരളത്തേക്കാൾ നന്നാവാൻ.
പൂർണ്ണത എപ്പോഴും തേടുന്നത് മാത്രമാകയാൽ
അല്ലാതെ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം ഏതെങ്കിലും തരത്തിലും തലത്തിലും മോശമായത് കൊണ്ടല്ല
മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം ഏതെങ്കിലും തരത്തിലും തലത്തിലും നന്നാവാനുമല്ല.
കേരളത്തേക്കാൾ മെച്ചപ്പെട്ടതായി ഇന്ത്യയിൽ എവിടെയെങ്കിലും മറ്റേതെങ്കിലും സംസ്ഥാനം ഉളളത് കൊണ്ടുമല്ല.
കേരളത്തിന് ഇന്ത്യയിൽ മാതൃക കേരളം മാത്രം.
കേരളത്തിന് നന്നാവാനുള്ളത് കേരളത്തേക്കാൾ മാത്രം.
നന്നാവുക എന്നതിന് അറ്റമില്ലാത്തത് കൊണ്ട്.
എന്തെല്ലാം പരിമിതികൾ കേരളത്തിനുണ്ടെങ്കിലും, കേരളത്തേക്കാൾ മെച്ചപ്പെട്ടതായ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല.
ഇന്ത്യക്ക് തന്നെയും കേരളം മാതൃക.
യഥാർത്ഥത്തിൽ ഇന്ത്യയെ കേരളം നയിക്കണം, കേരളം നയിക്കും.
*******
കേരളത്തിലെ രാഷ്ടീയത്തെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കാം.
എന്തിന്?
ഇനിയുമിനിയും കേരളത്തിലെ രാഷ്ടീയവും രാഷ്ട്രീയ പാർട്ടികളും ഇനിയുമിനിയും നന്നാവാൻ.
അല്ലാതെ കേരളത്തിലേതിനെക്കാൾ നന്നായ രാഷ്ട്രീയവും രാഷ്ട്രീയപാർട്ടികളും ഇന്ത്യയിൽ മറ്റെവിടെയും ഉള്ളത് കൊണ്ടല്ല.
അല്ലാതെ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള വെറുപ്പിൻ്റെയും വർഗീയതയുടെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം നല്ലതായത് കൊണ്ടല്ല.
കേരളത്തിലെ രാഷ്ട്രീയത്തിന് പകരമായി അത്തരം വെറുപ്പിൻ്റെയും വർഗീയതയുടെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം കേരളത്തിൽ വരേണമെന്നത് കൊണ്ടല്ല.
********
ഇന്ത്യയും ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനവും ഇന്ത്യയിൽ എവിടെയെങ്കിലുമുള്ള രാഷ്ട്രീയവും രാഷ്ടീയപാർട്ടികളും കേരളത്തിന് മാതൃകയല്ല.
ഏറിയാൽ കേരളവും കേരളരാഷ്ട്രീയവും ഇന്ത്യക്കും ഇന്ത്യയിലെ മറ്റെല്ലായിടത്തുമുള്ള രാഷ്ട്രീയത്തിനും രാഷ്ട്രീയപാർട്ടികൾക്കും മാതൃക.
No comments:
Post a Comment