Wednesday, March 4, 2020

മടിയനായിരിക്കുന്നവന്‍ സ്വസ്ഥനാണ്.

"ഗുരോ, ബോധോദയം കൊണ്ടെന്ത്?" 
"എന്തും ചെയ്യാം, ഒന്നും ചെയ്യാതിരിക്കാം. 
തെമ്മാടിയാവാം. സന്യാസിയുമാവാം. 
വേണേല്‍ രണ്ടും ഒരുമിച്ചാവാം.”

******

ഒരൊറ്റ പ്രാവശ്യം കുലക്കാന്‍ ഒരു വാഴ. 
പിന്നെ കുറേ കന്നുകള്‍. 
ഓരോ കന്നും വെവ്വേറെ വാഴ. 
ജീവിതത്തിന്റെ സ്വാഭാവം. 
എല്ലാവരിലും ഇതിങ്ങനെ

*******

മടിയനായിരിക്കുന്നവന്‍ സ്വസ്ഥനാണ്. 
മടിയനെന്ന് വിളിക്കേണ്ടി വരുന്നവനാണ് അസ്വസ്ഥന്‍. 
ആ അസ്വസ്ഥതക്കിടുന്ന മറയുടെ പേരാണ് 'മടിയന്‍' വിളി

*******

എങ്ങിനെ പൂച്ചക്ക് മധുരം ഇഷ്ടമല്ലെന്ന് വരും?
പൂച്ചയുടെ നാവില്‍ മധുരമെന്നതില്ലെങ്കില്‍, 
അങ്ങനെയൊരു അറിവ് പൂച്ചക്കില്ലെങ്കില്‍.

******

ഗര്‍ഭിണിയായിപ്പോകുന്നിടത്ത് തുടങ്ങുന്നു 
സ്ത്രീയുടെ കുടുങ്ങലും അടിമപ്പെടലും 
ഒഴിവാക്കാനാകാത്ത പുരുഷ മേല്‍ക്കോയ്മയും.

********

ഒന്നുമില്ലെന്നായാല്‍, ഒന്നുമില്ലെന്നറിഞ്ഞാല്‍ 
ഒരൊന്നുണ്ടാവും. 
ഒന്നുമില്ലെന്ന ഒന്ന്. 
ലാ ഇലാഹ ഇല്ലല്ലാ. 

ഒന്നുമില്ല; ഒന്നുമല്ലാത്ത ഒന്നൊഴികെ.


******

"ഗുരോ, ജീവിതത്തിന്റെ അര്‍ത്ഥം?"
"ജീവിക്കാൻ വേണ്ടി നീ നടത്തുന്ന ശ്രമങ്ങൾ. 
പിന്നെ ആ ശ്രമങ്ങൾ ഉണ്ടാക്കുന്നതും, 
ഉണ്ടെന്ന് വരുത്തുന്നതും.”

*******


No comments: