Sunday, April 28, 2019

പാപം എന്ന രണ്ട് ചിന്തയും രണ്ട് വാക്കും തന്നെ വേണ്ട.

താങ്കള്‍ യഥാര്‍ത്ഥത്തില്‍ ഖുറാനെ അര്‍ത്ഥ സഹിതം മനസിലാക്കി തന്നെ ആണോ ഈ പറയുന്നത്? അല്ലെങ്കിൽ കാല്‍പനികമായി, ഉള്ളറിയാതെ ഭംഗിവാക്ക് പറയുന്നത് ആണോ? എന്താണ്‌ ഈ ഖുറാനെ സ്വന്തത്തിലേക്ക് വായിച്ചു നോക്കല്‍? അതിനു മാത്രം ഖുര്‍ആനില്‍ എന്തുണ്ട് എന്നാണ് താങ്കള്‍ വായിച്ചറിഞ്ഞത്? എബ്രഹാമിന്റെയും മോസസ് യൂസഫ് അടക്കമുള്ള പരമ്പരയുടെയും ജൂത ക്രൈസ്തവ കഥ പലയിടത്തായി ആവര്‍ത്തിച്ചു പറയുന്നത്‌ മാറ്റി നിര്‍ത്തിയാല്‍.
അത്രയേ ഉള്ളു. അത്രയ്ക്ക് മാത്രമേ ഉള്ളൂ. ചക്കില്‍ ഇട്ട് ആട്ടിയാലും പ്രശ്നമില്ല.

അടുപ്പവും അതുണ്ടാക്കുന്ന സെന്റിമെന്റ്സും മാറ്റി നിര്‍ത്തിയാല്‍. സെന്റിമെന്റ്സ് എന്നത് ശരിയും തെറ്റും മായി ബന്ധമില്ലാത്തത്. അതൊരു വിശ്വാസത്തിന്റെ പ്രശ്‌നവും അല്ല. ഒരു തരം സാന്ത്വനപ്രക്രിയ മാത്രം. കളിപ്പാട്ടങ്ങളോട് കുട്ടികള്‍ കാണിക്കുന്ന സമീപനം പോലെ മാത്രം. അത് കുട്ടികള്‍ക്ക് സമ്മതിച്ചു കൊടുക്കുന്ന നമ്മുടെ സമീപനവും. അറിവിന്റെയോ വെളിവിന്റെയോ വ്യക്തതയുടെയോ അടിസ്ഥാനത്തിൽ അല്ല. അകപ്പെട്ട അവസ്ഥയുടെ തടവറ ഉണ്ടാക്കുന്ന വികാരങ്ങളും പ്രതികരണങ്ങളും മാത്രം

പാപം എന്ന രണ്ട് ചിന്തയും രണ്ട് വാക്കും തന്നെ വേണ്ട.

രണ്ട് ശക്തി നന്മയുടെയും തിന്മയുടെതുമായി ഇല്ല.

ദൈവ വിശ്വാസിക്ക് ദൈവം അല്ല പ്രധാനം. പിശാച് എന്ന തിന്മയുടെ ശക്തി ആണ് പ്രധാനം.

പിശാചിനെ ഉണ്ടാക്കിയതിനു ശേഷം വേണം ദൈവത്തെ അവതരിപ്പിക്കാന്‍.

ആ ദൈവത്തിന്റെ പേരില്‍ വേണം നന്‍മയുടെ കല്‍പനകള്‍ ഉണ്ടാക്കാനും.

വിശ്വാസികള്‍ ദൈവത്തിലും നന്മയിലും വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതൽ ശക്തിയില്‍ വിശ്വസിക്കുന്നത് പിശാചിലും തിന്മയിലും ആണ്.

ജനാധിപത്യത്തില്‍ എവിടെ ദൈവം?



പുല്‍വാമയും ബാലക്കോട്ടും നടത്തിയ നാടകങ്ങള്‍ കത്തി കഴുത്തിൽ വെച്ച് സംസാരിക്കുന്ന ബാര്‍ബറിന്റെത് ആയിരുന്നു.

*******

പക്ഷെ ഇപ്പോൾ അതും പോരെന്ന് തോന്നിയാല്‍ പിന്നെ എന്തും ആവും, സംഭവിക്കും, സംഭവിപ്പിക്കും. 
രാജ്യദ്രോഹവും സ്നേഹവും സ്വത്തവകാശമായി പതിച്ചെടുത്തവർ അല്ലേ? ചോദ്യം ചെയത്കൂട.
*******

അമ്മയെ വ്യഭിചരിച്ച് നശിപ്പിച്ച്, അതേ അമ്മക്ക് വേണ്ടി മാതൃസ്നേഹം പറഞ്ഞും കരഞ്ഞും, 
അമ്മയെ സ്വന്തമാക്കും.

ഡോക്ടർ ആയി അവതരിക്കാന്‍ അമ്മയെ അവർ ആദ്യം രോഗിയാക്കും.

കഴിയുമെങ്കില്‍ ആ അമ്മയുടെ മാറുമുറിച്ചു വിറ്റും മാതൃസ്നേഹം പ്രസംഗിക്കും.

കലികാലം ഇത്രത്തോളം വരുമെന്ന് ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ല എന്നത് അവര്‍ക്ക് കിട്ടിയ മഹാഭാഗ്യം, വലിയ അവസരം.

*****

ജനാധിപത്യത്തില്‍ എവിടെ ദൈവം? 
ജനങ്ങൾ വെറുതെ ഇരുന്ന്, ദൈവം ചെയ്യുന്ന പണി ആണോ ജനാധിപത്യം? 
അങ്ങനെയുള്ള ദൈവം സദ്ദാമിനെയും ഹൂസ്നി മുബാറക്കിനെയും ഗദ്ദാഫിയെയും കുറേ രാജാക്കന്‍മാരെയും ഒക്കെ സഹിക്കുന്നതായി കണ്ടിരുന്നുവല്ലോ? അവിടെയൊന്നും ഇടപെടാതെ. അപ്പോളൊന്നും ദൈവം ഇടപെട്ടതായും കണ്ടില്ലല്ലോ? 
പിന്നെ ജനാധിപത്യത്തില്‍ ജനഹിതത്തിന് വിരുദ്ധമായി ദൈവം ഇടപെടും എന്നാണോ? ജനത്തിനും ഹിതത്തിനും ഒരു പ്രസക്തിയും ഇല്ലെന്നാണോ? എല്ലാം ദൈവത്തെ അങ്ങ് ഏല്പിച്ചാല്‍ മതിയോ? 
അങ്ങനെയെങ്കില്‍ വോട്ട് ചെയ്യാതെ പ്രാര്‍ത്ഥിച്ചു പൂജിച്ചു കൂടിയാല്‍ പോരെ?  
അതല്ലെങ്കില്‍ ജനഹിതത്തേയും നമ്മൾ ചെയ്യുന്ന എന്തിനെയും എന്തിനെയും ദൈവത്തിന്റെ ചെയ്തിയും ഹിതവും ആയി കണ്ടാല്‍ പോരെ? 
നന്മയും തിന്മയും ദൈവത്തിന്റെതായി കണ്ടാല്‍ പോരെ? 
മോഡി ആയാലും രാഹുല്‍ ആയാലും ദൈവഹിതം തന്നെയെന്ന്. അങ്ങനെയെങ്കില്‍ ദൈവത്തിനും മീതെ നമ്മുടെ സൗകര്യത്തിന് വേണ്ടി ദൈവഹിതത്തെ നാം നിശ്ചയിക്കുന്നതിന്റെയും നിര്‍വഹിക്കുന്നതിന്റെയും പ്രശ്നമാണോ?

******


മുഹമ്മദ് എന്തെന്നും ആരെന്നും, മഹാന്‍ ആണോ അല്ലേ എന്നതല്ല വിഷയം.

Shyam Krishna and Anzar Salam.. ജീവിതത്തേയും ജീവിതത്തിന്റെ വൈവിധ്യത്തെയും വൈരുദ്ധ്യങ്ങളും ഉള്‍കൊള്ളാത്ത ഒന്നും ദൈവികമല്ല, സത്യമല്ല. എല്ലാം ജീവിതത്തിന് വേണ്ടി എന്നതാണ്‌ സത്യം ദൈവികം. അതിനാല്‍ തന്നെ ജീവിതം, ജീവിച്ചു കൊണ്ട്‌, ജീവിതത്തിനും അതിന്റെ പുരോഗതിക്കും വേണ്ടത് ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്തെ നന്മയെ വേറൊരു കാലത്തെ തിന്മയും, ഒരു കാലത്തെ തിന്മയെ വേറൊരു കാലത്തെ നന്മയും, ആക്കിക്കൊണ്ടും പരിണമിപ്പിച്ചു കൊണ്ടും. നന്മയും തിന്മയും ജീവിതത്തിന്റെത് ജീവിതത്തിൽ നിന്നുളളത് എന്നാക്കി കൊണ്ട്‌. എവിടെയും ഒരു ഫുള്‍ സ്റ്റോപ്പ് ഇടാതെ. തുടർച്ചയായി തുടർച്ചയില്‍. ആ നിലക്ക് ഒരു മുഹമ്മതിലും ഖുര്‍ആനിലും അവസാന വാക്കും ഫുൾസ്റ്റോപും കാണാതെ, തേടാതെ.

മുഹമ്മദ് എന്തെന്നും ആരെന്നും, മുഹമ്മദ് മഹാന്‍ ആണോ അല്ലേ എന്നതും, അല്ലല്ലോ ഇവിടെ വിഷയം? അങ്ങനെ ആരെങ്കിലും ചർച്ച ചെയത് പഠിച്ച് തീരുമാനിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം വിഷയം. അവര്‍ അകപ്പെട്ട അവസ്ഥയുടെ വിഷയം. അവരുടെ അളവു കോലിന്റെ വിഷയം. അവര്‍ക്ക് അതിനുള്ള യോഗ്യത എന്തെന്ന് അവർ തന്നെ തീരുമാനിക്കട്ടെ.

ഇവിടെ വിഷയം തീവ്രവാദം ആണ്. അതെങ്ങിനെ ഉണ്ടാവുന്നു എന്നതാണ്‌. അതിനുള്ള മരുന്നും വെള്ളവും വളവും ഖുര്‍ആനിലും ഇസ്ലാമിലും ഉണ്ടോ എന്നതാണ്‌.

ഉണ്ട് എന്നത് ഖുറാന്‍ അര്‍ത്ഥസഹിതം വായിക്കുന്ന, ഇസ്ലാമിന്റെ ഏകസത്യാ വാദത്തില്‍ ഊന്നിനിന്നുള്ള വിശ്വാസം ഉള്‍ക്കൊള്ളുന്ന ആര്‍ക്കും എളുപ്പം മനസ്സിലാവുന്നത്.

ശരി തെറ്റുകളെ എല്ലാ കാലത്തെക്കുമായ് നിര്‍വ്വചിക്കുന്ന, വേര്‍തിരിക്കുന്ന ഏക ഗ്രന്ഥം ഖുറാന്‍ മാത്രം, ഏക വ്യക്തി മുഹമ്മദ് മാത്രം, എന്ന് പറയുമ്പോള്‍ ആര്‍ക്കും എളുപ്പം മനസ്സിലാവുന്നത്.

അല്ലാതെ ഇന്ത്യയുടെ മുന്‍ president അബ്ദുള്‍കലാം ഖുറാന്‍ മനപാഠം ആക്കിയിട്ടുണ്ടല്ലോ എന്നതല്ല അതിനുള്ള മറുപടി. അദ്ദേഹം അത്കൊണ്ടൊന്നും തീവ്രവാദി ആയില്ലല്ലോ എന്നതല്ല അതിനുള്ള ഉത്തരം. അത് അദ്ധേഹത്തിന്റെ കാര്യം. അദ്ദേഹം എങ്ങിനെ എടുത്തു എന്ന കാര്യം.

അദ്ദേഹം ഖുറാന്‍ മനപാഠം ആക്കിയിരുന്നോ ഇല്ലേ എന്ന് ആര് അറിയുന്നു? നമ്മൾ വെറുതെ വിടുവായത്തം നടത്തുന്നത്ല്ലാതെ. അഥവാ ആക്കിയെങ്കില്‍ തന്നെ അര്‍ത്ഥം അറിഞ്ഞു അത് കൊണ്ടാണോ ഉള്‍കൊണ്ടാണോ എന്ന് ആരറിയുന്നു? അയാൾ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇസ്ലാമില്‍ വിശ്വസിച്ചിരുന്നുവോ എന്ന് പോലും ആരറിയുന്നു? ജന്മം കൊണ്ട്‌ ഒരു സാദാ കാനേഷുമാരി സാമുദായിക മുസ്ലിം ആയി എന്നല്ലാതെ. എല്ലാം ആത്മനിഷ്ഠമായ, വ്യക്തിപരമായ കാര്യം മാത്രം.

മുഹമ്മദ് ആരും എന്തും ആവട്ടെ. അയാൾ അതാവാനുള്ള ന്യായം അയാൾക്ക് ആ സമയവും കാലവും നല്‍കി. അദ്ദേഹം അങ്ങിനെ ആരായാലും അദ്ദേഹത്തിന് നല്ലത്.

ഇവിടെ പ്രശ്നം അയാൾ ഉണ്ടാക്കി എന്ന് പിന്നീട് പറയപ്പെടുന്ന തീവ്രവാദത്തിന്റെ വിത്തും വേരും വെള്ളവും വളവും ആണ്. ദൈവത്തെയും സത്യത്തെയും ഒരു ഭാഷയിലും ഗ്രന്ഥത്തിലും കാലത്തിലും വ്യക്തിയിലും ചുരുക്കിയപ്പോള്‍ ഉണ്ടായ തീവ്രവാദത്തിന്റെ വേരും വിത്തും വളവും വെള്ളവും.

ബാക്കി എല്ലാം തെറ്റ്, നരകത്തിലേക്ക് എന്ന് വിശ്വസിക്കാന്‍ പറഞ്ഞ് ആ തീവ്രവാദത്തെ ശക്തിപ്പെടുത്തിയേടത്ത് ആണ് പ്രശ്നം. ഈ ഒരേയൊരു ഇസ്ലാം എന്ന വഴിയിലൂടെ പോയാല്‍ മാത്രം സ്വര്‍ഗം എന്ന് പറഞ്ഞ് പോയേടത്ത്. ദൈവത്തെയും സത്യത്തെയും അങ്ങനെ ഒരു വഴിയിലും കാലത്തിലും വ്യക്തിയിലും ഗ്രന്ഥത്തിലും ചുരുക്കിയേടത്ത്. ആ വഴിയിലൂടെയും വ്യക്തിയിലൂടെയും ഗ്രന്ഥത്തിലൂടെയും അല്ലെങ്കിൽ നരകം എന്ന് ഭീഷണിപ്പെടുത്തിയേടത്ത്.

ആ നരകവും സ്വര്‍ഗ്ഗവും ആണ്, പിന്നെ ഇത് മാത്രം ശരി, അവസാനത്തേത്, ഇതല്ലാത്തത് എല്ലാം തെറ്റ് നരകത്തിലേക്ക് എന്നതാണ്, തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും ആവേശവും ഉശിരും ലക്ഷ്യബോധവും ധൈര്യവും പകര്‍ന്നത്, പകരുന്നത്.

ഇത്‌ മാത്രം, ഇത് അവസാനത്തേത്, ഇതല്ലാത്തത് മുഴുവന്‍ നശിപ്പിക്കപ്പെടേണ്ടത് എന്ന് പറയുമ്പോള്‍ ആണ് തീവ്രവാദം ആവുന്നത്.

പലതില്‍ ചിലതായ് ഇതും കൂടി ഒരു സാധ്യത എന്ന് പറഞ്ഞാല്‍ പ്രശ്നമില്ല. ഒരു പഴം മാത്രം പഴം എന്ന് പറയാൻ മറ്റു പഴങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതും നശിപ്പിക്കുന്നതും ആണ് പ്രശ്നം, തീവ്രവാദം, അസഹിഷ്ണുത. മറ്റാരെയും ഉള്‍കൊള്ളാത്ത മറ്റ് ആരുമായും ഒത്തു പോകാത്ത തീവ്രത, അസഹിഷ്ണുത. ദൈവത്തെയും സത്യത്തെയും അതിന്റെ സ്വാഭാവികതയെയും ഒഴുക്കിനെയും തുടര്‍ച്ചയെയും നിഷേധിക്കുന്നത്, ചുരുക്കുന്നത്. മനുഷ്യ സ്വാതന്ത്ര്യവും ചിന്താ, ഭാവനാ ശേഷിയും നിഷേധിക്കുന്നത്. ദൈവം തന്നെ നല്‍കിയ മനുഷ്യപരിമിതിയെ നിഷേധിക്കുന്നത്.

ഏതോ കാലത്ത്, ഏതോ ഭാഷയില്‍, ഏതോ ഗ്രന്ഥത്തില്‍, ഏതോ വ്യക്തിയില്‍ ചെന്ന് തന്നെ, ആ ഭാവനക്കനുസരിച്ച് തന്നെ, ദൈവത്തെയും സത്യത്തെയും മനസ്സിലാക്കണം, ഭാവന ചെയ്യണം എന്ന് പറയുന്നിടത്ത്, ആ തീവ്രത കൊണ്ട്‌, ദൈവവും സത്യവും തന്നെ ചുരുങ്ങുകയാണ്. ദൈവം അങ്ങനെ നിര്‍ബന്ധിക്കും നിഷ്കര്‍ഷിക്കും എന്ന് വിശ്വസിപ്പിക്കുന്നിടത്ത് പ്രത്യേകിച്ചും.

അവസാനത്തെ ഗ്രന്ഥം, അവസാനത്തെ പ്രവാചകന്‍ എന്ന് പറയാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ ഗ്രന്ഥത്തിനും പ്രവാചകനും ഉള്ളത്? എല്ലാ കാലത്തേക്കും വേണ്ട എല്ലാ കാര്യങ്ങളും ഇതിൽ പറഞ്ഞെന്നോ? ഈ ലോകത്തെ മഹാഭൂരിപക്ഷം ഭൂപ്രദേശത്തെയും ഉള്‍കൊണ്ടില്ല പ്രതിനിധാനം ചെയ്തില്ല എന്നതൊക്കെ വിട്ടിട്ട്. ബൈബിൾ ഉള്‍കൊണ്ടത്ര മാത്രം, പ്രതിനിധാനം ചെയതത്ര മാത്രം, ഉള്‍കൊണ്ടു പ്രതിനിധാനം ചെയതു എന്നതോ? ചുരുങ്ങിയത് അവസാനത്തെ പ്രവാചകൻ, അവസാനത്തേത് ആയ സ്ഥിതിക്ക്, ഭൂമിയിലെ എല്ലാവരെയും മരിക്കുന്നതിനു മുമ്പ് കണ്ടു അഭിസംബോധന ചെയതു എന്നെങ്കിലും ഉറപ്പിക്കേണ്ടിയിരുന്നില്ലേ? അവസാനത്തെ ഗ്രന്ഥം, ദൈവം അവതരിപ്പിച്ചതാണ് എങ്കിൽ, അത് പ്രവാചകന്റെ കാലത്ത് തന്നെ ഗ്രന്ഥം ആകാമായിരുന്നില്ലേ? പ്രവാചകൻ മരിച്ചു 20 വര്‍ഷം കഴിയണമായിരുന്നുവോ അത് ഗ്രന്ഥം ആവാന്‍?

Tuesday, April 23, 2019

പത്രസ്വാതന്ത്ര്യത്തിന്റെ ആഗോളപട്ടികയില്‍ ഇന്ത്യന്‍ റാങ്ക് 140.

പത്രസ്വാതന്ത്ര്യത്തിന്റെ ആഗോളപട്ടികയില്‍ 
ഇന്ത്യന്‍ റാങ്ക് 140. പാകിസ്താന്‍ 142. 
എങ്ങിനെയുണ്ട് തരംതാഴ്ചയിലെ മത്സരം
കട്ടക്ക് കട്ട.

പത്രനിലവാരവും വാർത്തകളിലെ സത്യസന്ധതയും എത്ര മാത്രമെന്ന് ബാലക്കോട്ട് സംഭവം report ചെയ്തപ്പോൾ മനസ്സിലാക്കിയതല്ലേ? വസ്തുതയുമായും വാസ്തവവുമായും ഒരു ബന്ധവും ഇല്ലാതെ ഭരണകൂടം എഴുതിക്കൊടുത്തത് അപ്പടി വിഴുങ്ങിയപ്പോഴും അത് തന്നെ തുപ്പിയപ്പോഴും. ഒരു തിരുത്ത് പോലും നടത്താത്ത ധാര്ഷ്ട്യത്തിലും ഉളുപ്പില്ലായ്മയിലും


തരംതാഴ്ചയിലും കളവിലും ഒപ്പത്തിനൊപ്പം. കളവ് പറഞ്ഞ്മാത്രം ഭരണത്തില് കയറാം എന്ന് വരെ ആയില്ലേ നമ്മുടെ ജനാധിപത്യം? പ്രത്യേകിച്ചും കളവ് വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത് ആണെങ്കിൽ. ധ്രുവീകരണം സാധിക്കുന്നത് ആണെങ്കിൽ. പ്രധാനമന്ത്രി എന്നാല് വായിൽ തോന്നിയത്എന്തും വിളിച്ച് പറയുന്ന വെറും പാർട്ടി പ്രചാരകന് എന്ന് വരെ ആയില്ലേ?)

തിന്നലും ഉറങ്ങലും തന്നെ. പിന്നെ, അതുറപ്പിക്കാന്‍ ജോലി ചെയ്യലും അഹങ്കരിക്കലും.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാര്യ
"തിന്നലും ഉറങ്ങലും തന്നെ
പിന്നെ, അതുറപ്പിക്കാന്‍ ജോലി ചെയ്യലും അഹങ്കരിക്കലും
എന്താ കഥ, അല്ലേ?”

ഇല്ലാത്ത ദിശയെയും ബോധത്തേയും കൃത്രിമമായി ഉണ്ടാക്കി വെച്ചാല് മതിയാവും. അതാണ് ബോധവും ദിശയും എന്ന് ധരിച്ച് ഒളിച്ച് ഓടാന് പറ്റും.

അങ്ങിനെ സമ്പത്തിനെയും അധികാരത്തെയും സ്ഥാനത്തെ യും തൊഴിലിനെയും നരകത്തെയും സ്വര്ഗത്തെയും ദിശയും ബോധവും ആക്കുന്നവർ ഉണ്ട്. ബോധ്യപ്പെടാതെ. ഒരു പുതപ്പ് പോലെ. പിന്നീട് ഒന്നും കാണാനും ചിന്തിക്കാനും ഇട വരുത്താതെ. മതമായും ലഹരിയായും അടിമപ്പെട്ട് കൊണ്ട്‌. സുരക്ഷിത ബോധം കൃത്രിമമായി ഉണ്ടാക്കിക്കോണ്ട്.


പക്ഷെ ജീവിതത്തിന്റെ ദിശയും ബോധവും ജീവിതം മാത്രം തന്നെയാണല്ലോ എന്ന് ധരിപ്പിക്കാനും ധ്വനിപ്പിക്കാനും മാത്രമാണ് മേല് എഴുതിയത് ഭാര്യ സ്വാഭാവികമായും സൂചിപ്പിച്ചത് പോലെ തന്നെ എഴുതിയത്.

ഗുരോ, സത്യം അറിഞ്ഞാല്‍, ബോധോദയം നേടിയാൽ പിന്നെന്ത്?

1. "ഗുരോസത്യം അറിഞ്ഞാല്‍
ബോധോദയം നേടിയാൽ പിന്നെന്ത്?" 
"പിന്നെന്തുണ്ടാവാന്‍ജീവിക്കും

വെറുതെയങ് ജീവിക്കുംഅത്ര തന്നെ."

*******

2. "ഗുരോ, സത്യം അറിഞ്ഞില്ലേല്‍
ബോധോദയം നേടിയില്ലേല്‍ എന്ത്?" 
"അപ്പോഴും എന്തുണ്ടാവാന്‍? ജീവിക്കും
വെറുതെയങ് ജീവിക്കും. അത്ര തന്നെ

********

നേട്ടം ഇല്ലെന്ന് തന്നെയാണല്ലോ പറഞ്ഞത്
നേട്ടം എന്തെന്നത്ചോദ്യകര്ത്താവിന്റെ ചോദ്യവും ചോദ്യത്തില് ഉള്ളതും മാത്രം
ഉത്തരത്തിൽ ഇല്ല.

നേട്ടവും നഷ്ടവും ഒന്ന്
നേടാനും നഷ്ടപ്പെടാനും ഇല്ലാത്ത ഒന്ന്
ജീവിതം.

*******

ജീവിതത്തെ ദൈവമെന്നു വിളിച്ചാലും പദാര്ത്ഥം എന്ന് വിളിച്ചാലും എനർജി എന്ന് വിളിച്ചാലും ആത്മാവ് എന്നും ബോധം എന്ന് വിളിച്ചാലും ഒന്ന്‌. 

ജീവിതത്തിന്റെ 'ഞാന്: 'നീ' മാത്രമേ ഉള്ളൂ
എന്റെയും നിന്റെയും ജീവിതം എന്ന് പറയാനില്ല.

ഞാനും നീയും ഉണ്ടായിരുന്നില്ല, ബാക്കിയായി ഉണ്ടാവുകയും ഇല്ല. ജീവിതം മാത്രം ഉണ്ടായിരുന്നു, ബാക്കിയായി ഉണ്ടാവും.

ജീവിതം ജീവിതത്തിനു വേണ്ടി ഉണ്ടാക്കുന്ന തോന്നല് മാത്രം ' ഞാന്'' 'നീ' എന്നത്. നേട്ടവും നഷ്ടവും ജനനവും മരണവും രോഗവും ആരോഗ്യവും എന്നത്

ജീവിതത്തിന് നേട്ടവും നഷ്ടവും ഒരു പോലെ. ഒന്നും നഷ്ടപ്പെടുന്നില്ല, ഒന്നും നേട്ടവും ആവുന്നില്ല. എല്ലാ നേട്ടവും നഷ്ടം. എല്ലാ നഷ്ടവും നേട്ടം.

ഒരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ തോന്നുന്ന വികാരം മാത്രം നഷ്ടവും നേട്ടവും എന്നത്. അതിനാല് ആപേക്ഷികമായത്. മുഴുവനും മുഴുത്തവും കാണുമ്പോള്, അറിഞ്ഞാല്, അറിയും നഷ്ടവും നേട്ടവും ഇല്ലെന്ന്.

*********

ഒരു അറിവ് അങ്ങിനെ അറിയുന്നത് - അത് തന്നെ സത്യം അറിയുക,ബോധോദയം നേടുക. അത്രയേ അര്ത്ഥം ആക്കിയുള്ളു. എല്ലാവര്ക്കും ഒന്നായി ഒരു പോലെയായി ഭവിക്കുന്ന സത്യം ഇല്ല. ചുരുങ്ങിയത് എല്ലാവർക്കും ഒരു പോലെയായി സത്യം ഭവിക്കുന്നില്ല. ആനക്കും ഉറുമ്പിനും വേറെ വേറെയായി തന്നെ അവരുടെ വിതാനവും മാനവും പോലെ സത്യം ഭവിക്കുന്നു. അതിനാല് എല്ലാവർക്കും ഒരു പോലെയായി അടിച്ചേല്പിക്കേണ്ട സത്യം ഇല്ല. അറിവ് ഇല്ല. കൂടിയാല് ഒരേ മാനത്തില് ഒരു പോലെ നടപ്പാക്കാന് പറ്റുന്ന ആപേക്ഷിക ശരി ഉണ്ടെന്നു മാത്രം പറയാം.

*********

നിറഞ്ഞ പാത്രം കാലിയാവല് ആണ് ബോധോദയം. ഒന്നുമില്ലെന്ന് അറിയുക. ഒന്നും ഇല്ലാതാവുന്ന തിന്റെ ഭാരമില്ലായ്മ അറിയുക. അറിയാൻ ഒന്നും ഇല്ലെന്ന് അറിയുക. അറിഞ്ഞത് ഭാരം ആയിരുന്നു എന്ന് അറിയുക. ഓര് യായ അറിവിന്റെ ജീര്ണ്ണതയും ദുര്ഗന്ധവും ഒഴിവാക്കുക. എല്ലാം ജീവിക്കുന്ന ജീവിതം ജീവിതത്തിലൂടെ എന്ന് ആവുക, അറിയുക.