സിറാജേ, നല്ല ഇരുത്തം വന്ന കമന്റ്. വളരെ സീരിയസ് ആയി തന്നെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. ഉന്നയിച്ച സംശയങ്ങളും ചോദ്യങ്ങളും യുക്തമായതും ആരും ന്യായമായും ചോദിക്കേണ്ടതും തന്നെ.
സിറാജേ, മുഹമ്മദായാലും യേശുവായാലും ലോകത്തെ മൊത്തം പ്രശനം കൈകാര്യം ചെയ്യുകയല്ല ചെയ്തത്. അവരകപ്പെട്ട നാടിന്റെയും ചുറ്റുപാടിന്റെയും സമൂഹത്തിന്റെയും വിശ്വാസങ്ങളെയും പ്രശ്നങ്ങളെയും ചോദ്യംചെയ്യുകയും കൈകാര്യം ചെയ്യുകയും തന്നെയാണ് ചെയ്തത്, ചെയ്യുക. അങ്ങനെയേ പറ്റൂ, പാടുള്ളൂ, വേണ്ടതുള്ളൂ. അതിൽ പ്രത്യേക അജണ്ട ഇല്ല. അത് വെറും സ്വാഭാവികമായ കാര്യം. അതിനെ ഒരു കുറ്റമായി കാണേണ്ടതുമില്ല. അത് മാത്രം, അയാൾ മാത്രം, അയാളും അതും അവസാനത്തേത് എന്ന് അവകാശപ്പെടുന്നില്ലെങ്കിൽ പ്രത്യേകിച്ചും.
സ്വന്തം വീടിന്റെയും പിന്നെ അയൽവാസികളുടെയും പ്രശ്നം ആദ്യം കൈകാര്യം ചെയ്യുന്നത് പോലെയേ അതാവൂ. അങ്ങനെ കൈകാര്യം ചെയ്തത് പിന്നെ ലോകത്തെ മറ്റുള്ളവർക് മുഴുവൻ ക്രമേണ ബാധകമാക്കുകയാണ്, ആവതു ഉപയോഗപ്പെടുത്തുകയാണ്.
സിറാജേ, അതുകൊണ്ടാണ് മുഹമ്മതും യേശുവും തായോ തേച്ചിങ്ങും കൺഫ്യൂഷനിസവും ബുദ്ധ മതവും ഇന്ത്യയിലും ഗ്രീസിലും ഉണ്ടായിരുന്ന ഒരു കൂട്ടം ചിന്താ ധാരകളെയും, പിന്നീടുണ്ടായ മറ്റു പല ചിന്താ ധാരകളെയും കൈകാര്യം ചെയ്യാതെ, ചെയ്യാൻ കഴയാതെ പോയത്. മക്കയിലും മദീനയിലും ഉണ്ടായിരുന്ന ബഹുദൈവ വിശ്വാസികൾ, ജൂദ ക്രിസ്തു മതങ്ങളെയും മാത്രം സ്വന്തമായും ഖുർആനിലൂടെയും കൈകാര്യം ചെയ്തത്. ഒന്ന് ഖുർആൻ വ്യക്തമായും വായിച്ചു നോക്കുക.
പിന്നെ വേറെ ഒരു കാര്യം. ഞാൻ പേരെടുത്തു ഇത് വരെ ഒരു മതത്തെയും കൈകാര്യം ചെയ്തിട്ടില്ല. പ്രതികരിച്ചവർ അവരുടെ ചില വിശ്വാസങ്ങളെ മുറുക്കിപ്പിടിക്കാനും സംരക്ഷിക്കാനും ശ്രമിച്ചപ്പോൾ അവർക്കു അവരുടെ ചില തെളിവുകൾ നൽകി മറുപടി പറഞ്ഞു എന്ന് മാത്രം.
പിന്നെ പൊതുവെ ഇസ്ലാം, കൃസ്തു, ജൂത മതങ്ങളുടെ വിശ്വാസം ഒരേ ചരിത്രവും വേരുമുള്ളതും ഒരേ കണ്ണിയിൽ ചേർത്ത സ്വഭാവത്തിലുള്ളതുമാണ്. അതിനാൽ തന്നെ ഒന്ന് കൈകാര്യം ചെയ്‌താൽ മൂന്നും കൈകാര്യം ചെയ്തതായി മാറും. ഏക ദൈവം, പരലോക വിശ്വാസം, പ്രവാചകന്മാരിൽ വിശ്വാസം, മാലാഖകളിലെ വിശ്വാസം, പിശാച് എന്ന സങ്കൽപം, ലോകോത്പത്തിയെ സംബന്ധിച്ച ധാരണകൾ. ഇവ എല്ലാം ഈ മൂന്നു മതങ്ങൾക്കും ഒന്നാണ്. ബൈബിളിൽ ഇല്ലാത്ത ഒരു വലിയ ചരിത്രവും സത്യവുമൊന്നും (അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ) ഖുർആനിൽ ഇല്ല.
പിന്നെ ഹൈന്ദവ വിശ്വാസം.
ഹിന്ദു ഒരു മതമല്ല എന്ന് എല്ലാവർക്കും അറിയാം. അതൊരു സംസ്കാരം മാത്രമാണ്. ഒരൊത്തുപോകുന്ന സംസ്കാരം. അടിച്ചേൽപിക്കാനില്ലാത്ത സംസ്കാരം. ഒട്ടനവധി വിശ്വാസ രീതികളെ ഒരുമിച്ചു കൊണ്ട് പോകുന്ന, എല്ലാം ശരി, എല്ലാത്തിലൂടെ ചെന്നാലും ശരിയിലെത്താം, സത്യം ദർശിക്കാം, ദൈവത്തെ നേടാം എന്ന് കരുതുന്ന ഒരു സംസ്കാരം. ഒരു വലിയ കുട. അതാണ് ഇന്ത്യക്കാരന് കിട്ടിയ മഹത്വവും സ്വകാര്യവും മഹാ ഭാഗ്യവും. ഇന്ത്യക്കാരൻ മറ്റു മതങ്ങളെ സ്വീകരിക്കാൻ ഇടവരുത്തിയ വിശ്വാസവും സംസ്കാരവും ഇത് തന്നെ.
അതിനാൽ തന്നെ ഹിന്ദു മതത്തിൽ വിശ്വാസപരമായ നിർബന്ധങ്ങളോ തീവ്വ്രതയോ ഇല്ല. ഹിന്ദുവിന് അമ്പലത്തിൽ പോകലും പോകാതിരിക്കലും ഒരു പ്രത്യേക പ്രതിഷ്ടയെ മാത്രം പൂജിക്കലും പൂജിക്കാതിരിക്കലും നിബന്ധമല്ല, ബാധ്യതയല്ല.
ഇത് മാത്രം, ഈ ഗ്രൻഥവും പ്രവാചകനും മാത്രം അവസാനത്തേത്, ഇതല്ലാത്തതെല്ലാം തെറ്റ്, ഇതിനു ശേഷം വരുന്നത് ഒന്നും സ്വീകരിക്കരുത് എന്ന് ഹൈന്ദവ വിശ്വാസം എവിടെയും നിഷ്കർഷിക്കുന്നില്ല.
അതിനാൽ തന്നെ ഞാൻ ഒരു വേള ഹൈന്ദവ വിശ്വാസത്തെ കൈകാര്യം ചെയ്തിട്ടില്ല. ഒരു നിലക്കും വിശ്വാസപരമായി എന്നെ ബാധിക്കാത്തതിനാൽ. ഹൈന്ദവത വിശ്വാസപരമായി എല്ലാവർക്കും സ്വാതന്ത്ര്യത്തെ നൽകി എന്നതിനാൽ. ബിംബത്തിലൂടെ മാത്രം കാണാൻ പറ്റുന്നവനോട് അങ്ങനെ കാണാനും, ബിംബം ആവശ്യമില്ലാത്തവനോട് അങ്ങനെ ബിംബമില്ലാതെ നിരാകാര നിർഗുണ പരബ്രഹ്മത്തെയും ഓംകാരത്തെയും കാണാനും സ്വാതന്ത്ര്യം നൽകുന്നു. മുടന്തന് നടക്കാൻ ബിംബമെന്ന വടി കൊടുക്കുന്നു. എന്ന് വെച്ച് മുടന്തില്ലാത്തവനോടും വടി നിർബന്ധമായും പിടിച്ചുകൊള്ളണം എന്ന് നിര്ബന്ധിക്കുന്നുമില്ല.
പിന്നെ ഖുർആനിലെ വെല്ലുവിളിയെ കുറിച്ച്.
സിറാജേ, ഖുർആൻ എന്നല്ല, ഒന്നും മറ്റൊന്നും പോലെ ആവില്ല. ഒന്നും മറ്റൊന്ന് പോലെ ഉണ്ടാക്കാനും രചിക്കാനും പറ്റില്ല. യാന്ത്രികമായല്ലാതെ. കോപ്പി ആയല്ലാതെ. പകർപ്പവകാശത്തോടെ.
സിറാജേ, ആർക്കും മറ്റൊരാൾ ചെയ്തത് പോലെ ചെയ്യാനും എഴുതാനും പറ്റില്ല. അങ്ങനെ പറ്റിയാൽ കോപ്പി അടിച്ചു എന്നാണു പറയുക. കളിക്കുന്ന കാർഡ്‌സ് റാൻഡം ആയി ഇട്ടാൽ മറ്റൊരാൾ ഇട്ടതു പോലെ നിനക്ക് ഇടാൻ പറ്റില്ല. ഇത് വളരെ ചെറിയ മാത്തമറ്റിക്കൽ സത്യവും വസ്തുതതയും കൂടിയാണ്.
വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് പോലെ അയാൾക്കേ എഴുതാൻ പറ്റൂ. പമ്മൻ എഴുതിയത് പോലെ അയാൾക്കും. ഈ വെല്ലു വിളി അവർ നടത്തിട്ടയിട്ടില്ല, നടത്തില്ല. നടത്തിയാൽ അവരും വിജയിക്കും. പക്ഷെ സാമാന്യ യുക്തിയും ബുദ്ധിയുമുള്ള ആരും തന്നെ അങ്ങനെ ഒരു വെല്ലുവിളി നടത്തില്ല. പക്ഷെ ഖുർആൻ അങ്ങനെ ഒരു വെല്ലുവിളി നടത്തി എന്നതാണ് അതിലെ വിഡ്ഡിത്തവും അസാംഗത്യവും.
സിറാജേ, സിറാജ് എഴുതിയത് പോലെ മറ്റൊരാൾക്കും എഴുതാൻ പറ്റില്ല. ഖുർആൻ എന്നല്ല ആര് വെല്ലുവിളിച്ചാലും ജയിക്കും. കാരണം ആ വെല്ലുവിളിയിൽ കുട്ടികളുടെ മനഃശാസ്ത്രം മാത്രമേ ഉള്ളൂ. ഒന്നും മനസിലാകാത്തത് കൊണ്ടുണ്ടാവുന്ന മനശാസ്ത്രം. അത് എല്ലാവർക്കും ഒരു പോലെ നടത്താൻ കഴയുന്ന വെല്ലുവിളി.
സിറാജേ, പ്രകൃതിയിൽ ഒന്നും ആവർത്തിക്കില്ലെന്ന വളരെ നിസാരമായ വസ്തുത വെച്ച് നടത്താവുന്ന ഒരു വെല്ലുവിളി ആണത്. ഒരേ മാവിൽ ഉണ്ടാവുന്ന മുഴുവൻ ഇലകളെയും നോക്കൂ. ഓരോ ഇലയും വേറെ വേറെ ആണ്. ഒരിക്കൽ എറിഞ്ഞത് പോലെ പിന്നെ ഒരിക്കൽ ആർക്കും, അയാൾക്കു തന്നെയും, എറിയാൻ കഴയില്ലെന്നു അറിഞ്ഞാൽ നടത്താവുന്ന ഒരു വെല്ലുവിളി മാത്രം. ഒരിക്കൽ അടിച്ചത് പോലുള്ള ഗോൾ അവൻ തന്നെയും, പിന്നെ മറ്റാരും, രണ്ടാമത് അടിക്കില്ലെന്ന തെളിവ് വെച്ച് നടത്താവുന്ന വെല്ലുവിളി.
പിന്നെ വ്യവസ്ഥിതിയുടെ കാര്യം.
സിറാജേ, വ്യവസ്ഥിതിയും സംസ്കാരവും ജീവിത രീതികളും മനുഷ്യനിലൂടെ കാലക്രമേണ ഉരുത്തിരിഞ്ഞു വന്നതാണ്. യൂറോപ്പും അമേരിക്കയും ജീവിക്കുന്നത് അത്തരം വ്യവസ്ഥിതിയിലൂടെയാണ്. എല്ലാ നാട്ടിലും അവർക്കു പറ്റിയ രീതികളും വ്യവസ്ഥിതികളും മനുഷ്യൻ ക്രമേണ വളർത്തിക്കൊണ്ട് വന്നിട്ടുണ്ട്. ലോകത്തെല്ലാവരും അടിസ്ഥാനപരമായി ജീവിക്കുന്നത് അങ്ങിനെ തന്നെയാണ്. മനുഷ്യൻ കാലാകാലങ്ങളിലൂടെ വളർത്തിയും ഉരുത്തിരിയിച്ചും കൊണ്ട് വന്നത് വെച്ച്. അതിൽ ഇസ്‌ലാമും ഉണ്ടെന്നു മാത്രം. പലതിൽ ഒന്നായി. ഒട്ടും മോശമല്ലാത്ത, എന്നാൽ എല്ലാത്തിനേക്കാളും മെച്ചമെന്നു പറയാനില്ലാതെ.
സിറാജേ, മനുഷ്യനുണ്ടാക്കിയെടുത്ത ലോകത്തെയും വ്യവസ്ഥിതിയെയും അറിയാനും പഠിക്കാനും സൂക്ഷിക്കാനും തുടർത്താനും നടത്തുന്ന പരിശ്രമമാണ് വിദ്യാഭ്യാസവും പിന്നീട് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ജോലികളും. അത് എഞ്ചിനീയറിംഗ് ആയാലും, എം ബി എ ആയാലും മെഡിക്കൽ ആയാലും പോളിമർ സയൻസ് ആയാലും അക്കൗണ്ട്സ് ആയാലും മാർക്കറ്റിംഗ് ആയാലും, മൈന്റെനൻസ് ആയാലും ശരി.
കാരണം ദൈവം മനുഷ്യരിലൂടെ (എല്ലാവരിലൂടെയും ഇപ്പോഴും) അവനു വേണ്ടതും അവൻ കാരണം പ്രപഞ്ചത്തിൽ വേണ്ടതും നടത്തുന്നു, സംഭവിപ്പിക്കുന്നു. എല്ലാവരും ദൈവത്തിന്റെ ഉദ്ദേശം നടത്തുന്നു. എല്ലാവരും ദൈവത്തിന്റെ കൈകൾ ആവുന്നു, ഉപകരണം ആവുന്നു.
സിറാജേ, ഇത് പറയാൻ ആണ് ഉടനീളം ശ്രമിച്ചത്. അത് ഏതെങ്കിലും പ്രത്യേക മതത്തിനെതിരെ എന്ന് തോന്നുന്നത് അവർ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് കൊണ്ട് മാത്രം. ശരിയേയും സത്യത്തെയും പ്രതിരോധിക്കുന്നവന് ശരിയും സത്യവും അവന്നനെതിരാണെന്നു തോന്നും. വെളിച്ചതിനെതിരെ ഇരുന്നാൽ വെളിച്ചവും നമ്മളെ അന്ധമാക്കും. വെളിച്ചവും നമുക്കെതിരാണെന്നു പറയേണ്ടി വരും
എന്തായാലും നല്ല ചോദ്യം. നല്ല നിലയിൽ, പരമാവധി ഒട്ടും വ്യക്തിപരമാവാതെ, നല്ല ഭാഷയിൽ ചോദിച്ചതിനും, അതിനുള്ള വിശാലതയും സഹിഷ്ണുതയും കാണിച്ചതിനും സിറാജേ ഒരായിരം നന്ദി.
Sunday, June 24, 2018
Thursday, June 21, 2018
അതിൽ ഒരു നർമം ഉണ്ട്. സ്ഥാനവും സമയവും തെറ്റിയാൽ നർമം നർമം അല്ലല്ലോ? ഭക്ഷണം പോലും വിഷമല്ലേ?
Dear Faisal Vadakkekad, നല്ല മറുപടി. വളരെ സന്തോഷം.
ഇങ്ങനെയൊക്കെ ആവണം മറുപടി. ശരിക്കും ആസ്വദിച്ചു.
നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾക്കു ശരി തന്നെയാവണം. അത് ആര് പറഞ്ഞാലും നിങ്ങൾക്ക് മനസിലാവാത്തിടത്തോളം തെറ്റല്ല.
ആനക്ക് ആനയുടെ ശരിയും ഉറുമ്പിന് ഉറുമ്പിന്റെ ശരിയും വേറെ വേറെ തന്നെയുണ്ട്. ആരുടേയും നാക്കിലെ മധുരം വേറെ ഒരാൾക്ക് അനുഭവമാക്കാൻ പറ്റില്ല. അതയാളുടെ മാത്രം മധുരം ആണ്.
ആനക്ക് ആനയുടെ ശരിയും ഉറുമ്പിന് ഉറുമ്പിന്റെ ശരിയും വേറെ വേറെ തന്നെയുണ്ട്. ആരുടേയും നാക്കിലെ മധുരം വേറെ ഒരാൾക്ക് അനുഭവമാക്കാൻ പറ്റില്ല. അതയാളുടെ മാത്രം മധുരം ആണ്.
എല്ലാവരും അവരുടെ പരിധിക്കും പരിമിതിക്കും ഉള്ളിൽനിന്നാണല്ലോ മനസിലാക്കുന്നതും വിശ്വസിക്കുന്നതും. അതിൽ ഒരു തെറ്റും ഇല്ല. എല്ലാവരും ആ നിലക്ക് ശരിയുമാണ്. ആരും അവരവരുടെ പരിധിയും പരിമിതിയും സ്വയം ഉണ്ടാക്കിയതോ തെരഞ്ഞെടുത്തതോ അല്ലല്ലോ? ഒരുവേള ജീവിതവും ജന്മവും പോലും. അങ്ങിനെ തെരഞ്ഞെടുക്കാൻ ജനിക്കുന്നതിനു മുൻപേ ഉള്ള, ഉണ്ടായിരുന്ന ഞാനും നീയും ഇല്ലല്ലോ?
അതിനാൽ മറുപടി എങ്ങനയുമാവാം. താങ്കൾ ഇപ്പോൾ തന്നതും ആവാം. വളരെ ഭംഗിയായിത്തന്നെ.
വ്യക്തി അധിക്ഷേപവും അസഹിഷ്ണുതയും ഫാസിസവും തീണ്ടാതിരുന്നാൽ മതി.
അവനവന്റെ കൈ എങ്ങിനെയും നീട്ടാം. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കില്ലേൽ. മൂക്ക് തൊടില്ലേൽ.
ആ സ്വാതന്ത്ര്യവും അതിലെ ശരിയും പറയാൻ തന്നെയേ ഞാൻ ശ്രമിച്ചുള്ളൂ.
എല്ലാവർക്കും അവരുടെ ജന്മ ജീവിത പശ്ചാത്തലത്തിൽ നിന്നും ഇങ്ങനെയൊക്കെയേ ശരിയാവാൻ പറ്റൂ എന്നും നമ്മൾ മനസിലാക്കിയാൽ മതി. അങ്ങനെയാവുമ്പോൾ എല്ലാവർക്കും അവരുടെ വിശ്വാസം, അതേതു വിശ്വാസമായാലും, ശരിയാണ്.
എല്ലാവർക്കും അവരുടെ ജന്മവും ജീവിത സാഹചര്യവും ഉണ്ടാക്കുന്ന പരിധികളും പരിമിതികളും ഉണ്ട്. അതുണ്ടാക്കിക്കൊടുത്ത മാനങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. അത് വെച്ച് തന്നെയേ എല്ലാവരും മനസിലാക്കൂ, അറിയൂ, വിശ്വസിക്കൂ.
അതുകൊണ്ട് തന്നെ ആരും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നില്ല, നിഷേധിക്കുന്നില്ല. അറിഞ്ഞു കൊണ്ടുള്ള നിഷേധികൾ ഇല്ല.
മനസാക്ഷിയോട് നീതിലപുലർത്തുന്നിടത്തോളം കാലം, മനസാക്ഷിയോട് സത്യം പുലർത്തുന്നിടത്തോളം കാലം ആരും നിഷേധികൾ അല്ല.
അതുകൊണ്ട് തന്നെ ആരും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നില്ല, നിഷേധിക്കുന്നില്ല. അറിഞ്ഞു കൊണ്ടുള്ള നിഷേധികൾ ഇല്ല.
മനസാക്ഷിയോട് നീതിലപുലർത്തുന്നിടത്തോളം കാലം, മനസാക്ഷിയോട് സത്യം പുലർത്തുന്നിടത്തോളം കാലം ആരും നിഷേധികൾ അല്ല.
വളരെ സന്തോഷം ഫൈസൽ, ഇത്തരം ഒരു നല്ല മറുപടി തന്നതിന്.
*************
Dear Faisal Vadakkekad, നല്ല സുഹൃത്തേ, ഫൈസലേ. ശരിയാണ്. അതിൽ ഒരു നർമം ഉണ്ട്. അടുപ്പത്തിനിടയിൽ നമുക്ക് പരസ്പരം പറയാവുന്ന ഒരു നർമം. മൂന്നാം കക്ഷിയും നാലാം കക്ഷിയും ഇല്ലാതിരിക്കുമ്പോൾ, ഗൗരവമുള്ള വിഷയങ്ങൾക്കിടയിൽ അല്ലെങ്കിൽ, നമുക്കിടയിൽ പരസ്പരം പറയാവുന്ന അടുപ്പത്തിന്റെ നർമം. നർമം ആണെങ്കിൽ അത് മനസിലാവും. ഉറപ്പായും സന്തോഷിക്കും.
ഫൈസൽ, ആ നർമം കാണാൻ ഞാൻ ആത്മാർത്ഥമായും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പറയപ്പെട്ടതു നമുക്കിടയിൽ മാത്രമായല്ലല്ലോ? അത് കാണുന്ന എല്ലാവരും അതിനെ അങ്ങിനെ കാണില്ല, കാണണമെന്നില്ലല്ലോ? ഭൂരിപക്ഷവും അപരിചിതർ അല്ലെ? അവർക്കു വിഷയം ആസ്ഥാനത്തു അസമയത്തു അന്തമില്ലാതെ പറഞ്ഞു എന്ന തോന്നലല്ലേ ഫൈസലിന്റെ കമന്റ് ഉണ്ടാക്കുക? ബലൂണിലെ എയർ കളയുന്ന ഒരു സംസാരമായല്ലേ അത് മാറുക? കാർക്കിച്ചു തുപ്പി തോല്പിക്കുന്ന ഒരു പരിപാടി പോലെ. വിഷയം സംസാരിക്കാതെ, വിഷയത്തെ നേരിടാതെ വ്യക്തിയെ നേരിട്ടുകൊണ്ടും താറടിച്ചു കൊണ്ടും. ശരിയല്ലേ ഫൈസൽ ഇപ്പറഞ്ഞത്? ഫൈസൽ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെങ്കിലും, ഉദ്ദേശിക്കില്ലെങ്കിലും. ഉരുവിട്ടു പോകുന്ന വാക്കിന്റെ അനുരണനങ്ങൾ അങ്ങനെയൊക്കെയാണ്, ഫൈസൽ.
തമാശക്കാണെങ്കിലും പൊതുവേദിയിൽ നാം എല്ലാവരും സൂക്ഷിക്കേണം. വ്യക്തിപരമാവരുത്. വിഷയത്തിൽ ഊന്നിയായിരിക്കേണം. നന്മ ചെയ്തില്ലെങ്കിലും വ്യക്തിപരമായി ആർക്കെതിരെയും തിന്മ സംഭവിപ്പിക്കരുത്. ആരോടുമുള്ള വെറുപ്പ് അവരോടു അനീതി പ്രവർത്തിക്കാൻ കാരണമാകരുത്, പ്രേരിപ്പിക്കരുത്. അതല്ലെങ്കിൽ നമുക്ക് മിണ്ടാതിരിക്കാനും അവഗണിക്കാനും സ്വാതന്ത്ര്യം ഉണ്ടല്ലോ? ചില സംഘടനകൾ അങ്ങനെ അവഗണിക്കാനും ആ സ്വാതന്ത്ര്യം വേണ്ടത്ര ഉപയോഗിക്കാനും തിട്ടൂരങ്ങൾ വരെ നൽകുന്നതും ചിലപ്പോഴെങ്കിലും നാം കാണുന്നുമില്ലേ?
ഫൈസൽ, സ്ഥാനവും സമയവും അല്ലെ നർമത്തെ നിശ്ചയിക്കുന്നതു? സ്ഥാനവും സമയവും തെറ്റിയാൽ നർമം നർമം അല്ലല്ലോ? ഭക്ഷണം പോലും വിഷമല്ലേ?
ഇവിടെ പ്രശ്നം പബ്ലിക് ആയ ഒരു സ്ഥലത്തു ഒരു വിഷയം പറയുമ്പോൾ ഫൈസൽ അങ്ങിനെ പറഞ്ഞിടത്തു മാത്രമാണ്.
അതല്ലെങ്കിൽ ഫൈസൽ നല്ല സുഹൃത്തും ദുരുദ്ദേശം ഇല്ലാത്ത ആളും തന്നെയാണ്. ഫൈസലെന്ന എന്റെ എപ്പോഴത്തെയും നല്ല സുഹൃത്തിനെ എനിക്ക് മനസിലാവുന്നുമുണ്ട്.
ഞാൻ ആ പോസ്റ്റിൽ ഉന്നയിച്ച വിഷയമാണെങ്കിലോ എക്കാലത്തും മനുഷ്യനെ ഒരു പോലെ വേട്ടയാടിയ, വേട്ടയാടുന്ന ഒരു കാര്യം. സ്വന്തത്തിൽ അർഥം കിട്ടാതെ ബോറടിക്കുന്നു എന്ന് പറയുന്ന മനുഷ്യനെ കുറിച്ച്. അങ്ങനെ ബാഹ്യമായതിൽ മാത്രമായി ശ്രമിച്ചു, പ്രതിബിംബിപ്പിച്ചു സമർത്ഥിക്കേണ്ടിയും സ്ഥാപിക്കേണ്ടിയും വരുന്ന മനുഷ്യനെ കുറിച്ച്.
അവിടെ ആ പറയുന്ന വിഷയത്തിന്റെ ഗൗരവം കളയുന്ന കോലത്തിൽ എന്തെങ്കിലും അക്കോലത്തിൽ പറയുമ്പോൾ പിന്നെ എന്താണ് ഫൈസൽ മനസിലാക്കാനാവുക? പ്രത്യേകിച്ചും അത് വരെ ഒരു വിശ്വാസത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രം അരയും തലയും മുറുക്കി പ്രതികരിച്ച ഫൈസൽ തന്നെ അങ്ങനെ എഴുതിയാൽ, പറഞ്ഞാൽ.
അവിടെ ആ പറയുന്ന വിഷയത്തിന്റെ ഗൗരവം കളയുന്ന കോലത്തിൽ എന്തെങ്കിലും അക്കോലത്തിൽ പറയുമ്പോൾ പിന്നെ എന്താണ് ഫൈസൽ മനസിലാക്കാനാവുക? പ്രത്യേകിച്ചും അത് വരെ ഒരു വിശ്വാസത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രം അരയും തലയും മുറുക്കി പ്രതികരിച്ച ഫൈസൽ തന്നെ അങ്ങനെ എഴുതിയാൽ, പറഞ്ഞാൽ.
അതുവരെയും അനൂപിനെ പോലെ തമാശ സ്വരത്തിൽ മാത്രം സംസാരിച്ച ഫൈസൽ ആയിരുന്നെങ്കിൽ, വേണമെങ്കിൽ, (ശരിയല്ലാതെ അസ്ഥാനത്തായാലും) അത് വെറും തമാശ എന്ന് തന്നെ മനസ്സിലാക്കാമായിരുന്നു. പക്ഷെ സംഗതി അങ്ങനെ ആയിരുന്നില്ലല്ലോ?
ആരിൽ നിന്ന് എപ്പോൾ എങ്ങിനെ എന്നതിനെ കൂടി ആശ്രയിച്ചല്ല തമാശ തമാശയാവുന്നതു, നർമം നർമമാക്കുന്നത്?
അല്ലെങ്കിൽ ചീറ്റിപ്പോവില്ലേ? അപകടം ഉണ്ടാകില്ലേ, ഉണ്ടാക്കില്ലേ?
അല്ലെങ്കിൽ ചീറ്റിപ്പോവില്ലേ? അപകടം ഉണ്ടാകില്ലേ, ഉണ്ടാക്കില്ലേ?
ജീവിതത്തിന്റെ ഞാനല്ലേ ഉള്ളൂ. എന്റെ ജീവിതം ഇല്ലല്ലോ?
Dear Abdul Gafoor,
അത് തന്നെയല്ലേ പറഞ്ഞത്. അത് തന്നെയല്ലേ മേൽപോസ്റ്റിൽ പറയാൻ ഉദ്ദേശിച്ചുള്ളൂ.
ദൈവം മാത്രം എന്ന്. നാം ഇല്ലെന്നു.
ദൈവത്തെ ആത്മാവായോ പദാർത്ഥമായോ രണ്ടുമായോ, ഒന്നായോ, പലതായോ എങ്ങിനെ കണ്ടാലും ദൈവത്തെ അത് ബാധിക്കില്ല, ദൈവം അതിനെയൊന്നും ആശ്രയിക്കുന്നില്ല, അതിനാലൊന്നും ദൈവം നഷ്ടപ്പെടുന്നവനോ പൊള്ളുന്നവനോ ആവില്ല എന്ന്.
ദൈവം അങ്ങിനെ തന്നെ ആയിരിക്കട്ടെ. ഒട്ടും സംശയം ഇല്ലാതെ.
താങ്കൾ പറഞ്ഞത് പോലെയൊക്കെ തന്നെ.
എന്നിട്ടും ദൈവത്തെ:
വിശ്വാസം ആവശ്യപ്പെടുന്നവനായും വിശ്വസിച്ചില്ലേൽ ഭീഷണിപ്പെടുത്തുന്നവനായും ശിക്ഷിക്കുന്നവനായും ചിത്രീകരിക്കേണ്ടതുണ്ടോ?
ഏതെങ്കിലും സ്ഥലത്തെയും വ്യക്തിയെയും ഗ്രന്ഥത്തെയും ആശ്രയിക്കുന്നവനായും, അവയിൽ അവസാനിക്കുന്നവനായും ആയി ചിത്രീകരിക്കേണ്ടതുണ്ടോ?
പിന്നെ, താങ്കൾ പറഞ്ഞത് പോലെ, സ്ഥായിയായ ഞാൻ ഇല്ലെങ്കിൽ,
മരണത്തോടെ തീരുന്ന ഞാനേ ഉള്ളുവെങ്കിൽ,
ഞാൻ എന്ന സ്ഥിരതയില്ലാത്ത ഏതു എനിക്കാണ് പുനർജന്മവും മരണാനന്തരവും?
എങ്ങിനെ ആണത്?
അതും നീളനീളെ വലുപ്പത്തിലുള്ള ശിക്ഷയുള്ള ഒരു മരണാനന്തരവും പുനർജന്മവും.
ജനിക്കുന്നതും പുനർജനിക്കുന്നതും ദൈവം മാത്രമല്ലെ? ജീവിതം മാത്രം.
ജീവിതത്തിന്റെ ഞാനല്ലേ ഉള്ളൂ.
എന്റെ ജീവിതം ഇല്ലല്ലോ?
Subscribe to:
Posts (Atom)

.jpg)