Tuesday, July 12, 2022

മറ്റുള്ളവരോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം മിക്കതും പഴയതാവാൻ സാധ്യതയുണ്ട്.

സ്വന്തത്തോട് ചോദിച്ച് സ്വയം തന്നെ ഉത്തരം കണ്ടെത്തിയാൽ നല്ലത്. 

അതയാളെ പുതിയതിലേക്ക് നയിക്കും. 

ഓരോ വിത്തും വേരും ചെയ്യുന്നത് പോലെ. പുതിയ വലിയ കണ്ടെത്തലുകളും ദർശനങ്ങളും ഉണ്ടായതും ലോകം ഇവ്വിധം പുരോഗമിച്ചതും അങ്ങനെയാണ്. 

മറ്റുള്ളവരോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം മിക്കതും പഴയതാവാൻ സാധ്യതയുണ്ട്. 

അതവർ വീണ, നിശ്ചയിച്ച കുഴിയിലും തടവറയിലും മാനങ്ങളിലും വീഴാനും സാധ്യതയുണ്ട്.

******

പിതൃത്വത്തിലെ അര്‍ത്ഥമില്ലായ്മയുടെ കാര്യം മഹാഭൂരിപക്ഷവും മിണ്ടില്ല.

കാരണം മറ്റൊന്നുമല്ല. ഉണ്ടാക്കി വെച്ച ബലൂണ്‍ പൊട്ടിപ്പോകും.

******

നമ്മൾ സമ്മതിച്ചേ പറ്റൂ. 

കള്ളക്കടത്ത്-മാഫിയാ സംഘങ്ങളുടെ നേതാക്കന്മാരാണ് നമ്മുടെ നാട് ഭരിക്കുന്നത്. കേരളമായാലും ഇന്ത്യയായാലും.











Monday, July 11, 2022

ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുക.

 ദൈവം ചൂണ്ടലിട്ട് കാത്തുനില്‍ക്കുന്ന മീന്‍കാരന്‍. നമ്മൾ പുഴയിലെ മത്സ്യം. പിടിച്ചുകൊണ്ടുപോയി ദൈവം തീയിലിടും, പൊരിക്കും. എങ്ങനെയുണ്ട് മതപാഠം?

****

ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുക. 


ചോദ്യമാണ് ലോകത്തെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടുവന്നത്. ചോദ്യമാണ് അനേകം ഉത്തരങ്ങളെ ഉണ്ടാക്കിയത്. 


അഥവാ ഒളിഞ്ഞിരുന്നതും തെളിഞ്ഞിരുന്നതുമായ പലതും ഉത്തരങ്ങൾ മാത്രമായിരുന്നു എന്ന് മനസ്സിലാക്കിത്തന്നത് ചോദ്യങ്ങളാണ് 


ചോദ്യം പുതിയത് കണ്ടെത്താനുള്ള ഏക ഉപാധിയാണ്. 


ചോദ്യം പഴയത് നഷ്ടപ്പെടുത്തും. 


ചോദ്യം വിത്താണ്. ചോദ്യം ഉത്തരമായി മുളക്കാനാണ് ചോദ്യം ചോദിക്കുന്നതായി മാറുന്നത്. 


ഓരോ മുളപൊട്ടലും ഓരോ പുതിയ ചോദ്യവും ഓരോ പുതിയ ഉത്തരവും ആണ്. 


ഓരോ പുതിയ ഉത്തരവും ക്രമേണ ചോദ്യം തന്നെ ആയിത്തീരും.


ഓരോ ഉത്തരവും പിന്നീട് ചോദ്യം ചെയ്യപ്പെടുന്ന പഴയതായി ക്രമേണ മാറും. 


ചോദ്യമാണ് ഓരോ ഇളക്കവും ചലനവും. 


ഒപ്പം ചോദ്യം ഉണ്ടാക്കുന്നതാണ്  ഉണ്ടാക്കിയതാണ് ഓരോ ഇളക്കവും ചലനവും. 


ചോദ്യമാണ് ഓരോ ജീവനും ജീവിക്കാനുള്ള ബോധവും ജീവിതനിമിഷവും. 


നിന്നിടത്ത് നിൽക്കാൻ സാധിക്കാത്തവൻ ചോദ്യം ചോദിക്കുന്നവനാണ്. 


ചോദ്യം ചോദിക്കുന്നവൻ ഫലത്തിൽ നിന്നിടം വീടും. 


അത് കൊണ്ട് തന്നെ യാത്ര ചോദ്യമാണ്. യാത്ര ചെയ്യുന്ന വൻ നിരന്തരമായി ചോദ്യം ചെയ്യുന്നവനാണ്.

 

അതുകൊണ്ടാണ് ഇടതടവില്ലാതെ ലക്ഷ്യമില്ലാതെ യാത്ര ചെയ്യാൻ കല്പന ഉണ്ടാവുന്നത്. 


കച്ചവടത്തിനും ജോലിക്കും വേണ്ടിയല്ലാതെ യുള്ള ഓരോ യാത്രയും ഓരോരുത്തനും നിർബന്ധമാണ്.


ചോദ്യം ചോദിക്കുന്നവൻ മാത്രം  മുന്നോട്ട് നടക്കുന്നവനാകും.


ചോദ്യമാണ് അതുവരെ കാണാതിരുന്ന മുന്നിലുള്ള പുതിയ ശരികളെ ഉണ്ടാക്കുന്നത്, കണ്ടെത്തുന്നത്. 


ചോദ്യമാണ് പഴയ ശരികളെ പിന്നിലാക്കി പലപോഴും പുതിയ അവസ്ഥയിൽ അത് തെറ്റാണെന്ന് വരുത്തുന്നത്.


അതിനാൽ മകനേ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക. 


ചോദ്യങ്ങൾ ജീവിതത്തിനോട് നീ കാണിക്കുന്ന താൽപര്യവും ജീവിതം നിന്നിൽ ഉണ്ടാക്കുന്ന കൗതുകങ്ങളും ആണ്. 


ചോദ്യങ്ങൾ നമ്മുടെ പരിധിയും പരിമിതിയും ഉണ്ടാക്കുന്നതാണ്. 


ചോദ്യങ്ങൾ നമ്മുടെ പരിധിയെയും പരിമിതിയേയും മനസിലാക്കിത്തരുന്നതുമാണ്. 


പലപ്പോഴും അത്തരം പർമിതികളെയും പരിധികളെയും തകർക്കുന്നതുമാണ് ചോദ്യങ്ങൾ.







നിലനില്‍ക്കുന്നത് സാധാരണത്വം.

നിലനില്‍ക്കുന്നത് സാധാരണത്വം. 

അധ്വാനവും മസില്‍പിടുത്തവും ആവശ്യമില്ലാത്തത് സാധാരണത്വം. 

എല്ലാം നഷ്ടമായാലും ബാക്കിയാവുന്നത് സാധാരണത്വം.

****

ദുര്‍ബലന്‍. 

ജയിക്കാനും പരിശ്രമിക്കാനും നൂറ് കാരണങ്ങളും അനുകൂലഘടകങ്ങളും കാണില്ല, മറച്ചുവെക്കും. 

പരാജയപ്പെടാനുള്ള ഒരേയൊരു കാരണത്തെ വലുതായി, ന്യായമായി കാണും, കാണിക്കും.

****

രാജ്യത്തെ സ്നേഹിച്ച ഒരൊറ്റ ഒരുത്തനും വളർന്നില്ല, നേതാവായില്ല. അവർ വിഡ്ഡികൾ മാത്രമായി. 

അവനവനെയും അവനവൻ്റെ പാർട്ടിയെയും മാത്രം സ്നേഹിച്ചവൻ വളർന്നു, നേതാവായി. 

വെറുംവായിൽ രാജ്യസ്നേഹം പറഞ്ഞവൻ രാജ്യത്തെ തന്നെ വിൽക്കാൻ കഴിയുന്നത്ര നേതാവായി.




Saturday, July 9, 2022

മകനെ കൊല്ലാൻ പറഞ്ഞ ദൈവം!

ഏതോ ഇല്ലാത്ത ചരിത്രം കേട്ട് കോടാനുകോടി മൃഗങ്ങളെ കൊല്ലാൻ ഒരു മടിയുമില്ല. എന്നാലോ ഒരുചെറിയ ഭൂപ്രദേശത്ത് പോലും ഒരുമിച്ച് ഒരേ ദിവസം ആഘോഷിക്കാൻ കഴിയാത്ത വിഭാഗം ... അത്രയ്ക്ക് വളർന്നിട്ടില്ലാത്തവർ.

*****

മകനെ കൊല്ലാൻ പറഞ്ഞ ദൈവം! അടിമയിൽ പിറന്ന് ഉപേക്ഷിക്കപ്പെട്ട ആ മകനെ കൊല്ലാൻ പോയ പിതാവ്! അത് തടഞ്ഞ് കാരുണ്യവും മനുഷ്യത്വവും കാട്ടിയവൻ പിശാച്! വല്ലാത്ത വിരോധാഭാസം? ഒരു മാതൃകയും തരാത്ത, ഒരു പുണ്യവും കാട്ടാത്ത ഈ കഥ ഭ്രാന്തും കളവും ആവാനേ തരമുള്ളൂ. അത്തരമൊരു ദൈവത്തിനും പിതാവിനും ഭ്രാന്ത് മാത്രവുമാവാനേ തരമുള്ളൂ.

***""

ത്യാഗം എവിടെ? ആറ്റ്നോറ്റ് വളർത്തിയ സ്വന്തം മകനെ സുരക്ഷിതമാക്കി വെച്ച് അടിമയെന്ന വേലക്കാരിയിൽ ഉണ്ടായ, മരുഭൂമിയിൽ ഒറ്റക്കിട്ടുപേക്ഷിച്ച മകനെ കൊല്ലുന്നതാണോ ത്യാഗം? ഉള്ളും പുറവും അറിയുന്ന ദൈവം ഇങ്ങനെ ദുസ്സൂചന നൽകും വിധം പരീക്ഷിച്ചുവെന്നോ? അതും കുഞ്ഞിനെ കൊല്ലുന്നത് തടഞ്ഞവനെ പിശാചെന്ന് വിളിച്ചുകൊണ്ട്?

*****

ഈദ് മുബാറക്. ആഘോഷമാണ് പ്രധാനം. ജീവിതം ആഘോഷിക്കാനുള്ളതാണ്. അവിടെ ന്യായാന്യായങ്ങൾ ബാധകമല്ല. എന്തിൻ്റെ പേരിലായാലും ജനങ്ങൾക്ക് ആഘോഷിക്കാൻ കഴിയണം. അതിന് ഒരു കാരണം വേണം. അത്രയേ ഉള്ളൂ. ഒരിക്കൽ കൂടി ഈദ് മുബാറക്ക്.

Thursday, July 7, 2022

കളവുകളുടെ കൂമ്പാരം ഇന്ത്യ ഭരിക്കുന്നു,

കളവുകളുടെ കൂമ്പാരം ഇന്ത്യ ഭരിക്കുന്നു, ഇന്ത്യയെ വികാരം കൊള്ളിക്കുന്നു, വെറുപ്പ് വിതരണം ചെയ്ത് വിഭജിക്കുന്നു. 

സത്യം തിരിച്ചറിയാൻ മാത്രം ഇന്ത്യ വളരുമ്പോഴേക്കും ഇന്ത്യ തന്നെ ബാക്കിയുണ്ടാവുമോ ആവോ?

****

ഇന്ത്യയിൽ സത്യസന്ധമായി പറയപ്പെടുന്ന, പ്രചരിക്കുന്ന ഒരേയൊരു വാർത്തയേ ഉള്ളൂ. 

അത് പെട്രോളിൻ്റെയും ഗ്യാസിൻ്റെയും നിത്യോപയോഗസാധനങ്ങളുടെയും വിലവർദ്ധനവിൻ്റെ വാർത്തയാണ്.

****

ഇന്ത്യൻ രാഷ്ട്രീയം രാജ്യസ്നേഹം പറഞ്ഞു രാജ്യദ്രോഹം നടത്തുന്നു. 

എല്ലാവരും അമ്മയെ കൊന്ന് വില്‍ക്കുന്നു. 

ഇടതും വലതും മധ്യവും ഒരുപോലെ മോശം

വന്നുപെടും. ചോദിച്ച് വാങ്ങേണ്ട. ചോദിച്ച് നടന്നാൽ കിട്ടില്ല.

വന്നുപെടും. ചോദിച്ച് വാങ്ങേണ്ട. ചോദിച്ച് നടന്നാൽ കിട്ടില്ല. 

ഒരു യോഗയും ധ്യാനവും ബോധോദയവും അങ്ങനെ നടക്കില്ല. 

സദ്യയുണ്ട്. എല്ലാവർക്കുമുണ്ട്. 

എന്നിരിക്കേ മുറ്റത്ത് നിന്ന് പെറുക്കിത്തിന്നുന്നത് എന്തിനാണ്? 

വന്നുപെടുന്നതിനെ ചോദിച്ച് നടക്കുന്നതും ചോദിച്ച് വാങ്ങുന്നതും എന്തിനാണ്?

****

ദൈവം തന്നത് മോശമാണ്, തെറ്റിപ്പോയി, അതല്ലെങ്കിൽ ദൈവം മറന്നുപോയി എന്ന് തോന്നുന്നതും അങ്ങനെ ആവലാതി പറയുന്നതുമാണോ പ്രാർത്ഥന? 

അതല്ലെങ്കിൽ ദൈവം തന്നത് മോശമാണ്, തെറ്റിപ്പോയി, അതിനാൽ ആ തന്നത് വസ്ത്രം കൊണ്ട് മറയ്ക്കണം. എന്ന് തോന്നിപ്പിക്കുന്നതാണോ നിങ്ങളീ പറയുന്ന നാണം?


നിങ്ങൾ ദൈവവിശ്വാസിയെങ്കിൽ നഗ്നതയില്‍ അഭിമാനിക്കുക. 

കാരണം നഗ്നത ദൈവം നേരിട്ട് തന്നതാണ്. 

നഗ്നതയിൽ അഭിമാനം കൊള്ളൽ ദൈവത്തെ അംഗീകരിക്കലും സ്തുതിക്കലും മഹത്വപ്പെടുത്തലുമാണ്‌.

****


തലച്ചോറുണ്ടോ? എല്ലാവർക്കും ഇതെല്ലാമുണ്ട്.

ഏത് ഗുരുവിനുമുണ്ട് അഹങ്കാരവും വെറുപ്പും പേടിയും അസൂയയും ശത്രുതയും മത്സരവും നിസ്സഹായതയും ഒക്കെ. 

തലച്ചോറുണ്ടോ? എല്ലാവർക്കും ഇതെല്ലാമുണ്ട്. അവരത് എത്ര അഭിനയിച്ച് മറച്ചുപിടിച്ചാലും.

******

പല ഗുരുക്കന്‍മാരും അങ്ങനെ. 

ശിഷ്യന്‍മാരുടെ ഈഗോയെ തന്ത്രപൂര്‍വ്വം നശിപ്പിച്ച് അവർ സ്വയം ഈഗോയുടെ മൊത്തക്കച്ചവടം നടത്തും. 

ശിഷ്യന്‍മാര്‍ അതറിയാതെ അടിമകളായി പോകുകയും ചെയ്യും.

*****