Monday, July 4, 2022

ജീവിതം തുടരുന്നു. ഞാന്‍ തുടരുന്നില്ല.

 ആത്മാവ് ഇല്ല.

ജീവിതം തന്നെയല്ലാതെ..


ജീവിതം തുടരുന്നു.

ഞാന്‍ തുടരുന്നില്ല.


ഉദ്ദേശിച്ചത്‌: സ്ഥിരമായി നില്‍ക്കുന്ന, നിലനില്‍ക്കുന്ന 'ഞാന്‍' 'നീ' ബോധവുമായ് ആരും ജനിക്കുന്നില്ല എന്ന് പറയാൻ.


'ഞാന്‍' 'നീ' എന്നത്‌ സ്ഥായിയായതല്ല.


ജനിച്ച ആൾ (ഞാന്‍) അല്ല ആ നിലക്ക് മരിക്കുന്നത്.


മരിച്ചാല്‍ പുനര്‍ജ്ജനി നേടാന്‍ സ്ഥിരമായ accountable ആയ, ഞാന്‍ ജനിച്ചു എന്ന് ജനിച്ചപ്പോൾ തോന്നിയ, അത് തന്നെ തുടര്‍ന്ന, എല്ലാറ്റിനും മുകളില്‍ വന്നു നില്‍ക്കുന്ന ഒരു 'ഞാന്‍ ഇല്ല.


കുഞ്ഞായ ഞാനും, യുവാവായ ഞാനും വൃദ്ധനായ ഞാനും വേറെ വേറെ.


വളർച്ചക്കനുസരിച്ച് മാറി മാറി വന്നത്.


ഇതിൽ ഏത് ഞാൻ  മുഴുവന്‍ ജീവിതത്തിനും ഉത്തരവാദിത്തം ഏറ്റെടുത്ത് പുനര്‍ജ്ജനി നേടും? ഏത് പ്രായത്തിലും അവസ്ഥയിലും ഉള്ള ഞാന്‍? 


ജനിക്കുന്നത് ഒന്നും അറിയാത്ത, ഞാന്‍ ചിന്ത പോലും ഇല്ലാത്ത കുഞ്ഞ്.


മരിക്കുന്നത് എന്തൊക്കെയോ പേരും സ്ഥാനവും വന്ന, ഒരുപക്ഷേ എല്ലാം മറന്ന, വേണ്ടെന്നായ വായോവൃദ്ധന്‍.


'ഞാന്‍' എന്നത്‌ തലച്ചോറ്‌ ഉണ്ടാക്കുന്നത്.


'ഞാന്‍' എന്നത്‌ തലച്ചോറിന്റെ വളര്‍ച്ചക്കും തളര്‍ച്ചക്കും അനുസരിച്ച് ഉണ്ടായി ഇല്ലാതാവുന്നത്.


പറയപ്പെടുന്ന ആത്മാവ് ആ നിലക്ക് മാറി മാറി വരുന്ന ഞാന്‍ ബോധം അല്ല, ആവാന്‍ തരമില്ല.


ആത്മാവ് വെറും ജീവിതം. കുറയുകയും കൂടുകയും ചെയ്യാത്ത ജീവിതം. സ്ഥിരമായത്.


*****


ഉദ്ദേശിച്ചത്‌ വീണ്ടും പറയാം.


അത്‌ ഇത്രമാത്രം.


ഞാന്‍ ബോധം ആത്മാവല്ല.


ആത്മാവ് ഞാന്‍ ബോധമല്ല, ആയിക്കൂട. 


ഞാന്‍ ബോധം മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയം.


Autism വും Alzhimers ഉം anaesthesia യും കുട്ടിത്തവും വാര്‍ദ്ധക്യവും ഞാന്‍ ബോധത്തെ സാരമായി ബാധിക്കുന്നു, ഒരുപക്ഷേ പൂർണ്ണമായും അല്പമായും ഇല്ലാതാക്കുന്നു.


മതങ്ങൾ പറഞ്ഞ്‌ വരുന്ന ആത്മാവ്   മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയമല്ലാത്തത്. അത് സ്ഥിരമായത്.


എങ്കിൽ ആത്മാവ് (ആത്മാവ് ഞാന്‍ എങ്കിൽ) ഏതെങ്കിലും ഘട്ടത്തിൽ അല്പമായും പൂർണ്ണമായും മാറാമോ, ഇല്ലാതാവുമോ?


*******


ആത്മാവ് ഞാന്‍ ബോധമല്ലെങ്കിൽ പുനര്‍ജ്ജനി നേടുന്നത് ഞാന്‍ അല്ല. 


അങ്ങനെയൊരു പുനര്‍ജ്ജനി നേടേണ്ട ഞാന്‍ ഇല്ല.


പുനര്‍ജ്ജനി നേടുന്നത്

വെറും ആത്മാവ്.

വെറും ജീവിതം.

ബോധം.

പദാര്‍ത്ഥം.

സ്ഥാനങ്ങളില്‍ പട്ടികള്‍ മാത്രം.

യൂറോ കാണുന്ന നമ്മൾ ഇന്ത്യക്കാര്‍ മനസിലാക്കേണ്ടത്. 

അവിടെ അതിര്‍ത്തികള്‍ ഇല്ല. 

അതിര്‍ത്തികള്‍ പ്രശ്നമാവാതെ എല്ലായിടത്തും കളികൾ നടന്നു. 

യൂറോപ്യനായ ആര്‍ക്കും എവിടെയും എങ്ങിനെയും പോകാനും വരാനും കഴിയുന്നു.

******

സ്ഥാനങ്ങളില്‍ പട്ടികള്‍ മാത്രം. 

പട്ടികള്‍ പരസ്പരം ഉണര്‍ത്തുന്നു. 'എന്ത് ക്രൂരതയും കുറ്റങ്ങളും ചെയത് അധികാരം സൂക്ഷിക്കുക. അല്ലേല്‍ ഏതെങ്കിലും പട്ടിയല്ലാത്തവന്‍ അവിടെ വന്നിരിക്കും'

*****

അതിര്‍ത്തിയും ആഭ്യന്തരവും സ്വസ്ഥമാവാതെ എങ്ങിനെ ഒരു പുരോഗമന രാജ്യമാവും? 

ക്രെഡിറ്റ് നേടാൻ മാത്രം ശ്രമിക്കുന്ന ഭരണനേതൃത്വം മനസ്സിലാക്കിയാല്‍ നന്ന്.

****

ഇന്ത്യ അങ്ങനെയായിപ്പോയി. 

ഭരിക്കുന്നവർ തങ്ങളുടെ പാർട്ടിക്കാരും മതക്കാരും ആയാല്‍ മാത്രം മതി. 

ഭരണം എത്ര മോശവും ചൂഷണം ചെയ്യുന്നതുമായാല്‍ പിന്നെ പ്രശ്‌നമല്ല.












ജനിച്ചിട്ടില്ലാത്തവർ മരിക്കുന്നു.

നിങ്ങൾ ദൈവവിശ്വാസിയെങ്കിൽ 

നഗ്നതയില്‍ അഭിമാനിക്കുക. 

കാരണം നഗ്നത ദൈവം നേരിട്ട് തന്നതാണ്. 

നഗ്നതയിൽ അഭിമാനംകൊള്ളൽ ദൈവത്തെ അംഗീകരിക്കലും സ്തുതിക്കലും മഹത്വപ്പെടുത്തലുമാണ്‌.


*****

ഞാന്‍ ജനിക്കുന്നു എന്ന ബോധത്തോടെ ആരും ജനിക്കുന്നില്ല, ജനിച്ചിട്ടില്ല. 

ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന 'ഞാന്‍ ബോധവുമായി', സാക്ഷിയാവുന്ന വിധം, ബാധ്യതകൾ ഏറ്റെടുക്കാനെന്ന വണ്ണം ആരും ജനിക്കുന്നില്ല.

****

ജനിക്കുന്നത് പേരും വിലാസവും ബോധവും ഇല്ലാത്ത വെറും പീളക്കുഞ്ഞുങ്ങൾ. 

മരിക്കുന്നതോ? 

പേരും വിലാസവും ബോധവും വന്ന നാട്ടുമുഖ്യനും ഹാജിയും നായരും മന്ത്രിയും നേതാവും. 

എന്നുവെച്ചാൽ? 

ജനിച്ചിട്ടില്ലാത്തവർ മരിക്കുന്നു.




Saturday, July 2, 2022

തോല്‍ക്കാന്‍ തയ്യാറാണോ? വിജയിക്കും.

തന്റെ ഭാഗത്ത് നിന്ന് താന്‍ കാണുന്നതും പറയുന്നതും മാത്രമാണ് ശരിയെന്ന് വന്നാല്‍ വ്യത്യസ്ത മതങ്ങളായി, സംഘർഷമായി, യുദ്ധമായി. 

ഒരേ കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചയും പറച്ചിലും സാധ്യമാണ്‌ എന്ന് മനസ്സിലാക്കിയാല്‍ തീര്‍ന്നു എല്ലാ മതങ്ങളും അവരുണ്ടാക്കുന്ന സംഘര്‍ഷങ്ങളും.

*****

തോല്‍ക്കാന്‍ തയ്യാറാണോ? 

വിജയിക്കും. 


ചമ്മാനും ഇളിഭ്യനാവാനും തയ്യാറാണോ?

ആത്മവിശ്വാസം നേടും. 

അല്ലേൽ എപ്പോഴും പേടിച്ച് പിന്നിലിരിക്കുക.

*****

ആരെയാണ് സൂക്ഷിക്കേണ്ടത്? 

സമൂഹത്തെ തിരുത്തുമ്പോള്‍ നിങ്ങൾ പരാജയപ്പെട്ടാല്‍, 'സമൂഹം ശരി, നിങ്ങൾ തെറ്റെന്ന്' പറഞ്ഞ്‌ നിങ്ങളെ കുറ്റപ്പെടുത്തുന്ന കൂടെയുള്ള ചിലരെ




എന്തുകൊണ്ട് സ്വന്തം പാർട്ടിക്ക് വേണ്ടി കോൺഗ്രസ്സ് ഒന്നും ചെയ്തില്ല?

ഭരണത്തിലിരിക്കുമ്പോൾ സ്വന്തം പാർട്ടിക്ക് വേണ്ടി കോൺഗ്രസ് ചെയ്യാതിരുന്നത് മുഴുവൻ ബിജെപി ചെയ്യുന്നു. 


എന്തുകൊണ്ട് കോൺഗ്രസ്സ് ചെയ്തില്ല? 

കോൺഗ്രസിൽ കോൺഗ്രസുകാർ ഉണ്ടായിരുന്നില്ല. 


പകരം അധികാരം മാത്രം ലക്ഷ്യം വെച്ച കുറേ ആളുകൾ മാത്രമായിരുന്നു കോൺഗ്രസുകാരും കോൺഗ്രസ് പാർട്ടിയും.

നമ്മളും നമ്മുടെ മനത്തിനുള്ളിൽ തടവിൽ

നാം ഉണ്ടാക്കുന്ന എന്തോ ചില രസങ്ങളും കളികളും. 

അതിനപ്പുറം ഒന്നുമില്ല. 

എല്ലാം വെറുതെ. 

ഒന്നിനും കൊള്ളാത്ത ഒന്നിനും തികയാത്ത ജീവിതം.

****

മനുഷ്യരായ നമുക്ക് തോന്നും എന്തോ പ്രത്യേകതയും കൂടുതൽ സ്വാതന്ത്ര്യവും ഒക്കെ നമുക്കുണ്ടെന്ന്. 

നമ്മളും നമ്മുടെ മനത്തിനുള്ളിൽ തടവിൽ മാത്രമാണ്. 

ആ മാനത്തിനുള്ളിൽ അനുവദിച്ച് കിട്ടിയത് മാത്രം വെച്ച് നമ്മളും.  

പൂച്ചയേയും നായയെയും കാക്കയെയും ഉറുംബിനെയും വൈറസിനെയും ഒക്കെ പോലെ.

******

നടവഴിയില്‍ ഒരുറുമ്പ് ഒരു മണ്‍കട്ട ഉരുട്ടിക്കൊണ്ടുപോകുന്നു. 

ഉറുമ്പും മണ്‍കട്ടയും വഴിപോകുന്നവന്റെ കാലിനടിയില്‍ ചതഞ്ഞരയുന്നു. 

ഇപ്പോൾ നിങ്ങൾ പറയുക. 

എന്തെവിടെ തുടങ്ങി, എന്തെവിടെ അവസാനിച്ചു?








Friday, July 1, 2022

കഴിവുകെട്ട ഭരണകൂടവും പ്രതികരണശേഷിയില്ലാത്ത ജനതയും

നികുതി കൂടുന്നു. വില കൂടുന്നു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും കൂടുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ജനത ഭരണാധികാരികളെ തെറി പറയുന്നില്ല.

****

ഇന്ത്യ : കഴിവുകെട്ട ഭരണകൂടവും പ്രതികരണശേഷിയില്ലാത്ത ജനതയും ഉള്ള നാട്. ജനാധിപത്യം സ്വപ്നം കാണാന്‍ പോലും അര്‍ഹതയില്ലാത്തവരുടെ നാട്.