Saturday, February 1, 2025

ശ്രീരാമനും ലക്ഷ്മണനും സീതയും മാംസം ഭുജിച്ചതിന് എത്രയോ തെളിവുകൾ.

ശ്രീരാമനും ലക്ഷ്മണനും സീതയും ഒക്കെ മാംസം ഭൂമിച്ചതിന് എത്രയോ തെളിവുകൾ. 

പോത്തും പന്നിയും മാനും ഉൾപ്പെടെയൂള്ളതിൻ്റെ മാംസം ഭൂജിച്ചതിന് തന്നെ ഏറെ തെളിവുകൾ.

രാമായണത്തിൽ തന്നെ അങ്ങിങ്ങ് ഒരുകുറേ ഇടങ്ങളിൽ.

അത്ഭുതപ്പെടാനൊന്നുമില്ല. 

ഭൂജിച്ചിരുന്നില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

മനുഷ്യൻ ആദ്യം മുതൽ വളർന്ന് പുരോഗമിച്ചത് ഇങ്ങനെയൊക്കെ തന്നെയാണ്. 

എന്ത് ഭക്ഷിക്കണം, എന്ത് ഭക്ഷിക്കരുത് എന്നത് മറ്റാരും നിശ്ചയിക്കേണ്ട കാര്യവുമല്ല. സാഹചര്യവും പറമ്പരായി കിട്ടിയ ശീലവും വൃത്തിയും ആരോഗ്യവും മാത്രം ന്യായമാക്കിയല്ലാതെ. 

എന്നിരിക്കെ, എന്തിനാണ് ബീഫിൻ്റെ പേരിൽ മാത്രം ഇവിടെ ഇത്രക്ക് കോലാഹലങ്ങളും കുഴപ്പങ്ങളുമൊക്കെ?

*******

ഗോ എന്നാൽ പശു. 

പശുവും എരുമയും പെണ്ണ്...

കാളയും പോത്തും മൂരിയും ആൺവർഗ്ഗം.

നിരോധിച്ചത്, അഥവാ നിരോധിക്കാൻ ലക്ഷ്യം വെച്ചത്, പെണ്ണായ പശുവെന്ന ഗോയുടെ വധം.

നേരിട്ട് നിരോധിച്ചതല്ല, പകരം ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്വങ്ങളിൽ, ഭാവിയിൽ പറ്റുമെങ്കിൽ ചെയ്യാനുള്ള ലക്ഷ്യങ്ങളായി നിർദ്ദേശിച്ചിട്ടുള്ളത്, ഉൾകൊള്ളിച്ചിട്ടുള്ളത്. ഗോവധനിരോധം. 

ഇന്ത്യ പ്രധാനമായും ഒരു കാർഷികരാജ്യമാണ്, പ്രത്യേകിച്ചും അക്കാലത്ത് ഇന്ത്യ പ്രധാനമായും ഒരു കാർഷികരാജ്യം മാത്രമായിരുന്നു, എന്നത് കൊണ്ടുകൂടിയായിരുന്നു മാർഗ്ഗനിർദ്ദേശകതത്വങ്ങളിൽ ഇങ്ങനെയൊരു ഗോവധനിരോധനലക്ഷ്യം നിർദ്ദേശമായി വെച്ചത്.

കോഴിയായാലും ആടായാലും  പെൺവർഗത്തെ (പൂവനെയും മുട്ടനെയും മാത്രമല്ലാതെ) പൊതുവെ ആരും അറുക്കാറും അവയുടെ ഇറച്ചി തിന്നാറുമില്ല.

**********

അല്ലെങ്കിലും, മനുഷ്യർക്കിടയിൽ പോലും പൊതുവെ യുദ്ധത്തിനും ഉപജീവനം തേടാനും മറ്റും പുറത്തുപോയി നാടുതെണ്ടി കൊല്ലുന്നതും കൊല്ലപ്പെടുന്നതും ആൺവർഗ്ഗമാണ്. 

പെൺവർഗ്ഗത്തെയും അവരിലൂടെ ഉണ്ടാവുന്ന പുതുതലമുറയായ കുട്ടികളെയും സംരക്ഷിക്കാൻ എന്തും പുരുഷവർഗ്ഗത്തിന് ചെയ്യേണ്ടിവന്നുകൊണ്ട്. 

പൊതുവെ പെൺവർഗ്ഗത്തെ സംരക്ഷിക്കാൻ. അതിലൂടെ മൊത്തം ജീവിതത്തെ സംരക്ഷിക്കാൻ.

********

"ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്നാൽ പെണ്ണ് അരക്ഷിതയാവരുത് എന്നുകൂടിയാണർത്ഥം. 

പെണ്ണ് എപ്പോഴും സുരക്ഷിതയാവണം, സംരക്ഷിക്കപ്പെടണം എന്നുകൂടിയാണ്  "ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്നതിനർത്ഥം.

അല്ലാതെ നാം ഇക്കാലത്ത് അർത്ഥമാക്കുന്ന കോലത്തിലുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് നിഷേധിക്കണം, പാടില്ല എന്ന അർത്ഥത്തിലല്ല "ന: സ്ത്രീ സ്വാതന്ത്ര്യമർഹതി"

സ്വാതന്ത്ര്യമെന്നാൽ പരിരക്ഷയും സുരക്ഷയും സംരക്ഷണവും ഇല്ലാത്ത, പരിരക്ഷയും സുരക്ഷയും സംരക്ഷണവും നഷ്ടപ്പെടുന്ന അവസ്ഥ എന്നുകൂടിയാണ് എന്നതിനാൽ മാത്രമാണ് "ന: സ്ത്രീ സ്വാതന്ത്ര്യമർഹതി".

സ്വന്തമായി, ചാരില്ലാതെ, നിരാശ്രയത്വത്തോടെ (independent ആയി) എല്ലാ കാര്യങ്ങളും നടത്തേണ്ടിയും നോക്കേണ്ടിയും വരുന്ന അവസ്ഥ കൂടിയാണ് സ്വാതന്ത്ര്യം.  

തൻ്റേത് മാത്രമല്ലാത്ത കാരണം കൊണ്ട് കൂടി ഗർഭധാരണം നടന്ന് കുട്ടികളെ വളര്ത്തേണ്ടിവരുന്ന ഒരു സ്ത്രീയും ഏത് നിയമപ്രകാരവും സ്വാതന്ത്ര്യം എന്ന പേരിൽ അങ്ങനെ കെണിഞ്ഞുകൂട, അരക്ഷിതയായിക്കൂട. 

ആധുനികകാലത്തെ നിയമങ്ങൾ പോലും സ്ത്രീ ആ വിധം അരക്ഷിതയാവാൻ അനുവദിക്കുന്നില്ല. 

"ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" തന്നെയാണത്.

പ്രസവിക്കുന്ന, പാലൂട്ടുന്ന, കുട്ടികളെ വളർത്തേണ്ടി വരുന്ന പെണ്ണ് ആവിധം സ്വാതന്ത്ര്യമെന്ന പേരിൽ അരക്ഷിതയായിക്കൂട, കൊല്ലപ്പെട്ടുകൂട എന്നർത്ഥം.

പെണ്ണിന്, മനുഷ്യനായാലും മൃഗമായാലും, ഏതുവിധേനയും ഏത് പ്രായത്തിലും സുരക്ഷയും സംരക്ഷണവും ഏർപ്പെടുത്തിയിരിക്കണം എന്നർത്ഥം. 

പെൺവർഗ്ഗത്തെ സുരക്ഷിതയാക്കി സംരക്ഷിച്ച് നിർത്താനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഏത് വിഭാഗത്തിലും അവളുടെ ഏത് ഘട്ടത്തിലും പുരുഷവർഗ്ഗത്തിനുണ്ട് എന്നർത്ഥം. 

യുദ്ധം ചെയ്തിട്ടായാലും, സ്വയം അരക്ഷിതനായിട്ടായാലും, കൊല്ലപ്പെട്ടുകൊണ്ടായാലും പുരുഷൻ പെണ്ണിനെ സംരക്ഷിച്ചുകൊള്ളണം എന്നർത്ഥം.

*******

അതുകൊണ്ട് തന്നെ പൊതുവെ ആരെങ്കിലും എവിടെയെങ്കിലും പെൺവർഗ്ഗത്തെ അറുക്കുകയും കൊല്ലുകയും പെൺവർഗ്ഗത്തിൻ്റെ ഇറച്ചി തിന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, ഗോവധം (സ്ത്രീവധം) എന്ന പേരിലുള്ള ആ സംഗതിയെ ഇന്ത്യയിലും മറ്റെവിടെയും എതിർക്കാവുന്നതാണ്.

പക്ഷെ, ബീഫ് എന്നാൽ പെണ്ണായ പശുവിൻ്റെ ഇറച്ചിയല്ല. 

ആണായ പോത്തിൻ്റെയും മൂരിയുടെയും കാളയുടെയും ഇറച്ചിയാണ് ബീഫ്.

പെൺവർഗ്ഗത്തെ പൊതുവെ മുട്ടക്കും പ്രസവിപ്പിക്കാനും പാലിനും വേണ്ടി കാർഷികമായി വളർത്തുകയാണ് എവിടെയും പതിവ്.

അതുകൊണ്ട് തന്നെ പെണ്ണിനെ ആരും എവിടെയും പുതുവെ കൊന്നുതിന്നുന്നില്ല.

പ്രസവിക്കുന്ന, പാൽചുരത്തുന്ന പെണ്ണിൻ്റെ മാംസം അത്രക്ക് രുചികരവും അല്ല എന്നാണ് പൊതുവെയുള്ള വെപ്പ്.

പെണ്ണ് പ്രസവിക്കുന്നതും പാൽ നൽകുന്നതും കൊണ്ടുകൂടിയാണ്, കാർഷികമായ ഉദ്ദേശത്തിൽ കൂടിയാണ്, അറുക്കാത്തതും അറുക്കുന്നത് നിരോധിച്ചതും.

പിന്നെ, വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന മൃഗമായതിനാൽ ഉണ്ടാവുന്ന അടുപ്പവും വാത്സല്യവും കൊണ്ടും, അതുണ്ടാക്കുന്ന അറപ്പും മടുപ്പും വെച്ചിട്ടുമാണ് നിരോധനം കാർഷികസമൂഹത്തിൽ പൊതുവെ വന്നിട്ടുണ്ടാവുക..