Tuesday, December 31, 2024

ആർക്കും അവനവൻ്റെ കാര്യത്തിൽ ഒരു നിയന്ത്രണവും ഇല്ല.

പുതുവത്സരാശംസകൾ.

ആർക്കും അവനവൻ്റെ കാര്യത്തിൽ പോലും ഒരു നിയന്ത്രണവും ഇല്ല. 

എല്ലാം അങ്ങനെയങ്ങ് നടക്കുന്നത് കൊണ്ട് നമുക്ക് തോന്നും നമ്മുടെ എല്ലാ കാര്യങ്ങളും നമ്മുടെ തന്നെ നിയന്ത്രണത്തിലാണ് എന്ന്. വർഷമെന്നും മാസമെന്നും ദിവസമെന്നും ഞാനെന്നും നീയെന്നും നമ്മളെന്നും ഒക്കെ.

ഹൃദയമിടിപ്പും, രക്തചംക്രമണവും കോശങ്ങളും ഗ്രന്ഥികളും തലച്ചോറും അവയുടെ പ്രവർത്തനക്ഷമതയും പ്രവർത്തനങ്ങളും ഒന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ല, നമ്മൾ തീരുമാനിക്കുന്നത് കൊണ്ടല്ല. 

എല്ലാം നടക്കുന്നത് തന്നെ നമ്മളാവുന്നു, എല്ലാം നടക്കുന്നത് കൊണ്ടും നമ്മൾ ആവുന്നു. 

നമ്മൾ ആയതുകൊണ്ടും നമ്മളറിഞ്ഞുകൊണ്ടും എല്ലാം നടക്കുന്നതല്ല.

അവയൊക്കെ എങ്ങിനെയൊക്കെയോ നടക്കുന്നത് കൊണ്ടും പ്രവർത്തിക്കുന്നത് കൊണ്ടുമുള്ള, അവയുടെ നടപ്പ് കൊണ്ടും പ്രവർത്തനഫലമായുമുള്ള ഞാനും നമ്മളും മാത്രം. 

ഫലമായ ഞാൻ, നമ്മൾ മാത്രം. 

ഞാനും നമ്മളും ഫലമാകുന്നതിനു കാരണമായ പ്രക്രിയയെ നിയന്ത്രിക്കുകയോ, ഉടമപ്പെടുത്തുകയോ ചെയ്യുന്ന ഞാനും നമ്മളും ഇല്ല?

Monday, December 30, 2024

മോഹൻ ഭാഗവത്തും ആർഎസ്എസും വരെ കുറച്ചൊക്കെ പേടിച്ചുതുടങ്ങിയോ?

കൊത്തിക്കൊത്തി മുറത്തിൽ കൊത്തും എന്നായപ്പോൾ മോഹൻ ഭാഗവത്തും ആർഎസ്എസും കുറച്ചൊക്കെ പേടിച്ചുതുടങ്ങിയോ?

തങ്ങൾ ഇക്കാലമത്രയും തങ്ങളുടെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കി ഉപയോഗിച്ചത് തങ്ങൾക്കെതിരെ വരുമെന്ന് തുടങ്ങിയപ്പോൾ മോഹൻ ഭാഗവത്തും ആർഎസ്എസും കുറച്ചൊക്കെ സങ്കോചപ്പെടുന്നുവോ? 

പ്രത്യേകിച്ചും സ്വന്തം അധികാര - സ്ഥാപന - സ്ഥാപിത - നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിഘ്‌നം സംഭവിക്കുമെന്ന് വരുമ്പോൾ മോഹൻ ഭാഗവത്തും ആർഎസ്എസും സ്വന്തം സൃഷ്ടികളെയും സംശയിച്ചുതുടങ്ങിയോ?

അധികാരവും സ്ഥാപനവും നിലനിർത്താനും നിലനിർത്തലുമാണല്ലോ ഉണ്ടാക്കിയെടുത്ത കളവിൻ്റെയും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും കലാപങ്ങളുടെയും ഒക്കെ ആകെമൊത്തമുള്ള മുഖ്യലക്ഷ്യങ്ങൾ, കർമ്മപരിപാടികൾ.

അധികാരം നേടാനും നിലനിർത്താനും വേണ്ടി തങ്ങൾ തുറന്നുവിട്ട വിഷപ്പാമ്പുകളും തേളുകളും തങ്ങൾ വിചാരിച്ചാലും ഇനി കൂട്ടിലേക്ക് തിരിച്ചുപോകില്ല, തങ്ങൾ ഇറക്കിയ വിഷത്തെ ഇനി തങ്ങൾക്കും തിരിച്ചെടുക്കാൻ സാധിക്കില്ല എന്ന അവസ്ഥ ആർഎസ്എസ്സിനും മോഹൻ ഭാഗവത്തിനും മുൻപിൽ സംജാതമാകുന്നുണ്ടോ?

അതുകൊണ്ടാണോ ആർഎസ്എസിനും ഭഗവത്തിനും ചിലതൊക്കെ ഈയടുത്തായി അമ്പലം - പള്ളി വിഷയം ഉയർത്തി സ്വയം നേതാക്കളായേക്കാവുന്ന സ്വന്തം സ്വാമിമാർക്കും സന്യാസിമാർക്കും പുരോഹിതന്മാർക്കും ഗുരുക്കന്മാർക്കും എതിരെ സൂചിപ്പിക്കേണ്ടിയും പറയേണ്ടിയും വന്നത്? 

ആർഎസ്എസും മോഹൻ ഭാഗവത്തും എന്ന തലയുള്ളപ്പോൾ വാലാട്ടരുത് എന്ന പെരുന്തച്ചൻ മനസ്സോടെ, സ്വരത്തോടെ.

ആർഎസ്എസും മോഹൻ ഭാഗവത്തും അങ്ങനെ അപ്പറയുന്നത്തിലും സൂചിപ്പിക്കുന്നതിലും വരെ അൽപവും സത്യസന്ധത പ്രതീക്ഷിച്ചുകൂടെങ്കിലും ചിലത് സംശയിച്ചുപോവുകയാണ്, ചോദിച്ചുപോവുകയാണ്.

തുറന്നുവിട്ട വിഷപ്പാമ്പുകളും തേളുകളും സ്വയം തന്നെ നേതാക്കളാവുന്ന, അമ്മയെക്കാൾ വലിയ കുട്ടിയാവുന്ന അവസ്ഥ ആർഎസ്എസിനെയും ഭഗവത്തിനെയും അല്പമൊക്കെ ഭയപ്പെടുത്തുന്നുവോ? 

ജനങ്ങളുടെ മേൽ തീർത്ത നികുതിഭാരത്തിൻ്റെയും വിലവർദ്ധനവിൻ്റെയും നുണകളുടെയും വിഭജനത്തിൻ്റെയും സിംഹാസനത്തിലാണല്ലോ ഇപ്പോൾ. 

ആ സിംഹാസനവും അതിൻ്റെ സുഖഭോഗങ്ങളും സുരക്ഷിതത്വവും സൂക്ഷിക്കാൻ ചിലതൊക്കെ ഇപ്പോൾ ഭയപ്പെട്ടേ തീരൂ എന്ന് വരുന്നോ ആർഎസ്എസിനും ഭഗവത്തിനും?

നിക്ഷിപ്ത താൽപര്യങ്ങൾ ലക്ഷ്യമിട്ട് തുറന്നുവിട്ട വിഷപ്പാമ്പുകളും തേളുകളും തുറന്നുവിട്ട തങ്ങളെ തന്നെയും കൊന്നില്ലാതാക്കുന്നത്ര വളർന്നുവരുമെന്ന് ഇപ്പോഴവർ നേര് നേരിട്ടറിഞ്ഞ് പേടിക്കുന്നുവോ?

എല്ലാ വിപ്ലവങ്ങളും അങ്ങനെയല്ലെങ്കിലും, ചില വിപ്ലവങ്ങൾ അങ്ങനെ മാത്രമാണ്. 

വിപ്ലവം വിപ്ലവത്തെ തന്നെ കൊന്നുതിന്നും. 

ഭഗവത്തും ആർഎസ്എസും എവിടെയും ഒരു വിപ്ലവവും ഉണ്ടാക്കിയിട്ടില്ല. 

എങ്കിലും കളവിൻ്റെയും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെ പിന്തിരിപ്പൻ കോട്ടാരമെങ്കിലും ഇവിടെ ഒന്നുമറിയാത്ത പാവം അൽപന്മാരുടെ ഇടയിൽ എന്തോ വലിയൊരു വിപ്ലാവമായി മാറിയിട്ടുണ്ടല്ലോ. 

അന്യൻ്റെ നിലനില്പിലും വളർച്ചയിലും അസൂയയും വെറുപ്പും തോന്നുന്ന ക്രൂരവിനോദമനസ്സ് ഉണ്ടായതാണല്ലോ ഇവിടത്തെ ഏറ്റവും വലിയ വിപ്ലവം.

അത്തരം വിപ്ലവങ്ങളുടെ പേരുകേട്ട കരുത്തും ശക്തിയും തന്നെ ആ വിപ്ലവത്തെ തൊട്ടുടനെ കൊന്നുതിന്നുന്നതും ആ നാടിനെ മുഴുവൻ നശിപ്പിക്കും വിധം ആഭ്യന്തരകലാപങ്ങളുടെയും ആത്മനാശത്തിൻ്റെയും കെണിയിൽ വീഴ്ത്തുന്നതും അങ്ങനെയാണ്.

തങ്ങളുടെ ശത്രുക്കളെ വേദനിപ്പിക്കാനും കൊല്ലാനും തൽക്കാലം തങ്ങളെ സഹായിച്ച അതേ വിഷപ്പാമ്പുകളും തേളുകളും തങ്ങളെ തന്നെ, തങ്ങളുടെ തന്നെ ദീർഘദൂര ലക്ഷ്യങ്ങളെ തന്നെ തിരിച്ചുകുത്തിയേക്കാമെന്ന് മുൻകൂട്ടി കാണാൻ സാധിക്കാതെ പോയ മോഹൻ ഭാഗവത്തും ആർഎസ്എസും ഇപ്പോൾ തുടങ്ങിയോ?

വെറുപ്പിനും ശത്രുതക്കും അങ്ങനെയൊരു കഥയുണ്ട്, ഗതിയുണ്ട് എന്നവർ തിരിച്ചറിഞ്ഞുതുടങ്ങിയോ. 

വെറുപ്പും ശത്രുതയും ആർക്കെതിരെയും തിരിയും. ആരെയും ഇരയാക്കും. ഇന്ന് ഞാൻ, നാളെ നീ എന്ന് മാത്രം.

തൽക്കാലം ആർക്കെങ്കിലും അനുകൂലം എന്ന് വന്നേക്കും. അന്ധമായി.

പക്ഷെ, കുറച്ച് കഴിഞ്ഞാൽ അതേ വെറുപ്പും ശത്രുതയും തൽക്കാലം അനുകൂലമായി സുഖഭോഗം അനുഭവിച്ചവർക്കെതിരെയും വരും. അന്ധമായിത്തന്നെ. 

ഇന്ന് നിൻ്റെ ശത്രുവിനെതിരെ നിനക്കുപയോഗപ്പെട്ട അതേ വെറുപ്പും ശത്രുതയും നാളെ നിന്നെ ശത്രുവാക്കി നിനക്കെതിരെയും ഉപയോഗപ്പെട്ട് വരും.

ദുഷ്‌പ്രവണതകളും ദുർവ്വികാരങ്ങളും തന്നെയായ വിഷപ്പാമ്പുകളും തേളുകളും അങ്ങനെയാണ്. 

അവയ്ക്ക് പ്രത്യേകമായ കണ്ണും കാതും ഹൃദയവും ബുദ്ധിയും ലക്ഷ്യവും ഇല്ല. 

ആര്, എങ്ങിനെ ഉപയോഗിക്കുന്നുവോ അങ്ങനെ അതനുസരിച്ച് അതാത് കാലത്ത് അത് പണിയെടുക്കും. 

വെറും ചട്ടുകങ്ങളും കത്തിയും പോലെ. 

ഉള്ളി മുറിക്കാം, ആളെ കൊല്ലാം. 

ആരെയും നിങ്ങളെയും കൊല്ലാം.

ഉപയോഗിക്കുന്ന കൈകൾ അതിൻ്റെ ഉപയോഗം നിശ്ചയിക്കും. 

ആർക്കെതിരെ എപ്പോഴെന്നത് അപ്പപ്പോൾ നിശ്ചയിക്കപ്പെടും.

തുറന്നുവിട്ടവർ ആരാണ് എന്നതോ,  ആരെയൊക്കെയാണ് കുത്തേണ്ടതും വേദനിപ്പിക്കേണ്ടതും എന്നതോ ഒന്നും അവയ്ക്കറിയില്ല, അറിയേണ്ടതില്ല. 

********

പിന്നാമ്പുറം: നമ്മൾ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന് ചെയ്യുന്ന എല്ലാ തെറ്റുകളും ക്രൂരതകളും കുതന്ത്രങ്ങളും രാജ്യസ്‌നേഹം. 

നമുക്കെതിരെ ആര്, എന്ത്, എങ്ങിനെ ചെയ്യുന്നതും രാജ്യദ്രോഹം. 

നമ്മെ ചോദ്യം ചെയ്യുന്നത് തന്നെ രാജ്യദ്രോഹം.

Sunday, December 29, 2024

ആരും കാഫിർ അല്ല. എന്തുകൊണ്ട്? ആരും വിശ്വാസിയും അല്ല. എന്തുകൊണ്ട്? അറിയായ്ക നിഷേധമല്ല.

ആരും കാഫിർ അല്ല. 

എന്നല്ല, അവിശ്വാസികൾ എന്ന് പൊതുവെ പറയപ്പെടുന്ന ജനങ്ങളിൽ വരെ 99 ശതമാനവും കാഫിറുകൾ അല്ല. 

ഇന്ത്യയിലെ ഹിന്ദുക്കൾ 99 ശതമാനവും കാഫിറുകൾ അല്ല. 

ലോകത്തെ മുസ്ലിംകൾ അല്ലാത്തവർ മുഴുവൻ  എന്തുകൊണ്ട് കാഫിറുകൾ അല്ല? 

കാഫിർ എന്നാൽ സത്യത്തെയും ദൈവത്തെയും ഒളിച്ചുവെക്കുന്നവൻ, നിഷേധിക്കുന്നവൻ.

നിഷേധിക്കാനും ഒളിച്ചുവെക്കാനും ആദ്യം സത്യത്തെയും ദൈവത്തെയും അവർ അറിയേണ്ടതുണ്ട്.

പക്ഷെ, ആരറിയുന്നു യഥാർത്ഥത്തിൽ സത്യത്തെയും ദൈവത്തെയും?

ആരും വേണ്ടവിധം കേൾക്കുന്നു പോലുമില്ല സത്യത്തെയും ദൈവത്തെയും കുറിച്ച്. 

സത്യത്തെയും ദൈവത്തെയും അറിയുന്ന കോലത്തിൽ അറിയുന്ന കാര്യം പിന്നെയാണ്.

ആ നിലക്ക് വിശ്വാസികളിൽ 99 ശതമാനവും വിശ്വാസികൾ പോലുമല്ല.

ഖുർആൻ തന്നെ പറയുന്നത് ശ്രദ്ധിക്കൂ:

"ആറാബികൾ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. നീ പറയുക: നിങൾ വിശ്വസിച്ചിട്ടില്ല, പകരം നിങൾ (സാമുദായിക) മുസ്ലിംകൾ ആയിരിക്കുന്നു എന്ന് പറയുക: നിങ്ങളുടെ ഹൃദയങ്ങളിലേക്ക് (മനസ്സിലേക്ക്) വിശ്വാസം പ്രവേശിച്ചിട്ടില്ല." (ഖുർആൻ)

വിശ്വാസം എന്ന് നമ്മൾ പൊതുവെ പറയുന്ന കാര്യത്തിന് അറബി ഭാഷയിൽ, അല്ലെങ്കിൽ ഖുർആനിൽ ഉപയോഗിച്ച വാക്ക് ഈമാൻ എന്നതാണ്.

ഈമാൻ എന്നാൽ വിശ്വാസമല്ല. 

ഈമാൻ എന്നാൽ സാധാരണ വിശ്വാസമല്ല. 

ഈമാൻ എന്നാൽ നിർഭയത്വമാണ്. 

തീർത്തും പേടി ഇല്ലാതാവുന്ന അവസ്ഥയാണ്, 

വീടണഞ്ഞ, കൂടണഞ്ഞ അവസ്ഥയാണ് ഈമാൻ

ഈമാൻ എന്നാൽ അഭയം കിട്ടുകയും, അഭയം കിട്ടിയ അവസ്ഥയും ആണ്. 

"വിശന്നപ്പോൾ ഭക്ഷിപ്പിച്ച, പേടിച്ചപ്പോൾ  നിർഭയത്വമേകിയ (വിശ്വാസമല്ല, നിർഭയത്വം നൽകിയ) ഈ ഗേഹത്തിൻ്റെ നാഥനെ, അതിനാൽ നിങൾ (അടിമപ്പെടുക, വണങ്ങുക) ആരാധിക്കുക." (സൂറ: അൽ ഖുറൈഷി, ഖുർആൻ)

കാഫിർ എന്ന അറിഞ്ഞിട്ടും ഒളിച്ചുവെക്കുന്ന, നിഷേധിക്കുന്ന ആളുകൾ പൊതുവെ ഇല്ലെന്നർത്ഥം. 

ഇവിടെ ആരും യഥാർത്ഥത്തിൽ അറിഞ്ഞിട്ടില്ല, 

അതുകൊണ്ട് തന്നെ ആരും ശരിക്കും ദൈവത്തെ അറിഞ്ഞതിന് ശേഷം കരുതിക്കൂട്ടി ഒളിച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. 

അല്ലെങ്കിലും സാധാരണഗതിയിൽ: 

ദൈവത്തെയും സത്യത്തെയും ശരിക്കും അറിഞ്ഞതിന് ശേഷം ആരെങ്കിലും നിഷേധിക്കുമോ? 

ദൈവത്തെയും സത്യത്തെയും ശരിക്കും അറിഞ്ഞതിനെ ആരെങ്കിലും ഒളിച്ചുവെക്കുമോ?

അങ്ങനെ നിഷേധിക്കാനും ഒളിച്ചുവെക്കാനും മാത്രം ദൈവത്തോടും സത്യത്തോടും അവ്വിധം വെറുപ്പും വിദ്വേഷവും ആർക്ക്, എന്തിന്?

അറിയാത്തത് കൊണ്ട് അറിയില്ലെന്ന് പറയുന്ന അവിശ്വാസി എന്ന നിഷേധി പോലും വിശ്വാസിയാണ്, ചുരുങ്ങിയത് നിഷേധിയല്ല. 

അറിയായ്ക നിഷേധമല്ല.

അറിയായ്ക ഒളിച്ചുവെക്കൽ അല്ല.

അറിയായ്ക കുഫ്ർ അല്ല.

അറിയാത്തവൻ കാഫിറും അല്ല.

ചുരുങ്ങിയത് നിഷേധമെന്ന വിശ്വാസത്തെ വിശ്വസിക്കുന്ന വിശ്വാസിയാണ് ഓരോ നിഷേധിയും.

Friday, December 27, 2024

വഖഫ് സ്വത്ത് എന്നാൽ:

വഖഫ് സ്വത്ത് എന്നാൽ: ഇല്ലാത്ത കേസ് കൊടുത്തും, കലാപങ്ങൾ അഴിച്ചുവിട്ടും, മറ്റുള്ളവരുടെ ആരാധനാലയങ്ങൾ തകർത്തും, എവിടെയെങ്കിലും എങ്ങിനെയെങ്കിലും കീഴെ ലിംഗമോ വിഗ്രഹമോ ഉണ്ടാക്കി വെച്ച് കണ്ടെടുത്തും അല്ലാതെയും തട്ടിയെടുത്ത് നേടുന്ന സ്വത്തോ ഭൂമിയോ അല്ല, ആവാൻ പറ്റില്ല.. 

വഖഫ് സ്വത്ത് എന്നാൽ: ഓരോ വിശ്വാസിയും അവൻ്റെ സ്വന്തം സ്വത്തും സമ്പത്തും പള്ളിക്കും പൊതുആവശ്യങ്ങൾക്കും വേണ്ടി പ്രത്യേകം രേഖാമൂലം നീക്കിവെക്കുന്നതും കൊടുക്കുന്നതും മാത്രമാണ്. 

മുസ്‌ലിംകൾക്കും പള്ളിക്കും എല്ലാ കാര്യങ്ങളിലും കൃത്യമായ നിർദ്ദേശങ്ങളുണ്ട്, വഴികാട്ടലുണ്ട്, ഹലാലും ഹറാമും ഉണ്ട്. 

അവർക്കും അവരുടെ പള്ളിക്കും കൃത്യമായി തന്നെ പാടുള്ളതും പാടില്ലാത്തതുമുണ്ട്. 

തൽപരകക്ഷികൾ അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ വെച്ച്, അധികാരം നേടാനും നിലനിർത്താനും വേണ്ടി മാത്രം, തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വെറുപ്പ് വിതരണം ചെയ്യാനും വേണ്ടി മാത്രം, എന്തെങ്കിലും കളവ് പറഞ്ഞുപ്രചരിപ്പിക്കുന്നത് പോലെയല്ല വഖഫും അതുമായി ബന്ധപ്പെട്ട ഒരു കാര്യവും. 

വെറുതേ കയ്യേറിയതും കട്ടതും മോഷ്ടിച്ചതും വഖഫ് ആക്കാൻ പറ്റില്ല, വഖഫ് സ്വത്തായി നൽകാനും പറ്റില്ല.

വസ്തുതകൾ വസ്തുതകളായിത്തന്നെ പറയണമല്ലോ? 

പ്രത്യേകിച്ചും വസ്തുതാവിരുദ്ധമായ പച്ചക്കളവുകൾ അധികാരത്തിൻ്റെ പിൻബലത്തോടെ രംഗം അടക്കി ഭരിക്കുന്ന നാട്ടിലും കാലത്തും.

കളവ് എത്രയും സുലഭവും സത്യം തീരെ ഇല്ലാതായി എള്ളിൻ്റെയത്ര വലിപ്പത്തിൽ പോലും പ്രത്യക്ഷപ്പെടാത്തതുമാകുന്ന കാലത്തും നാട്ടിലും.

എന്താണ് ഹലാൽ? എന്താണ് ഹറാം?

ഹലാൽ എന്തെന്നറിയാത്ത എല്ലാവരും ധരിക്കുന്നത് ഹലാൽ എന്നാൽ എന്തോ വലിയ സംഗതിയാണ്, എന്തോ കുറ്റകരമായ സംഗതിയാണ് എന്നാണ്.

അഥവാ എല്ലാവരെയും അങ്ങനെയാണ് മറ്റെന്തോ നിക്ഷിപ്ത താൽപര്യങ്ങൾ വെച്ച് തെറ്റിധരിച്ചിരിക്കുന്നത്.

അതുകൊണ്ടാണല്ലോ തീയില്ലാതെയും ഇത്രക്ക് പുകയുന്നത്?

എന്താണ് ഹലാൽ?

അനുവദനീയമായത് ഹലാൽ. വളരേ ലളിതം.

അനുവദനീയമായത് കുറെയുണ്ടോ?

നിഷിദ്ധമായ (ഹറാം ആയ) വളരേ കുറച്ച് കാര്യങ്ങളും സംഗതികളും സാധനങ്ങളും ഒഴികെ, ബാക്കിയെല്ലാം ഹലാൽ (അനുവദനീയമായത്). 

എങ്കിൽ എന്താണ് അനുവദനീയമല്ലാത്തത്, അഥവാ നിഷിദ്ധമായത്, അഥവാ ഹറാം ആയത്?

നിങ്ങളെ സംശുദ്ധവും പരിശുദ്ധവും ആയി നിർത്താൻ വേണ്ടി ഒഴിവാക്കി മാറ്റിനിർത്തിയ കാര്യങ്ങളാണ് ഹറാം.

നിങ്ങളെ സംശുദ്ധവും പരിശുദ്ധവും ആയി നിർത്താൻ വേണ്ടി അനുവദനീയമല്ലാത്തത്,  നിരോധിച്ചത്, അഥവാ മോശമായത്. 

എന്നുവെച്ചാൽ ഹറാം അല്ലാത്തതെല്ലാം ഹലാൽ.

വളരെ കുറച്ച് ഹറാമും ബാക്കി എല്ലാം ഹലാലും.

എങ്കിൽ നാടൻ ഭാഷയിൽ ഒന്നുകൂടി വ്യക്തമാക്കിത്തരിക: എന്താണ് ഹലാൽ? എന്താണ് ഹറാം?

വൃത്തിയില്ലാത്തത് മുഴുവൻ, മോശമായത് മുഴുവൻ ഹറാം.

നിങ്ങളെ അലസരും ചൂഷകരും ആക്കുന്നത് മുഴുവൻ ഹറാം.

നിങ്ങളെ താന്തോന്നികളും തെമ്മാടികളും ആക്കുന്നത് മുഴുവൻ ഹറാം.

ഉദാഹരണത്തിന്: 

1. ഒരു ഉദാഹരണം : രക്തം നിഷിദ്ധം, ഹറാം. രക്തം ഹലാൽ അല്ല, അനുവദനീയമല്ല.

രക്തം മാത്രം പാചകം ചെയ്തും അല്ലാതെയും കഴിക്കുന്നതും കുടിക്കുന്നത് നിഷിദ്ധം, ഹറാം. രക്തം പോവാതെ കിട്ടുന്ന മാംസം നിഷിദ്ധം, ഹറാം, ഹലാൽ അല്ലാത്തത്.

അതുകൊണ്ടാണ് മുസ്‌ലിംകൾക്ക് മൃഗങ്ങളുടെ മാംസം കഴിക്കണമെങ്കിൽ അതിനെ അതിൻ്റെ രക്തം മുഴുവൻ കളയുന്ന കോലത്തിൽ അറുക്കൽ നിർബന്ധമാകുന്നത്.

ഹലാൽ ഭക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത് ഇത്രയേ ഉളളൂ. മാംസം കഴിക്കുന്നുവെങ്കിൽ പൂർണമായും രക്തം കളയുന്ന വിധത്തിൽ അറൂത്തത് മാത്രം. 

2. മറ്റൊരുദാഹരണം: ശവം നിഷിദ്ധം, ഹറാം, ഹലാൽ അല്ല. 

ശവം കഴിക്കുന്നത് നിഷിദ്ധമാണ്. 

എന്നുവെച്ചാൽ അറുക്കാതെ കിട്ടുന്ന ഏത് മാംസവും ശവമാണ്. അത്തരം ശവങ്ങൾ നിഷിദ്ധമാണ്. 

മത്സ്യത്തിൻ്റെ കാര്യത്തിലൊഴികെ. 

അറുക്കാതെ ചാവുന്ന, അങ്ങനെ കിട്ടുന്ന മാസം ഏതും ശവമാണ്, ഹലാൽ അല്ല, അനുവദനീയമല്ല. അവ ഹറാം ആണ്, നിഷിദ്ധമാണ്. 

ഇത്രയേ ഉള്ളൂ ഹറാം ഹലാൽ വിഷയം.

3. പിന്നെയും വേറൊരുദാഹരണം: പലിശ നിഷിദ്ധമാണ്. പലിശ ഹലാൽ അല്ല.

പ്രയാസപ്പെടുന്നവന് കടം നൽകി അതിന് പ്രതിഫലമായി പലിശ വാങ്ങരുത്. പലിശ വാങ്ങുന്നതും കൊടുക്കുന്നതും നിഷിദ്ധമാണ്, ഹറാം ആണ്, ഹലാൽ അല്ല, അനുവദനീയമല്ല.

4. പന്നിയിറച്ചി ഏതുവിധേനയും നിഷിദ്ധമാണ്, ഹറാം ആണ്, ഹലാൽ അല്ല, അനുവദനീയമല്ല.

ഇനിയും ചില കാര്യങ്ങളുണ്ട് ഹലാൽ അല്ലാത്തത്. ഹറാം ആയത്. അവയിൽ മിക്കതും ഓർമ്മയുള്ളത് ഇവിടെ എണ്ണിപ്പറയാം 

5. പുരുഷൻമാർ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് ഹറാം, നിഷിദ്ധം. 

അഥവാ പുരുഷൻമാർ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് ഹലാൽ അല്ല, അനുവദനീയമല്ല.

6. കളവു മുതൽ ഹലാൽ അല്ല, അനുവദനീയമല്ല. നിഷിദ്ധമാണ്. ഹറാമാണ്.

7. മദ്യപാനം/ലഹരിപദാർത്ഥം (എന്നുവെച്ചാൽ ലഹരിയുണ്ടാക്കുന്നത് എന്തും) നിഷിദ്ധമാണ്, ഹറാം ആണ്, ഹലാൽ അല്ല, അനുവദനീയമല്ല.

8. വ്യഭിചാരം ഹലാൽ അല്ല, അനുവദനീയമല്ല. നിഷിദ്ധമാണ്. ഹറാമാണ്.

ഇങ്ങനെയിങ്ങനെ പോകുന്ന അല്ലറചില്ലറ (ഇനിയും ഇതിൽ പറയാതെ വിറ്റുപോയതടക്കം) കാര്യങ്ങളും സംഗതികളും ഹറാം, നിഷിദ്ധം, അനുവദനീയമല്ലാത്തത്. ബാക്കിയെല്ലാം ഹലാൽ, അനുവദനീയം, നിഷിദ്ധമല്ലാത്തത്.

ഇത്രയൊക്കെയേ ഉള്ളൂ, ഇങ്ങനെയൊക്കെയെ ഉള്ളൂ ഹലാൽ എന്നാലും ഹറാം എന്നാലും. 

ഏറെക്കുറെ ആർക്കും സ്വീകാര്യമാവാൻ മാത്രമുളളത്, മോശമായി തോന്നാൻ ഒന്നുമില്ലാത്തത്. 

അല്ലാതെ, അന്ധമായ വെറുപ്പും വിദ്വേഷവും ശത്രുതയും വെച്ചുകൊണ്ട് തെറ്റിദ്ധാരണകൾ പരത്തി, എന്തോ ഭീകരമായ സംഗത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അന്തരീക്ഷം പൊടിപടലം നിറഞ്ഞതും വെള്ളം കലങ്ങിയതും ആക്കരുതല്ലോ ഭ്

Thursday, December 26, 2024

ശ്രീരാമൻ ജനിച്ചത് എത്ര ലക്ഷം വർഷങ്ങൾക്ക് മുൻപ്?

ശ്രീരാമൻ ജനിച്ചത് ത്രേതായുഗത്തിൽ. 

എങ്കിൽ എത്ര ലക്ഷം വർഷങ്ങൾക്ക് മുൻപ്?

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപെന്ന് പറയപ്പെടുന്ന ത്രേതായുഗത്തിലെ കഥയും ചരിത്രവും എങ്ങിനെ കിട്ടും? എങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും? 

മനുഷ്യനായിത്തീർന്ന മനുഷ്യവംശത്തെ സംബന്ധിച്ചേടത്തോളം, സങ്കല്പത്തിലും കഥകളിലും കാല്പനികതയിലും ഭാവനകളിലും മാത്രമല്ലാതെ ത്രേതായുഗവും ദ്വാപരയുഗവും എന്നതൊക്കെയുണ്ടോ?

അങ്ങനെയുള്ള, കഥകളിലും സങ്കല്പത്തിലും മാത്രമുളള ഏതെങ്കിലും യുഗത്തിലെ എന്തെങ്കിലും കാര്യങ്ങൾ രേഖപ്പെടുത്താൻ മനുഷ്യരായ ആരെങ്കിലും ഉണ്ടായിരുന്നിരിക്കുമോ? 

രണ്ടായിരവും മൂവായിരവും വർഷങ്ങൾക്ക് മുൻപിലുള്ള കാര്യങ്ങൾക്ക് പോലും കാര്യമായ, എഴുതപ്പെട്ട ചരിത്രം ഇല്ല മനുഷ്യന് എന്ന് വരുമ്പോൾ പ്രത്യേകിച്ചും.

എന്നിരിക്കെ, ത്രേതായുഗത്തിലെയും ദ്വാപരയുഗത്തിലെയും കഥയും ചരിത്രവും തെളിവ് സഹിതം പറയാൻ ആരെ, എങ്ങിനെ, എവിടെ കിട്ടും?

തീർത്തും കാല്പനികമായ കഥാപുസ്തകങ്ങളിലൂടെ മാത്രമല്ലാതെ.

വർത്തമാനകാല മാനങ്ങളും മാനദണ്ഡങ്ങളും അളവുകോലുകളും വെച്ചുണ്ടായ കോടതിയിലും നിയമപരമായും ഈ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും നടന്നുവെന്ന് പറയുന്ന കാര്യങ്ങളെ വെച്ച് അവകാശവാദങ്ങൾ ഉയർത്താമോ?

അങ്ങനെ കോടതിയിലും നിയപരമായും തർക്കിക്കുമ്പോഴും പരിഹാരങ്ങൾ തേടുമ്പോഴും ആശ്ചര്യപ്പെട്ടു പോകുന്നു. 

ഒരു രാജ്യത്തിൻ്റെ ഭാഗധേയം വരെ ത്രേതായുഗ, ദ്വാപരയുഗ കഥകളും സങ്കല്പങ്ങളും നിശ്ചയിക്കുന്നു എന്നാകുമ്പോൾ പ്രത്യേകിച്ചും.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ത്രേതായുഗത്തിൽ മനുഷ്യന് മനുഷ്യനെന്ന പേര് തന്നെ ഉണ്ടായിരുന്നോ? പിന്നെയല്ലേ വ്യക്തിപരമായ പേരുകളുണ്ടാവുക? 

പിന്നെയല്ലേ ത്രേതായുഗത്തിൽ  ജനിച്ചുവെന്ന് പറയപ്പെടുന്ന ശ്രീ രാമൻ്റെ പേര് പോലും?

പൂർണമായും മഹാഭൂരിപക്ഷത്തിനും (ഒരുപക്ഷേ ആർക്കും തന്നെ) അറിയില്ല, അറിയാനിടയില്ല.).

പേരും വിലാസവും മനുഷ്യനും തന്നെ ഉണ്ടാവാത്ത കാലം ത്രേതായുഗം, ദ്വാപരയുഗം.

എന്നിട്ടും അക്രമോത്സകരാവാൻ അവരൊക്കെയും ജയ് ശ്രീരാം എന്ന് വിളിച്ചുപറയുന്നു.

ത്രേതായുഗത്തിൽ ജനിച്ചു ജീവിച്ച് മരിച്ചു എന്ന് പറയപ്പെടുന്ന "ശ്രീ രാമൻ" ഇന്നും ഹിന്ദുക്കളുടെ മുഴുവൻ ദൈവമോ ദൈവസങ്കല്പമോ ആണോ? 

അറിയില്ല. 

അങ്ങനെ വരുമ്പോൾ കൃഷ്ണ ഭക്തന്മാർക്ക് വേറേതന്നെയായ ദ്വാപരയുഗ കഥകളും ദൈവസങ്കല്പങ്ങളും വേറെയില്ലേ?

"ജയ് ശ്രീരാം" ഈയടുത്തകാലത്ത് മാത്രം ഹിന്ദുക്കളെ ഒരു ഏകശിലാത്മക സമൂഹമായി മാറ്റിയെടുക്കാൻ ഉണ്ടാക്കിയ രാഷ്ട്രീയമുദ്രാവാക്യം മാത്രമല്ലേ?

ആണെന്ന് തോന്നുന്നു. 

ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉള്ള, ചൊല്ലാൻ പറഞ്ഞ, ചൊല്ലിയാൽ പുണ്യമുണ്ടെന്ന് പറയപ്പെട്ട മന്ത്രവാചകമാണോ "ജയ് ശ്രീരാം".

അല്ല. 

ഹിന്ദുമതവും വിശ്വാസവുമായി വല്ല ബന്ധവുമുണ്ടോ "ജയ് ശ്രീരാം" എന്ന മുദ്രാവാക്യത്തിന്?

ഉള്ളതായി അറിവില്ല.

ഹിന്ദുമതം എന്ന പേരും പ്രയോഗവും തന്നെ ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉണ്ടോ?

ഇല്ല.

ഹിന്ദുക്കൾ എന്നത് തന്നെയുണ്ടോ?

ഇല്ല.

പിന്നെ ഇവിടെ ഉണ്ടെന്ന് പറയുന്ന ഹിന്ദുക്കൾക്ക് ഹിന്ദുക്കൾ എന്ന് പേര് വന്നത്?

ഒരു കാര്യവും ഇല്ലാതെ. 

മുസ്ലിമും ക്രിസ്ത്യാനിയും മറ്റ് മതസ്ഥരും അല്ലാതിരുന്ന കുറേ വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ള, അല്ലെങ്കിൽ ഒരു വിശ്വാസവും കൃത്യമായി ഇല്ലാത്ത ഒരേകുറേ കൂട്ടങ്ങളെ ഈയടുത്ത് മാത്രം വിളിച്ച പേര് ഹിന്ദു, ഹിന്ദുക്കൾ.

*******

ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ മറ്റേതൊരു വിശ്വാസവും പോലെ ഒരു വിശ്വാസമല്ലേ? 

വിശ്വാസത്തെ അതിൻ്റെ വഴിക്ക് വിട്ടാൽ പോരേ?

നല്ല ചോദ്യമാണ്.

ശരിയാണ് അതൊരു വിശ്വാസമാണ്. 

വിശ്വാസത്തിൻ്റെ വഴിക്ക് വിട്ടാൽ മതി.

പക്ഷെ വെറും കഥയെന്നതും വിശ്വാസമെന്നതും വിട്ട്, കഥാപാത്രത്തിന് യഥാർത്ഥത്തിൽ തന്നെ ജന്മസ്ഥലം ഉണ്ടെന്ന് വരെ പറയുമ്പോൾ വിഷയം വേറെയാണ്?

ആ അടിസ്ഥാനത്തിൽ, വിശ്വാസം മാത്രം ആകേണ്ടിയിരുന്ന കഥാപാത്രത്തിന് സ്വത്തവകാശവും മറ്റും ഉണ്ടെന്ന് വരെ പറയുമ്പോഴും വിഷയം വേറെയാണ്. 

ആ ഒരു സ്വത്തവകാശത്തിന് വേണ്ടി (മറ്റാരുടെയോ സ്വത്ത് വേണം എന്ന്) കോടതിയെയും നിയമത്തെയും സമീപിച്ച്, നാട്ടിൽ മുഴുവൻ ഭീഷണി മുഴക്കി, അത് തന്നെ രാഷ്ടീയമാക്കുമ്പോൾ വിഷയം വേറെയാണ്. 

സ്വന്തമായി അവനവൻ അവനവൻ്റെ വിശ്വാസത്തിന് വേണ്ടി, അവനവൻ്റെ സമ്പത്ത് കൊണ്ട് സ്വത്ത് വാങ്ങുന്നതും അമ്പലമോ പള്ളിയോ കനീസയോ നിർമ്മിച്ചുകൊടുക്കുന്നതും പോലെ നിസ്സാരമല്ല ഈ കാര്യങ്ങൾ.

അത്തരമൊരു രാഷ്ട്രീയം വെച്ച് മാത്രം രാജ്യവും രാഷ്ട്രഭരണവും ആയി സംഗതികൾ മുഴുവൻ വഷളാവുമ്പോൾ "കിലുക്കം" സിനിമയിൽ "രേവതി" ഒരു കഥാപാത്രമായി പറഞ്ഞത് പോലെ "അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നതും ശരിയാണെന്ന് വരും. 

"അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നതും നിയമപരമായി അംഗീകരിച്ചുകൊടുത്തു കൊണ്ട് കോടതിയിൽ നിയപരമായി അവകാശങ്ങൾ സ്ഥാപിച്ചുകൊടുക്കേണ്ടി വരും. 

"അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നത് വെച്ചും കലാപങ്ങൾ അഴിച്ചുവിട്ട് രാഷ്ട്രീയം പറയേണ്ടി വരും, രാജ്യഭരണം നേടിക്കൊടുക്കേണ്ടി വരും

"അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നത് നിഷേധിക്കുന്നവർക്കാണ് രേവതിക്കല്ല വട്ടെന്നും പറയേണ്ടി വരും.

Monday, December 23, 2024

ഇന്ത്യൻജനത പൊതുവേ നിരാശയിലാണ്, നിരാശപ്പെട്ടവരാണ്.

ഇന്ത്യൻജനത പൊതുവേ നിരാശയിലാണ്, നിരാശപ്പെട്ടവരാണ്. 

നിരാശയിലും നിരാശപ്പെട്ടവരിലും എളുപ്പമുണ്ടാകുന്നതും ഉണ്ടാക്കാനാവുന്നതുമാണ് അസൂയയും വെറുപ്പും. 

നിരാശയെയും അസൂയയെയും വെറുപ്പിനെയും വേണ്ടതുപോലെ  ഉപയോഗപ്പെടുത്താൻ കുറേ കളവുകൾ വേണം. 

കളവുകൾ വേണ്ടതുപോലെ വിതരണം ചെയ്താൽ ഒരുങ്ങുന്ന ഇടത്തിൽ പെട്ടന്ന് നടത്താവുന്ന കൃഷിയാണ് വർഗ്ഗീയത, ഭീകരത, തീവ്രവാദം, കലാപങ്ങൾ. 

അക്കാര്യത്തിൽ പ്രാവീണ്യമുള്ളവർ അതുപയോഗിച്ച് അധികാരം നേടുന്നു, നിലനിർത്തുന്നു..

********

അംബേദ്ക്കർ അംബേദ്ക്കർ എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞാൽ സ്വർഗ്ഗം കിട്ടുമോ എന്നറിയില്ല. 

പക്ഷെ, മോദി മോദി എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞാൽ എന്തായാലും സ്വർഗ്ഗം കിട്ടുമായിരിക്കും, അല്ലേ? 

അതിനാൽ, മോദി സെൽഫി പോയിൻ്റുകൾ ഇപ്പോഴും സജീവം തന്നെയല്ലേ? 

മൂപ്പര് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പേരിലുണ്ടാക്കിയ സ്റ്റേഡിയവും സജീവം തന്നെയല്ലേ?

*********

ശ്രീരാമൻ ജനിച്ചത് ത്രേതായുഗത്തിൽ. 

എങ്കിൽ എത്ര ലക്ഷം വർഷങ്ങൾക്ക് മുൻപ്?

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപെന്ന് പറയപ്പെടുന്ന ത്രേതായുഗത്തിലെ കഥയും ചരിത്രവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ? 

അവ രേഖപ്പെടുത്താൻ ത്രേതായുഗത്തിൽ മനുഷ്യരായ ആരെങ്കിലും ഉണ്ടായിരുന്നുവോ? 

രണ്ടായിരം വർഷങ്ങൾക്ക് മുൻപിലേക്ക് കാര്യമായ എഴുതപ്പെട്ട ചരിത്രം ഇല്ലാത്ത നമുക്ക്  ത്രേതായുഗത്തിലെ ആ കഥയും ചരിത്രവും തെളിവ് സഹിതം പറയാൻ ആരെ, എങ്ങിനെ കിട്ടും? 

തീർത്തും കാല്പനികമായ കഥപുസ്തകത്തിലൂടെ മാത്രമല്ലാതെ.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ത്രേതായുഗത്തിൽ ജനിച്ചുവെന്ന് പറയപ്പെടുന്ന രാമൻ്റെ പേര് പോലും പൂർണമായും മഹാഭൂരിപക്ഷത്തിനും (ഒരുപക്ഷേ ആർക്കും തന്നെ) അറിയില്ല, അറിയാനിടയില്ല.

പക്ഷെ അക്രമോത്സകരാവാൻ അവരൊക്കെയും ജയ് ശ്രീരാം എന്ന് വിളിച്ചുപറയുന്നു.

"ശ്രീ രാമൻ" ഹിന്ദുക്കളുടെ മുഴുവൻ ദൈവമോ ദൈവസങ്കല്പമോ ആണോ? 

അറിയില്ല. 

"ജയ് ശ്രീരാം" ഈയടുത്തകാലത്ത് മാത്രം ഹിന്ദുക്കളെ ഒരു ഏകശിലാത്മക സമൂഹമായി മാറ്റിയെടുക്കാൻ ഉണ്ടാക്കിയ രാഷ്ട്രീയമുദ്രാവാക്യം മാത്രമല്ലേ?

ആണെന്ന് തോന്നുന്നു. 

ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉള്ള വാചകമാണോ "ജയ് ശ്രീരാം".

അല്ല. 

ഹിന്ദുമതവും വിശ്വാസവുമായി വല്ല ബന്ധവുമുണ്ടോ "ജയ് ശ്രീരാം" എന്ന മുദ്രാവാക്യത്തിന്?

ഉള്ളതായി അറിവില്ല.

ഹിന്ദുമതം എന്ന പേരും പ്രയോഗവും തന്നെ ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉണ്ടോ?

ഇല്ല.

ഹിന്ദുക്കൾ എന്നത് തന്നെയുണ്ടോ?

ഇല്ല.

പിന്നെ ഇവിടെ ഉണ്ടെന്ന് പറയുന്ന ഹിന്ദുക്കൾക്ക് ഹിന്ദുക്കൾ എന്ന് പേര് വന്നത്?

ഒരു കാര്യവും ഇല്ലാതെ. 

മുസ്ലിമും ക്രിസ്ത്യാനിയും മാറ്റ് മതസ്ഥരും അല്ലാതിരുന്ന കുറേ വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ള ഒരേകുറേ കൂട്ടങ്ങളെ വിളിച്ച പേര് മാത്രം ഹിന്ദു, ഹിന്ദുക്കൾ.

*******

പള്ളികൾക്കടിയിൽ ക്ഷേത്രങ്ങളും ക്ഷേത്രങ്ങൾക്കടിയിൽ ബുദ്ധ-ജൈന മഠങ്ങൾ ഉണ്ടെന്നും വാദിച്ച് കലാപങ്ങൾ ഉണ്ടാക്കാമോ ഈ നാട്ടിൽ?

ദൈവങ്ങൾ കെട്ടിടങ്ങളുടെ കീഴിൽ കുടുങ്ങിപ്പോകുന്നത്ര നിസ്സാരരായിപ്പോകുന്നുവോ ഈ നാട്?

പള്ളികൾ തകർക്കുന്നവർ അറിയാതെ പോകുന്ന കാര്യം. 

പള്ളികൾ ഉളളത് കൊണ്ടല്ല ഇസ്‌ലാം. 

പകരം, ഇസ്‌ലാം ഉളളത് കൊണ്ട് പള്ളികൾ ആണ്. 

മുസ്‌ലിംകൾക്ക് നിസ്കരിക്കാൻ പള്ളികൾ തന്നെ വേണ്ടതുണ്ടോ?

ഇല്ല.

മുസ്‌ലിംകൾക്ക് ഭുമിയിൽ എവിടെവെച്ചും നിസ്കരിക്കാം, ദൈവത്തെ വിളിക്കാം, പ്രാപിക്കാം. 

"വായിക്കുക" എന്നത് മറ്റുള്ളവരോട് മാത്രം പറയേണ്ടതല്ലല്ല.

 "അന്ധനും ബധിരനും ഊമനും, അവർ മടങ്ങുകയില്ല (ഖുർആൻ)" എന്ന് പറഞ്ഞത് പോലെ ആവരുതല്ലോ നമ്മളും, നമ്മളറിയാതെ?

"അവരുടെ ഹൃദയങ്ങളിലും കാതുകളിലും നാം സീൽ വെച്ചിരിക്കുന്നു, അവരുടെ കണ്ണുകൾക്ക് മറയും ഉണ്ട്" (ഖുർആൻ) എന്ന് പറയപ്പെട്ട വിഭാഗവും അറിഞ്ഞും അറിയാതെയും നമ്മൾ തന്നെ ആയിക്കൂടല്ലോ?

പിന്നെ മറ്റൊരു കാര്യം.

നമുക്ക് വേണ്ടപ്പോൾ മാത്രം നാം മറ്റുള്ളവരിൽ നിന്നും ആവശ്യപ്പെടുന്ന ഒരു സംഗതി മാത്രമായിരിക്കരുത് സഹിഷ്ണുത. 

നാം കാണിക്കേണ്ടത് കൂടി ആയിരിക്കണം സഹിഷ്ണുത.

നമ്മുടെ ഇടങ്ങളിൽ നമ്മൾ കാണിക്കാത്തത് നാം മറ്റുള്ള ഇടങ്ങളിൽ ആവശ്യപ്പെടുന്നു എന്നത് അല്ലെങ്കിൽ തന്നെ നാം കേൾക്കേണ്ടി വരുന്ന, കുറേ ശരിയുള്ള വലിയ ആരോപണമാണ്. 

പ്രതികരണങ്ങളിലെ നമ്മുടെ ഭാഷയും സംസ്കാരവും വിവേകവും നമ്മുടെ വിശ്വാസവും അതിൻ്റെ പ്രയോഗവും തരുന്നത് തന്നെയാണോ എന്നും ഉറപ്പിക്കണം.

"വായിക്കുക" എന്നത് മറ്റുള്ളവരോട് മാത്രം പറയേണ്ടതല്ലല്ലോ?

"വായിക്കുക" എന്നാൽ നമ്മുടേത് മാത്രമായ ഏതെങ്കിലും ചിലത് മാത്രം വായിച്ച് കുടുങ്ങുക, അങ്ങനെ കുടുങ്ങാൻ വേണ്ടി മാത്രം നമ്മുടേത് മാത്രമായ ഏതെങ്കിലും ചിലത് മാത്രം വായിക്കാൻ പറയുക എന്നതുമല്ലല്ലോ?

*********


Saturday, December 21, 2024

നിസ്കാരങ്ങൾ പ്രാർത്ഥനയല്ല. പിന്നെ, നിസ്കാരങ്ങൾ എന്താണ്?

മുസ്‌ലിംകൾ നടത്തുന്ന അഞ്ച് നേരത്തെ നിസ്കാരങ്ങൾ പ്രാർത്ഥനയല്ല. ആരാധനാകർമ്മവുമല്ല.

നോമ്പും ഹജ്ജും സക്കാത്തും ശഹാദത്ത് കലിമയും ഒന്നും പ്രാർത്ഥനയല്ല. ആരാധനാകർമ്മവുമല്ല. 

അവയിലൊന്നും ചോദിക്കലും ആവശ്വപ്പെടലുമായ പ്രാർത്ഥനകൾ ഇല്ല.

പ്രാർത്ഥനയെന്നും ആരാധനയെന്നും ആളുകൾ നിസ്കാരത്തെ (പിന്നെ ഹജ്ജിനെയും നോമ്പിനെയും സക്കാത്തിനെയും) കരുതാനും വിളിക്കാനും എങ്ങിനെ ഇടവന്നു എന്നത് മനസ്സിലാവുന്നില്ല. 

പൊതുവിൽ മറ്റുള്ളവർ ഉപയോഗിക്കുന്നതും പറയുന്നതും തീർത്തും തെറ്റായി മറ്റൊരു കാര്യത്തെ സൂചിപ്പിക്കാൻ ഭാഷാപരമായ പരിമിതി കാരണം ഉപയോഗിക്കുകയോ, പറയുകയോ?

ഇസ്‌ലാമിനെ മതം എന്ന് വിളിച്ചത് പോലെ തന്നെ അബദ്ധമാണ് നിസ്‌കാരത്തെയും ഹജ്ജിനെയും നോമ്പിനെയും സക്കാത്തിനേയും പ്രാർത്ഥനയെന്നും ആരാധനയെന്നും വിളിക്കുന്നത്. 

ഇസ്ലാം മതമല്ല. 

നിസ്കാരമോ ഹജജോ നോമ്പോ സക്കാത്തോ പ്രാർത്ഥനയും ആരാധനാ - പൂജാതി കർമ്മങ്ങളും അല്ല.

ഇസ്‌ലാം വിധേയത്വം, സമർപ്പണം, വഴക്കം. 

വഴക്കവും സമർപ്പണവും വിധേയപ്പെടലും ഉറപ്പിക്കുന്ന അനുസരണം, അടിമപ്പെടൽ മാത്രം നിസ്കാരവും നോമ്പും സകാത്തും ഹജ്ജും.

മുസ്‌ലിംകൾക്ക് മുസ്ലിമാവാൻ നിർബന്ധമായ പ്രാർത്ഥനകളും ആരാധനാ - പൂജാതി കർമ്മങ്ങളും ഇല്ല. 

മുസ്‌ലിംകൾക്ക് മുസ്ലിമാവാൻ ഉള്ളത് അനുസരണം മാത്രം, അടിമപ്പെടൽ മാത്രം, സമർപ്പണം മാത്രം, സാക്ഷ്യംവഹിക്കൽ മാത്രം.

ഇസ്‌ലാമിൻ്റെ പഞ്ച്തംഭങ്ങളിൽ ഒന്നിലും പ്രാർത്ഥനകളും ആരാധനാ - പൂജാതി കർമ്മങ്ങളും ഇല്ല. നിർബന്ധമായും നടത്തേണ്ട പ്രാർത്ഥനകളും ആരാധനാ - പൂജാതി കർമ്മങ്ങളും ഇല്ല. 

ഇസ്‌ലാമിൻ്റെ പഞ്ച്തംഭങ്ങളും അനുസരണം മാത്രമായ കർമ്മങ്ങൾ മാത്രം, സാക്ഷ്യംവഹിക്കൽ മാത്രം, ഉത്തരം നൽകൽ മാത്രം. സൂക്ഷമനതാ ബോധവും ശുദ്ധീകരണവും സംസ്കരണവും ലക്ഷ്യം വെച്ചുള്ളവ ചില കർമ്മങ്ങളും അനുസരണങ്ങളും മാത്രം. 

മുസ്‌ലിംകൾ മറ്റേതെങ്കിലും നിലക്ക് നടത്തുന്ന എന്തെങ്കിലും പ്രാർത്ഥനകൾ മുഴുവൻ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന പ്രാർത്ഥനകൾ മാത്രം. തീർത്തും ഐച്ഛികമായത്. മുസ്‌ലിമാവാൻ നിർബന്ധമല്ലാത്തത്.

മുസ്ലിമാവാൻ നിർബന്ധമായ പഞ്ചസ്തംഭങ്ങളിൽ എവിടെയും എന്തെങ്കിലും പ്രാർത്ഥനയുടെയും ആരാധനാ - പൂജാതി കർമ്മങ്ങളുടെയും അംശമില്ല. 

എവിടെയെങ്കിലും എന്തെങ്കിലും പ്രാർത്ഥനയുടെ (അതും ആവശ്യപ്പെടുക എന്ന അർത്ഥത്തിലുള്ള പ്രാർത്ഥനയുടെ) അംശമുണ്ടെങ്കിൽ അത് അഞ്ച് നേരത്തെ നിസ്കാരത്തിൽ മാത്രം. 

ഈ അഞ്ച് നേരത്തിൽ പതിനേഴ് പ്രാവശ്യമായി മുസ്ലിംകൾ നടത്തുന്നത്, ചോദിക്കുന്നത്, പറയുന്നത് ഒരേയൊരു കാര്യം മാത്രം. 

ശരിയായ, നേരായ വഴി അന്വേഷിക്കുക എന്ന കാര്യം മാത്രം. 

ശരിയായ, നേരായ മാർഗ്ഗം അന്വേഷിക്കുന്ന പ്രാർത്ഥന എന്ന ചോദിക്കലും ആവശ്യപ്പെടലും മാത്രം. അതും ദിനേന അഞ്ച് പ്രാവശ്യം നടത്തേണ്ട നിസ്കാരത്തിൽ പതിനേഴ് പ്രാവശ്യം നിർബന്ധമായും. 

"ഇഹ്ദിന - സ്സ്വിറാത്ത്വ - ൽമുസ്തഖീം" 

(ഞങ്ങളെ നേരായ വഴി നടത്തേണമേ) 

(അഥവാ, ഞങ്ങൾക്ക് നേരായ വഴി കാണിച്ചുതരേണമേ)

അന്വേഷണബുദ്ധി നിലനിർത്തി, ശരിയായ, നേരായ വഴി അന്വേഷിക്കുക മാത്രമാണ് ഒരു മുസ്ലിമിൻ്റെ ഇസ്‌ലാമികമായ, മുസ്ലിമാവാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട, എപ്പോഴും നടത്തേണ്ട ബാധ്യതയും പ്രാർത്ഥനയും എന്നർത്ഥം. 

അതാണ് അഞ്ച് നേരത്തെ നിസ്കാരത്തിൽ പതിനേഴ് പ്രാവശ്യമായി നടത്തുന്ന പ്രാർത്ഥന. 

ശരിയായ, നേരായ വഴി അന്വേഷിക്കുക എന്ന, പ്രാർത്ഥന. 

പ്രാർത്ഥന എന്ന് എല്ലാവർക്കും തോന്നുന്ന, എന്നാൽ സ്വാർത്ഥവും ഭൗതികവുമായ ഒന്നും ചോദിക്കുന്നതല്ലാത്ത ഏക പ്രാർത്ഥന, ഏക പ്രക്രിയ.

നിസ്കാരത്തിൽ മുസ്‌ലിംകൾ അഞ്ച് നേരത്തിൽ പതിനേഴ് പ്രാവശ്യം  അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യുന്ന ശരിയായ നേരായ വഴി ഏതെന്ന് പോലും പേരെടുത്തോ അല്ലാതെയോ പറയാതെ, ആ പ്രാർത്ഥനയിൽ ആ വഴിയേതെന്ന് കൃത്യമായി പറയാതെ, നിർവ്വചിക്കാതെ തുറന്നു നിർത്തുകയും ചെയ്തിരിക്കുന്നു. 

"നീ ആരുടെയൊക്കെ മേൽ അനുഗ്രഹം ചെയ്തോ അവരുടെ വഴി, വഴിപിഴച്ചവരുടെയും കോപത്തിന് വിധേയമായരുടെയും അല്ലാത്ത വഴി" 

എന്ന് മാത്രം വിശേഷിപ്പിച്ച്, ദിവസവും അഞ്ച് നേരം പതിനേഴ് പ്രാവശ്യം ചോദിച്ചന്വേഷിക്കുന്ന ആ ശരിയായ നേരായ വഴിയെ നിർവ്വചിക്കാതെ തുറന്നുനിർത്തിയിരിക്കുന്നു.

Friday, December 20, 2024

ക്രിസ്ത്യാനികൾ നേടിയത് തന്തയില്ലായ്മത്തരം കാണിച്ച് മാത്രം.

ക്രിസ്ത്യൻ സമൂഹവും പൗരോഹിത്യവും എന്നും നിലയുറപ്പിച്ചത് അധിനിവേശത്തിൻ്റെയും, അധികാരത്തിൻ്റെയും പക്ഷത്ത്. 

ഇന്ത്യയിലും അത് ഇന്നും എന്നും അപ്പടി. 

അധികാരത്തിൻ്റെ ഓരംചേർന്ന് നിൽക്കുന്ന പതിവുരീതി കൊണ്ട് മാത്രം അവർ നേടിയതാണ് നാടായ നാട് മുഴുക്കെയും (ഒപ്പം അധിനിവേശ ശക്തികൾ നിലയുറപ്പിച്ച എല്ലാ നാടുകളിലും) വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങളും വലിയ ചർച്ചുകളും വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളും. 

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഇവരുടെ പങ്ക് വളരെ തുച്ഛമാണ്, മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കാത്തതാണ്.

*******

ക്രിസ്ത്യാനികളും (ക്രിസ്തുമത വിശ്വാസികളും) പൗരോഹിത്യവും എന്നാണ് മേല്പോസ്റ്റിൽ  വ്യക്തമായും പറഞ്ഞത്. അല്ലാതെ ചില ക്രിസ്ത്യൻ പേരുള്ളവർ എന്നല്ല.

ടിവി തോമസും സഖാവ് പത്രോസും അവരെപോലുള്ളവരും ക്രിസ്തീയ വിശ്വാസത്തെ പ്രതിനിധീകരിച്ച ക്രിസ്ത്യാനികൾ ആയിരുന്നില്ല, അങ്ങനെ ആയിക്കൊണ്ടല്ല അവരായത്, അവരായത് പോലെയൊക്കെ അവരായത്.

മുഗുളരും മറ്റും ഏറെക്കുറെ ആയിരം കൊല്ലത്തോളം ഇന്ത്യ ഭരിച്ചതിനെ ഇന്നും എന്നും മുസ്‌ലിംകൾ ഭരിച്ചു, മുസ്‌ലിം ഭരണാധികാരികൾ ഭരിച്ചു എന്ന് തന്നെയാണ് ചരിത്രവും നമ്മളും രേഖപ്പെടുത്തുന്നത്, പറയുന്നത്. 

അതുകൊണ്ട് തന്നെ മുസ്ലിംകൾ മേൽപറഞ്ഞ മുസ്‌ലിം ഭരണം കൊണ്ട് എന്തെങ്കിലും നേടിയെങ്കിൽ പോലും അത് (അവർ ഭരിച്ചു എന്ന) തന്തയുള്ള കോലത്തിലും മുസ്‌ലിം ഭരണമെന്ന തന്തയെ വെച്ചും കാട്ടിയും തന്നെയാണ്. 

അതേസമയം, മുസ്ലിംകൾ മുസ്‌ലിം ഭരണം കൊണ്ട് പ്രത്യേകിച്ച് ഒന്നും നേടിയിട്ടില്ല എന്നത് വസ്തുത. എന്ന് മാത്രമല്ല, ഏകദേശം ആയിരം വർഷങ്ങളോളം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയെ ഒരു മുസ്ലിം, ഇസ്‌ലാമിക രാജ്യമാക്കി മാറ്റിയിട്ടും ഇല്ല.  

ആ മുസ്‌ലിം ഭരണാധികാരികൾ ഒക്കെയും ഈ നാട്ടുകാരായി ഇവിടെ തന്നെ ജീവിച്ച് ഇവിടെ തന്നെ മരിച്ചവരുമാണ്. ഒന്നും ഇവിടെ നിന്നും എവിടേക്കും കയറ്റിക്കൊണ്ടുപോകുവാൻ വന്ന കച്ചവടക്കാർ ആയിരുന്നില്ല അവർ.

പക്ഷേ, ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മറ്റും ഭരിച്ചപ്പോൾ ചരിത്രവും നമ്മളും ക്രിസ്ത്യാനികൾ ഭരിച്ചു എന്ന് രേഖപ്പെടുത്തുന്നില്ല, പറയുന്നില്ല. 

അതുകൊണ്ട് തന്നെ ക്രിസ്ത്യാനികൾ നേടിയത് (അവർ ഭരിച്ചു എന്ന) തന്തയെ കാണിച്ചും വെച്ചുമല്ല. 

പകരം, ക്രിസ്ത്യാനികൾ നേടിയത് അധികാരത്തിൻ്റെ ഓരം ചേർന്നും അധിനിവേശത്തിനു കൂട്ടുനിന്നും തന്തയില്ലായ്മത്തരം കാണിച്ച് മാത്രമാണ്. 

ബ്രിട്ടീഷുകാരും മറ്റും ഇവിടെ ഭരിച്ചത് ഇവിടെ തന്നെ ജീവിച്ച് മരിക്കാനായിരുന്നില്ല, പകരം ഇവിടെയുള്ള വിഭവങ്ങൾ അവരുടെ സ്വദേശമായ നമുക്ക് വിദേശ രാജ്യങ്ങളായ ഇടങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകാൻ മാത്രമായിരുന്നു.

വഖഫ് സ്വത്ത് മുസ്‌ലിംകൾക്ക് മുസ്‌ലിം ഭരണം കൊണ്ടോ മുസ്‌ലിം ഭരണത്തിന് കുടപിടിച്ച് ഓരംചേർന്ന് നിന്നത് കൊണ്ടോ കിട്ടിയതും കിട്ടുന്നതും അല്ല. 

മുസ്‌ലിംകൾക്ക് അങ്ങനെ എങ്ങനെയങ്കിലും കിട്ടുന്നതൊന്നും സ്വന്തമായും പള്ളിക്ക് വേണ്ടിയും സ്വീകരിക്കാനും പറ്റില്ല എന്നത് അവരുടെ മതപരമായ വിശ്വാസത്തിൻ്റെ പ്രത്യേകതയുമാണ്. 

മുസ്‌ലിംകൾക്ക് എന്ത് നേടുന്നതിനും അനുഭവിക്കുന്നതിനും ഹറാമും ഹലാലും ഉണ്ട്. അനുവദനീയമായതും നിഷിദ്ധമായതും എന്നുണ്ട്. എല്ലാറ്റിനും നിയമവും നിഷ്ഠയും പ്രവാചകനിൽ മാതൃകയും ഖുർആനിൽ നിർദേശവും ഉണ്ട്, ഉണ്ടാവണം എന്നുണ്ട്.

വഖഫ് സ്വത്തിന് ഭരണവുമായും ഭരണകൂടവുമായും അധികാരത്തോടൊപ്പവും അടിനിവേശത്തോടൊപ്പവും ഒട്ടിനിൽക്കുന്നതിന് കിട്ടുന്ന അപ്പാക്കഷണവുമായും ഒരു ബന്ധവും ഇല്ല. 

വഖഫ് സ്വത്തുക്കൾ മുസ്‌ലിം മതവിശ്വാസികൾ അവരുടെ വകയായി പള്ളിക്കും പള്ളിപരിപാലനത്തിനും വേണ്ടി പ്രാദേശികമായും കുടുംബപരമായും വ്യക്തിപരമായും വകയിരുത്തുന്ന സ്വത്തുക്കൾ മാത്രമാണ്. 

ഇസ്ലാമിൽ ഒരർത്ഥത്തിലും പൗരോഹിത്യമില്ല. പ്രാദേശികമായി നാം കാണുന്നതോന്നും ഇസ്‌ലാമിൽ പൊതുവെ ഉള്ളതോ അംഗീകരിക്കപ്പെട്ടതോ ആയ പൗരോഹിത്യമല്ല.

കൃത്യമായ, സ്ഥാപിതമായ, എല്ലാം കേന്ദ്രീകരിക്കുന്ന പൗരോഹിത്യം ഇസ്‌ലാമിൽ ഇല്ലെന്നതുകൊണ്ട് തന്നെ ക്രിസ്ത്യൻ പൗരോഹിത്യവും സഭയും ചെയ്യുന്നത് പോലെ അധികാര, അധിനിവേശ ശക്തിയുമായി വിലപേശാൻ മുസ്‌ലിംകൾക്ക് വഴിയില്ല, സാധിക്കില്ല.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉള്ളത് പോലെ മതം എന്ന നിലക്കും വിശ്വാസം എന്ന നിലക്കും ഒരുറപ്പും വ്യക്തതയും നിലപാടും ഒരിക്കലും  ക്രിസ്തുമതവിശ്വാസികൾക്കും പൗരോഹിത്യത്തിനും ഒരിക്കലും ഉണ്ടായിട്ടില്ല. 

അപ്പം കണ്ടവനെ അപ്പാ എന്ന് വിളിച്ച്, അധികാരത്തോടും അധിനിവേശത്തോടും കൂടെ നിന്ന് നിക്ഷിപ്ത പൗരോഹിത്യ, മത, സഭാ കച്ചവട താൽപര്യങ്ങൾ ഏതുവിധേനയും സാധിക്കുക, സംരക്ഷിക്കുക മാത്രമല്ലാതെ മറ്റൊന്നും ക്രിസ്തുമത പൗരോഹിത്യം നാളിതുവരെ ചെയ്തിട്ടില്ല. 

പുറത്ത് മതേതരം അഭിനയിച്ച് നിലനിർത്തുന്ന തികഞ്ഞ സങ്കുചിത വർഗ്ഗീയത മാത്രമല്ലാതെ ഒന്നും കേരള സമൂഹത്തിന് പോലും ക്രിസ്ത്യൻ പൗരോഹിത്യം കാണിച്ചിട്ടില്ല. 

ക്രിസ്ത്യാനികൾക്കും ക്രിസ്തീയ പൗരോഹിതയത്തിനും ഒരുകാലത്തും ആദർശപരവും വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതുമായ നിലപാടില്ല. ക്രിസ്തുമതം യേശുവിലും ബൈബിളിലും എല്ലാറ്റിനും നിർദേശവും മാതൃകയും ഉള്ള അങ്ങനെയൊരു മതവുമല്ല.

മുസ്‌ലിം ഭൂരിപക്ഷപ്രദേശത്ത് മുല്ലപ്പള്ളിയും ആൻ്റണിയും ഉണ്ണിത്താനും ഇ കെ നായനാരും മറ്റും മറ്റും സ്ഥാനാർഥിയായി നിന്നതും ജയിച്ചതും പോലെ ഒരാളും ഒരിക്കലും ക്രിസ്ത്യൻ സാന്നിദ്ധ്യം ന്യായമായുള്ള (ഭൂരിപക്ഷം വേണ്ട) ഒരൊറ്റ ഇടത്തും നിൽക്കാറില്ല, ജയിക്കാറില്ല. ക്രിസ്ത്യൻ സ്ഥാനാർത്ഥിയല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയും അവിടങ്ങളിൽ നിൽക്കാറില്ല, ജയിക്കാറില്ല. 

അത്രക്ക് കൃത്യമായ സങ്കുചിത വർഗ്ഗീയ അജണ്ട സൂക്ഷിച്ച്, പൗരോഹിത്യത്തെ ഒരു ശക്തിയും മറയുമാക്കി വിലപേശി കാര്യം സാധിക്കുന്നവരാണ് ചുരുങ്ങിയത് ക്രിസ്ത്യാനികളും ക്രിസ്ത്യൻ പൗരോഹിത്യവും.

വിശ്വാസപരമായി കണിശതയുള്ള മുസ്ലിംകൾ സ്വയം അധിനിവേശം നടത്തിയവരാവാം. പക്ഷേ, അത് വന്നിടത്ത് തന്നെ ജീവിച്ചു മരിക്കാൻ മാത്രം തന്നെയായിരുന്നു.

പക്ഷെ, മുസ്ലിംകൾ ഒരിക്കലും മറ്റ് അധിനിവേശ, അധികാര ശക്തികൾക്ക് വിടുവേല ചെയ്യില്ല, ചെയ്തിട്ടില്ല. 

അധിനിവേശ അധികാര ശക്തികളുടെ കൂടെ കൂടിയവരോ അധികാരത്തിൻ്റെ അപ്പക്കേഷണത്തിനു വേണ്ടി അധികാരത്തിൻ്റെ ഓരംപറ്റിനിന്നവരോ ആയിരുന്നില്ല മുസ്ലിംകൾ ചരിത്രത്തിൽ ഒരിക്കലും. 

ഇന്നും വൻശക്തികളായ അമേരിക്കയും റഷ്യയും ഒരുകുറേ ശ്രമിച്ചിട്ടും പിൻവലിയേണ്ടി വന്ന അഫ്ഗാനിസ്ഥാൻ വരെ കാണിച്ചുതരുന്നത് അതാണ്.

ഇന്ന് നാമറിയുന്ന ക്രിസ്തുമതം ഉണ്ടായത് പോലും സാമ്രാജ്യത്വം കൊണ്ട് മാത്രം. റോമാസാമ്രാജ്യം എന്ന സാമ്രാജ്യ ശക്തിയുടെ നിഴലിൽ രൂപപ്പെട്ട ഒന്നാണ് ക്രിസ്തുമതം. അങ്ങനെയാണ് യേശു കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വത്തിക്കാൻ ക്രിസ്ത്യാനികളുടെ കേന്ദ്രമാകുന്നത്.  

ക്രിസ്തുമതവും സഭ എന്ന പൗരോഹിത്യ സ്ഥാപനവും യേശുവുമായി ഒരു ബന്ധവുമില്ലാത്ത സാമ്രാജ്യത്വ അധിനിവേശ ശക്തിയുടെ താൽപര്യവും അജണ്ടയും വെച്ചാണെന്നും നാം ഓർക്കണം.

ക്രിസ്തുമത ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം തന്നെ ഇത് കാണാം. 

അതുകൊണ്ടാണല്ലോ ക്രിസ്ത്യാനികൾ യേശുവിനെ ജാരപുത്രൻ എന്നും കന്യാമറിയത്തെ വേശ്യ എന്നും വിളിച്ചവരെ പോലും കൂടെ കൊണ്ടുനടക്കുന്നവരാവുന്നത്. 

വിശ്വാസപരമായ സംശുദ്ധത എന്നത് ക്രിസ്ത്യൻ മതപൗരോഹിത്യ സഭയെ നിലനിർത്തുന്നതിനേക്കാൾ പ്രധാനമല്ല ക്രിസ്ത്യൻ പൗരോഹിത്യത്തിനും സഭക്കും ക്രിസ്തുമതവിശ്വാസികൾക്കും. 

യേശുവിനെ കുരിശിലേറ്റിയവരെ വരെ സ്വന്തം കാര്യം ലാഭിക്കാനും, മതം എന്ന നിലക്ക് ഇസ്ലാമിനോടുള്ള ആശയപരമായ പരാജയത്തിന് പകരം വീട്ടാനും കൂട്ടുകൂട്ടുന്നത് അതുകൊണ്ടാണ്. 

ഇസ്‌ലാമും മുസ്ലിംകളും കന്യാമറിയത്തെ വാനോളം പുകഴ്ത്തുന്നു, മറിയത്തിൻ്റെ കന്യകാത്വം അംഗീകരിക്കുന്നു, മറിയത്തെ കുറിച്ച് ഒരധ്യായം തന്നെ ഖുർആനിൽ ഉണ്ടെന്ന് വരുന്നു, പിതാവില്ലാതെയുള്ള യേശുവിൻ്റെ ജനനം അംഗീകരിക്കുന്നു, യേശുവിനെ പ്രവാചകനായി മുസ്ലിംകൾ പിന്തുടരുന്നു, യേശുവിൻ്റെ എല്ലാ അൽഭുതസിദ്ധികളെയും മുസ്ലിംകൾ അപ്പടി അംഗീകരിക്കുന്നു. എന്നിട്ടും ഇതൊന്നും അംഗീകരിക്കാത്ത വരെ, യേശുവിനെ പീഡിപ്പിക്കുകയും പരിഹസിക്കുകയും കുരിശിലേറ്റുകയും ചെയ്തവരെ പ്രിയപ്പെട്ടവരും മുസ്ലിംകളെ ശത്രുക്കളും ആക്കുന്നു. 

മറ്റൊന്നുമല്ല കാരണം, വർത്തമാനകാല അധിനിവേശ അധികാര ശക്തിയുടെ കൂടെ നിന്ന് ആവുന്നത് സാധിക്കുക എന്നത് മാത്രം ക്രിസ്ത്യൻ പൗരോഹിത്യാത്തിനും സഭക്കും ലക്ഷ്യം.

എന്നിട്ടും ജൂതന്മാരെക്കാൾ വലിയ ശത്രുക്കളായി മുസ്‌ലിംകളെ ക്രിസ്ത്യാനികൾ എടുക്കുകയും യഥാർത്ഥ ശത്രുക്കളായ ജൂതന്മാരെ മുസ്‌ലിംകളെ എതിർക്കാൻ സുഹൃത്തുക്കളാക്കുകയും ചെയ്യുന്നു.

Thursday, December 19, 2024

ഭഗവാനല്ല ഭരണഘടന ഉണ്ടാക്കിയത് അംബേദ്ക്കറാണ്.

അമിത്ഷായോട്. 

ഭഗവാനല്ല ഭരണഘടന ഉണ്ടാക്കിയത്; അംബേദ്ക്കറാണ്. 

ഇന്ത്യയെ ഇന്ത്യയാക്കിയതും ഒന്നിപ്പിച്ചതും ഭാഗവാനല്ല; ഭരണഘടന മാത്രമാണ്. 

സ്വർഗത്തിൽ എങ്ങിനെപോകുമെന്ന് ചർച്ചചെയ്യേണ്ട ഇടമല്ല പാർലമെൻ്റ്. 

ദൈവം എന്ന ഭഗവാൻ്റെ പേരിൽ രാജ്യം ഒരിക്കലും ഒന്നിച്ചിട്ടില്ല; ഭിന്നിക്കുകയും ഉച്ചനീചത്വങ്ങൾ നടപ്പാക്കുകയും മാത്രം ചെയ്തു. 

പാർലമെൻ്റിലും രാജ്യഭരണത്തിലും ഭഗവാന് കാര്യമില്ല, പ്രസക്തിയില്ല. 

പാർലമെൻ്റിലും രാജ്യഭരണത്തിലും ഭരണഘടനക്കും അംബേദർക്കുമാണ് പ്രസക്തി. 

അതുകൊണ്ട് രാജ്യം രാജ്യമായിരിക്കുന്ന കാലത്തോളം അംബേദ്ക്കർ, അംബേദ്ക്കർ എന്ന് ജനം പറഞ്ഞുകൊണ്ടേയിരിക്കും. 

അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല. 

രാജ്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവർക്ക് അങ്ങനെ അംബേദ്ക്കർ, അംബേദ്ക്കർ എന്ന് വിളിക്കുമ്പോൾ അസ്വസ്ഥതയില്ല, ആശ്വാസം മാത്രം.

രാജ്യത്തിലും ഭരണഘടനയിലും വിശ്വസിക്കാത്തവരുടെ കൈകളിൽ രാജ്യഭരണം വരാതിരിക്കാൻ മാത്രം നമുക്ക് ഒരുമിച്ച് പ്രത്യാശിക്കാം. 

അവർ അംബേദ്ക്കറിൽ അഭിമാനം കൊള്ളും 


അല്ലാഹു എന്ന വാക്കിന് യഥാർത്ഥത്തിൽ ഉള്ളവൻ എന്നുമാത്രമേ അർത്ഥമുള്ളൂ.

അല്ലാഹു എന്ന അറബി വാക്കിന് യഥാർത്ഥ ദൈവം (യഥാർത്ഥത്തിൽ ഉളളത്, യഥാർത്ഥത്തിൽ ഉള്ളവൻ) എന്നുമാത്രമേ അർത്ഥമുള്ളൂ.

ഇസ്ലാമിൽ അല്ലാഹു എന്ന യഥാർത്ഥ ദൈവത്തിനുള്ള ആരാധനയും പൂജയും കാഴ്ചവെക്കലും പ്രീതിപ്പെടുത്തലും ഇല്ല. 

അതുകൊണ്ട് തന്നെ ഇസ്‌ലാമിൽ ആരാധനയും പൂജയും കാഴ്ചവെക്കലും പ്രീതിപ്പെടുത്തലും നടത്താൻ വേണ്ട, മധ്യവർത്തിയാവേണ്ട പുരോഹിതനും മുഖ്യപുരോഹിതനും തന്ത്രിയും സ്വാമിയും ഇടയാളനും ഇല്ല. 

ആ ഒരു ഗുണം കൊണ്ടുള്ള ദോഷവശവും മുസ്ലിംകൾ പൊതുവേ അനുഭവിക്കുന്നുണ്ട്. 

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നേതൃത്വമില്ല എന്ന ദോഷവശം.

പുരോഹിത നേതൃത്വം ഉണ്ടാക്കുന്ന സ്ഥാപനങ്ങകളും പദ്ധതികളും വിലപേശലുകളും ഇല്ല എന്ന ദോഷവശം. 

എല്ലാവരും തുല്യരാണ്, ദൈവത്തിങ്കൽ എല്ലാവരും ഒരുപോലെയാണ്, എല്ലാവർക്കും നേതാക്കളാവാം, നമസ്കാരത്തിന് വരെ നേതൃത്വം ആർക്കും കൊടുക്കാം എന്നതിൻ്റെ ദോഷവശം.  

അനുസരണവും വിധേയത്വവും സമർപ്പണവും അരൂപനായ അമൂർത്തനായ ദൈവത്തിന് മാത്രമാണെന്നതിൻ്റെ ദോഷവശം. 

പൗരോഹിത്യം ഉണ്ടാക്കുന്ന സഭയും അതിലെ മുകളിൽ നിന്ന് താഴേക്ക് പടർന്ന് വരുന്ന, കല്പനകളും പദ്ധതികളും ഉണ്ടാക്കുന്ന, പിരമിഡ് പോലുളള സ്ഥാപനവും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും പ്രാദേശികമായോ ദേശീയമായോ അന്തർദേശീയമായോ ഇല്ലെന്ന, പാടില്ലെന്നതിൻ്റെ ദോഷവശം.

ഇസ്‌ലാം പറയുന്ന അല്ലാഹു എന്ന യഥാർത്ഥ ദൈവത്തിന് ആരാധനയും പൂജയും കാഴ്ചവെക്കലും പ്രീതിപ്പെടുത്തലും ഒന്നും ആവശ്യമില്ല, പാടില്ല. ഏറിയാൽ പ്രാപഞ്ചിക വ്യവസ്ഥയുടെ കല്പനകൾ അനുസരിക്കുക, ആ കല്പനകൾക്ക് വിധേയപ്പെടുക, സമർപ്പിക്കുക മാത്രമല്ലാതെ.

ഇസ്ലാമിൽ ഉള്ളതും, ഇസ്‌ലാം പറയുന്ന അല്ലാഹു എന്ന യഥാർത്ഥ ദൈവം ആവശ്യപ്പെടുന്നതും വഴിപ്പെടുക, വിധേയപ്പെടുക, സമർപ്പിക്കുക എന്നത് മാത്രം. 

ഇസ്‌ലാം എന്ന വാക്കിൻ്റെ അർത്ഥം തന്നെ വിധേയപ്പെടുക, വഴക്കം, സമർപ്പണം എന്നൊക്കെ മാത്രം. 

ദീൻ എന്ന വാക്കിന് മതം എന്നല്ല അർത്ഥം. ഇസ്ലാം ഒരു മതമല്ല.

ദീൻ എന്ന വാക്കിൻ്റെ അർത്ഥവും വഴക്കം, വിധേയത്വം എന്നൊക്കെ മാത്രം.

"ലഹു അസ്‌ലമ മൻ ഫീസ്സമാവാത്തി വൽഅർളി"

"ഐച്ഛികമായോ നിർബന്ധിതമായോ ആകാശഭൂമികളിൽ ഉള്ളതെല്ലാം അവന് വഴിപ്പെട്ടിരിക്കുന്നു, സമർപ്പിതമായിരിക്കുന്നു. (ഖുർആൻ)"

(അസ്ലമ, ഇസ്‌ലാം എന്നാൽ) വഴിപ്പെടുക, സമർപ്പിക്കുക എന്ന് മാത്രം അർത്ഥം.

ഇസ്‌ലാം വെറുമൊരു ആചാര, ഉപചാര, അനുഷ്ഠാന, ആരാധനാ പൂജാതി കാഴ്ചവെക്കലുകളുടെ മതമല്ല എന്നർത്ഥം.

Wednesday, December 18, 2024

അല്ലാഹു ക്രിസ്തുവും കൃഷ്ണനും ബുദ്ധനും രാമനും പോലെയല്ല.

ക്രിസ്തുവും കൃഷ്ണനും ബുദ്ധനും രാമനും പോലെയല്ല അല്ലാഹു.  

സങ്കല്പം കൊണ്ടും വിശ്വാസം കൊണ്ടും അല്ലാഹു എന്നത്  ക്രിസ്തുവും കൃഷ്ണനും ബുദ്ധനും രാമനും പോലെയല്ല.

സിമെൻ്റിലും കല്ലിലും ചിത്രത്തിലും കഥയിലും വിഗ്രഹങ്ങൾ തീർത്താൽ ദൈവങ്ങൾ ആവില്ലെന്നതാണ് അല്ലാഹു എന്ന ദൈവവിശ്വാസ സങ്കല്പത്തിൻ്റെ ഉള്ളും പൊരുളും.

ക്രിസ്തുവും ബുദ്ധനും രാമനും കൃഷ്ണനുമായി ചേർത്തുപറയേണ്ടതല്ല അല്ലാഹു.

പലർക്കും അങ്ങനെ അല്ലാഹുവുമായി ക്രിസ്തുവിനെയും കൃഷ്ണനെയും ബുദ്ധനെയും രാമനെയും ചേർത്തുപറയുന്ന അബദ്ധം പറ്റുന്നത് കാണുന്നുണ്ട്. 

യഥാർത്ഥത്തിൽ ഓരോന്നും ഓരോ പേരും ആളും എന്തിനെ സൂചിപ്പിക്കുന്നു, പ്രതിനിധാനം ചെയ്യുന്നു എന്ന് കൃത്യമായും അറിയാത്തതിൻ്റെ പ്രശ്നം കൂടിയാണത്.

അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് പറയും പോലുളള ഒരു ചേർത്തുപറയലാണത്.

ഓരോന്നും വ്യക്തമായി എന്തെന്നറിയാതെ, എന്തിനെ സൂചിപ്പിക്കുന്നു എന്നറിയാതെ, ആരെയൊക്കെയോ സുഖിപ്പിക്കാൻ ഒന്നുമറിയാതെ എന്തൊക്കെയോ എന്തിനെയൊക്കെയോ ചേർത്തുപറയുന്നത് എത്രവലിയ അബദ്ധം!!!!

ഹൽവയും മുളകുപൊടിയും എന്നത് ചേർത്തുപറഞ്ഞാൽ എത്രവലിയ അബദ്ധമാകുമോ അതുപോലുള്ള അബദ്ധമാണ് ഇത്തരം ചേർത്തുപറയൽ ഉണ്ടാക്കുന്ന സൂചനകളും വഴികാട്ടലും. 

മംഗലാപുരം എന്ന് പറഞ്ഞ് കൊച്ചി ഉദ്ദേശിക്കുന്നത് പോലെ.

ക്രിസ്തുവും കൃഷ്ണനുമായി ചേർത്തു പറയേണ്ടത് മുഹമ്മതിനെയാണ്. 

മുഹമ്മദ് കൃഷ്ണനെയും യേശുവിനെയും ബുദ്ധനെയും രാമനെയും പോലെ ഭൂമിയിൽ ജീവിച്ച ആൾ. 

മുഹമ്മദ് കൃഷ്ണനെയും യേശുവിനെയും പോലെ തന്നെ വേറൊരു കോലത്തിൽ (അവതാരം എന്നതിന് പകരം) വെറും മനുഷ്യനായ പ്രവാചകൻ എന്ന് വിശ്വസിക്കപ്പെടുന്ന ആൾ. 

കൃഷ്ണനും രാമനും പലർക്കും വെറും കഥാപാത്രം മാത്രമാണെന്ന വാദം ഇപ്പോൾ ഇക്കാര്യത്തിൽ ഉണർത്തിപ്പറയുന്നില്ല. അങ്ങനെ പറയേണ്ടതില്ല.

ക്രിസ്തുവും കൃഷ്ണനും രാമനും ബുദ്ധനും ഏറിവന്നാൽ ഭൂമിയിൽ മനുഷ്യരായി ജീവിച്ചവരും ഇടപെട്ടവരും പിന്നീട് അവതാരപുരുഷന്മാർ എന്ന് പേര് വന്നവരും ആണ്. 

അല്ലാഹു അങ്ങനെയല്ല. 

ഭൂമിയിൽ ജനിച്ചു ജീവിച്ച ആളുടെ പേരോ അവതാരപുരുഷൻ്റെ പേരോ മനുഷ്യരുടെ ഇടയിൽ മനുഷ്യനായി ജീവിച്ച് ഇടപെട്ട ആളോ അല്ല അല്ലാഹു.

ക്രിസ്തുവും കൃഷ്ണനും ഏതൊരു ഏകമായ പരബ്രഹ്മത്തെ, അല്ലെങ്കിൽ ദൈവത്തെ ആരാധിക്കാൻ പറഞ്ഞുവോ ആ ഏകനായ പരബ്രഹ്മത്തിൻ്റെ, ദൈവത്തിൻ്റെ അറബിയിൽ ഉള്ള മറ്റൊരു പേര് മാത്രമാണ് അല്ലാഹു. 

ക്രിസ്തുവും കൃഷ്ണനും അവരെ തന്നെ ആരാധിക്കാൻ പറഞ്ഞവരല്ല, അവരെ മാത്രം ആരാധിക്കാൻ പറഞ്ഞവരും അല്ല. 

അല്ലാഹു എന്ന ദൈവം താൻ ഏകനാണെന്നും, ആരാധിക്കപ്പെടാൻ അർഹത ഏകനായ, സർവ്വതിനും ഉടമസ്ഥനും സർവ്വതിനെയും വേണ്ടപ്പോൾ വേണ്ടത് പോലെ നൽകിയും നിഷേധിച്ചും പോറ്റിവളർത്തി സംരക്ഷിക്കുന്നവനുമായ തനിക്ക് മാത്രമാണെന്ന് പറഞ്ഞ ശക്തിയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 

അങ്ങനെയാണ് അല്ലാഹു എന്ന പരബ്രഹ്മം അവനെ മാത്രം ആരാധിക്കാൻ അയച്ച ദൈവദൂതന്മാർ മാത്രമാണ്, അഥവാ അവതാരങ്ങൾ മാത്രമാണ് കൃഷ്ണനും മുഹമ്മദും യേശുവും രാമനും ഒക്കെ എന്ന് വിശ്വസിക്കപ്പെടുന്നൂ 

ക്രിസ്തുവും കൃഷ്ണനുമായി ചേർത്തു പറയേണ്ടത് അതുകൊണ്ട് തന്നെ അല്ലാഹുവിനെയല്ല, പകരം, ഏറിയാൽ മുഹമ്മതിനെയാണ്.

********

പിന്നെയുള്ള വ്യത്യാസം.

എല്ലാ ചരിത്രകാരന്മാരും ഒരുപോലെ സമ്മതിക്കും മുഹമ്മദ് ജീവിച്ചിരുന്ന ചരിത്രപുരുഷനാണെന്ന്. 

നമ്മുക്കറിയുന്ന ചരിത്രത്തിൽ മുഹമ്മദുണ്ട്. 

ഇടപെട്ട് ജീവിച്ച് മാറ്റങ്ങൾ ഉണ്ടാക്കിയ മുഹമ്മദ് ഉണ്ട്. 

ജീവിച്ച, ജീവിക്കേണ്ട എല്ലാ മേഖലകളിലും മാതൃക കാണിച്ച മുഹമ്മദ് ഉണ്ട്.

ഇനി മുഹമ്മദ് കഥാപാത്രം മാത്രമാണെന്ന് തന്നെ വെക്കുക. 

ആ മുഹമ്മദ് എന്നയാൾ ആ കഥാപാത്ര സങ്കൽപത്തിലും മുഹമ്മദ് എന്ന വെറും മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ്, വെറും മനുഷ്യൻ മാത്രമായ പ്രവാചകൻ മാത്രമാണ്.

അവിടെയും മനുഷ്യനായ മുഹമ്മദ് പ്രവാചകൻ മാത്രമാണെന്നും, ആ മുഹമ്മദ് ഏകനായ ദൈവമോ പല ദൈവങ്ങളിൽ ഒരു ദൈവമോ അല്ലെന്നും,  ഏകനായ ദൈവത്തെ കുറിച്ച് മാത്രം സംസാരിച്ച പ്രവാചകൻ ആണെന്നും, ആ മുഹമ്മദ് ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ, അനുസരിക്കാവൂ, വണങ്ങാവൂ എന്ന് നിഷ്‌കർഷിച്ച ആളാണെന്നും വരും.

******

ഈ പറഞ്ഞ വിഷയത്തിൻ്റെ മുനമ്പ് അത് മാത്രമാണ്. 

അല്ലാഹു എന്നതിനെ കൃഷ്ണനും യേശുവുമായി ചേർത്തുവായിക്കുന്ന, വസ്തുതകൾ വെച്ച് കാര്യം എന്ത്, എന്തെന്ന ധാരണയില്ലായ്മയെ ചൂണ്ടിക്കാണിക്കുക മാത്രം. 

അഥവാ ചേർത്തുവായിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ യേശുവും കൃഷ്ണനും ബുദ്ധനും ഒക്കെയായി ചേർത്തുവായിക്കേണ്ടത് മുഹമ്മദിനെ വെച്ചായിരുന്നു എന്ന് മാത്രം.

ബാക്കിയുള്ള വിഷയങ്ങൾ, മുഹമ്മദും വെറും കഥാപാത്രമായിരുന്നുവോ എന്നൊക്കെയുള്ള വിഷയങ്ങൾ, വെറും സാന്ദർഭികമായി ഉരുത്തിരുന്ന ശാഖകൾ മാത്രമായ ചർച്ച.

*******

സിമെൻ്റിലും കല്ലിലും ചിത്രത്തിലും കഥയിലും വിഗ്രഹങ്ങൾ തീർത്താൽ, കഥാപാത്രങ്ങൾ ആയാൽ ദൈവങ്ങൾ ആവില്ലെന്നത് തന്നെയാണ് മുഹമ്മദ് പറഞ്ഞു പ്രചരിപ്പിച്ച  അല്ലാഹു എന്ന ദൈവവിശ്വാസ സങ്കല്പത്തിൻ്റെ ഉള്ളും പൊരുളും. 

Monday, December 16, 2024

കോഴികളുടെയും ആടുകളുടെയും ജനാധിപത്യം, ഭരണഘടന, രാഷ്ട്രം ആരുണ്ടാക്കിക്കൊടുക്കും?

കോഴികളുടെയും ആടുകളുടെയും ജനാധിപത്യം, ഭരണഘടന, രാഷ്ട്രം ആരുണ്ടാക്കിക്കൊടുക്കും?

ഒരു സംശയവും വേണ്ട. 

കുറുക്കന്മാരും ചെന്നയ്ക്കളും ഉണ്ടാക്കിക്കൊടുക്കും.

കോഴികളും ആടുകളും സംഘടിക്കുന്നതും കൂടുണ്ടാക്കുന്നതും കുറുക്കന്മാർക്കും ചെന്നായ്ക്കൾക്കും അങ്ങേയറ്റം താല്പര്യമുള്ള കാര്യങ്ങളാണ് എന്ന് കുറുക്കന്മാരും ചെന്നയ്ക്കളും ഘോരഘോരം പറയുന്നത് കോഴികളും ആടുകളും വിശ്വസിക്കണം. 

എന്നല്ല, ആടുകളുടെയും കോഴികളുടെയും താൽപര്യങ്ങൾക്ക് നേർവിപരീതമായി സംഘടിക്കുന്നതും ശക്തരാവുന്നതും കോഴികളും ആടുകളും തന്നെയാണെന്ന് കുറുക്കൻമാരും ചെന്നായ്ക്കളും ന്യായപ്രമാണം പറയുന്നത് കോഴികളും ആടുകളും കേൾക്കാതെ പോകുന്നതാണ് പലപ്പോഴും കോഴികൾക്കും ആടുകൾക്കും അപകടങ്ങൾ വിളിച്ചുവരുത്തുന്നത് പോലും എന്ന് കുറുക്കൻമാരും ചെന്നായ്ക്കളും പലപ്പോഴും പ്രസ്താവിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ കോഴികളും ആടുകളും സ്വയം സംഘടിക്കുന്നതും ശക്തരാവുന്നതും സ്വസംരക്ഷണത്തിനായി കൂടുകളുണ്ടാക്കുന്നതും എന്ന് കുറുക്കൻമാരും ചെന്നായ്ക്കളും തെളിവ് നിരത്തുമ്പോൾ  കോഴികളും ആടുകളും വിശ്വസിക്കേണ്ടതാണ്.

കുറുക്കൻമാരും ചെന്നായ്ക്കളും ആണ് കോഴികൾക്കും ആടുകൾക്കും വേണ്ട ജനാധിപത്യ തത്വങ്ങളും അവകാശരേഖകളും ഉണ്ടാക്കേണ്ട, പറയേണ്ട സത്യസന്ധരായ വിശാരദൻമാർ, പ്രവാചകന്മാർ.

കോഴികൾക്കും ആടുകൾക്കും വേണ്ട രാഷ്ട്രത്തിൻ്റെയും ഭരണഘടനയുടെയും കെട്ടുറപ്പിനെ കുറിച്ച് കുറുക്കൻമാരും ചെന്നായ്ക്കളും വല്ലാതെ മനസ്സിലാക്കുന്നുണ്ട്, അതവർ വാതോരാതെ സംസാരിക്കും.

കോഴികൾക്കും ആടുകൾക്കും വേണ്ട ഊടും പാവുമുള്ള രാഷ്ട്രത്തിൻ്റെയും അത്തരം രാഷ്ട്രനിർമ്മാണത്തിൻ്റെയും പദ്ധതികൾ കുറുക്കൻമാരും ചെന്നായ്ക്കളും ഉണ്ടാക്കിക്കൊടുക്കും. 

എന്നിട്ടോ ?

ആ കുറുക്കൻമാരും ചെന്നായ്ക്കളും തന്നെ ആടുകളെയും കോഴികളെയും പാടിപ്പറഞ്ഞുണർത്തും: ആടുകളുടെയും കോഴികളുടെയും കൂടുകൾ തന്നെയായ രാഷ്ട്രത്തെയും അതിൻ്റെ വേലികളെയും ഇക്കാലമത്രയും തകർത്തതും ഇപ്പോഴും തകർത്തുകൊണ്ടിരിക്കുന്നതും കോഴികളും ആടുകളും തന്നെയാണെന്ന്.  

കുറുക്കൻമാരും ചെന്നായ്ക്കളും നടത്തുന്ന സത്യസന്ധമായ ആ വേദവായനയും ഭരണഘടനാവായനയും കോഴികളും ആടുകളും കേട്ട് വിശ്വസിച്ചുകൊള്ളണം 

ആടുകളെയും കോഴികളെയും ഇക്കാലമത്രയും കൊന്നുതിന്നതും ഇപ്പോഴും കൊന്നുതിന്നുന്നതും കോഴികളും ആടുകളും തന്നെയാണെന്ന് കുറുക്കൻമാരും ചെന്നായ്ക്കളും പറയുന്നതും കോഴികളും ആടുകളും വിശ്വസിച്ചുകൊള്ളണം.

കുറുക്കന്മാർക്കും ചെന്നായ്‌ക്കൾക്കും ഈയിടെയായി യഥാർത്ഥത്തിൽ കോഴികളുടെ ജനാധിപത്യത്തിലും ഭരണഘടനയിലും രാഷ്ട്രസംരക്ഷണത്തിലും വല്ലാത്ത വിശ്വാസമാണ്, ആത്മാർഥതയാണ് എന്ന് കോഴികളും ആടുകളും മനസ്സിലാക്കാതിരുന്നാൽ അതിനെക്കാൾ വലിയ ദുരന്തം കോഴികൾക്കും ആടുകൾക്ക് സംഭവിക്കാനില്ല.

ചെന്നായ്ക്കളും കുറുക്കൻമാരുമാണ് കോഴികളുടെയും ആടുകളുടേയും രാജ്യത്തിൻ്റെ സത്യന്ധരായ കാവൽക്കാരാവാൻ ശരിക്കും യോഗ്യതയുള്ളവർ. 

ചെന്നായ്ക്കളും കുറുക്കൻമാരുമാണ് യഥാർത്ഥ ആട് - കോഴി രാജ്യസ്നേഹികൾ. 

സ്വന്തം രാജ്യമായ കൂട് തകർത്ത് സ്വയം കൊഴികളേയും ആടുകളെയും തിന്നുതീർക്കുന്നത് കോഴികളും ആടുകളും മാത്രം തന്നെയെന്ന് കുരുക്കൻമാരും ചെന്നായ്ക്കളും പടച്ചുവിടുന്ന വാർത്തകൾ കോഴികളും ആടുകളും അറിയാതെപോകരുത്. 

എന്ത് ത്യാഗം സഹിച്ചും ആ വാർത്തകൾ കോഴികളേയും ആടുകളെയും അറിയിച്ചുകൊടുക്കുന്ന ദൗത്യം എത്ര ഭംഗിയായി ഏറ്റെടുത്തവരാണ് ഈ പാവം ചെന്നായ്ക്കളും കുറുക്കൻമാരും!!!

ആടുകളും കോഴികളും തന്നെയാണ് ആടുകളുടെയും കൊഴികളുടെയും ശത്രു, 

ആടുകളും കോഴികളും തന്നെയാണ് ആടുകളുടെയും കൊഴികളുടെയും രാജ്യത്തെ തകർക്കുന്ന ശത്രു. 

ആടുകളും കോഴികളും തന്നെയാണ് കൊഴികളേയും ആടുകളെയും സ്വയം തിന്നുന്ന ശരിയായ ശത്രു. 

ആടുകളും കോഴികളും തന്നെയാണ് അവരുടെ രാജ്യത്തേയും ഭരണഘടനയേയും തകർക്കുന്ന

രാജ്യദ്രോഹികൾ എന്ന് ചെന്നായ്ക്കളും കുറൂക്കൻമാരും ഒരിയിട്ട് കരഞ്ഞുപറയുന്നത് ആടുകളും കോഴികളും കേൾക്കാതെപോകരുത്.

ആടുകളോടും കോഴികളോടുമുള്ള കുറുക്കൻമാരുടെയും ചെന്നായ്ക്കളുടെയും ആത്മാർഥതയും സത്യസന്ധതയും വല്ലാത്തതാണ്, ആഴമുള്ളതാണ്, ചാരിത്രപ്രസിദ്ധമാണ്.

കുറുക്കൻമാരുടെയും ചെന്നായ്ക്കളുടെയും ആടുകളോടും കോഴികളോടുമുള്ള ആത്മാർഥതയും സത്യസന്ധതയും വാനോളം പുകഴ്ത്തപ്പെടേണ്ടതാണ്. 

ആടുകളോടും കോഴികളോടുമുള്ള കുറുക്കൻമാരുടെയും ചെന്നായ്ക്കളുടെയും ആത്മാർഥതയും സത്യസന്ധതയും നീണാൾ വാഴണം, നീണാൾ വാഴട്ടെ...

Sunday, December 15, 2024

ഇപ്പോൾ ഇന്ത്യയിൽ വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുന്നില്ലല്ലോ?

വർഗീയധ്രുവീകരണം നടത്താനും ആ വഴിയിൽ ഭരണം കിട്ടാനുമാണ് എല്ലാവിധ തെമ്മാടിത്തങളും വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും പലവഴിയിൽ പലരുടെയും പേരിലിട്ട് നടത്തുക. 

മുസ്‌ലിംകൾ എന്തായാലും ഇന്ത്യയിൽ ഭരണം നേടാൻ ഉദ്ദേശിക്കുന്നവരും അതിനായി ദേശീയതലത്തിൽ രാഷ്ടീയപാർട്ടി ഉള്ളവരും അല്ല.

പല കലാപ ബോംബ് സ്‌ഫോടന കേസുകളിലും മുസ്‌ലിംകളെ ആരോപിച്ചു. 

എന്തുകൊണ്ട്?

അതിലൂടെയും ഭൂരിപക്ഷവർഗ്ഗീയ ധ്രുവീകരണം നടത്താൻ സാധിക്കും എന്ന് കണ്ടത് കൊണ്ട്.

അന്വേഷിച്ച് വന്നപ്പോൾ അങ്ങനെ ആരോപിച്ചവർ തന്നെയായിരുന്നു എല്ലാ അക്രണ, കലാപ, ബോംബ് സ്ഫോടന പരമ്പരകൾക്ക് പിന്നിലും എന്ന് വരുന്നു. 

പക്ഷേ, യഥാർത്ഥ പൂച്ചയുടെ കഴുത്തിൽ മണികെട്ടാൻ കെല്പുള്ളവർ ഇല്ല.

പലരും എന്ത്കൊണ്ട് ഇത് മനസ്സിലാക്കുന്നില്ല എന്നത് മനസ്സിലാകുന്നില്ല.

അപ്പോൾ ഒരു ചോദ്യം വരും: ഇപ്പോൾ ഇന്ത്യയിൽ കാര്യമായ തെമ്മാടിത്തങളും വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുന്നില്ലല്ലോ?

ശരിയാണ്.

ഭരണം തന്നെ ഇങ്ങനെ കലാപവും അക്രമവും ബോംബ് സ്ഫോടനങ്ങളും നടത്തുന്നവരുടെ കയ്യിൽ കിട്ടിയാൽ പിന്നെന്തിന് നാട്ടിൽ തെമ്മാടിത്തം, കലാപം, ബോംബ് സ്‌ഫോടനങ്ങൾ?

മറ്റ് പാർട്ടികളോ പ്രതിപക്ഷ മുന്നണിയോ വല്ലവിധേനയും ഇനിയെപ്പോഴെങ്കിലും അധികാരത്തിൽ വന്നാൽ കാണാം പൂരം. വീണ്ടും ഇന്ത്യൻ മണ്ണ്  തെമ്മാടിത്തങളും വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും കൊണ്ട് നിറയുന്നത്.

ഇപ്പോൾ യഥാർത്ഥ കുറക്കൻ്റെ കാവലിൽ തന്നെ മൊത്തം കോഴിക്കൂടും കോഴികളും. 

വേണ്ടത് വേണ്ടപ്പോൾ വേണ്ടത് പോലെ വയറുനിറയെ. 

ഒരുതരം കണക്കും കാര്യവും ഇല്ലാതെ, ചോദ്യവും ഉത്തരവും ഇല്ലാതെ.

അതുകൊണ്ട് എല്ലാം ശാന്തം, സുന്ദരം.

Thursday, December 12, 2024

ഒന്നുകിൽ അങ്ങനെ, അല്ലെങ്കിൽ ഇങ്ങനെ

ഒന്നുകിൽ 

"ഞാൻ" ഇല്ലെന്നും, 

"ഞാൻ" സ്ഥിരമായ സംഗതിയല്ലെന്നും 

കരുതണം, വിശ്വസിക്കണം. 


അല്ലെങ്കിൽ 

"ഞാൻ" ഉണ്ടെന്നും 

"ഞാൻ" സ്ഥിരമായ സംഗതിയാണെന്നും 

കരുതണം, വിശ്വസിക്കണം. 


അങ്ങനെ "ഞാൻ" ഉണ്ടെന്നും 

"ഞാൻ" സ്ഥിരമായതാണെന്നും 

വിശ്വസിക്കുകയും കരുതുകയും 

ചെയ്യുന്നുവെങ്കിൽ പിന്നെ, 

പുനർജന്മവും പൂർവ്വജന്മവും ഒക്കെ 

ഉണ്ടെന്ന് വിശ്വസിക്കുന്നതും കരുതുന്നതും 

ഒരളവോളം ശരിയെന്ന് വരും. 

Monday, December 9, 2024

എൻ്റെയും നിൻ്റെയും അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരം കൂടിയാണ്,

എൻ്റെയും നിൻ്റെയും അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരം കൂടിയാണ്, 

എൻ്റെയും നിൻ്റെയും അഹങ്കാരം ദൈവത്തിനുള്ള സ്തുതി കൂടിയാണ്. 

ഞാൻ ഞാൻ എന്ന് വീമ്പിളക്കിയവനും തോന്നിയവനുമാണ് വളർന്നത്, ലോകത്തെ വളർത്തിയത്. 

ജീവിതത്തിന് വേണ്ടി ജിവിതം ഉണ്ടാക്കുന്നതാണ് ഞാൻ ബോധം.

എന്തിന്?

സ്വയം പ്രതിരോധിക്കാനും ആവശ്യമുള്ളപ്പോൾ ആക്രമിക്കാനും.  

ജീവിതത്തിൻ്റെ ഞാൻ ബോധം ദൈവത്തിൻ്റേത് കൂടിയാണ്. 

ഞാൻ ബോധത്തെ നിഷേധിച്ചവർ ഭീരുക്കൾ.

ഞാൻ ബോധത്തെ നിഷേധിച്ചവർ ജീവിക്കാൻ അർഹതയില്ലാത്തവർ. 

ഞാൻ ബോധത്തെ നിഷേധിച്ചവർ ലോകത്തെയും ജീവിതത്തെയും പിറകോട്ട് നയിക്കാൻ ശ്രമിച്ചു. 

പക്ഷേ ലോകവും ജീവിതവും മുന്നോട്ട് മാത്രമേ പോകൂ. 

ഞാൻ ബോധത്തെ കുന്തമുനയും ആയുധവും ആക്കിക്കൊണ്ട് ലോകവും ജീവിതവും മുന്നോട്ട് മാത്രം ഗമിക്കുന്നു.

Friday, December 6, 2024

എന്താണ് ജീവിതം? ആയിരിക്കുക. വെറും വെറുതേ ആയിരിക്കുക.

എന്താണ് ജീവിതം? 

ആയിരിക്കുക. 

വെറും വെറുതേ ആയിരിക്കുക. 

വിധേയപ്പെട്ടെന്ന പോലെ ആയിരിക്കുക. 

നിസ്സഹായമായും ആയിരിക്കുക. 

ഒരേസമയം കളിക്കളത്തിലും ഗാലറിയിലും ആയിരിക്കുക. 

പ്രതിരോധിച്ചായാലും ആക്രമിച്ചായാലും ആയിരിക്കുക. 

ഒത്തുപോയിട്ടായാലും സാക്ഷിയായിട്ടായാലും അന്തിമവിശകലനത്തിൽ ആയിരിക്കുക മാത്രം. 

എങ്ങിനെയോ അങ്ങനെ ആയിരിക്കുക. 

നേടിയാലും നഷ്ടപ്പെട്ടാലും ആയിരിക്കുക. 

മറിച്ചൊരു സാധ്യതയില്ലാതെ ആയിരിക്കുക. 

എങ്കിൽ, ബാക്കി ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന എല്ലാ പണികളും ശ്രമങ്ങളും?

അവയൊക്കെയും ആയിരിക്കാനുള്ള ശ്രമങ്ങളും പണികളും മാത്രം. 

അങ്ങനെ ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന ശ്രമങ്ങളിലും പണികളിലും ആയിരിക്കുക. 

നിസ്സഹായമായും വിധേയപ്പെട്ടെന്ന പോലെയും ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന ശ്രമങ്ങളിലും പണികളിലും ആയിരിക്കുക. 

ജീവിതെന്നാൽ വെറും വെറുതെ ആയിരിക്കൽ മാത്രം.

Tuesday, December 3, 2024

ചില സംഘടനകൾ തിന്മ, മോശം, തെറ്റ്, കാപട്യം

ചില സംഘടനകൾ തിന്മ, മോശം, തെറ്റ്, കാപട്യം എന്നൊക്കെ നാം കണക്കാക്കുന്ന കാര്യങ്ങൾ പോലെ. 

രഹസ്യമായി, ദുരൂഹമായി, പിന്നാമ്പുറം ഒളിച്ചുകളിച്ച് മാത്രം. 

സ്വന്തം വേഷത്തിലും പേരിലും വരാതെ.

വേഷംകെട്ടിയും കോലംമാറിയും പലരെക്കൊണ്ടും വേഷംകെട്ടിച്ചും കോലം മാറ്റിയും മാത്രം. 

ഒറ്റയിലും ഒറ്റക്കും പരസ്യമായും പൊതുമധ്യത്തിലും ഐഡൻ്റിറ്റി തുറന്നുപറയാതെ. 

ആ പാർട്ടിക്കാരനാണെന്ന് തുറന്നുപറയാൻ ആരും മടിക്കും, സമ്മതിക്കില്ല. 

അതേറ്റെടുക്കുവാൻ ധൈര്യവും ആത്മവിശ്വാസവും കാണിക്കാൻ ലജ്ജ തോന്നും. 

തെമ്മാടികളെ പോലെതന്നെ. 

കൂട്ടത്തിൽ അവർക്ക് ശക്തി, വ്യക്തിത്വം. 

ഒറ്റയിൽ, ഒറ്റക്ക് തെളിച്ചുപറയേണ്ട, തെളിഞ്ഞ് ബോധ്യപ്പെടുന്ന, അഭിമാനിക്കാനാവുന്ന ഒരാദർശവും നന്മയും അവർക്കില്ല.

Monday, December 2, 2024

ഇസ്‌ലാം സനാതനമാണോ? ആണെന്നാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.

ഇസ്‌ലാം സനാതനമാണോ? 

ആണെന്നാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.

ആണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. 

ഇസ്‌ലാം എന്നാൽ പ്രാപഞ്ചികതക്കുള്ള, ദൈവത്തിനുളള സമർപ്പണത്തിൻ്റെ പേരാണെന്ന് അവർ അവരവകാശപ്പെടുന്നു. 

ബുദ്ധനും കൃഷ്ണനും യേശുവും മോസസും ഒക്കെ ഇസ്‌ലാമിൻ്റെ പ്രവാചകൻമാരാണെന്നും,  

കാലാകാലങ്ങളിൽ അങ്ങനെ ഇസ്‌ലാം എന്ന പ്രാപഞ്ചികതക്ക് നടത്തേണ്ട സമർപ്പണത്തിൻ്റെ പ്രവാചകന്മാർ വന്നുവെന്നും, 

അതാത് കാലത്ത് ബാധകമാകും വിധം ഇസ്‌ലാം എന്ന പ്രാപഞ്ചികതക്കുള്ള സമർപ്പണം മാത്രമായ മതം അവർ പഠിപ്പിച്ചു, പ്രച്ചിരിപ്പിച്ചു

എന്നുമവർ വിശ്വസിക്കുന്നു. 

ഇത് കേൾക്കുമ്പോൾ ഇവിടെയുള്ള സനാതനക്കാർക്ക് എന്ത് തോന്നുന്നു?

*********

സനാതനം വെറുമൊരവകാശവാദം മാത്രം. 

ആർക്കും നടത്താവുന്ന ഒരവകാശവാദം. 

സനാതനം എന്ന വാക്ക് തന്നെ ഉപയോഗിച്ചായാലും അല്ലെങ്കിലും എല്ലാ മതങ്ങളും ആ അവകാശവാദം നടത്തുന്നു. 

ഇസ്‌ലാമും നടത്തുന്നു. 

ഇസ്‌ലാം എന്നാൽ സമർപ്പണം എന്നർത്ഥം. 

പ്രാപഞ്ചികതക്കുള്ള സമർപ്പണം ജിവിതം. 

ആ സമർപ്പണം സനാതനമായത്. 

സനാതനം എന്ന പേരിലും ധാരണയിലും ഇന്ത്യയിൽ എന്നല്ല ലോകത്തെവിടെയും ഒരു ജനതയും ഒന്നും സ്ഥിരമായോ അല്ലാതെയോ നടപ്പാക്കിയില്ല. 

ഈയടുത്തകാലത്ത് മാത്രം സെമിറ്റിക് മതങ്ങൾ പോലെ ഒരു സംഘടിതമതമാവാൻ കൊതിച്ച്, അങ്ങനെ ആയിത്തീരാൻ ഇവിടെ ചിലർ അവകാശവാദങ്ങൾ ഉയർത്തുന്നു എന്നുമാത്രം. 

മഹാമഹാ ഭൂരിപക്ഷത്തിനും ഇപ്പോഴും തത്തമ്മേ പൂച്ച പൂച്ച പോലെയല്ലാതെ, സംഗതി എന്തെന്ന് പോലുമറിയാതെ.

Sunday, December 1, 2024

ചൂടാവാം, ജീവൻ്റെ ചൂട് മാത്രം, പൊള്ളലേൽക്കാതെ.

ചൂട് വേണ്ടിവരും.

ആ ചൂടാവാം. 

ജീവൻ്റെ ചൂട്.

വേണമെങ്കിൽ മാത്രം. 

പൊള്ളലേൽക്കാതെ. 


അടുപ്പവും ബഹുമാനവും 

വിധിയെഴുത്തിൻ്റെയും കൽപനകളുടെയും 

പൊള്ളലായിക്കൂട. 

കരിച്ചുകളയുന്നതായിക്കൂട. 

എല്ലാ ബഹുമാനങ്ങൾക്കുള്ളിലും പിറകിലും

അപമാനിക്കാനുള്ള മനസ്സും ഒളിഞ്ഞിരിപ്പുണ്ട്.


അടുപ്പവും ബഹുമാനവും

അലോസരമുണ്ടാക്കുന്നുവെങ്കിൽ 

തീയിൽ നിന്ന് അകലം പാലിക്കുക, 

പൊള്ളാതെ മാറിനിൽക്കുക. 


തെറിപറയുന്നവർ തെറിപറയട്ടെ. 

നീ പ്രതികരിക്കേണ്ട. 

തെറിയെ നീ നിസ്സംഗമായി നിന്ന്

വളരാനുളള വളമാക്കുക.


പ്രതികരിച്ചാൽ അവർ ശരിയാവും. 

കൊമ്പ് മുറിയും, വേരില്ലാതെയാവും.

നിൻ്റെ പ്രതികരണം

തെറിപറഞ്ഞവനെയും 

തെറിപറഞ്ഞതിനെയും 

ശരിയെന്ന് വരുത്തും, 

ശരിയെന്ന് സമ്മതിച്ചുകൊടുക്കും

നിസ്സഹായത പറയട്ടെ. 

********

ആരുടെയൊക്കെയോ സാക്ഷ്യപത്രങ്ങൾക്ക് വേണ്ടി ജീവിക്കേണ്ടിവരുന്ന മനുഷ്യൻ്റെ അവസ്ഥ വല്ലാത്ത ഗതികെട്ട അവസ്ഥ. 

മനുഷ്യനായി ജീവിക്കാൻ എന്തെല്ലാം പണിയെടുക്കണം? 

എത്രയെല്ലാം അഭിനയിക്കണം? 

മനുഷ്യൻ തന്നെ ഉണ്ടാക്കിയും വളർത്തിയുമെടുത്ത എന്തെല്ലാം പഠിക്കണം, പരിശീലിക്കണം?

*******